21. തിളക്കമില്ലാത്ത താരങ്ങള്‍....

on Friday, October 02, 2009

ചന്ദ്രനെ കാണാത്തവരായി കാഴ്ചയുള്ളവരില്‍ ആരും തന്നെ കാണില്ല. നിശയുടെ ശൂന്യതയില്‍ ദൂരെ മാനത്ത് കുളിര്‍മ്മയുള്ള നിലാവ് പൊഴിക്കുന്ന അമ്പിളി മാമനെ കുഞ്ഞു നാള്‍ മുതലേ കണ്ടു തുടങ്ങിയതാണ്‌ എല്ലാവരും. എത്രയോ കഥകളിലൂടെ മാനത്തെ ആ മന്ദസ്മിതം നമ്മുടെ മനസ്സിലും നിലാവ് പൊഴിച്ചിരിക്കുന്നുദേവനായും കളിക്കൂട്ടുകാരനായും സങ്കല്പലോകത്തെ അനിവാര്യതയായി എന്നും നമ്മോടോപ്പമുണ്ടായിരുന്നു ഈ ആകാശ ഗോളം. കാല്പനികതയുടെ വക്താക്കള്‍ക്കും ഒരിക്കലും ഒഴിവാക്കാനാവാത്ത ഭാവന ആയിരുന്നു ചന്ദ്രനും ചന്ദ്രികയും. അതുപോലെ തന്നെ ശാസ്ത്ര ലോകത്തിനും.

പക്ഷെ അകലെ നിന്നു കണ്ടപ്പോഴുള്ള പ്രഭയും സൌന്ദര്യവുമൊന്നും അതിനില്ലെന്നു ചന്ദ്രനെ അടുത്ത് അറിഞ്ഞപ്പോഴാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. നമ്മുടെ ഊഴര മരുഭൂമികളെക്കാള്‍ വരണ്ട ശൂന്യമായ വികൃതമായ രൂപം. ഇതിനെ തന്നെയാണോ നാം സൌന്ദര്യത്തിന്റെ ഉപമയായി സങ്കല്പിച്ചത്. ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.

ഇന്നും കഥ പറയുന്നതു നിങ്ങളില്‍ പലര്‍ക്കും അജ്ഞാതയായ ഒരു സഹോദരി ആണ്. പാട്രീഷ്യ ഹെയില്‍ എന്ന പാറ്റ്. ഇംഗ്ലണ്ടിലെ ബര്‍മിംഗ് ഹാമിലെ പാവപ്പെട്ട ഒരു ക്ലാര്‍ക്കിന്റെ മകളായി പിറന്നു പിന്നീട് വലിയ സ്വപ്നങ്ങളുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ എത്തിയ കൌതുകമുണര്‍ത്തുന്ന സുന്ദരമായ മുഖത്തോട് കൂടിയ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി. പക്ഷെ ഒരുപാടു പ്രതീക്ഷകളും പേറിയുള്ള ആ യാത്ര തന്റെ സ്വപ്നങ്ങളുടെ വിലാപയാത്ര ആയിരുന്നെന്നു അവള്‍ തിരിച്ചറിയുന്നത്‌ നീണ്ട 44 വര്‍ഷങ്ങള്‍ക്കു ശേഷം രോഗവുമായുള്ള മല്ലയുദ്ദത്തിനിടക്ക് ആശുപത്രിക്കിടക്കയില്‍ വച്ചാണ്. കാരണം അത് വരെയും അവള്‍ വിശ്വസിച്ചിരുന്നു. ' ഞാന്‍ എന്റെ വിദ്യയുടെ പ്രിയ പത്നി ആണ്.' തനിക്കും എഴുതിനുമിടയില്‍ എന്നും കടന്നു വരാന്‍ പാടില്ലെന്നും തങ്ങള്‍ മാത്രമുള്ള സ്വകാര്യതയാണ്‌ തനിക്ക് വേണ്ടതെന്നും പറഞ്ഞു അമ്മയാകാനുള്ള മോഹത്തെ അയാള്‍ നിരാകരിക്കുമ്പോഴും അവള്‍ വിശ്വസിച്ചു; ' ഞാന്‍ എന്റെ വിദ്യയുടെ എല്ലാമാണ്.'


നിങ്ങള്‍ക്കറിയില്ലേ പാറ്റിന്റെ വിദ്യയെ??? ഇന്ത്യന്‍ വേരുകളുള്ള, ആധുനിക ഇംഗ്ലീഷ്‌ ഗദ്യസാഹിത്യ ലോകത്തെ കുലപതികളില്‍ ഒരാളായ വി. എസ്. നൈപാള്‍ എന്ന സര്‍ വിധ്യാധര്‍ സൂരജ് പ്രസാദ്‌ നൈപാളിനെ എങ്ങനെ അറിയാതിരിക്കാനാണ്. നോബല്‍ സമ്മാനവും, ബുക്കര്‍ സമ്മാനവും അടക്കം സാഹിത്യത്തിനു ലഭിക്കാവുന്ന ബഹുമതികളില്‍ ഏറെയും നേടിക്കഴിഞ്ഞ ലോകത്തെ സാഹിത്യപ്രേമികളുടെ മനസ്സില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ നൈപാള്‍ എന്ന സാഹിത്യ നഭസ്സിലെ താരത്തെ!!! പക്ഷെ പാറ്റിണ് പറയാനുള്ളത് ആ തിളക്കത്തിന്റെ തീവ്രതയല്ല. മരിച്ചു ആ തിളക്കതിനപ്പുറത്തെ ഇരുള്‍ കൂടിയാണ്. വാക്കുകള്‍ കൊണ്ടു സ്ത്രീ വംശത്തിനു പട്ടു മെത്ത ഒരുക്കിയ പ്രവൃത്തി കൊണ്ടു അതെ സ്ത്രീത്വത്തിനു പട്ടട ഒരുക്കിയ നൈപാള്‍ എന്ന മനുഷ്യന്റെ മറ്റാര്‍ക്കും കാണാന്‍ കഴിയാതിരുന്ന മുഖങ്ങളെക്കുറിച്ച്.



