
ഇതുപോലെ തന്നെയാണ് സമൂഹവും അതിന്റെ വളര്‍ച്ചയും. അവിടെയും ഫുട്ബാളിലേത് പോലെ ഓരോ സ്ഥാപനങ്ങള്‍ ഉണ്ട്. ഓരോ സ്ഥാനങ്ങള്‍ക്കും ഓരോ ചുമതലകളും ഉണ്ട്. കഴിവുകളും കഴിവുകേടുകളും തിരിച്ചറിഞ്ഞു പരസ്പര ധാരണയോടെ സ്ത്രീയും പുരുഷനും തിരഞ്ഞെടുക്കേണ്ട സ്ഥാപനങ്ങള്‍. പുരുഷന്‍ ചെയ്യുന്നതെന്തും സ്ത്രീക്കും ചെയ്യാന്‍ കഴിഞ്ഞേക്കാം. അത് പോലെ തിരിച്ചും. പക്ഷെ അവിടെ ഇതേ തനിക്ക് ചെയ്യാനാവൂ എന്ന് ശാഠ്യം പിടിക്കുന്നത് ഒട്ടും വിവേകമല്ല. പൊതുവില്‍ ആക്രമണമല്ല ; സംരക്ഷണമാണ് സ്ത്രീയുടെ ധര്‍മ്മമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ഒന്നിന്റേയും നിഷേധമല്ല പകരം ചിട്ടയായ പരിശ്രമങ്ങളിലൂടെ ആ അവസ്ഥയെ ഇല്ലായ്മ ചെയ്യലാണ് അവളുടെ കര്‍മ്മമെന്നും ഞാന്‍ കരുതുന്നു. അന്ധമായ അനുകരണവും, ആരാധനയും, വാശിയും കൊണ്ടു നടക്കുന്നവര്‍; സ്നേഹത്തിനു മുന്നില്‍ തിമിരം ബാധിക്കുന്നവര്‍; പ്രണയത്തിനു മുന്നില്‍ ചോദ്യങ്ങള്‍ മറക്കുന്നവര്‍; ഭീഷണിക്ക് മുന്നില്‍ ശബ്ദം നഷ്ടപ്പെടുന്നവര്‍; ഇവരൊന്നും തന്നെ നമ്മുടെ മാതൃകയല്ല. ആവരുത്. പ്രതികാരത്തിനായി, സ്വന്തം നാശത്തിലൂടെ സമൂഹത്തെ തകര്‍ത്തെരിയുന്നവരും എന്റെ സങ്കല്‍പ്പത്തില്‍ ഉള്ളവരല്ല.
പകയല്ല, പ്രതീക്ഷകള്‍ ആവണം സ്ത്രീയെ മുന്നോട്ടു നയിക്കാനുള്ള പ്രേരക ശക്തി. സ്വയം പൊട്ടിത്തെറിച്ച് ലോകത്തെ ഭസ്മം ആക്കേന്ടവള്‍ അല്ല സ്ത്രീ. ക്ഷമയോടെ ലോകം കെട്ടി പടുക്കെന്ടവള്‍ ആണ്. ഒരു വിളക്കായി ലോകത്തെ നയിക്കെണ്ടാവള്‍ ആണ്. അതിനായി സ്വയം സജ്ജമാകുന്നതോടൊപ്പം മറ്റുള്ളവരെ കൂടി സജ്ജരാക്കേണ്ടവലാണ്. സ്വയം പൊട്ടിത്തെറിച്ച് പ്രതികാരത്തിലൂടെ സമൂഹത്തെ തകര്തെരിയുന്ന താത്രിമാരല്ല, പകരം ക്ഷമയോടെ വിവേകത്തോടെ ചുവടുകള്‍ വച്ച ഹില്ലാരി ക്ലിന്റനെപോലുള്ളവരുടെ ജീവിത വിജയങ്ങള്‍ ആവട്ടെ നമ്മുടെ മാതൃക. നമ്മുടെ പ്രചോദനം.
