20. സ്നേഹത്തിന്റെ പ്രകാശം.

on Saturday, September 26, 2009

അടുക്കളക്ക് മറ്റാരേക്കാളും കൂടുതല്‍ മനസിലാവുന്നത് അമ്മമാരുടെ മനസ്സാണ്. അവരുടെ സ്നേഹം, വാത്സല്യം; ഇതൊക്കെയാണ്. ഒരു പക്ഷെ അവരുടെ സ്നേഹവും വാത്സല്യവും കടലോളം അനുഭവിക്കുന്ന നിങ്ങളെക്കാളേറെ....

ആരോ പറഞ്ഞ ഒരു വാചകമാണ്. " ദൈവത്തിനു എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അമ്മമാരെ ദൈവം സൃഷ്ടിച്ചതെന്ന്." കാല്പനികമായ ഭാവനയാണ്. എങ്കിലും അമ്മ എന്ന വാക്കിന്റെ ആഴങ്ങള്‍ എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. അതെ മക്കളെ ദൈവത്തെക്കാള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവള്‍; തയ്യാരുള്ളവള്‍ ആണ് അമ്മ.

പക്ഷെ മറ്റെവിടെയുമെന്ന പോലെ സ്വാര്‍ഥതആ മനസുകളിലും ഉണ്ടെന്നത് ഒരു യാദാര്‍ത്യമാണ്. എന്റെ മക്കള്‍. എന്റെ മാത്രം മക്കള്‍ എന്ന സ്വാഭാവികമായ സ്വാര്‍ത്ഥത. മറ്റുള്ള ആരെക്കാളും സ്വന്തം ഉദരത്തില്‍ വഹിച്ച മക്കള്‍ പ്രധാനപ്പെട്ടതാവുന്നതും ഈ സ്വാര്‍ഥതയുടെ ഫലമാണ്. പലയിടത്തും അമ്മമാര്‍ തോല്പിക്കപ്പെടുന്നതും ഈ സ്വാര്‍ത്ഥതയുടെ അനന്തരഫലമാണ്. പക്ഷെ, ആ സ്വാര്‍ത്ഥത തന്നെയാണ് ഓരോ മക്കളെയും അമ്മമാരോട് അടുപ്പിച്ചു നിര്ത്തുന്നതെന്ന യാദാര്‍ത്യവും കണ്ണടക്കെണ്ടതല്ല. എങ്കിലും അമ്മ എന്ന വാക്കിനു പ്രസവിക്കുന്നവള്‍ എന്നതിനേക്കാള്‍ അര്‍ത്ഥതലങ്ങള്‍ കൈവരുമ്പോള്‍ , ഈ സ്വാര്‍ഥത അവളെ അന്ധയാക്കുന്നുവെന്നത് പറയാതെയും വയ്യ.