" മരണം കാത്തു കിടക്കുക എന്നതിനോളം വലിയ ശിക്ഷ ഈ ലോകത്ത് അനുഭവിക്കാനില്ല. പക്ഷെ ആ കാത്തിരിപ്പിനും ചിലപ്പോഴൊക്കെ മധുരമുള്ള സമ്മാനങ്ങള്‍ നല്കാനാവുമെന്നു തിരിച്ചറിഞ്ഞത് രാവിലെ ഹെഡ്‌ നേഴ്സ്‌ കൊണ്ടു വന്ന ഫാക്സ്‌ വായിച്ചപ്പോഴാണ്. ജക്കാര്‍ത്തയില്‍ നിന്നും വിദ്യയുടെ സന്ദേശം.



"പല കാര്യങ്ങളും കേട്ടത് ഹൃദയം കീറി മുറിയുന്ന വേദനയോടെയാണ് പാറ്റ്. എന്റെ ആ വാക്കുകള്‍ എന്നെക്കുറിച്ചായിരുന്നു എങ്കിലും നീ അറിയരുത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് നിന്നെ ഇത്ര തളര്‍ത്തി എന്ന് കേള്‍ക്കുമ്പോള്‍..... ഞാന്‍ എന്ത് ചെയ്യണം എന്നാണ്, എന്താകണം എന്നാണ് നീ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയു പാറ്റ്. നീ എന്തായിരുന്നുവോ, അതിനെല്ലാം ഈ വിതുമ്പുന്ന ഹൃദയത്തിന്റെ നന്ദി. ഞാന്‍ അറിയുന്നു, ഞാന്‍ ഒരിക്കലും നിന്റേതു മാത്രമായിരുന്നില്ല എന്നറിഞ്ഞിട്ടും നീ എന്നും എനിക്ക് മാത്രമായി കാത്തിരുന്നു എന്ന്. with tremendous and enduring love, always your's VIDDYA"



ഇനി ഒരിക്കല്‍ കൂടെ വായിക്കാനാവാത്ത വിധം എന്റെ മിഴിനീരാല്‍ ആ കടലാസു കഷണം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. എന്താണ് ഞാന്‍ അദ്ദേഹത്തോട് പറയേണ്ടത്. കൈകളില്‍ വിറയ്ക്കുന്ന ഈ തുണ്ട് കടലാസിനു എന്ത് മറുപടിയാണ് ഞാന്‍ പറയേണ്ടത്??? കഴിയില്ല. ഒരു ജീവിതം മുഴുവന്‍ ഒരു വാക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദേഹത്തിന്റെ പ്രതിഭക്കെ കഴിയൂ...

എന്നും എഴുത്തിലൂടെ ആയിരുന്നല്ലോ അദ്ദേഹം എല്ലാരെയും പോലെ എന്നെയും കീഴടക്കിയത്...

അന്ന്, കോളെജ് ഓടിറ്റൊരിയത്തില്‍ ആദ്യമായും അവസാനമായും വേദിയില്‍ നൃത്തമാടിയ എനിക്ക് ആദ്യമായി കിട്ടിയ അഭിനന്ദനം. രണ്ടു വാക്കുകള്‍ മാത്രം കുത്തിക്കുറിച്ച ഒരു കൊച്ചു കടലാസ് തുണ്ട്. അതായിരുന്നു വിദ്യ ആദ്യം എനിക്ക് തന്ന സമ്മാനം. പിന്നീട് ഓക്സ്ഫോര്‍ഡില്‍ വച്ചു മനസിന്റെ വിലാസത്തിലെക്കയച്ച ഒരു പാടു എഴുത്തുകള്‍ എന്നെ മോചിപ്പിക്കുകയായിരുന്നു!!!! ഭക്ഷണം പോലും ചുരുക്കി എന്നെ പഠിക്കാന്‍ അയച്ച പാവം മാതാപിതാക്കളില്‍നിന്ന്, ബ്ലാക്ക്‌ & വൈറ്റ്‌ ടെലിവിഷന്‍ സെറ്റ് വാങ്ങാന്‍ കൊതിയോടെ കൂട്ടിവച്ചിരുന്ന പണക്കുടുക്ക പൊട്ടിച്ചു എന്റെ മടിത്തട്ടിലേക്ക് ചെരിഞ്ഞ അനുജത്തിയില്‍ നിന്ന്, വെക്കേഷന് ചെല്ലുമ്പോള്‍ അടുത്ത കുടുസ്സുമുറിയിലേക്ക് സ്വയം മാറി മാതാപിതാക്കള്‍ എനിക്കായി തുറന്നിടാറുള്ള കിംഗ് സ്റ്റനിലെ കുഞ്ഞു ഫ്ലാറ്റിലെ ഒറ്റ ജാലകമുള്ള മുറിയില്‍ നിന്ന്, പിന്നെ എന്നെ കാത്തിരുന്ന ഒരു പാടു വേദികളില്‍ നിന്ന്, എന്റെ വിരലുകല്‍ക്കായി കാത്തിരുന്ന താളുകളില്‍ നിന്ന് എല്ലാം ഞാന്‍ മോചിപ്പിക്കപ്പെടുകയായിരുന്നു. പക്ഷെ അതോടൊപ്പം തന്നെ ഞാന്‍ പറിചെറിയപ്പെടുകയായിരുന്നു. എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളില്‍ നിന്ന്. പക്ഷെ അതൊന്നും തന്നെ എന്നെ ഒട്ടും തന്നെ വേദനിപ്പിച്ചില്ല. കാരണം ഇപ്പറഞ്ഞ എല്ലാം ഒരു തട്ടില്‍ വച്ചു തുലാഭാരം നടത്തിയപ്പോഴും മനസ്സില്‍ അപ്പോള്‍ വിദ്യയുടെ തട്ട് താഴ്ന്നു തന്നെ കിടക്കുകയായിരുന്നു.