അവസാനമായി ടാഗോറിന്റെ വരികളെ കടമെടുത്തു ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. " മനസ് നിര്‍ഭയമായ്, ശിരസ്സ് ഉയര്‍ന്ന്, ഇടുങ്ങിയ ചിന്തകളാല്‍ മനസിനെ ഛിന്നഭിന്നമാക്കാതെ; തനിക്കൊപ്പം തന്റെ സമൂഹത്തെയും അറിവിന്റെ, സ്വാതന്ത്ര്യത്തിന്റെ, സമത്വത്തിന്റെ ആ സ്വര്‍ഗത്തിലേക്ക്" നയിക്കാന്‍ കഴിയുന്നവള്‍- അവളാകട്ടെ, ഇന്നിന്റെ -നാളെയുടെ സ്ത്രീ.......
21 comments:
എല്ലാ വിധ ആശംസകളും!!
best wishes.....
"സ്വയം പൊട്ടിത്തെറിച്ച് ലോകത്തെ ഭസ്മം ആക്കേന്ടവള്‍ അല്ല സ്ത്രീ. ക്ഷമയോടെ ലോകം കെട്ടി പടുക്കെന്ടവള്‍ ആണ്."
ഇതൊരു പരമ്പരാഗത സങ്കല്‍പ്പമല്ലേ? യൂറോപ്പിലേയും അമേരിക്കയിലേയും എന്തിന് ഗള്‍ഫ് രാജ്യങ്ങളിലേയും സ്‌ത്രീകള്‍ സ്വയം പൊട്ടിത്തെറിക്കുന്നവരല്ലേ?
ചുരുക്കിപ്പറാഞ്ഞാൽ ഹിഗ്വിറ്റ സ്കോർപ്പിയോൺ കിക്ക് എടുക്കരുതെന്നാണോ? :)
പിടികിട്ടായ്മയെ അലങ്കാരമാക്കരുതെന്നപേക്ഷ... പെണ്ണിണ്റ്റെ പണി... എന്തെന്നുള്ള അന്വേഷണമായി കുറിപ്പിനെ കാണുകയാണു... പെണ്ണിണ്റ്റെതല്ല മനുഷ്യണ്റ്റെ പണിയെന്തെന്നുള്ള അന്വേഷണമാണെണ്റ്റെ ജീവിതം..
കഥനം
എന്തിനു ജീവിക്കണം...
ഈ ചോദ്യമുന്നയിച്ചാല്‍ പിന്നെ ചെവിതല നടക്കാനാവില്ല...
ഉപദേശ പരബ്ബര ചുറ്റുപാടു നിന്നും ആക്രൊശങ്ങലായ് ആര്‍ത്തലച്ച് വരും...
എന്താണെന്നോ? .....
കുടുംബത്തെ നൊക്കണമെന്ന് ചുരുക്കം....
ഭാര്യക്കും മക്കള്‍ക്കും വെണ്ടി സമ്പാദിക്കണമെന്ന് വിശദീകരണം...
എന്തിനെന്ന ചൊദ്യം ആഴത്തിലേക്കിറങ്ങനായ് ഉന്നയിക്കപ്പെട്ടാല്‍ ...
വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടാല്‍ ...
അസ്വസ്തത നിറന്ന മൌനവും ശകാരങ്ങളും കേള്‍ക്കാം....
കേള്‍ക്കാനാവാത്ത നിശ്വാസവും...
ഉത്തരം കിട്ടാത്ത ദുഖം മനസ്സിനെ വിറപ്പിച്ച്
... .....................................
.........................
.....................
എന്തിനു ജീവിക്കണം?
ചോദ്യം വീണ്ടും....
കഥാന്ത്യത്തില്‍..... ഒാടിയൊളിക്കാന്‍ വെമ്പുന്ന മുഖങ്ങളെ കാണാം...
ആത്മവഞ്ചനയുടെ മുഖം മൂടികളും.... ചുറ്റിലുമായ്
അങ്ങനെ കഥ അവസാനിപ്പിക്കാം....