ഇവിടെയാണ്‌ അമൃതാനന്ദമയീ ദേവിയുടെ പ്രസക്തി. ലോകത്തിലെ ജീവജാലങ്ങളെ മുഴുവന്‍ മാതൃ വാല്‍സല്യത്തോടെ നെഞ്ചോട്‌ ചേര്‍ക്കാന്‍ അമ്മക്കല്ലാതെ മറ്റാര്‍ക്ക് കഴിയും. അവരുടെ ദൈവിക പരിവേഷത്തെ തത്വചിന്തകളെ എത്രിക്കുന്നവര്‍ ഉണ്ട്. പക്ഷെ, നിസ്വാര്‍ഥമായ അവരുടെ വാത്സല്യം. അതിനെ ആര്‍ക്കു വിമര്‍ശിക്കാനാവും. "വൈരാഗ്യമേറിയൊരു വൈദികനാട്ടെ, ഏറ്റ വൈരിക്കു മുന്‍പുറിയോടുന്ന ഭീരുവാട്ടെ, ആരാകിലെന്ത്. അമ്മക്ക് എല്ലാരും ഒരുപോലെ."
വിശ്വാസത്തെ അടിസ്ഥാനമാക്കി മനുഷ്യരെ പലതായി തിരിക്കാം. അന്ധവിശ്വാസി, അവിശ്വാസി, വിശ്വാസി പിന്നെ കപട വിശ്വാസി. നിങ്ങള്‍ ഇതില്‍ ആരാകട്ടെ, നിറഞ്ഞ പുഞ്ചിരിയോടെ മാത്രം നിങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നു എന്നത് തന്നെയല്ലേ അവരുടെ ഏറ്റവും വലിയ മഹത്വം. പല മതാചാര്യന്‍മാരും ജന നേതാക്കളും, ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റും സുരക്ഷ ഭടന്മാരും ഒക്കെയായി ജനങ്ങളില്‍ നിന്നും അകലങ്ങള്‍ തേടുമ്പോള്‍ മക്കളെ മാറോടണച്ചു സാന്ത്വനിപ്പിക്കുന്ന അമ്മയെ ഒരിക്കല്‍ അരികിലെതിയവര്‍ക്ക് എങ്ങനെ മറക്കാനാകും.
മറ്റൊരു പ്രശാത്ത വാചകം പോലെ; സ്വീകരിക്കാം, നിരസിക്കാം, പക്ഷെ ഒരിക്കലും അതിനെ അവഗണിക്കാനാവില്ല. കാരണം ഇന്നിന്റെ ആവശ്യം സ്നേഹമാണ്. നാം മറക്കുന്ന അല്ലെങ്കില്‍ മറ്റു വികാരങ്ങളാല്‍ മറക്കപ്പെടുന്ന ആ ആവശ്യകതയാണ് സ്വയം മാതൃക ആയിക്കൊണ്ട്‌ അമ്മ ഒരൂരുതരെയും ഓര്‍മ്മിപ്പിക്കുന്നത്. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുകയല്ല. എങ്കിലും ആ സ്നേഹം കാണാതെ പോകുന്ന നിങ്ങള്‍ ദൌര്ഭാഗ്യരാണ്. എല്ലായിടത്ത് നിന്നും ഒറ്റപ്പെടുമ്പോള്‍ ചേക്കേറാന്‍ ഒരു അഭയം എന്നത് പലര്ക്കും മനസ്സിലാവാത്തത് അങ്ങിനെ ഒരു അവസ്ഥ അവര്ക്കു അജ്ഞാതമായത് കൊണ്ടായിരിക്കാം. അമ്മയുടെ മറ്റെല്ലാം നിങ്ങള്‍ മറക്കുക. വിശ്വാസങ്ങള്‍, തത്വചിന്തകള്‍ എല്ലാം. പക്ഷെ അരികിലെതുന്ന ഓരോരുത്തര്‍ക്കും പകരുന്ന സ്നേഹം, സാന്ത്വനം, അതിനെ അരിയുക എന്നതല്ലാതെ വാക്കുകളാല്‍ എങ്ങനെ വരയ്ക്കാനാണ്. ഓരോ മനസ്സും ആ പ്രകാശത്താല്‍ പ്രഭാപൂരിതമാകട്ടെ. സങ്കടക്കറകള്‍ ആനന്ദാശ്രുക്കലാല്‍കഴുകി തുടക്കട്ടെ. ഓരോ മനസ്സും ആ വാല്‍സല്യത്തിന്റെ മാധുര്യം നുകരാന്‍ പ്രാപ്‌തരാകട്ടെ.

അദ്ധ്യാത്മികത എന്നത് പരസ്പരം കൊല്ലാനും, പഴി ചാരാനും, ചെളി വാരി എറിയാനും ഉപയോഗിക്കുന്ന ഈ കാലത്തു , ഞങ്ങളുടെ വഴി മാത്രമാണ് ശ്രേഷ്ഠം എന്നും മറ്റെല്ലാം വ്യര്‍ത്ഥമെന്നും ഓതുന്ന അസഹിഷ്ണുക്കളായ ആചാര്യന്മാരുടെ ഈ ലോകത്ത് സ്നേഹത്തിന്റെ പ്രകാശം മാത്രം ചൊരിയുന്ന അമ്മയുടെ പാദങ്ങളില്‍; ഈ ജന്മദിന വേളയില്‍ അടുക്കളയുടെ ഹൃദയം നിറഞ്ഞ സ്നേഹപ്പൂക്കള്‍ അര്‍പ്പിക്കട്ടെ.