പക്ഷെ പിന്നീട് ഏറെ നാളുകള്‍ക്കു ശേഷം വിവാഹം ഒരു കെണിയാണെന്നും, സമൂഹത്തിന്റെ പ്രതീക്ഷകളെ തകിടം മറക്കുന്ന പ്രക്രിയ ആണെന്നും വിദ്യ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ സ്നേഹനിധിയായ ഭാര്യ ആണെന്ന് തന്നെ ആണ് വിശ്വസിച്ചത്.

പക്ഷെ നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന മറ്റൊരു കുറിപ്പ് എന്റെ എല്ലാ വിശ്വാസങ്ങളെയും തകിടം മറിച്ചു. ഒരു പത്രത്തിന് വിദ്യ നല്കിയ അഭിമുഖം. അതെ കുറിച്ചു കേട്ട ഞാന്‍ വിദ്യയെ വിളിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഇങ്ങനെ ആയിരുന്നു. ' പാറ്റ്; അത് നീ വായിക്കരുത്, ദയവായി അത് നീ വായിക്കരുത്' പക്ഷെ എനിക്കെങ്ങനെ അതിന് കഴിയും. ലോകത്തിനു മുഴുവന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാമെങ്കില്‍ ഇത്ര കാലം അദ്ദേഹത്തെ മാത്രം ഓര്‍ത്തു ജീവിക്കുന്ന എനിക്ക് മാത്രം എന്ത് കൊണ്ടു പാടില്ല. ഞാന്‍ ആ പത്രം വാങ്ങി.പക്ഷെ ഇത്തവണ, എന്നിലെക്കെതരുത് എന്ന് കരുതി അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ മോചിപ്പിച്ചത് ഈ ജീവിതത്തില്‍ നിന്ന് തന്നെ ആയിരുന്നു.

"പാറ്റുമായുള്ള ദാമ്പത്യത്തില്‍ എന്നും ഞാന്‍ അസംതൃപ്തനായിരുന്നു. എന്നും. സ്ഥിരമായി വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് വളരെ നിരാശയോടെയാനെങ്കിലും പറയാതെ വയ്യ. ഞങ്ങള്‍ ജീവിതം തുടങ്ങിയ ആദ്യ കാലത്തു പോലും അവള്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്ന സമയങ്ങളില്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു."


വിദ്യ നീ വാക്കുകള്‍ കൊണ്ടു ഒരു കുമ്പസാരം നടത്തുകയായിരുന്നില്ല. നിന്റെ മാത്രം പാറ്റിനെ കൊല്ലുകയായിരുന്നു. ഇപ്പോള്‍ മനസ്സില്‍ നിന്റെ തട്ട് വളരെ വളരെ ഉയരങ്ങിലെക്ക് പോയിരിക്കുന്നു. ഇനി ഒരിക്കലും താഴെ എത്താനാവാത്ത വിധം. നമ്മള്‍ ജീവിതം തുടങ്ങിയ ആദ്യനാളുകള്‍. ഓര്‍ക്കുന്നോ വിദ്യ. മുഴുവന്‍ സമയവും എഴുത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു ഞാന്‍ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സ്കൂളില്‍ ജോലിക്ക് പോയത്. പക്ഷെ നീ ആ സമയം വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.....

അര്‍ജന്റീനയില്‍ വച്ചു നിരൂപകയായ മാര്‍ഗരെറ്റിനെ പരിചയപ്പെട്ട ശേഷം നിന്റെ യാത്രകള്‍ എന്നും അവള്‍ക്കൊപ്പമായപ്പോഴും, പലരും അതിനെ പറ്റി എന്റെ അടുത്ത് മോശമായി പരാമര്‍ശിച്ചപ്പോഴും നിന്നെ കാത്തിരുന്ന എന്റെ അരികില്‍ എത്തുമ്പോള്‍ ഇതു വരെ നീ എന്നോട് പറഞ്ഞില്ല; മറ്റു സ്ത്രീകളെ തേടിപ്പോകാന്‍ വിധത്തില്‍ എന്നില്‍ നീ അസംതൃപ്തന്‍ ആയിരുന്നെന്ന്. ഒരിക്കല്‍ നിന്നെപ്പോലെ ഒരെഴുത്തുകാരന് ചേര്ന്ന ഭാര്യയല്ല ഞാനെന്നു പരിതപിച്ചപ്പോഴും, ഞാന്‍ ഒരു ക്ലാര്‍ക്കിന്റെ ഭാര്യയെപ്പോലെ പെരുമാറുന്നുവെന്ന് ശകാരിച്ചപ്പോഴും ഞാന്‍ ചിന്തിച്ചത്‌ എന്നോട് നിനക്കുള്ള സ്നേഹമാണ് നിന്നെ ദേഷ്യപ്പെടുത്തിയത് എന്നാണ്.

ശരിയാണ്, ഞാന്‍ ഒരു സാധാരണ പെണ്ണായിരുന്നു വിദ്യ, നീ പറക്കുന്ന വാനിനെ നോക്കി താഴെ ഇമവെട്ടാതെ കാത്തിരുന്ന ഒരു സാധാരണ ഭാര്യ. നിനക്കു സൌഹൃദങ്ങളുടെ വാനമുണ്ടായിരുന്നു, ആരാധകരുടെ സ്വപ്നലോകം ഉണ്ടായിരുന്നു, നിന്റെ മാത്രം കഥാപാത്രങ്ങളും ചിന്തകളും നിറഞ്ഞ സങ്കല്പ സാമ്രാജ്യമുണ്ടായിരുന്നു... പക്ഷെ എനിക്ക് നീ മാത്രമെ ഉണ്ടായിരുന്നുള്ളൂ... ഓമനിക്കാന്‍ ഒരു കുഞ്ഞിനെപ്പോലും നിനക്കിഷ്ടമില്ലെങ്കില്‍ വേണ്ടെന്നു വച്ച ഞാന്‍ നിന്നെ സംത്രുപ്തനാക്കാന്‍ എന്താണ് ഇനി ചെയ്യേണ്ടിയിരുന്നത്???

