
പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക് സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.
പക്ഷെ; ഞാന്‍ പറയട്ടെ - ഈ ദിനം നിങ്ങലെപോലുള്ളവര്‍ക്ക് ഇങ്ങനെ വില കുറഞ്ഞ കെട്ടുകാഴ്ച്ചകലുമായി കൊട്ടിഘോഷിച്ചു അപഹാസ്യരാവനുള്ളതല്ല. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്‍ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും.
ആന വാ പൊളിക്കുന്നത് കണ്ടു വാ പൊളിക്കാന്‍ പുറപ്പെട്ട അണ്ണാനെപ്പോലെ പൊതുവേദികളില്‍ വെറുതെ നാവടിച്ചു പരിഹാസകഥാപാത്രങ്ങള്‍ ആവുകയാണ് ഇന്നു സ്ത്രീകള്‍. ചിലര്‍ ചൂലുമായി റോഡില്‍ സമരം ചെയ്യാനിരങ്ങിയെന്നതും വേദനയോടെയാണ് എനിക്ക് ശ്രവിക്കാന്‍ കഴിഞ്ഞത്. നമ്മള്‍ ഉപയോഗിക്കുന്നതിനെ അഭിമാന ചിഹ്ന്നമാക്കെണ്ടാതിനു പകരം അപമാനത്തിന്റെയും വിലയില്ലയ്മയുടെയും അടയാളമാക്കി മാറ്റുന്ന ഇവരാണ് നിങ്ങളെ സമൂഹത്തിനു മുന്നില്‍ വിലയില്ലാതവരാക്കുന്നത്. സ്ത്രീയുടെ മഹത്വം സ്ത്രീത്വമാണ്. അതിനായി അവള്ക്ക് പുരുഷനെ അനുകരിക്കെണ്ടാതില്ല. ജയിക്കെണ്ടാതുമില്ല. പക്ഷെ അവള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.
പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ആണ് ഇന്നത്തെ പ്രഖ്യാപിത സ്ത്രീവാദികള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്രം സ്ത്രീകളുടെ മനസിലുല്ലതല്ല. രാത്രി നിര്‍ഭയമായി സന്ച്ചരിക്കാനുള്ള സ്വാതന്ത്യമാനത്രേ ഇവര്ക്ക് വേണ്ടത്. രാത്രി സ്ഥിരമായി സഞ്ചരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട്. അതിന്റെ എത്ര ആവശ്യമുണ്ട്. ചുരുക്കം ചിലരുണ്ട്. ക്ലബുകളിലും പബ്ബുകളിലും കൂത്താടി നടക്കുന്നവര്‍. അവര്ക്കു ഈ സ്വതന്ത്രവും സംരക്ഷണവും ആവശ്യമാണ്. അവര്ക്കു മാത്രം. പക്ഷെ അവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. നിങ്ങളെ പോലെയാണ് എല്ലാവരുമെന്ന ചിന്ത ദയവായി ഉപേക്ഷിക്കുക . നിങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ ചുമലില്‍കൂടി ഇറക്കി വക്കാതിരിക്കുക. ഞങ്ങളുടെ മനസാണ് നിങ്ങളുടെ വാക്കുകളെന്നു പറഞ്ഞു ഞങ്ങളെ അപമാനിക്കതിരിക്കുക.
എന്നാല്‍ ഗാര്‍ഹിക പീഡനം അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. എന്നില്‍ വീണലിഞ്ഞ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ണുനീര്‍ തുള്ളികളെ മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ പറയുകയാണ്. അതിനെതിരെ കഴിയുമെന്കില്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തുക. പക്ഷെ അതിന്റെ ആഴിങ്ങളിലേക്ക് ചിന്തിക്കുംപോഴാണ് തിരയുംപോഴാണ് അവിടെയും പലപ്പോഴും പ്രതിസ്ഥാനത്ത് ഏതെങ്കിലും ഒരു സ്ത്രീ ആണെന്ന് കണ്ടെത്താന്‍ കഴിയുക. അതെ, അനുഭവങ്ങള്‍ പലപ്പോഴും നാം കണ്ടില്ലെന്നു നടിച്ചാണ് നാം നമ്മുടെ ശത്രുക്കള്‍ക്ക് പേരു നല്കുന്നത്. നിങ്ങളും സ്വതന്ത്രമായി ഒന്നു ചിന്തിച്ചു നോക്കുക. നിങ്ങള്‍ക്കും പലയിടത്തും പുരുഷന്മാരെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ അതിനെക്കാള്‍ കുടുതല്‍ സഹായവും അവര്‍ നല്‍കിയിട്ടില്ലേ. നിങ്ങള്‍ നടത്തുന്ന ഒരു ജാഥ, സമ്മേളനം, ഇതിന്റെയൊക്കെ പുറകില്‍ നിങ്ങളെ സഹായിച്ചവര്‍ എത്ര പേര്‍. പക്ഷെ നിങ്ങളെ എതിര്‍ത്തവര്‍, തടസപ്പെടുതിയവര്‍, സഹകരിക്കതിരുന്നവര്‍, ആട്ടിയോടിച്ചവര്‍, അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നില്ലേ.... അതെ, നമ്മള്‍ ആദ്യം പോരുതെണ്ടത്, അല്ലെങ്കില്‍ ഇല്ലതാക്കേണ്ടത്, നമ്മള്‍ക്ക് തന്നെ നമ്മളോടുള്ള ശത്രുതയാണ്.