37 comments:

Unknown said...

വളരെ മോശം.

കോന്നിക്കാരന്‍ said...

എന്തിനു വേണ്ടിയാണ് അടുക്കളയില്‍ എങ്ങനെ ഒരു പോസ്റ്റ്‌. തീര്‍ത്തും ദുര്‍ബലമായ വാദഗതികള്‍ വാക്കുകള്‍, ഇത് വരെയുള്ള എല്ലാത്തിനേം കളിയാക്കുന്നതായിപ്പോയി. ആള്‍ ദൈവങ്ങളെ മഹത്വവല്ക്കരിക്കുന്നതാല്ല ഇത് വരെ അടുക്കള നല്‍കിയിരുന്ന സന്ദേശം. ആള്‍ ദൈവങ്ങളുടെ ആത്മഹത്യകള്‍ വരെ കണ്ട നമ്മള്‍ എന്തിനാ നമ്മള്‍ മറ്റുള്ളവരെ ഇങ്ങനെ അന്ധമായി വിശ്വസിക്കുന്നത്.

biju benjamin said...

അടുക്കള ഒരു നല്ല ലക്ഷ്യതിലെക്കായിരുന്നു സഞ്ചരിച്ചത്. പക്ഷെ ഇവരെപ്പോലെ ജനങ്ങളുടെ മുന്നില്‍ കണ്കെട്ട് നടത്തുന്നവരെ പ്രോത്സാഹിപ്പിക്കരുത്. ജനങ്ങളുടെ ദൌര്‍ബല്യങ്ങളെ മുതലെടുക്കുകയാനവര്‍ ചെയ്യുന്നത്. അതെന്തേ അടുക്കള കാണാതെ പോയീ....

Rajoottan said...

അടുക്കലക്കിതെന്തു പറ്റി. ഇത്രനാളും പറഞ്ഞ ആശയങ്ങളില്‍ നിന്നു തിരിഞ്ഞു നടക്കുകയാണോ?

Anonymous said...

every people have their own believes, i devote Amma, so i very much like this article.

ചിതല്‍/chithal said...

കോന്നിക്കാരൻ പറഞ്ഞതിനോട്‌ യോജിക്കുന്നു.. ആൾദൈവങ്ങളെ ഉദ്ധരിക്കേണ്ട കാര്യമില്ല

sunil kumar said...

its not fair that encouraging demigods.

sreenanda said...

കൊന്നിക്കാരനോടും ചിതളിനോടും യോജിക്കുന്നു. മനുഷ്യരുടെ ദൌര്‍ബല്യങ്ങളെ മുതലെടുത്ത്‌ വളരുന്ന ഇവരെപ്പോലുള്ള ആരെയും ഉയര്തരുത്.

rkumar said...

your way of writing is nice, but the intention is too bad.

hshshshs said...

മ്മക്ക് പറയാനുള്ളതു പിള്ളേരു പറഞ്ഞൂ...ഇനി ഞമ്മളായിട്ടെന്തു പറയാൻ..

Manoj said...

ഇവരെ ഇവരുടെ പറ്റിക്കലുകളെ തുറന്നെഴുതുന്ന ഒരു ലേഖനമായിരുന്നു അടുക്കളയില്‍ വേണ്ടത്. കാരണം ഇത് പോലുള്ളവരുടെ കെണികളില്‍ പെടുന്നത് കൂടുതലും അടുക്കളക്കാരാന്. അവരെ ബോധവല്‍ക്കരിക്കുകയായിരുനു ജന്മദിന സ്തുതി പാടുന്നതിനു പകരം ചെയ്യേണ്ടിയിരുന്നത്.

Daya said...

അനിതേച്ചി വിമര്‍ശനങ്ങളില്‍ തളരരുത്. എങ്കിലും പറയാതെ വയ്യ, ഇങ്ങനെ ഒരു പോസ്റ്റ്‌ തീരെ പ്രതീക്ഷിച്ചില്ല ട്ടോ. ആത്മീയത നല്ലതാണ്. പക്ഷെ മനുഷ്യന്‍ മനുഷ്യനെ പൂജിക്കുന്ന ആത്മീയത ഒരിക്കലും ഭൂഷണമല്ല. പരസ്പര സ്നേഹവും ബഹുമാനവും ആണ് വളര്‍ത്തേണ്ടത്. നല്ലൊരു പോസ്റ്റ്‌ ഉടന്‍ തന്നെ പ്രതീക്ഷിക്കുന്നു.