ചില അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാതിരിക്കാന്‍ തോന്നുന്നില്ല. പ്രിയ dinkan സ്കോര്‍പിയോ കിക്ക് ഗോളിയുടെ ചുമതലയായിരുന്നു. തന്റെ പോസ്റ്റിലേക്ക് വന്ന പന്തിനെ തടയാനുള്ള അവസാന അടവ്. അതിനെ ആരും എതിര്‍ക്കില്ല. പക്ഷെ സ്വന്തം കോട്ട എതിരാളിക്ക് മേയാന്‍ കൊടുത്തു എതിര്‍ പോസ്റ്റില്‍ കറങ്ങുന്ന മനസാണ് ഇവിടെ ബ്ലോഗില്‍ പറഞ്ഞതു. അത് സാരിയാണോ എന്നാണ് ചോദിച്ചത്. പിന്നെ പ്രിയ ചോലയിലിന്റെ അഭിപ്രായം കണ്ടു. ശരിയാണ്. എല്ലായിടത്തും പൊട്ടിത്തെറിച്ച് കൊണ്ടിരിക്കുന്നു. അതിനെ ന്യായീകരിക്കുന്നവരാകം ഏറെയും. പക്ഷെ അനുഭവങ്ങളില്‍ നിന്നു പഠിച്ചത്, പൊട്ടിത്തെറിക്കലുകള്‍ ഒന്നും സൃഷ്ടിക്കുന്നില്ല. ഉള്ളത് നശിപ്പിക്കുകയാണ്. പൊട്ടിത്തെറിച്ച് നേടുന്നതെല്ലാം സ്വസ്ഥമായി അനുഭവിക്കാന്‍ ആര്‍ക്കു കഴിയും. തിരിച്ചൊരു പൊട്ടിത്തെറിയില്‍ ഒടുങ്ങാന്‍ മാത്രമുള്ളതാണ് ആ നേട്ടങ്ങളത്രയും. പ്രിയ ഗിരീഷ്, കുമാരന്‍, സാപ്പി, man to walk with, അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച എല്ലാവര്ക്കും നന്ദി.
അനിതാ,
സ്കോർപ്പിയോൺ കിക്കിനെക്കുറിച്ച് പരാമർശിച്ചത് അൽപ്പം കുസൃതിയോടെയായിരുന്നു. പിന്നെ “പൊട്ടിത്തെറിക്കലുകള്‍ ഒന്നും സൃഷ്ടിക്കുന്നില്ല“ എന്ന് ചുമ്മാ പറയരുത്. ഇക്കാണുന്നത്രയും ഉണ്ടായത് ഒരു “മഹത്തായ പൊട്ടിത്തെറി”യിലൂടെയെന്ന് ശാസ്ത്രം. മനുഷ്യപുരോഗതിയ്ക്ക് ഗുണകരമായ പലതും പൊട്ടിത്തെറികളിലൂടെയാണ് നടന്നിരിക്കുന്നതും. വിപ്ലവം വരുന്നത് തോക്കിൻ കുഴലിലൂടെയല്ലെങ്കിലും ഒരു പാടവരമ്പിലൂടെയൊക്കെ ആകാമെന്നേ :)
ഓഫ്.
അനിതാ, ഹിഗ്വിറ്റ സ്കോർപ്പിയോൺ കിക്കെടുത്തത് ലെൻസ്‌മാൻ “ഓഫ്” വിളിച്ചപ്പോഴാണ് :)
പ്രിയ dinkan , താങ്കള്‍ ഈ വീഡിയോ ഒന്നു കണ്ടാലും. സ്കോര്‍പിയോ കിക്ക് എന്താണെന്ന് താങ്കള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. അത് ഓഫ് സൈഡ് ആണെന്ന് ആരാണ് താങ്കളെ പറ്റിച്ചത്. ഓഫ് സൈഡ് എന്താണെന്ന് താങ്കള്‍ ഒന്നു അറിയാവുന്നവരോട് അന്വേഷിക്കുന്നത് നന്നായിരിക്കും. നേരത്തെ പറ്റിച്ചവരോട് ചോദിക്കല്ലേ........ http://www.youtube.com/watch?v=yCxe4r6SjH0
പിന്നെ പൊട്ടിത്തെറി ... അത് നിലവിലുള്ള എല്ലാത്തിനെയും തകര്‍ക്കുന്ന ഒന്നല്ലേ... മാറ്റം എന്നും നല്ലതാണ്. പക്ഷെ എല്ലാവര്ക്കും ഒരുപോലെ നല്ലതാകുമോ... ശാസ്ത്രം നന്നായ് പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഹിരോഷിമയിലെ പൊട്ടിത്തെറി ഒക്കെ നമുക്കു നന്മ കൊണ്ടു വന്നതാണെന്ന് dinkan ചിന്തിക്കുന്നുണ്ടോ... പൊട്ടിത്തെറി നന്മയെക്കാള്‍ നാശമാണ് നല്കുന്നത്... ഏറെ പേര്‍ക്കും....
