34. പരസ്യങ്ങളും വിവാദങ്ങളും....

on Friday, March 19, 2010

ഒരു കഥയുണ്ട്. നടന്നതോന്നുമല്ല, വെറും സങ്കല്പകഥ.

മരണശേഷം ഒരാളുടെ ആത്മാവ് സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കവാടത്തിനു മുന്നില്‍ എത്തി. ദൈവം ഇഷ്ടമുള്ളിടത്തെക്ക് പോകാനുള്ള അനുവാദവും പുള്ളിക്കാരന് നല്‍കി.

-ഏത് തിരഞ്ഞെടുക്കും!!!

കക്ഷി സ്വര്‍ഗത്തിന്റെ വാതിലിലേക്ക് ഒന്ന് നോക്കി. അവിടത്തെ ബോര്‍ഡില്‍ സ്വര്‍ഗത്തിലെ സൌകര്യങ്ങള്‍ എല്ലാം എഴുതി വച്ചിട്ടുണ്ട്. മുന്തിരി തോട്ടത്തിലെ വേലക്കാരനാകാം, താഴെ പച്ച പിടിച്ചു നില്‍ക്കുന്ന പുല്‍ത്തകിടിയില്‍ കിളികളുടെ പാട്ടുകേട്ട് ഉറങ്ങാം... അങ്ങനെ അങ്ങനെ...

നമ്മുടെ ആത്മാവിനു സ്വര്‍ഗത്തിന്റെ ഓഫറുകളില്‍ താല്പര്യം തോന്നിയില്ല. കാരണം ജീവിച്ചിരുന്നപ്പോള്‍ അയാളുടെ ഏറ്റവും വലിയ മോഹമായിരുന്നു സ്വന്തമായി ഒരു വീട്. ഒരിക്കലും അത് യാദാര്‍ത്യമാക്കാന്‍ കഴിയാത്തതിന്റെ വേദനയോടെ തന്നെയാണ് അയാള്‍ അന്ത്യശ്വാസം വലിച്ചതും.

-എന്നിട്ട് ഇവിടെ സ്വര്‍ഗത്തിലും ഒരു കൂരയില്ലാതെ കഴിയണം എന്നോ?

അയാള്‍ നരക കവാടത്തിനു നേരെ ഒന്ന് നോക്കി. അതാ അവിടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍. വലിയ വീട്, വേലക്കാര്‍, വിനോദങ്ങള്‍.... അയാളുടെ മനസ്സ് കിളിര്‍ത്തു.

- അതെ ഇവിടേക്കാണ് തനിക്കു പോകേണ്ടത്. ഇതായിരുന്നു തന്റെ സ്വപ്‌നങ്ങള്‍.

അയാള്‍ നരകത്തിന്റെ വാതില്‍ മെല്ലെ തള്ളി. മുന്നോട്ടു കാല്‍ എടുത്തു വച്ചതെ ഉള്ളൂ. നിന്ന നിലവില്‍ നിന്നും താഴേക്കു പതിക്കുന്നത് ഒരുള്‍ക്കിടിലത്തോടെ അയാളറിഞ്ഞു. ഭയന്ന് ഇറുക്കയടച്ച കണ്ണുകള്‍ പിന്നെ തുറന്നത് ശരീരം ചുട്ടു പൊള്ളുന്ന തീയിനെ സ്പര്‍ശിച്ചപ്പോഴാനു. അതെ താനൊരു തീക്കുന്ടത്തില്‍ പതിച്ചിരിക്കുന്നു. അയാള്‍ ഉറക്കെ അലറി വിളിച്ചു. അവിടത്തെ ഭയാനകമായ ബഹളങ്ങള്‍ക്കിടയില്‍ പക്ഷെ ആ ശബ്ദം ആരും കേള്‍ക്കില്ല. തൊട്ടടുത്തു അഗ്നി പടര്‍ന്നു പുളയുന്ന ഒരുവനോട് അയാള്‍ ചോദിച്ചു.

- ചങ്ങാതി, എന്താ ഇത്. ആ ബോര്‍ഡില്‍ പറഞ്ഞ വീടൊക്കെ എവിടെയാണ്?
- ഓ ... നിങ്ങളും പെട്ടു അല്ലെ. അത് വെറും പരസ്യമായിരുന്നു സുഹൃത്തെ!!


