
ആണോ???
നിങ്ങള്‍ മക്കളാണ് പറയേണ്ടത്...
ഒരു സ്ത്രീയും ഒരമ്മയും ഒരു കുറ്റവും ആരുടേയും ചുമലില്‍ ഇറക്കി വക്കില്ല.. എത്ര കാരണങ്ങളുണ്ടായാലും... അതെ അവളും ചെയ്തുള്ളൂ... പക്ഷെ, സാത്താനില്‍ നിന്നു അവളെ സംരക്ഷിക്കേണ്ട ആദം പോലും ദൈവത്തിന്റെ മുന്നില്‍ അവളെ തെറ്റുകാരി എന്ന് കുറ്റപ്പെടുത്തിയപ്പോള്‍.... ന്യായീകരിക്കാനായി തലമുറകള്‍ പാടുപെട്ടപ്പോള്‍ എല്ലാ തെറ്റുകളുടെയും ദുരിതങ്ങളുടെയും തുടക്കമായി ആദ്യ പാപത്തെ പഴി ചാരിയപ്പോള്‍ .... അന്നും ഇന്നും എന്നും നിങ്ങള്‍ മാതൃത്വതെയാണ് അവഹേളിക്കുന്നതെന്നറിയുക....
"ആദം എന്റെ ജീവനായിരുന്നു.. അതാണ് ഞാന്‍ കഴിച്ചതില്‍ പാതി കനി അവനായി മാറ്റിവച്ചത്.. "
അതെ അതാണ് സ്ത്രീ... സഹോദരരെ... നിങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുണ്ടല്ലോ... ഓരോ സ്ത്രീയെയും ഭാര്യയക്കുമ്പോള്‍... "ഞാന്‍ ഉണ്ടില്ലെന്കിലും അവള്‍ക്കു ഭക്ഷണം നല്കും... ഞാന്‍ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കും..." ആ വാഗ്ദാനം പാലിക്കുന്നത് നിങ്ങളെക്കാള്‍ അവരല്ലേ...അതെ.. അത് കൊണ്ടാണ് അവള്‍ ദൈവത്തിനു മുന്നില്‍ ആദത്തിനെ പോലെ പരസ്പരം പഴിചാരി ന്യായീകരിക്കാന്‍ നില്‍ക്കതിരുന്നത്... അവള്‍ ഒന്നും പറഞ്ഞില്ലെങ്കിലും നിലത്തു വീണുടഞ്ഞ ആ മിഴിനീര്‍ തുള്ളികള്‍ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്...
"ആരും; സൃഷ്‌ടിച്ച ദൈവം പോലും എന്തെ എന്നെ മനസിലാക്കാതെ പോയി... ഒരു തുണ മാത്രം ആക്കാനായിരുന്നു എങ്കില്‍ എനിക്കെന്തിനു നീ ചിന്തകള്‍ നല്കി... എന്തിന് സ്വപ്നങ്ങളെ എന്റെ മനസ്സില്‍ നിറച്ചു..."
അവളുടെ ചോദ്യങ്ങള്‍ ഒരിക്കലും അവസാനിക്കില്ല... അതിലൊന്നിനു പോലും ഉത്തരവും ആരും നല്‍കില്ല... കാരണം ലോകത്തിനാവശ്യം എല്ലാ തെറ്റുകളും ഏറ്റുവാങ്ങാന്‍ ഒരു ഇരയെ ആയിരുന്നു...ഒരു പെണ്ണിരയെ.... അത് തുടരട്ടെ... ഈ കണ്ണീര്‍ പ്രവാഹവും.... പക്ഷെ ഒരിക്കല്‍ ഈ ഒഴുക്ക് ഒരു മഹാ പ്രളയമായി എല്ലാ മാലിന്യങ്ങളും വിഴുങ്ങുന്ന ഒരു ദിനം വരാതിരിക്കില്ല... അത് വരെ... ഹവ്വേ...നീ എന്റെ ഈ മടിത്തട്ടില്‍ തല ചായ്ക്കുക...
15 comments:
''ഒരു തുണ മാത്രം ആക്കാനായിരുന്നു എങ്കില്‍ എനിക്കെന്തിനു നീ ചിന്തകള്‍ നല്കി... എന്തിന് സ്വപ്നങ്ങളെ എന്റെ മനസ്സില്‍ നിറച്ചു..."
അവളുടെ ചോദ്യങ്ങള്‍ ഒരിക്കലും അവസാനിക്കില്ല... അതിലോന്നിനു പോലും ഉത്തരവും ആരും നല്‍കില്ല... കാരണം ലോകത്തിനാവശ്യം എല്ലാ തെറ്റുകളും ഏറ്റുവാങ്ങാന്‍ ഒരു ഇരയെ ആയിരുന്നു...''