ഇനി എനിക്കൊന്നും വേണ്ട. വിദ്യ, അവസാന ശ്വാസത്തിലും ഞാന്‍ നിന്റേതു മാത്രം ആയിരിക്കും. നിനക്കു വേണമെങ്കിലും, വേണ്ടെങ്കിലും. സ്നേഹിക്കാന്‍ മാത്രമല്ലേ നമുക്കു കഴിയു, തിരികെ കിട്ടുക എന്നത് ഭാഗ്യം മാത്രമല്ലേ!!! നിന്റെ വാക്കുകള്‍ ഒരു തെന്നല്‍ പോലെയാണ് ഞാന്‍ വായിച്ചത്.എന്റെ എല്ലാ ആവശ്യങ്ങള്‍ക്കുള്ള ഉത്തരവും അതിലുണ്ട്. നീ ചോദിച്ച ആ ചോദ്യം. അത് തന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഉത്തരവും, സ്നേഹവും. ഇതിനപ്പുറം എന്ത് മറുപടിയാണ് ഞാന്‍ നല്കുക...."



പാറ്റ് 1996 - ഇല്‍ അന്തരിച്ചു. പക്ഷെ രണ്ടു മാസങ്ങള്‍ക്ക് ശേഷം നൈപാള്‍ പാകിസ്താന്‍ വംശജയായ നദീര എന്ന പത്രപ്രവര്‍ത്തകയെ വിവാഹം ചെയ്തു. ചരിത്രത്തില്‍ നൈപാളിനു ഒരുപാടു മുഖങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഒരു ഭര്‍ത്താവെന്ന നിലയില്‍ വിലയിരുതപ്പെടുമ്പോള്‍ ലോകം കണ്ട ക്രൂരരായ മനുഷ്യരില്‍ ഒരാളായി ഒരു പക്ഷെ അദ്ദേഹത്തെ ചിലരെങ്കിലും ഓര്‍ത്തെക്കാം.

പക്ഷെ ചരിത്രത്തില്‍ പാറ്റിനു എന്ത് നിറം ആയിരിക്കും. മാതാപിതാക്കള്‍ക്കും സഹോദരര്‍ക്കും അവള്‍ പ്രതീക്ഷകളെ ചതിച്ചവാളാണ്, ആര്‍ക്കു വേണ്ടി അവള്‍ എല്ലാം ഉപേക്ഷിച്ചുവോ ആ ഭര്‍ത്താവിനു അവള്‍ ഒരിക്കലും സതൃപ്തി നല്‍കാത്ത ഭാര്യയുമായിരുന്നു. അവളുടെ ത്യാഗങ്ങളും സ്നേഹവുമെല്ലാം ജലരേഖയായി മാറുമ്പോഴും നമ്മളില്‍ എത്ര പേര്‍ക്ക് അവളൊരു പാഴ്ജന്മനെന്നു പറയാനാവും. പ്രത്യേകിച്ചും നമ്മളില്‍ പലരും അവളെപ്പോലെ നിഷ്ഫലമായ ത്യാഗങ്ങളുടെ അനുഭവോകതാക്കള്‍ ആകുമ്പോള്‍.... നൈപാള്‍ ആഗ്രഹിച്ച രീതിയിലേക്ക് അവള്‍ക്കൊരിക്കലും ഉയരാന്‍ കഴിഞ്ഞിരിക്കില്ല. പക്ഷെ നൈപാള്‍ അത് പറയാനായി നീണ്ട 44 വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് വിചിത്രം. പക്ഷെ പാറ്റ് അവള്‍ക്കു ലഭിച്ച ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിച്ചവള്‍ ആയിരുന്നു. അത് കൊണ്ടാവാം, ബന്ധങ്ങളുടെ കൂടിചെരലും വേര്‍പിരിയലും വളരെ നിസാരമായ പാശ്ചാത്യ ലോകത്ത് മരണം വരെ ഒരാളുടെ ഭാര്യയായി കഴിഞ്ഞതും.



അതെ നമ്മളാണ് ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത്. വേണമെങ്കില്‍ കിട്ടിയതില്‍ സംതൃപ്തി കണ്ടെത്താം. ഇല്ലെങ്കില്‍ അതുപേക്ഷിച്ചു വേറെ തിരയാം. അതുമല്ലെങ്കില്‍ കിട്ടിയതിനെ സംത്രുപ്തമാക്കി മാറ്റിയെടുക്കാം. പക്ഷെ അസംതൃപ്തമായ ഒന്നിനെ അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടു പോകുന്നത് ഒരിക്കലും നന്നല്ല. അതിന്റെ ദുരന്തമാണ് പാറ്റ് നമുക്കു മുന്നില്‍ വരചിട്ടതും.



48 comments:

കണ്ണനുണ്ണി said...

പാറ്റിന്റെ ജീവിതത്തിലൂടെ ചെറുതല്ലാത്ത ഒരു സന്ദേശം പറയുന്നുണ്ടല്ലോ
ആശംസകള്‍

കുട്ടി said...

വായിച്ചിട്ട് എന്തോ ഫീല്‍ ചെയ്യുന്നു.

sunil kumar said...

Again one anither amazing story.... congrats, hats off you......

കോന്നിക്കാരന്‍ said...

ഇത്തരം ഹൃദയസ്പര്‍ശിയായ കഥകള്‍ ആണ് അടുക്കളയെ മനോഹരമാക്കുന്നതും, മറ്റുള്ള എല്ലാ ബ്ലോഗില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. ഓര്‍ക്കുംതോറും വാല്ലാത്ത നൊമ്പരം മനസിലുനര്‍ത്തുന്ന ഓര്‍മ്മയായി പാറ്റ്. അടുക്കള ഉണര്‍ത്തി വിട്ട ചിന്തകള്‍ മനോഹരം. ഈ രചന ശൈലി എന്നും കാത്തു സൂക്ഷിക്കുക. അഭിനന്ദനങ്ങള്‍.