പരസ്യങ്ങളുടെ യാദര്‍ത്യങ്ങളെ അതിശയോക്തിപരമായി പറഞ്ഞ ഒരു കെട്ടു കഥയാണെങ്കിലും പരസ്യങ്ങള്‍ പോളിപ്പിച്ച്ചു പറയുന്ന മഹത്വങ്ങളില്‍ പലതും ഇതുപോലെ പോള്ളയാനെന്നതാണ് സത്യം.

അടുത്ത കാലത്തായി പരസ്യങ്ങള്‍ ഉലപന്നങ്ങളെ പരിചയപ്പെടുത്തുക എന്നതിലുപരി ഒരു കലാസൃഷ്ടി ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയും നമ്മള്‍ കാണുന്നുണ്ട്. ചില പരസ്യങ്ങള്‍ ആവര്‍ത്തിച്ചു കാണാന്‍ ആഗ്രഹിക്കുന്ന അത്ര മനോഹരമായി അവതരിപ്പിക്കാരുമുണ്ട്. വോഡഫോണ്‍ എന്ന മൊബൈല്‍ നമ്മുടെ മനസ്സില്‍ വരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ ആ നായക്കുട്ടി നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. എങ്കിലും ചിലപ്പോഴെങ്കിലും പരസ്യങ്ങള്‍ പങ്കു വക്കുന്നത് ചില അപകടപരമായ സന്ദേശങ്ങള്‍ ആവാറില്ലേ. അങ്ങനെ അടുക്കളക്ക് തോന്നിയ ചില സന്ദര്‍ഭങ്ങള്‍ നിങ്ങളുമായി പങ്കുവക്കുകയാണ് ഈ പോസ്റ്റില്‍.

ആദ്യമായി കുറച്ചു ദിവസങ്ങളായി കണ്ടു വരുന്ന ഡോ. കോ. മോ. പരസ്യങ്ങളില്‍ ഒന്ന് ഇവിടെ കൊടുക്കുന്നു. ഒന്ന് കണ്ടു നോക്കുക.



അതിനെക്കുറിച്ചു കൂടുതലൊന്നും അടുക്കള പറയുന്നില്ല. നിങ്ങളില്‍ പലര്‍ക്കും സംസ്കാരത്തിന്റെ പുരോഗതിയായി അതിനെ കാണാന്‍ ആയേക്കാം. എന്തായാലും നിങ്ങളുടെ അഭിപ്രായം എഴുതുക. ഓരോ ദിവസവും മാറാന്‍ ഉള്ളതാണ് ഓരോ പ്രണയവും എന്ന് പറഞ്ഞാണ് ദിവസേനെ താരിഫ് മാറ്റുന്നതിന്റെ ആവശ്യകതയെ മൊബൈല്‍ കമ്പനിക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ പോയപ്പോള്‍ ഉടന്‍ തന്നെ മറ്റൊരുവനെ കണ്ടെത്തുന്നത് സ്ത്രീപക്ഷ വാടമാനെന്ന അഭിപ്രായവും ഉയര്‍ന്നേക്കാം. എങ്കിലും അടുക്കളക്ക് അതിനോട് നിഷേധാത്മകമായെ പ്രതികരിക്കാന്‍ ആവൂ...

മറ്റൊരു പരസ്യം സാംസംഗ് മൊബൈലിന്റെ ഇരട്ട സിം ഫോണിന്റെ പരസ്യമാണ്. തിരക്കിലാണ് എന്ന സന്ദേശം കേട്ട് ഗേള്‍ ഫ്രണ്ട് നഷ്ടമാവാതിരിക്കാന്‍ അത്തരം ഒബില്‍ വാങ്ങൂ എന്ന് കമ്പനി ഉപദേശിക്കുന്നു. കുറച്ചു നാള്‍ മുന്‍പ് കണ്ട മറ്റൊരു പരസ്യം അതിലേറെ അപകടകരമായ ഒരു സന്ദേശമാണ് അവതരിപ്പിച്ചത്. ഒരാള്‍ പ്രത്യേക കമ്പനിയുടെ സ്വിച്ചും പ്ലുഗ്ഗും ഉപയോഗിക്കുമ്പോള്‍ ചെരുപ്പ് അഴിച്ചാണ് വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആ കമ്പനിയുടെ ഉത്പന്നങ്ങള്‍ അത്രയും സുരക്ഷിതമാണെന്ന സന്ദേശമായിരിക്കാം അവര്‍ മുന്നോട്ടു വച്ചത്. പക്ഷെ സുരക്ഷിതമായി വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം എന്നതിന് പകരം അലക്ഷ്യമായി അവ ഉപയോഗിക്കാനാണ് ആ പരസ്യം നമ്മെ ഉപദേശിക്കുന്നത്.

കുറച്ചു കാലം മുന്‍പ് അശ്ലീലതയുടെ പേരില്‍ ചില സോപ്പ് പരസ്യങ്ങള്‍ നിരോധിച്ചിരുന്നു. മദ്യത്തിന്റെ പരസ്യങ്ങളും ഇവിടെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ നിറഞ്ഞ പരസ്യങ്ങള്‍ ഇന്ന് നമ്മുടെ സ്വീകരണ മുറിയില്‍ മുഴങ്ങുകയാണ്. നമ്മുടെ സാംസ്കാരിക നായകര്‍ ഈ പരസ്യങ്ങള്‍ ഒന്നും കണ്ടില്ല. പകരം അവര്‍ വിവാദം ഉണ്ടാക്കിയത് മറ്റൊരു പരസ്യത്തിനെ പേരിലാണ്. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം. അത് നല്കുനത് പ്രണയ വിരുദ്ദ പുരോഗമന വിരുദ്ദ സന്ടെഷമാനെന്നാണ് ആക്ഷേപം. ഒരു പെണ്‍കുട്ടി തന്റെ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചു പോകുന്ന കാര്യം വളരെ പിന്തിരിപ്പന്‍ ആയിപ്പോയി എന്നാണ് അവരുടെ നിലപാട്. ആ ആണ്‍കുട്ടിക്ക് മറ്റെത്ര വഴികളുണ്ട്. അവനും സ്വന്തം മാതാപിതാക്കളെ വിട്ടു വന്നിരിക്കുകയാണ്. പ്രണയം രണ്ടു പേരുടെ സ്വകാര്യതയാനെന്നു പറയാം. എങ്കിലും മാതാപിതാക്കള്‍ക്ക് മക്കളിലും തിരിച്ചും ഉള്ള വിശ്വാസത്തെ അല്ലെ ആ പരസ്യം ഉയര്‍ത്തിപിടിച്ചത്. ആ പരസ്യത്തിന്റെ തമിഴ് ആവിഷ്കരണം കണ്ടാല്‍ അത് മനസ്സിലാവും. പക്ഷെ നമ്മുടെ പുരോഗമന വാദികള്‍ ആ തമിഴ് പരസ്യത്തെ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണ്. കാരണം അവരുടെ വാദങ്ങളെ എല്ലാം ദുര്‍ബലമാകുന്നതാണ് ആ പരസ്യത്തിന്റെ അവസാന സംഭാഷണവും സന്ദേശവും എന്നത് തന്നെയാവണം. ഇതാ ആ പരസ്യവും ഒന്ന് കണ്ടു നോക്കൂ...



ചുരുങ്ങിയ ഉദാഹരണങ്ങള്‍ കൊണ്ട് പരസ്യങ്ങളെ മുഴുവന്‍ വിലയിരുത്താനാവില്ല. എങ്കിലും ഈ ചെറു തുള്ളികള്‍ ചേര്‍ന്ന് തന്നെയല്ലേ മഹാസമുദ്രങ്ങള്‍ ആവുന്നതും. അത് കൊണ്ട് തന്നെ ഈ ഉദാഹരണങ്ങള്‍ക്ക് അതിന്റേതായ പ്രസക്തി ഉണ്ടെന്നു തന്നെ അടുക്കള വിശ്വസിക്കുന്നു.

23 comments:

akhi said...

adukkala kathaparayumpol
nannavunnundu.
aaSamsakal.

കൂതറHashimܓ said...

കല്യാണ്‍ പരസ്യം തമിഴും കണ്ടു, മലയാളത്തേക്കാള്‍ നന്നായിട്ടുണ്ട്.
എനിക്ക് മനസ്സിലായത് ഇതാണ്, ‘ഒളിച്ചോടാന്‍ ജ്വല്ലറിക്കാര്‍ സമ്മതിക്കില്ലാ..
അറേഞ്ച്ഡ് വെഡ്ഡിങ്ങിനെല്ലേ സ്വര്‍ണ്ണം വേണ്ടൂ...’