സഹോദരിമാരെ, നിങ്ങള്ക്ക് ചിലപ്പോള്‍ തോന്നിയേക്കാം, ഞാന്‍ അന്ധമായി പുരുഷ പക്ഷത്തു നിന്നു സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകള്‍ പറയുകയാണെന്ന്. കാരണം, എന്താണ് സ്ത്രീ പക്ഷമെന്ന് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞ കൂട്ടരാണല്ലോ. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിനു സുര്യനെ കാണണം എന്ന് തോന്നിയാല്‍ പിന്നെ മരമില്ല, വേരുമില്ല. അതാണ് ആദ്യം ഞാന്‍ പറഞ്ഞതു, സ്ത്രീക്ക് സ്ത്രീ ആവാന്‍ പുരുഷന്‍ ചെയ്യുന്നതെല്ലാം ചെയ്യണമെന്നു നിങ്ങളെ പടിപ്പിച്ചതാരന്. അവനെ നയിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലാതെ നശിപ്പിക്കനല്ല. സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ സ്ത്രീകളെ ഓര്‍ക്കുന്നതോടൊപ്പം അവരെക്കാള്‍ ഫലപ്രദമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത യേശു ക്രിസ്തു, രാജാ റാം മോഹന്‍ റായ്, പെരിയോര്‍ തുടങ്ങിയ പുരുഷന്മാരെ നിങ്ങള്ക്ക് മറക്കാന്‍ എങ്ങനെ കഴിയും.
ഈ വനിതാ ദിനതിലെന്കിലും തങ്ങളുടെ യദാര്‍ത്ഥ ആവശ്യങ്ങള്‍ എന്താണെന്നും, സമൂഹത്തോട് നമുക്കുള്ള കടപ്പാട് എന്താണെന്നും മനസിലാക്കാനുള്ള തിരിച്ചറിവ് നമുക്കോരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ സഹോദരിമാര്‍ക്കും എന്റെ വനിതാ ദിനാശംസകള്‍.....
16 comments:
നന്ദി. ഇങ്ങനെ, ചിന്തിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം
- ഒരു ഇളയ സഹോദരന്‍
നല്ല പോസ്റ്റ്,പക്വമായ ചിന്ത,കണ്ടെത്താൻ വൈകിയോ എന്നു സംശയം.
വളരെ നല്ല ലേഖനം.. ഇതൊരു ചർച്ചചെയ്യപ്പെടേണ്ട വിഷയം തന്നെ..
ഈ പോസ്റ്റ് അഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യുന്നുണ്ടോ? വായിച്ചതായി തോന്നുന്നില്ല..
ഒന്നും വായിക്കാൻ വയ്യാ, കണ്ണു bulb അയി.
അദ്യം ആ template മാറ്റു മാഡം
അതി ശക്തമായ ഭാഷ. കാണേണ്ടവർ, വായിക്കേണ്ടവർ പക്ഷേ ഇവിടെ കാണുന്നില്ല. തീർച്ചയായും ചർച്ച ചെയ്യേണ്ടപ്പെടേണ്ട ഒരു ലേഖനം.
ആശംസകൾ!
വളരെ നല്ല ലേഖനം..ഈ ചിന്ത എന്നും നിലനില്‍ക്കട്ടെ... ഒരു സ്ത്രീക്കേ ഒരു അമ്മയാകാന്‍ കക്ഴിയൂ അതില്‍ കവിഞ്ഞ വലിയോരു അംഗീകാരം എന്തുവേണം അറീയില്ല പലപ്പോഴും ച്ചിന്തിച്ചിട്ടുണ്ട് മനസ്സിലായിട്ടില്ല..ഏതൊരു മഹാതമാവും ഒരു മാതാവില്‍ നിന്നല്ലെ...
പിന്നെ പ്രശനങ്ങള്‍ ..എല്ലാം പ്രശനങ്ങളും കിടപ്പറയില്‍ പരിഹരിക്കപെടുന്നു എന്നു കേട്ടിട്ടുണ്ട് ആ സമയം അവിവ്ടെയില്ലാതെ മറ്റുസത്ഥലങ്ങളിലാണെങ്കില്‍ നിവൃത്തിയില്ല..