Anonymous said...

Nice article.........

OAB/ഒഎബി said...

സത്യത്തിൽ ഇത് കഥയോ അതോ ചരിത്രമോ? ഞാനാകെ കൺഫ്യുഷനിലാ...ഒഴിവിനനുസരിച്ച് മറ്റുള്ളവയും വായിച്ചാൽ മനസ്സിലാക്കാം അല്ലെ. പിന്നെ വരാം. നന്ദി

കിട്ടിയതിനെ സംത്രപ്തമാക്കി മാറ്റിയെടുക്കുന്നവൻ ഞാൻ....:) :)

Unknown said...

അത്മാർത്ഥമായ ആശംസകൾ . നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന വിഷയം വിഷയങ്ങൾ അവതരിപ്പിക്കുന്ന രീതിയും ,എഴുത്തും വീണ്ടും എന്നെ ഇവിടേക്കു വരാൻ കാരണമാക്കുന്നു .
ഓടൊ . ഈ റ്റെമ്പ്ലറ്റ് ഒന്നു മാറ്റൂ വായിക്കാൻ ബുദ്ധിമുട്ടുണ്ട് .
സജി തോമസ്.

Unknown said...

ചേച്ചി ഞാന്‍ ഇവിടെ എത്തിയത് വളരെ വൈകിയാണ് ട്ടോ. പക്ഷെ ഇനിയെന്നും ഞാന്‍ ഇവിടെ ഉണ്ടാകും. അത്ര നന്നായിരിക്കുന്നു ചേച്ചിയുടെ കഥകളും അവതരണവും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല ബ്ലോഗ്‌ ആണിത്. യാദാര്‍ത്യങ്ങളെ ഇത്ര മനോഹരമായി ഒരു സങ്കല്പ കഥയെക്കാള്‍ ആസ്വാദ്യകരമായി മറ്റാര്‍ക്കും അവതരിപ്പിക്കാനാവില്ല. ഇനിയും ഒരുപാടു ഒരുപാട് അവഗണിക്കപ്പെട്ട വേദനിക്കുന്ന ചതിക്കപ്പെട്ട സഹോദരിമാരുടെ കഥകള്‍ പറഞ്ഞു തരണം. ചേച്ചിയെ നേരിട്ടരിയില്ലെങ്കിലും ഒരു പാടിഷ്ടതോടെ കാത്തിരിക്കുന്ന ഒരു അനുജത്തിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

biju benjamin said...

അടുക്കള വീണ്ടും വീണ്ടും എന്നെ അത്ഭുതപ്പെടുത്തുകയാണ്. പറയുന്ന കഥകളുടെ വിഷയവും അതിന്റെ അവതരണവും. അനിത എന്തുകൊണ്ട് നിങ്ങളെ നമ്മുടെ മുഖ്യധാരാ സാഹിത്യലോകത്ത് കാണുന്നില്ല എന്നത് അതിനേക്കാള്‍ വലിയ അത്ഭുതമാണ്. നമ്മുടെ പത്രങ്ങളില്‍ സ്ഥിരമായി വന്നുകൊണ്ടിരിക്കുന്ന കണ്ണീര്‍കഥകളും അനുഭവകതകളും ഒക്കെ വായിക്കുമ്പോഴാണ് അടുക്കളയുടെ കഥകള്‍ അതിനേക്കാള്‍ എത്രയോ ഉയരങ്ങളില്‍ ആണെന്ന് മനസ്സിലാവുന്നത്. ഏതെങ്കിലും വാരികകളില്‍ കോളം എഴുതിയാല്‍ കുറേക്കൂടി സഹോദരിമാര്‍ക്ക് ഇത് വായിക്കാനുള്ള അവസരമുണ്ടാകും. അങ്ങനെ ചെയ്യണം. സത്യത്തില്‍ പല അഭിനന്ദനങ്ങളും മുന്‍പ് പറഞ്ഞത് കൊണ്ട് അതിനേക്കാള്‍ മികച്ച ഒരു വാക്ക് തിരയുകയാണ് ഞാന്‍. ഇനിയും ഇതുപോല്‍ ഒരുപാടെഴുതാന്‍ അടുക്കളക്ക് ശക്തി നല്‍കട്ടെ എന്ന് ആത്മാര്‍ഥമായി ഈശ്വരനോട് പ്രാര്‍ത്തിക്കുന്നു.

Rajoottan said...

അടുക്കള വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയല്ലോ. അഭിനന്ദനങ്ങള്‍. അടുക്കള വഴിമാറി പോകുമ്പോള്‍ വളരെ അധികം വേദനയുണ്ട് ഞങ്ങള്‍ ഒരുപാട് പേര്‍ക്ക്. ഈ ഒരു ശബ്ദം അടുക്കലക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഇന്നിന്റെ ആവശ്യമായ ഈ പരിചയപ്പെടുതലുകളും, ചിന്തകളും മറ്റാര്‍ക്കും ഇത്ര മനോഹരമായി പകരാനാവില്ല. ഒരിക്കല്‍ കൂടി പാറ്റിലൂടെ അത് വീണ്ടും തെളിയിച്ചിരിക്കുന്നു. ഈ ചിന്താധാര തുടര്‍ന്നും അനര്‍ഗളമായി മനസുകളിലെക്കൊഴുകട്ടെ.

Anonymous said...

i like your style very very much... keep it up.....

rkumar said...

അടുക്കള തിരിച്ചെത്തിയല്ലോ.... അതിഗംബീരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും.... അത്ര ഹൃദ്യം.... മനസില്‍ എവിടെയോ ഒരു വിങ്ങല്‍.... വളരെ നന്നായിരിക്കുന്നു........

Subin Joe Danish said...

ബ്ലോഗെന്നു പറഞ്ഞാല്‍ ഇതാണ് ബ്ലോഗ്‌... അസൂയ തോന്നുന്നു അടുക്കളയുടെ എഴുത്തിന്റെ ശൈലി കണ്ടിട്ട്... ആശംസകള്‍.