Manoraj said...

കല്യാണിന്റെ തമിഴ് പരസ്യം മലയാളത്തേക്കാൽ നന്നതായി എന്നെനിക്കും തോന്നി.. ഒപ്പം കൂതറ ഹഷിം പറഞ്ഞപോലെ ജ്വല്ലറിക്കാർക്ക് ചെറുക്കനേതായാലും സ്വർണ്ണം വിറ്റാൽ മതിയല്ലോ? പിന്നെ, അനിത പറഞ്ഞ മറ്റുപലതും ശരിതന്നെയാണ്. പരസ്യങ്ങൾ ഇന്ന് ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വരുത്തുന്നുണ്ട്..

സ്വപ്നാടകന്‍ said...

അനിതേച്ചീ..
പരസ്യങ്ങള്‍ പലതും ശാസ്ത്രീയ വിവരങ്ങള്‍ എന്ന പേരില്‍ നുണകളും,അബദ്ധങ്ങളും മറ്റും പ്രചരിപ്പിക്കുന്നവയും ചിലത് അപകടകാരികളും ആണ്.കോമ്പ്ലാന്‍ കുടിച്ച കുട്ടികള്‍ മറ്റു കുട്ടികളെക്കാള്‍ 4 സെന്റി മീറ്റര്‍ കൂടുതല്‍ വളര്‍ന്നതും,ച്യവന പ്രാശം കഴിച്ച കുട്ടിയുടെ ചുറ്റിലും സംരക്ഷണ വലയം ഉണ്ടാവുന്നതും, സോപ്പിന്റെയും ഷാമ്പൂവിന്റെയുമൊക്കെ പരസ്യങ്ങള്‍ ശ്രദ്ധിക്കുക.ഇതൊന്നും ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ ഇവിടെ? തീര്‍ച്ചയായും പരസ്യങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം.


കല്യാണ്‍ ജുവല്ലറിയുടെ പരസ്യത്തിന്റെ കാര്യം...മലയാളം പരസ്യവും തമിഴ് പരസ്യവും തമ്മില്‍ ഏതു നിലയ്ക്കാണ് ഒരു താരതമ്യം സാധ്യമാകുന്നത്.?മലയാളം പരസ്യം മുന്നോട്ടു വയ്ക്കുന്ന ആശയത്തേക്കാള്‍ എത്രയോ നല്ലതും ശരിയുമാണ്‌ തമിഴ് പരസ്യത്തില്‍.... ആരെന്ജ്ഡ കല്യാണങ്ങളാണ് ജുവലറിക്കാര്‍ക്ക് പ്രിയമെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്?

വീകെ said...

അടുക്കളയുടെ നിഗമനങ്ങൾ പലതും ശരിയാണ്.

തമിഴ് പരസ്യം നല്ല സന്ദേശമാണു നൽകുന്നതെങ്കിലും പറഞ്ഞുറപ്പിക്കുന്ന വിവാഹത്തിനേ സ്വർണ്ണം വിറ്റഴിക്കാനാകൂ എന്ന സന്ദേശവും അതിലുണ്ട്...

ആശംസകൾ....

Unknown said...

അക്ഷരതെറ്റ് അക്ഷരതെറ്റ് ഒന്നൂടെ വായിച്ച് എഡിറ്റ് ചെയ്യൂ .

Anonymous said...

ഇതാ മനുഷ്യനെ മൃഗമാക്കുന്ന പരസ്യങ്ങള്‍.

നമ്മള്‍ വാങ്ങുന്ന ഉത്പന്നത്തിന്റെ വിലയില്‍ ഒരു പങ്ക് പരസ്യത്തിനാണ് പോകുന്നത്. കുറഞ്ഞ പരസ്യമുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കൂ.

പള്ളിക്കുളം.. said...

കൂതറ ഹാഷിം പറഞ്ഞത് എത്ര ശരി.. ഹഹ..