Subin Joe Danish said...

സത്യം പറയാലോ, ഇത്ര നല്ല വാക്കുകള്‍, ഇത്ര നല്ല എഴുത്ത് ഇത്തരം കപട സന്യാസികളെ വളര്‍ത്താനായി പോയതില്‍ സങ്കടമുണ്ട്.

Anonymous said...

ഇത്ര വിമര്‍ശകരുടെ ഇടയില്‍ അനോണി ആവേണ്ടി വന്നതില്‍ ക്ഷമിക്കുക. ഞാന്‍ അമ്മയുടെ ഭക്തനല്ല. പക്ഷെ ഒരു വളര്‍ത്തു മകനാണ്. എനിക്കമ്മ ദൈവമല്ല. എന്റെ വിഷമങ്ങളില്‍ സാന്ത്വനിപ്പിക്കുന്ന വാല്സല്യമാണ്. ഇവിടെ എല്ലാരും അമ്മയെ ആള്‍ദൈവം കള്ളാ സന്യാസി എന്നൊക്കെ എഴുതി കണ്ടു. അമ്മയെ ദൈവമായി കാണുന്നത് തന്നെ നിങ്ങളുടെ സങ്കുചിത മനസാണ്. അമ്മയെ അമ്മയായി കണ്ടു നോക്കൂ. അവര്‍ ചെയ്യുന്ന സേവനങ്ങളെ അറിയാന്‍ ശ്രമിക്കൂ... വെറുതെ മുന്‍വിധിയോടെ അവരെ വിമര്‍ശിക്കുന്നതിനു പകരം. നമ്മുടെ ഭരണകൂടങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ നന്മകള്‍ അവര്‍ ചെയ്യുന്നു.

Unknown said...

Not bad, but not so good

Unknown said...

Dont be regret abot this post by the critisisams.. i feel very nice while reading... keep it up chechi

Unknown said...

ഒരു ജന്മദിനത്തില്‍ നമ്മള്‍ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌ ഭാവുകം അര്‍പ്പിക്കുന്നത് ഇത്രപേരെ അസ്വസ്തരാക്കുന്നതിന്റെ കാരണമാണ് മനസ്സിലാവാത്തത്. അസൂയയോ അതോ.... ആര്‍ക്കറിയാം... അടുക്കള പറഞ്ഞത് ശരിയാണ്. രുചിച്ചു നോക്കാതെ കാഴ്ച്ചകൊണ്ട് മധുരം തീരുമാനിക്കുന്നവരുടെ ലോകമല്ലേ. ഈ കല്ലെരോക്കെ സ്വാഭാവികമാന്. ഈ അസഹിഷ്ണുക്കളെ അസ്വസ്ഥമാക്കുന്ന ഈ പോസ്റ്റിനു നന്ദി.

Anil cheleri kumaran said...

:)

kunjunni said...

അമ്മയുടെ നന്മകളെ കണ്ടെത്താന്‍ പറയുന്ന ഒരു ലേഖനത്തെ ഇങ്ങനെ വിമര്‍ശികുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. അദ്ധ്യാത്മികത എന്നത് പരസ്പരം കൊല്ലാനും, പഴി ചാരാനും, ചെളി വാരി എറിയാനും ഉപയോഗിക്കുന്ന ഈ കാലത്തു , ഞങ്ങളുടെ വഴി മാത്രമാണ് ശ്രേഷ്ഠം എന്നും മറ്റെല്ലാം വ്യര്‍ത്ഥമെന്നും ഓതുന്ന അസഹിഷ്ണുക്കളായ ആചാര്യന്മാരുടെ ഈ ലോകത്ത് സ്നേഹത്തിന്റെ പ്രകാശം മാത്രം ചൊരിയുന്ന അമ്മയെ കുറിച്ച് അടുക്കള പറഞ്ഞത് വളരെ ഹൃദ്യമായി. അഭിനന്ദനങ്ങള്‍....