അവളുടെ കണ്ണീര് പ്രളയമായി എല്ലാ മാലിന്യങ്ങളെയും ഒഴുക്കിക്കളയുന്ന ഒരു ദിനം വരും. അതിനായി കാത്തിരിക്കുക.
നന്നായി എഴുതിയിരിക്കുന്നു. ഭാഷയ്ക്ക് നല്ല ഒഴുക്കുണ്ട്. വായിക്കാന്‍ നല്ല സുഖം. ഇനിയും എഴുതുക.
എല്ലാ കുറ്റങ്ങളും ചാര്‍ത്താന്‍ ഒരാള്‍ ഉണ്ടാവേണമല്ലൊ
വളരെ ചുരുക്കി വ്യക്തമായി പറഞു.കൊള്ളാം.
അനിതേ..പക്ഷേ ഇങിനത്തെ ഹവ്വമാര്‍ ഇക്കാലത്ത് ഉണ്ടോ..?
തിരിച്ചു വിരട്ടില്ലേ...? :-))
njanum chilappo ingane chinthikaarund. ella kuttangalum chaarthan mathramaayi enthinaayittan ingane havvamaare srushtichirikkunath ?
valare ishtapettu . nannayitund .
vannu.viiNTum varaanaayi...
പാവം ഹവ്വ..
എഴുത്തു നന്നായിരിക്കുന്നു അനിതാ..
Kuttappeduthan mathramalla, Kuttappedanum...!
Manoharam, Ashamsakal...!!!
"ആരും; സൃഷ്‌ടിച്ച ദൈവം പോലും എന്തെ എന്നെ മനസിലാക്കാതെ പോയി... ഒരു തുണ മാത്രം ആക്കാനായിരുന്നു എങ്കില്‍ എനിക്കെന്തിനു നീ ചിന്തകള്‍ നല്കി... എന്തിന് സ്വപ്നങ്ങളെ എന്റെ മനസ്സില്‍ നിറച്ചു..."
അവളുടെ ചോദ്യങ്ങള്‍ ഒരിക്കലും അവസാനിക്കില്ല... അതിലോന്നിനു പോലും ഉത്തരവും ആരും നല്‍കില്ല... കാരണം ലോകത്തിനാവശ്യം എല്ലാ തെറ്റുകളും ഏറ്റുവാങ്ങാന്‍ ഒരു ഇരയെ ആയിരുന്നു...ഒരു പെണ്ണിരയെ.... അത് തുടരട്ടെ...
:)
ഇന്നും ആ അവസ്ഥ തുടരുന്നു...!
ഒരു മാറ്റവുമില്ലാതെ...!!?
പുതുവത്സരാശംസകൾ...
എനിയ്ക്കു കഷ്ടമില്ലെങ്കിലും
അവളെ ഞാന്‍ കഷ്ടപ്പെടുത്തും,
എല്ലാമെല്ലാം അങ്ങനെ നിവൃത്തിയാകുമ്പോള്‍
പുതിയ പുരുഷനും പൂര്‍ത്തിയാകുന്നു...
ഒരു തുണ മാത്രം ആക്കാനായിരുന്നു എങ്കില്‍ എനിക്കെന്തിനു നീ ചിന്തകള്‍ നല്കി... എന്തിന് സ്വപ്നങ്ങളെ എന്റെ മനസ്സില്‍ നിറച്ചു???
:(
wow well said...
ആരും; സൃഷ്‌ടിച്ച ദൈവം പോലും എന്തെ എന്നെ മനസിലാക്കാതെ പോയി... ഒരു തുണ മാത്രം ആക്കാനായിരുന്നു എങ്കില്‍ എനിക്കെന്തിനു നീ ചിന്തകള്‍ നല്കി... എന്തിന് സ്വപ്നങ്ങളെ എന്റെ മനസ്സില്‍ നിറച്ചു..."
തുണയായിട്ടല്ല ഇണയായിട്ടാണ്ഹവ്വ യെസൃഷ്‌ടിച്ചത്
തുല്യ സ്ഥാനം . അതു നിഷേധിക്കുന്നതു മനുഷ്യരും അവര്‍ ഉന്ടാക്കുന്ന നിയമങളുമാണ്‍്
ഇന്ന് ഏറ്റവും കൂടുതല്‍ തെട്ടിധരിപ്പിക്കപ്പെട്ട മതമാണ് ഇസ്ലാം കാരണം ഇസ്ലാമിനെ സമീപിക്കുന്നവര്‍ എന്തക്കയോ മുന്‍ധാരണകള്‍ വെച്ചുകൊണ്ടാണ് അതിനെ വീക്ഷിക്കുന്നത്. ഈ അവസ്ഥ മാറി സത്യസന്ധമായ ഒരു പഠനം ഇസ്ലാമിനെ കുറിച്ച് നടത്താന്‍ തയാറാകണം വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കിലും ഒരു വട്ടം ഖുര്‍ആന്‍ വായിക്കാന്‍ തയാറാകണം. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നുമാണ് ഇസ്ലാമിനെ അറിയേണ്ടത് ഇസ്ലാം വിമര്‍ശകരില്‍ നിന്നല്ല. മുന്‍വിധികള്‍ മാറ്റി വെക്കൂ. തുറന്ന മനസ്സോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കൂ.