കുറച്ചു കാലം മുമ്പ് ലിറിൽ സോപ്പിന്റെ ഒരു പരസ്യമുണ്ടായിരുന്നു. ക്യാമറ പയ്യെ ഒരു കാൽ നഖത്തിൽ നിന്ന് തുടവരെ ഇഴയുന്നു. ശേഷം കാണിക്കുന്നത് ഒരു കൊച്ചു കുട്ടി ലിറിൽ കൊണ്ട് കുളിക്കുന്നതാണ്. നമ്മൾ കാഴ്ചക്കാരെ പറ്റിച്ചേ എന്ന രീതിയിൽ “ലിറിൽ.........” എന്നൊരു നിലവിളിയും.

വളരെ നല്ല പ്രതികരണം.

raj said...
This comment has been removed by the author.
കണ്ണനുണ്ണി said...

പരസ്യങ്ങള്‍ കണ്ടു അതിലെ സന്ദേശങ്ങള്‍ കൊണ്ട് മാത്രം വഴി തെറ്റി പോവുമോ സമൂഹം..
ഇന്നത്തെ യുവ തലമുറ കുറച്ചു കൂടി ആഴത്തില്‍ ചിന്തിക്കുന്നവരല്ലേ..

പിന്നെ പിഴച്ചു പോവണം എന്ന് തലവര ഉള്ളവന്‍ എങ്ങനെ ആയാലും പിഴച്ചു തന്നെ പോവും.. അതിനു പരസ്യമൊന്നും വേണമെന്നില്ല

raj said...
This comment has been removed by a blog administrator.
ANITHA HARISH said...

പ്രിയ രാജ് താങ്കളുടെ കമെന്റിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കാതിരിക്കാന്‍ ആവുന്നില്ല, ക്ഷമിക്കുക.

raj said...
This comment has been removed by a blog administrator.
raj said...

അതെന്തായാലും ശരിയായില്ല.. അതിൽ ഒഴിവാക്കേണ്ടതായി എന്താണുണ്ടായിരുന്നത് എന്ന് അറിയിച്ഛാൽ നന്നായിരുന്നു..പ്രത്യേകിച്ച് ഏത് ഭാഗമാണു വേണ്ടാ എന്നു തോന്നിയത്..
എന്റെ മെയിൽ ഐഡി.rajgopan35@gmail.com.

raj said...

ക്രിയാൽമകവും ആരോഗ്യപരവുമായ ഒരു സംവാദം, അതിൽ ഞാൻ പറഞ്ഞിരിക്കുന്ന ആശയങ്ങളോട് താങ്കൾക്ക് യോജിക്കാൻ കഴിയുന്നില്ലെങ്കിൽ അതു പറയാവുന്നതേയുള്ളു.എന്റെ വാദമുഖങ്ങൾ ഞാൻ നിരത്തി അതിൽ താങ്കൾക്കുള്ള വിയോജിപ്പ് അറിയിക്കാം.ഞാൻ പറയുന്നതെല്ലാം മാത്രം ശരിയാവണം എന്നൊന്നും എനിക്ക് അഭിപ്രായം ഇല്ല. അതിൽ ആരേയും താറടിച്ഛ് കാണിക്കാനും ഞാൻ ഉദ്ധേശിച്ഛില്ല. ഒന്നിരുത്തി ചിന്തിച്ഛാൽ അതു മൻസ്സിലാകും.മഹാത്മാ ഗാന്ധിയെപ്പോലും ഇന്നു കച്ഛവടച്ഛരക്കാക്കുന്നു. അതു കോർപ്പറേറ്റ് കമ്പനികൾ മുതൽ പീറ രാഷ്ട്രീയ്ക്കാർ വെരെ..ഇറ്റലിയിൽ ജനിച്ഛ സോണിയാ ഗാന്ധി ഇന്നു മിസ്സിസ് ഗാന്ധിയെന്നാണു പാശ്ചാത്യ നാടുകളിൽ അറിയപ്പെടുന്നത്. അവിടെയൊക്കെയുള്ളവർ മഹാത്മാ ഗന്ധിയുടെ പിൻ തലമുറക്കാരിയായിട്ടാണ് സോണിയയെക്കാണുന്നത്.മോണ്ടെ ബ്ലാങ്കു പെന്നുകളെപ്പോലെ ഇവിടെയും ഗാന്ധിയെ കച്ഛവടച്ഛരക്കാക്കി. അതു പറഞ്ഞുപോയാൽ ആർക്കും സുഖിക്കില്ല. പിന്നെ ഞാൻ പറഞ്ഞുവന്നശൈലിയിലോ ഉപയോഗിച്ഛ് വന്ന വാക്കുകളിലോ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിൽ അതും പറയാവുന്നതേ ഉണ്ടായിരുന്നുള്ളു..അതല്ലാതെ അതിലെ കുറച്ഛുഭാഗം മുറിച്ഛ് മാറ്റി ബാക്കിഭാഗം മാത്രം പോസ്റ്റുമ്പോൾ എന്റെ ആശയങ്ങളും അഭിപ്രായങ്ങളും വികലമാക്കപ്പെടുകയാണു ചെയ്യുന്നത്...അത് എത്രത്തോളം അഭികാമ്യമാണന്ന് അടുക്കള ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും..
എല്ലാവിധ ആശംസകളും.. രാജ്