Mukhangal said...

ഇത് ചര്‍ച്ച ചെയ്യേണ്ട പ്രാധാന്യം അര്‍ഹിക്കുന്നുണ്ടോ?

Nightingale said...

ചര്‍ച്ച എന്നൊക്കെ പറയുന്നത് യുക്തിസഹമായ കാര്യങ്ങള്‍ക്കല്ലേ.... ഇത് വെറും അന്ധവിശ്വാസങ്ങള്‍.... ഒന്ന് പറയാതെ വയ്യ... അടുക്കളയുടെ എഴുത്തിന്റെ ഭാഷ വളരെ നന്ന്. പക്ഷെ ഈ വിഷയം വളരെ ദയനീയമായിപ്പോയി....

dhanya said...

nannaayirikkunnu anithechi. nammude samoohathile unnathasthaaneeyaraaya palarum kochu kunjungaleppole ammayude arikil varunnathu ee vimarshakanmaar kanunnillennu thonnunnu.... om amrutheshwaree namah:

Sriletha Pillai said...

മാതാ അമൃതാനന്ദമയീദേവിയെക്കുറിച്ച്‌ കേട്ടറിവേ ഉള്ളൂ.massophobia ഉള്ളതിനാല്‍ തിരക്കുകള്‍ ഒവിവാക്കുകയാണ്‌ പതിവ്‌.കുറച്ചുനാള്‍ മുമ്പായിരുന്നെങ്കില്‍ ഞാനും അമ്മ മാഹാത്മ്യം നിര്‍ല്ലോഭം ചൊരിയുമായിരുന്നു.പക്ഷേ ഇപ്പോള്‍ അതു വയ്യ.മറ്റെല്ലാവരേയും പോലെ എല്ലാ ദൗര്‍ബ്ബല്യങ്ങളും ഉള്ളവരാണ്‌ അമ്മമാരും എന്ന്‌ അനുഭവങ്ങള്‍ ,സാക്ഷ്യപ്പെടുത്തുന്നു.അമ്മമാരുടെ പക്ഷാഭേദം വല്ലാതെ മനസ്സു നോവിക്കുന്നു.സ്‌നേഹവും സ്വത്തുക്കളും പങ്കുവയ്‌ക്കുമ്പോള്‍ ഏതെങ്കിലും മകളുടേയോ മകന്റേയോ പോക്കറ്റില്‍ കയറി മറ്റു മക്കളെ മറക്കുന്ന അമ്മ...അതില്‍ നിസ്സഹായരായി നോക്കിനില്‍ക്കോണ്ടി വരുന്ന മറ്റു മക്കള്‍...പ്രായമായവര്‍ക്ക്‌ പ്രത്യേകിച്ചൊരു കഴിവുണ്ട്‌ അവരെ നോക്കാത്തവരെ തന്നെ തെരഞ്ഞുപിടിച്ചു സ്‌നേഹിക്കാന്‍.... മകളും അമ്മയും ഒത്തുചേര്‍ന്നു നടത്തിയ തട്ടിപ്പുകള്‍ 20 വര്‍ഷത്തിനു ശേഷം അറിയേണ്ടി വരുന്ന മകനെക്കുറിച്ച്‌ ഓര്‍ത്തു നോക്കൂ...

Suma said...

Amma manassu Thanka Manassu, Muttathe thulasi pole.... andhanmaar kshamikkuka, ithu ningalkkullathaayirunnilla...

Unknown said...

so nice yaaaaaa

Tagorians-95 said...