Nightingale said...

East or West, Adukkala is the best. You prove it again. congrats.

Unknown said...

ചന്ദ്രനെ പറ്റി മറ്റൊരു കാര്യം പറയട്ടെ. അമാവാസി ഒരു ദിനം മാത്രമാണ്. പിന്നെയും തിളങ്ങുന്ന മുഖവുമായി ചന്ദ്രന്‍ വരും. നമ്മെ നിലാവിന്റെ കുളിര് പുതപ്പിക്കാനായി. കഴിഞ്ഞ ലേഖനത്തിന്റെ വിമര്‍ശനങ്ങളില്‍ തളരാതെ അതി ഗംബീരമായ ഈ തിരിച്ചു വരവിന് അഭിനന്ദനങ്ങള്‍. എല്ലാരും അടുക്കളയുടെ ഭാഷയെ മികച്ചത് എന്ന് പറയുന്നുണ്ട്. പക്ഷെ അതിനേക്കാള്‍ എത്രയോ മികച്ചതാണ് അടുക്കള തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍. മനസിലെ നന്മയും സ്നേഹവും നിസ്വാര്‍ത്തയും വാനോളം ഉയര്‍ന്ന ഒരു സ്ത്രീക്ക് മാത്രമേ ഈ വിഷയങ്ങള്‍ കണ്ടെത്താനും അവതരിപ്പിക്കാനും കഴിയു.
ഇതെല്ലം വായിക്കുമ്പോള്‍ എനിക്കെന്റെ അമ്മയെ ആണ് ഓര്‍മ്മ വരുന്നത്. നിര്‍ഭാഗ്യവശാല്‍ അമ്മയുടെ ശരീരം എനിക്കൊപ്പമില്ല. പക്ഷെ അമ്മ പറഞ്ഞു തരാറുള്ള കാര്യങ്ങളുടെ തുടര്‍ച്ചയാണ് അടുക്കളയില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത്. ഏതോ ലോകത്ത് നിന്ന് എന്റെ അമ്മ ചേച്ചിയുടെ മനസിലൂടെ വാക്കുകളിലൂടെ എന്നോട് സംസാരിക്കുകയാവും. ജീവിതത്തിന്റെ പാഠങ്ങള്‍ ഇനിയും ഒരുപാട് പറഞ്ഞു തരാന്‍ അടുക്കള കൂടെയുണ്ടാവണം. എന്ന് സ്വന്തം മകള്‍ വീണ.

Thabarak Rahman Saahini said...

എന്ത് പറയണമെന്നറിയാതെ വളരെ കണ്ഫ്യൂഷനിലാനെന്റെ മനസ്സിപ്പോള്‍.
പാറ്റയ്ക്ക്‌ ചുടു കണ്ണീരിനാല്‍ ഒരു ബാഷ്പാഞ്ജലി അര്‍പ്പിക്കാന്‍ മാത്രമെ എനിക്ക് കഴിയൂ.
അനിതാ വളരെ നന്നായിരിക്കുന്നു. ഭാവുകങ്ങള്‍. ആ പിന്നെ, ആ ടെമ്പ്ലട്ടിനു പിന്നിലെ
പിക്ച്ചര്‍ മാറ്റിയാല്‍ നന്നായിരുന്നു. വായനക്കല്പം ഡിസ്ടുര്‍ബന്‍സ് നേരിടുന്നു.വീണ്ടും എഴുതുക.
സ്നേഹപൂര്‍വം
താബു
http://thabarakrahman.blogspot.com/

ഏറനാടന്‍ said...

വ്യത്യസ്തമായ പോസ്റ്റുകള്‍ കൊണ്ട് സമ്പന്നമായ അടുക്കള കഥ പറയുമ്പോള്‍ വളരെ നന്നായി വേറിട്ടൊരു ബ്ലോഗായി കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

VEERU said...

“തങ്ക താഴിക കുടമല്ലാ...
താരാപഥത്തിലെ രഥമല്ലാ..
ചന്ദ്ര ബിംബം കവികൾ വാഴ്ത്തിയ..
സ്വർണ്ണ മയൂഖമല്ലാ..”
ഈ വരികൾ കേട്ടിട്ടില്ലേ..?
പാറ്റിന്റെ വിദ്യയെക്കുറിച്ചു വായിച്ചറിഞ്ഞപ്പോൾ മനസ്സിലേക്കോടി വന്നതീ വരികളാണ്..
നന്നായിരിക്കുന്നു...ആശംസകൾ !!

കുക്കു.. said...

ഇഷ്ട്ടപെട്ടു ഈ ബ്ലോഗ്‌...
:)

sreenanda said...

എന്താ ഞാന്‍ പറയുക. ഓരോ പോസ്റ്റും അതിശയിപ്പിക്കും വിധം വ്യത്യസ്തങ്ങള്‍. അഭിനനദനങ്ങള്‍.

Manoj said...

ജീവിതത്തിന്റെ രണ്ടു മുഖങ്ങളെ വളരെ ലളിതമായി വ്യക്തമായി ഇതിലും നന്നായി അവതരിപ്പിക്കാനാവില്ല. നൈപളിനെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ കുടുതല്‍ അറിയാന്‍ തോന്നുന്നു. ഇനിയും ഇത്തരം പരിചയപ്പെടുത്തലുകള്‍ പ്രതീക്ഷിച്ചു കൊണ്ട്, ആശംസകളോടെ മനോജ്‌.

Mukhangal said...