മൊഗ്രാല്‍ നന്ദി , ലിങ്ക് തന്നതിന്
അങ്ങനെയുള്ളവരുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാം ലോകത്തെ, സമൂഹത്തെ, സുരക്ഷിതത്വതിലെക്കല്ല, മരിച്ചു അരക്ഷിതത്വതിലെക്കാണു തള്ളി വിടുന്നതെന്ന് തിരിച്ചറിയാന്‍ ഇവരുടെ ജല്പനങ്ങളുടെ ചെളിപുരണ്ടു തിമിരമേല്‍ക്കാത്ത സാമാന്യ ബോധം മാത്രം മതി.
Good.. keep these like valuable thoughts.. Let us spread it.
ശക്തമായ എഴുത്ത്,.. ചര്‍ച്ച ചെയ്യപ്പെടേണ്ടത് .... ആശംസകള്‍...
change this template
Hello your blog is beautyful. Here there is peace and tranquility. Tittle pic is serene.
Congrats for this diffrent but true observation on Women's Day. Freedom is the acceptance of ourown identity as a man or woman.Nothing other...
"സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിനു സുര്യനെ കാണണം എന്ന് തോന്നിയാല്‍ പിന്നെ മരമില്ല, വേരുമില്ല. അതാണ് ആദ്യം ഞാന്‍ പറഞ്ഞതു, സ്ത്രീക്ക് സ്ത്രീ ആവാന്‍ പുരുഷന്‍ ചെയ്യുന്നതെല്ലാം ചെയ്യണമെന്നു നിങ്ങളെ പടിപ്പിച്ചതാരന്. അവനെ നയിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലാതെ നശിപ്പിക്കനല്ല"
ശരിയായ സ്ത്രീ പക്ഷ ചിന്ത...ആശംസകള്‍
ഗംഭീരം അഭിനന്ദന്‍സ് !
സ്ത്രീകള്‍ അടുക്കള വിട്ടോടിയതാണ് പാശ്ചാത്യരുടെ ഇന്നത്തെയും നാളെത്തെയും പ്രശ്നം
അങ്ങനെ സംഭവിക്കാത്തതാണ് നമ്മുടെ വിജയവും
ഇന്ത്യന്‍ കുട്ടികളുടെ പഠന മികവിനെ അമേരിക്കക്കാര്‍ അസൂയയോടെ നോക്കിക്കാണുന്നതിന്റെ കാരണം മറ്റൊന്നല്ല
നമ്മുടെ വീടുകളില്‍ കുട്ടികളുടെ കാര്യം നോക്കാന്‍ അമ്മമാര്‍ക് സമയമുണ്ട് !
വായിക്കാൻ വൈകി..
വൈകിയെങ്കിലും ഇന്നും പ്രസക്തമായ എഴുത്ത്.
ഗാർഹിക പീഢനങ്ങളിൽ ഉരുകി ഇല്ലാതാകുന്ന സഹോദരിമാരുടെ കഥകൾ പലപ്പോഴും പുറം ലോകം അറിയാറില്ല എന്നതാണ് വാസ്ഥവം.
അത്തരം കഥകൾ പുറത്ത് വന്നാലും അതിനെതിരെ ശക്തമായി നിലകൊള്ളുന്നവർ പലപ്പോഴും സൊസൈറ്റി കൊച്ചമ്മമാർ ആയിരിക്കില്ല മറിച്ച് അവളുടെ സഹോദരനായ, പിതാവായ ,സംരക്ഷകരായ പുരുഷനായിരിക്കും.
അകലം കൂട്ടുവാനല്ലാതെ അടുപ്പിക്കുവാൻ അല്ല പല സ്ത്രീ വിമോചന(?), സ്ത്രീ പക്ഷ ക്കാർക്കും താത്പര്യം
അഭിനന്ദനങ്ങൾ
I appreciate the different stream of thoughts but i will have to disagree with you.
It is not necessary that behind every crime there must be a woman.
Women are supposed to conduct in a preconceived manner in the society which is very much male dominant. Men are out of their comfort zone when women behave differently.
What I mean to say is that the public space should be the same.
Dear Anitha Chechi,a stroll through the beach in the night is refreshing. Night life is as important as day life.
Pubbing is not the only activity in the night one can indulge in.
Pubbing is a personal choice and even night life for that matter.
If a man can enjoy why not a woman?
Unless it can be considered as a serious violation of fundamental rights.
I am a man and I believe many of us are sexually sick.
I appreciate the different stream of thoughts but i will have to disagree with you.
It is not necessary that behind every crime there must be a woman.
Women are supposed to conduct in a preconceived manner in the society which is very much male dominant. Men are out of their comfort zone when women behave differently.
What I mean to say is that the public space should be the same.
Dear Anitha Chechi,a stroll through the beach in the night is refreshing. Night life is as important as day life.
Pubbing is not the only activity in the night one can indulge in.
Pubbing is a personal choice and even night life for that matter.
If a man can enjoy why not a woman?
Unless it can be considered as a serious violation of fundamental rights.
I am a man and I believe many of us are sexually sick.
Post a Comment