ANITHA HARISH said...

പ്രിയ രാജ്, താങ്കള്‍ പറഞ്ഞ വാദങ്ങളോട് എനിക്കും യോജിപ്പാണ് ഉള്ളത്. പക്ഷെ അത് അവതരിപ്പിച്ചതാണ് മാറ്റേണ്ടി വന്നത്. വികലമാക്കിയെനു തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. വിമര്‍ശനങ്ങളെയും അഭിനന്ദനങ്ങളെയും ഒരു പോലെ സ്വീകരിക്കാനാണ്‌ അടുക്കലക്കിഷ്ടം. വികലമായ ആ കമന്റ്‌ ഡിലിറ്റ് ചെയ്യുന്നു. ആ ശൈലി ഒഴിവാക്കിയാല്‍ അടുക്കളക്ക് പറയാനുള്ളത് തന്നെയാണ് താങ്കളും പറഞ്ഞത്. അഭിപ്രായങ്ങള്‍ക്ക് നിറഞ്ഞ നന്ദി. തുടര്‍ന്നും നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ മടിക്കരുത്.

raj said...
This comment has been removed by the author.
ഗൗരിനാഥന്‍ said...

തമിഴ് പരസ്യം നന്നായിട്ടുണ്ട്..എന്നാലും സ്വര്‍ണവും , സ്ത്രീധനവും ഇല്ല്യാതെ, എന്ത് കച്ചവടം ..ചെറുക്കനേതായാലും കല്യാണ്‍ ജ്വെല്ലെറിക്ക് അവരുടെ സ്വര്‍ണ്ണം വിറ്റാല്‍ മതി

raj said...

ചിലതിനോടൊക്കെ എനിക്ക് യോജിക്കാൻ കഴിയുന്നില്ലെങ്കിലും, അതെപ്പറ്റി ഒരു വാദപ്രതിവാദത്തിനു ഞാൻ മുതിരുന്നില്ല..ഇതോടെ ഞാൻ പിൻ വാങ്ങുന്നു..

K V Madhu said...

ഒളിച്ചോടാന്‍ ജ്വല്ലറിക്കാര്‍ സമ്മതിക്കില്ലാ..
അറേഞ്ച്ഡ് വെഡ്ഡിങ്ങിനെല്ലേ സ്വര്‍ണ്ണം വേണ്ടൂ...

Anees Hassan said...

മറു വായനക്ക് ഇടമുണ്ട്

Unknown said...

i must say that ..........its u ..the people who don't know anything

In this democratic world people must act ...only then they will get something ....but its not so in autocracy (only if the king is the best soul in the nation)

OK.now thats not my point .I'll give an example :
I donno whether u have heard about "REAL fruit drink" and according to their ad they says that its 100% fruit ..but who don know that its made of chemicals .

What wud we do ....Shut Up! or may be silent expressions like this blogging.
One young man complained about it in the consumer court and he got 11/2 lakh !!so don wait

SPEAK UP !

one more suggestion i know this blog is kind of feminist but please change the name "Adukkala" because that name says that you believe in genuine feminism .

haridev t said...

There is nothing wrong with docomo ad. The Indian urban upper middle class closely resembles its western counterpart in many ways, if not by all means. They don't call it love instead it is termed 'relationship' . 'Oranukku oru pen' - it is an outdated concept, as far as I am concerned, and people need to explore with regards to relationships. No need to measure the morality of a person using the scale of sex and relationships.