നമ്മുടെ സാഹിത്യകാരന്മാര്‍ക്ക് ഒരു ചിന്തയുണ്ട്. ലഹരിയെ പറ്റി എഴുതണമെന്കില്‍ ലഹരി നുനയനമെന്നും, വേശ്യകളെ കുരിചെഴുതാന്‍ വേശ്യാലയങ്ങളില്‍ അന്തിയുരങ്ങനെമെന്നും. കഷ്ടം. അനുഭവങ്ങള്‍ക്കായി അവര്‍ പണയം വയ്ക്കുന്നത് സ്വന്തം ജീവിതമാണെന്ന് തിരിച്ചറിയുന്നില്ല. അസ്വസ്ഥമായ മനസുകളിലെ ശക്തമായ രചനകള്‍ പിരവിയെടുക്ക് എന്നും ഒരു ധാരണ നമ്മുടെ നാട്ടിലുണ്ട്. ചുള്ളിക്കടിനെയും മറ്റും ഉദാഹരിച്ചു ന്യായീകരണവും നടത്തുന്നുണ്ട്. ഇതേ പറ്റി ഒരു പോസ്റ്റ്‌ എഴുതണമെന്നു അഭ്യര്‍ത്ഥിക്കുന്നു. തീര്‍ച്ചയായും അടുക്കളയുടെ വാക്കുകളിലൂടെ അതിനുത്തരം കണ്ടെത്താന്‍ ഞങ്ങള്‍ വായനക്കാര്‍ക്ക് എളുപ്പമായിരിക്കും. പ്രതീക്ഷയോടെ...
പറയാന്‍ മറന്നു, ഈ പോസ്റ്റും എന്നത്തേയും പോലെ കിടിലന്‍ തന്നെ.

dhanya said...

ഈ ചിന്തകളുടെ ഉറവിടമായ ആ മനസ്സിനെ നമിക്കുന്നു. പഴയ പല പോസ്റ്റുകളും വായിച്ചു തരിച്ചിരുന്നു പോയി. മാധവിക്കുട്ടിയുടെ അനുസ്മരണവും, ഹിറ്റ്‌ലറുടെ കാമുക മനസ്സും, വനിതാ ദിന ചിന്തകളും, പെലെയുടെ പുത്രിയുടെ കഥയും എല്ലാം ഒന്നിനൊന്നു മെച്ചം. മറ്റെവിടെയും കാണാത്ത അനുപമമമായ മനോഹരമായ ശൈലിയും. ബ്ലോഗുകള്‍ തമാശകള്‍ മാത്രമായി മാറിയിരിക്കുന്ന ഇപ്പോള്‍ ഹൃദയസ്പര്‍ശിയായി ഗൌരവമാര്‍ന്ന ചിന്തകള്‍ പാചകം ചെയ്യുന്ന അടുക്കളയുടെ സ്ഥാനം വളരെ വലുതാണ്‌. ഇനിയും തുടര്‍ന്നെഴുതുക. ഞങ്ങള്‍ ഒരുപാട് പേര്‍ കാത്തിരിക്കുന്നു.

Daya said...

വാക്കുകള്‍ കൊണ്ടു സ്ത്രീ വംശത്തിനു പട്ടു മെത്ത ഒരുക്കിയ പ്രവൃത്തി കൊണ്ടു അതെ സ്ത്രീത്വത്തിനു പട്ടട ഒരുക്കിയ നൈപാള്‍ എന്ന മനുഷ്യന്റെ മറ്റാര്‍ക്കും കാണാന്‍ കഴിയാതിരുന്ന മുഖങ്ങളെക്കുറിച്ച്

Nammude naattile sthree paksham ennu parayunna purushanmaaraaya pala ezhuthukaarudeyum yadaartha mukham ithu thanneyaanu. athu thurannezhuthaathirunnu kashtamaayippoyi. ennaalum post super.

മുരളി I Murali Mudra said...

എന്റെ ഒരു സുഹൃത്താണ് ഈ ബ്ലോഗ്‌ എനിക്ക് പരിചയപ്പെടുത്തി തന്നത്.....അവര്‍ പറഞ്ഞത് അതിശയോക്ത്തി അല്ലെന്ന് മനസ്സിലായി...തികച്ചു വ്യത്യസ്ത മായിരിക്കുന്നു...ഈ അടുക്കള..വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

Unknown said...

നന്നായിട്ടുണ്ട്..

ramanika said...

the topic is different and the message- നമ്മളാണ് ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത്. വേണമെങ്കില്‍ കിട്ടിയതില്‍ സംതൃപ്തി കണ്ടെത്താം. ഇല്ലെങ്കില്‍ അതുപേക്ഷിച്ചു വേറെ തിരയാം. അതുമല്ലെങ്കില്‍ കിട്ടിയതിനെ സംത്രുപ്തമാക്കി മാറ്റിയെടുക്കാം. പക്ഷെ അസംതൃപ്തമായ ഒന്നിനെ അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടു പോകുന്നത് ഒരിക്കലും നന്നല്ല is also different, i prefer to കിട്ടിയതിനെ സംത്രുപ്തമാക്കി മാറ്റിയെടുക്കാം option!
great work!

Anonymous said...

Valare nannaayittundu.

Anonymous said...

അനിതയുടെ രചനാശൈലി വളരെ നന്നായിരിക്കുന്നു.....ഈ ഭാഷ എന്നും കാത്തു സൂക്ഷിക്കാന്‍ സാധിക്കട്ടെ......പ്രാര്‍ത്ഥനകള്‍.....

prajosh said...

nice artilce which trying to show the real face of the stars whom we admire. You have an amazing writing skill. Write more, never focus only in blog. try to write in magazines and books. you have a very very bright future. because there isnt many with skills like you. here all copy writers. so try to do more. my prays and wishes. hope will see you as the best writer in malayaalam soon.

SOHAJ said...

ചേച്ചീ പറ്റിനെ ഓര്‍ക്കുമ്പോള്‍ വേദനയുണ്ട്. മറ്റൊരിടത്തും കണ്ടെത്താനാവാത്ത അനുഭവ കഥകള്‍ ഇനിയും അടുക്കലയിലൂടെ പറയണം ട്ടോ.

Swapna said...