ഒരു ചെറിയ ഉദാഹരണം പറയാം. ഇന്ന് അമൃതപുരിയിലെ ആഘോഷങ്ങള്‍ക്ക് എത്ര പണം ചിലവിട്ടു കാണും. ഇന്ന് അവിടെ നിന്നു ഭക്ഷണം കഴിച്ചവരില്‍ എത്ര പേര്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവര്‍ ഉണ്ട്.കോടികള്‍ സംഭാവന കൊടുക്കുന്ന ഭക്ത്രല്ലേ അവിടെ ഇന്ന് കൂടുതലും. അവര്‍ പറയുന്ന സേവനങ്ങള്‍ ചെയ്യുന്നത് ഈ ഭക്തരുടെ പണം കൊണ്ടല്ലേ. ചുരുക്കത്തില്‍ മറ്റൊരു വ്യവസായം. കച്ചവടത്തില്‍ ആളുകളില്‍ നിന്നു പണം വാങ്ങുന്നു. ഇവിടെ ആളുകള്‍ പണം കൊണ്ട് കൊടുക്കുന്നു. ആ പന്തില്‍ നിന്നൊരു ഭാഗം സ്വന്തം പ്രശസ്തിക്കായി മാട്ടിവക്കുന്നു. 1000 കോടി ചിലവിട്ടു സ്വന്തം പ്രതിമ നിര്‍മ്മിക്കുന്ന മായാവതിയുടെ പ്രവൃത്തിയില്‍ നിന്നും വല്ല വ്യത്യാസവും ഉണ്ടോ ഈ ജന്മദിന ആഘോഷ കോലാഹലങ്ങള്‍ക്ക്. വിഡ്ഢികള്‍ പിന്നെയും അവര്‍ സേവനക്കരാന്, അവര്‍ സ്നേഹ നിധിയാനെന്നൊക്കെ പുലമ്പി കാല്‍കളില്‍ വീണു നമസ്കരിക്കും. മാറില്‍ മുഖം ഉരുമ്മി നിര്‍വൃതിയടയും. വെറുതെയല്ല വിവേകാനന്ദന്‍ പറഞ്ഞത്, ഇതൊരു ഭ്രാന്താലയം ആണെന്ന്.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല എഴുത്ത് ..കേട്ടൊ

mini//മിനി said...

എല്ലാം കേട്ടപ്പോള്‍ എനിക്കൊന്നും പറയാനില്ലാതായി.

Anonymous said...

Nannayirikkunnu.....

VINOD said...

i don not oppose amruthandmayi nor support her , look her from the prespective of a spiritual lader and compare her with swami vivekandan or sree ramakrishna paramahamsan, the difference is praising self or allowing people to prasie or pictuarise self as god , i have always heard the counter arguements that she dosent say she is god , if so why all these celeberations , or poojs where legs are washed and people praying to her. she can simply say dont use my name during prayes i am have no divine powers . those who beleive let them have peace , those who dont beleive let them not hurt her

bhoolokajalakam said...

എന്തൊക്കെയാണെങ്കിലും അടുക്കളയുടെ രചനാ ശൈലിയെ അഭിനന്ദിച്ചേ മതിയാവൂ

"കപ്പലിലെ ശത്രുക്കളെ തിരിച്ചറിയുക" എന്ന പോസ്റ്റ്‌ വായിച്ചു തരിച്ചു പോയി എന്തൊരു എഴുത്ത് അമ്മോ
സമ്മതിക്കണം !

kanikkonna@rediffmail.com said...

അദ്ധ്യാത്മികത എന്നത് പരസ്പരം കൊല്ലാനും, പഴി ചാരാനും, ചെളി വാരി എറിയാനും ഉപയോഗിക്കുന്ന ഈ കാലത്തു , ഞങ്ങളുടെ വഴി മാത്രമാണ് ശ്രേഷ്ഠം എന്നും മറ്റെല്ലാം വ്യര്‍ത്ഥമെന്നും ഓതുന്ന അസഹിഷ്ണുക്കളായ ആചാര്യന്മാരുടെ ഈ ലോകത്ത് സ്നേഹത്തിന്റെ പ്രകാശം മാത്രം ചൊരിയുന്ന അമ്മയുടെ പാദങ്ങളില്‍; ഈ ജന്മദിന വേളയില്‍ അടുക്കളയുടെ ഹൃദയം നിറഞ്ഞ സ്നേഹപ്പൂക്കള്‍ അര്‍പ്പിക്കട്ടെ.

Anonymous said...
This comment has been removed by a blog administrator.
നന്ദന said...