ലോകത്നിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ ഇസ്ലാമിലേക്ക് വന്നു കൊണ്ടിരിക്കുന്നു. അതിനു എന്തായിരിക്കാം കാരണം. ഖുര്‍ആനില്‍ അമാനുഷികമായി എന്താണുള്ളത്. അത് മനുഷ്യ ജീവിതവുമായി എങ്ങിനെ ബന്ധപെട്ടിരിക്കുന്നു. നിങ്ങള്‍ക്കും സ്വയം മനസ്സിലാക്കം. ആരും നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. നിങ്ങള്‍ സ്വയം ഒരു വിലയിരുത്തലിനു തയ്യാറാകുക. സൗകര്യം കിട്ടുമ്പോള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുക www.islammalayalam.net
പ്രിയപ്പെട്ട ഹവ്വ,
എന്തു പറയാന്‍?
താന്‍ സമ്മതിക്കില്ല!!!
താന്‍ അങ്ങനെ എന്നെക്കൊണ്ട് വീണ്ടും ബൈബിലെടുപ്പിച്ചു.
പാവം ആദം....പുള്ളിക്കാരന്റെ കാര്യം ഓര്‍ക്കുമ്പോലാണ് സങ്കടം!
ശരിക്കും നഷ്ടഭാരങ്ങള്‍ ചുമക്കാന്‍ വിധിക്കപ്പെട്ടവന്‍!
"ഒറ്റാലില്‍ കിടന്നതും പോയി, കിഴക്കുന്നുവന്നതും ഇല്ല എന്നു പറയുംപ്പോലെ"
"ആകെപ്പാടെ ഉണ്ടായിരുന്നൊരു നല്ല വാരിയെല്ലും പോയി,
ഹവ്വയുടെ ചതിയിലും പെട്ടു"
ശരിക്കും ഒരു പെടലായിരുന്നു അത്!!
സാക്ഷാല്‍ ഉടയതമ്പുരാന്‍ പറഞ്ഞതുംകേട്ടില്ല, പോരാത്തതിന് ആദാമിനെ ആ സുനാപ്പി കൊണ്ടേ കൊടുക്കയും ചെയ്തു. എന്നിട്ടിപ്പോള്‍ കാര്യങ്ങള്‍ കുലുമാലയപ്പോള്‍ പറയുന്നത് "സാത്താനില്‍ നിന്നു അവളെ സംരക്ഷിക്കേണ്ട ആദം പോലും ദൈവത്തിന്റെ മുന്നില്‍ അവളെ തെറ്റുകാരി എന്ന് കുറ്റപ്പെടുത്തിയെന്നാണ്".
സത്യം, സത്യമായിട്ടും ഈ നാടുന്നന്നാകില്ല.
വര്‍ഷങ്ങള്‍ക്കുശേഷം എനിക്കൊരു വലിയകാര്യം മനസിലായി. പില്‍ക്കാലത്തുണ്ടായ എല്ലാ ഹവ്വമാരും സ്വൊന്തം മക്കളെ ചുണ്ടി പറയാറുള്ള ആ ഒന്പ്പതുമാസം ചുമന്ന് നൊന്തുപെറ്റ കണക്ക്
അപ്പോള്‍ ഇന്നോ ഇന്നലെയോ ഉണ്ടായതല്ലായെന്ന്.
ഒന്നുവിചാരിച്ചാല്‍ കാര്യങ്ങളൊക്കെ ശരിയാ!
ദൈവം പറഞ്ഞിട്ട് കേക്കാത്ത ഹവ്വമാര്‍ ഇപ്പോള്‍ മാതാപിതാക്കള്‍ പറഞ്ഞാല്‍ കേള്‍ക്കുമോ?
അതാവാം തട്ടികൊണ്ടും ഉരുട്ടികൊണ്ടും പോക്ക് പെരുകുന്നത്.
കൊള്ളാം നല്ല ഭാവന, ഹവ്വയുടെ കുംബസാരം. വളരെ ചുരുക്കി വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിച്ചു.
Post a Comment