ചേച്ചീ ചിന്തകള്‍ നന്നായിരിക്കുന്നു. പല താരങ്ങളെയും അടുത്തരിയുംബോഴാണ്‌ അവരുടെ അനാകര്‍ഷകങ്ങള്‍ ആയ മുഖം അനാവൃതമാവുന്നത്. ഉദയനാണ് താരം എന്നാ സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നുണ്ട് താരങ്ങള്‍ക്ക് ആരാധകരെപ്പറ്റി ഉള്ള അഭിപ്രായം. അവരുടെ ജീവിതങ്ങള്‍ നമ്മുടെതിനെക്കാള്‍ ഒട്ടും തന്നെ നന്മയുല്ലതല്ല. പണവും പ്രശസ്തിയും കൈവരുമ്പോള്‍ കൈമോശം വരുന്ന ഒന്നാണ് മനുഷ്യത്വം. എല്ലാവരും അങ്ങിനെ എന്നല്ല, പക്ഷെ മിക്കവാറും അങ്ങിനെ ആണ്. പാറ്റിന്റെ കഥ ആയതു കൊണ്ടാവാം നൈപാളിന്റെ മുഖം പിച്ചി ചീന്താഞ്ഞത് അല്ലെ. പക്ഷെ എന്നെങ്കിലും അത്തരം കപട മനുഷ്യരുടെ യദാര്‍ത്ഥ മുഖം വെളിവാക്കുന്ന ഒരു ചിന്ത അടുക്കളയില്‍ വരുമെന്ന് കരുതുന്നു. അടുക്കലക്കെ അതിനു കഴിയു. ആശംസകളോടെ, പ്രാര്‍ത്ഥനയോടെ, ഒരു സഹോദരി.

ചേച്ചിപ്പെണ്ണ്‍ said...

വായിച്ചപ്പോള്‍ നെഞ്ചിനു വല്ലാത്ത ഭാരം തോന്നി ,അനിത
പണ്ട് ഓര്‍മ്മ എന്ന സീരിയല്‍ ന്റെ അവസാന എപിസോഡ്‌ കണ്ടു തീര്‍ന്നപ്പോ
സങ്കടവും ദേഷ്യവും വന്നത് കുറെനാള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു ...
ഒരു സീരിയലില്‍ പോലും ഭാര്യ വേര്‍പെട്ടു പകരക്കരിക്കൊപ്പം ജീവിക്കുന്നത് എനിക്ക് സഹിക്കാനാവില്ല
അപ്പൊ ഇത് ....

വശംവദൻ said...

എഴുത്ത് വളരെ നന്നായിട്ടുണ്ട്.
ആശംസകള്‍

Anonymous said...
This comment has been removed by a blog administrator.
Anonymous said...

Good Work.

DREAMS UNLIMITED said...

Nice to read. Lot to think. God bless you.

Rakesh R (വേദവ്യാസൻ) said...

ആദ്യമായി വരുന്നു. ഇനിയെന്നും അടുക്കളയിലെ വിഭവങ്ങള്‍ക്കായ് കാത്തിരിയ്ക്കാം :)

അഭി said...

ആദ്യമായാണു വന്നത് .ഒരു കമന്റ്‌ ഒന്നും ഇടുനില്ല. ഒരു പാട് ഇഷ്ടമായി

smitha adharsh said...

മുന്‍പ് പറഞ്ഞത് തന്നെ ആവര്‍ത്തിക്കട്ടെ..
എന്ത് പറയണം എന്നറിയില്ല..ബൂലോകത്തിലെ ചിലരെങ്കിലും,ഹിറ്റ്‌ കൂട്ടാനോ,പോസ്റ്റിന്റെ എണ്ണം കൂട്ടാനോ ചപ്പു ചവറുകള്‍ എഴുതി നിറച്ചു കൂട്ടുന്നവര്കിടയില്‍.....ഈ അടുക്കള ശരിക്കും വേറിട്ട ബ്ലോഗ്‌ തന്നെ..ഈ ചിന്താ ധാരകളും,വാക്കുകളെക്കൊണ്ടുള്ള മായാജാലം തുടരട്ടെ..എന്തുകൊണ്ടോ,ഞാന്‍ വീണ്ടും വീണ്ടും അടുക്കളയുടെ പുതിയ പോസ്റ്റുകള്‍ കാണാതെ പോകുന്നു..
ഇത് വായിക്കാതിരിക്കുന്നതു എന്നെപ്പോലുള്ള വായനക്കാര്‍ക്ക് വലിയ നഷ്ടം തന്നെയാ ട്ടോ..

mini//മിനി said...

ഏതാനും കണ്ണൂനീര്‍ത്തുള്ളികള്‍ കൂടി. നല്ല അവതരണശൈലി.

Anonymous said...

really good one.

Sureshkumar Punjhayil said...

Thilakkamulla tharangal....!!

Manoharam, ashamsakal...!!!

ശ്രീ said...

എഴുത്ത് നന്നായിരിയ്ക്കുന്നു

hshshshs said...

പുതു കവിതയിൽ ഞാൻ നിങ്ങൾക്കായി
ട്ടൊരു വരി ‘ലാസ്റ്റിൽ’ എഴുതിത്തീർത്തു..
ഇഷ്ടാനിഷ്ടമിതറിയിക്കുക വേം..

ഹാരിസ് said...

ഓനെ കിട്ടിയാല്‍ മോന്ത അടിച്ച് തിരിക്കണം.
ഇനിയിപ്പോ അതിനും കയൂലല്ലോ

നന്ദന said...

നന്നായിരിക്കുന്നു

ഇക്ബാല്‍ മയ്യഴി said...

ഇത് കുറിച്ചിട്ടിട്ടു രണ്ടു വര്‍ഷമാവുന്നു. വായിക്കാന്‍ അവസരം കിട്ടിയത് ഇപ്പോളാണ്. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത ഫീലിംഗ്. എഴുതിയ ആ സ്റ്റൈല്‍... അതിന്റെ ഗുണമേന്മയെക്കുറിച്ചു എങ്ങനെ വിവരിക്കനമെന്നറിയില്ല.ആശംസകള്‍.