പ്രോത്സാഹിപ്പിക്കരുത്. ജനങ്ങളുടെ ദൌര്‍ബല്യങ്ങളെ മുതലെടുക്കുകയാനവര്‍ ചെയ്യുന്നത്

Nevermind said...

dayaneeyam...

സ്വപ്നാടകന്‍ said...

കുറച്ചു നാളായി വായന മാത്രമേ ഉള്ളൂ..കമന്റല്‍ ഇല്ലായിരുന്നു ഇവിടെ..പക്ഷെ ഇത് കണ്ടിട്ട് മിണ്ടാതിരിക്കാന്‍ വയ്യ..

ഈ പോസ്റ്റിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ല..അമൃതാനന്ദമയിയില്‍ നിര്‍ത്ത്വോ അതോ,ശ്രീ ശ്രീ രവിശങ്കര്‍,സായി ബാബ, ഇത്യാദി മഹാരഥന്‍മാരിലേക്ക് കൂടി പോസ്റ്റിന്റെ വിഷയം വ്യാപിപ്പിക്ക്വോ?നിഷ്പക്ഷയാവാന്‍ അതാവും നല്ലത് .തോക്കേന്തിയ കാവല്‍ക്കാര്‍ ചുറ്റിലും ഇല്ലാത്തതാണത്രേ അമ്മയുടെ വ്യത്യാസവും മഹത്വവും!!

"എല്ലായിടത്ത് നിന്നും ഒറ്റപ്പെടുമ്പോള്‍ ചേക്കേറാന്‍ ഒരു അഭയം എന്നത് പലര്ക്കും മനസ്സിലാവാത്തത് അങ്ങിനെ ഒരു അവസ്ഥ അവര്ക്കു അജ്ഞാതമായത് കൊണ്ടായിരിക്കാം"
ഈയൊരു അവസ്ഥയെതന്നെയാണ് ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നത്..ഭക്തി ഇന്നൊരു ഉപരിവര്‍ഗ- ഉപരി മധ്യവര്‍ഗ "പ്രകടനം" ആണല്ലോ..ഇ പോസ്റെഴുതുന്നതിനു മുന്‍പ്,അവരുടെ പേരില്‍ വിദേശത്ത് നിന്നും സ്വദേശത്തുനിന്നും ഒഴുകുന്ന കോടിക്കണക്കിനു രൂപയെപ്പറ്റിയെങ്കിലും ഓര്‍ക്കാമായിരുന്നു.സ്വന്തം പെറ്റമ്മയെ വൃദ്ധ സദനങ്ങളില്‍ നടതള്ളുന്നവരാണ് ഈ അമ്മയുടെ സ്നേഹത്തിനെപ്പറ്റി വാഴ്ത്തിപ്പാടി നടക്കുന്നത്!
അമൃതാനന്ദമയി അമ്മയ്ക്ക് ആരെ വേണമെങ്കിലും സ്നേഹിക്കാം ആശ്വസിപ്പിക്കാം,പക്ഷെ അത് ഒരു കച്ചവടം ആകുമ്പോഴാണ് പ്രശ്നം.ആതുര/ജന സേവനത്തിനു വേറെയും മാര്‍ഗങ്ങളുണ്ടെന്നു ചേച്ചിക്ക് അറിയാതിരിക്കാന്‍ വഴിയില്ലല്ലോ.


രാവിലെ എണീക്കണം,പല്ല് തേക്കണം,കുളിക്കുമ്പോള്‍ പുറം തേക്കണം എന്ന മട്ടിലുള്ള ഉപദേശ പ്രബോധനങ്ങളാണ് അമ്മയുടെ ഹൈ ലൈറ്റ് .ഇതിനെപ്പറ്റിയൊക്കെയിപ്പോ എന്ത് പറയാനാ...:)

ജനങ്ങളുടെ ദൌര്‍ബല്യങ്ങളെ ഇത്ര പച്ചയ്ക്ക് ചൂഷണം ചെയ്യുന്ന ഇവരെപ്പോലുള്ളവരെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നതിനു മുന്‍പ് രണ്ടുവട്ടം ചിന്തിക്കാമായിരുന്നു

Nila said...

Anithe I can not agree with this post..All other posts are extremly good.