അനിതാ, ലോകം ഇല്ലാതാക്കുന്ന പൊട്ടിത്തെറികളല്ല , ലോകം ഉണ്ടാക്കുന്ന പൊട്ടിത്തെറികളെക്കുറിച്ചാണ് പറഞ്ഞത്. എന്തിനാണ് ഇങ്ങനെ ദോഷൈക ദൃക്കാകുന്നത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വന്ന, മറക്കുട കത്തിച്ച, മാറുമറയ്ക്കാൻ മുലക്കരം ചോദിച്ചവന്റെ കാൽക്കിഴിലേക്ക്ക് മുലചെത്തിയിട്ട, കാൽച്ചിലമ്പെറിഞ്ഞ് രാജ്യം ചാമ്പലാക്കിയതുപോലെയുള്ള പൊട്ടിത്തെറികൾ.
ഭർത്താവിന്റെ ഷൂ പോളിഷ് ചെയ്ത്, മക്കൾക്ക് ഓലനും, സാമ്പാറും വെച്ച് നടന്നൊരുന്നെങ്കിൽ ആംക്സാൻ സൂക്കിക്കും, മേധാപാട്ക്കർക്കും,ഗൌരിയമ്മയ്ക്കും ഒക്കെ പന്തിരുകുലം പെറ്റ് സുഖായി കഴിയാമായിരുന്നു.
OFF.To
കാൽപ്പന്തുകളിയുടെ ബാലപാഠങ്ങൾ അറിയാവുന്നതുകൊണ്ട് ഓഫ്‌സൈഡ് എന്നാൽ എന്താണെന്നറിയാം. അനിതയിട്ട ക്ലിപ്പിൽ ലെൻസ്മാനെ കാണുന്നില്ല. പക്ഷെ
FourFourTwo എന്ന മാഗസിന് ഹിഗ്വിറ്റ നൽകിയ ഇന്റർവൂവിൽ “ലെൻസ്മാൻ ഓഫ് വിളിച്ച് ഫ്ലാഗ് ഉയർത്തിയത് കണ്ടതിനാൽ” ആണ് താൻ അത്തരമൊരു സാഹസികശ്രമം നടത്തിയതെന്ന് അങ്ങേര് തന്നെ സമ്മതിച്ചിട്ടുണ്ട്. ലങ്ങേര് തന്നെ അത് സമ്മതിച്ച സ്ഥിതിയ്ക്ക് ഇനി ഞാനായിട്ട് “മറ്റുള്ളവരോട്” ചോദിക്കണ്ട കാര്യമുണ്ടോ? അല്ല ഉണ്ടോ? :)
Dinkan പറയുന്നത് നുണയാണെങ്കിൽ വിശ്വാസയോഗ്യരായ -കാൽപ്പന്തുകളിയറിയാവുന്ന- ആരോടെങ്കിലും ചോദിക്കൂ
എന്റെ ഡിങ്കാ... കഷ്ടം തന്നെ. ഓഫ് സൈഡ് എന്താണെന്നറിയാമെങ്കില്ആ വീഡിയോ ഒന്നു കൂടി നോക്ക്. ആ പന്ത് അടിച്ച കളിക്കാരന് എവിടെ നിന്നാണ് അടിച്ചതെന്ന്. ഇംഗ്ലണ്ടിന്റെ കളിക്കാര് എവിടെയാണെന്ന് വ്യക്തമായി അതില് കാണാം. പിന്നെ ആ മാസിക ഏത് രാജ്യത്ത് ഇറങ്ങുന്നതാണ്. വല്ലവരും പറഞ്ഞു കേള്ക്കുന്ന നുണയേക്കാള് സ്വന്തം കണ്ണുകളെ വിശ്വസിക്കാന് പറ്റുമെങ്കില്ആ വീഡിയോ ഒന്നു കൂടി കണ്ടു നോക്ക്. ഏത് കളിക്കാരനാണ് ഓഫ് എന്ന്.... ഞാന് അതിന് സ്ത്രീ ഓലനും സാമ്പാറും വച്ചിരിക്കെണ്ടാവള്ആണെന്ന് പറഞ്ഞോ ഡിങ്ക . ഹില്ലരി ക്ലിന്റൊനെ ആണ് ഞാന് അതില് പറഞ്ഞതു. ഷൂ പോളിഷ് ചെയ്യുന്നതും മക്കള്ക്ക് ഭക്ഷണം വച്ചു കൊടുക്കുന്നതും ചെയ്യാതെയാണ് താന്കള് പറഞ്ഞ സ്ത്രീകള് പ്രശസ്തരായത് എന്ന് താങ്കള് പറയുന്നു. എല്ലാവരും അങ്ങിനെ ആയാല്... എന്റെ ഡിങ്ക കുറച്ചെങ്കിലും കോമ്മണ്സെന്സ് കാണിക്കൂ.... പന്തിരുകുലം പെറ്റു സുഗമായി കഴിയുക എണ്ണ ഈ പ്രയോഗമാണ് സ്ത്രീ വിരുദ്ധം. ജന്മം നല്കി വളര്ത്തുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം. അതിനെ ഇങ്ങനെ നിസാരമാക്കി, ഒരു തെറ്റാക്കി, പുഛത്തോടെ കാണുന്നവരെ, അതിന്റെ വില മനസിലാക്കി കൊടുക്കുക എന്ന വലിയ ലകഷ്യത്തിനായുള്ള എളിയ ചുവടു വയ്പാണ് ഈ ബ്ലോഗ്. കുറച്ചു പേരെന്കിലും പന്ത്രണ്ടു പെറ്റു സുഗിക്കാന് തയ്യാറായത് കൊണ്ടല്ലേ ഡിങ്കാ താങ്കളും ഞാനും പിന്നെ നേരത്തെ പറഞ്ഞ ആ മഹതികളും ഒക്കെ ഉണ്ടായത്. അവരെ ഇങ്ങനെ വില കുറച്ചു കാണല്ലേ. പൊട്ടിത്തെറിയാണ് സൃഷ്ടിയുടെ കാരണമെന്ന ചിന്ത എന്നെങ്കിലും മാറും. അന്ന് ആ അമ്മമാരെ തിരിച്ചറിയും. പൊട്ടിത്തെറിയിലൂടെ അല്ലാത്ത സൃഷ്ടി അന്നേ നിങ്ങള് തിരിച്ചറിയൂ... താങ്കളോട് എനിക്ക് സഹതാപമേ ഉള്ളു. കാരണം താന്കള് മരത്തെ മാത്രം കാണുന്നു. പക്ഷെ മരം അങ്ങിനെ നില്ക്കുന്നത് പുറത്തു വരാന് ഇഷ്ടമില്ലാതെ നില്ക്കുന്ന വേരുകള് കാരണമാണ്. ആ വേരുകള് താന്കള് പറഞ്ഞ പോലെ അരങ്ങത്തേക്കു വരാൻ ശ്രമിചാൽ പിന്നെ ഈ പടർന്നു നിൽക്കുന്ന മരം ഉണ്ടാവില്ല. തങ്കളെ പോലുള്ളവർ കുടുംബത്തെ സ്റ്റാപനമെന്നു പറയുന്നു. എല്ലാ സ്താപനങ്ങളും ഇല്ലതാവേണ്ടതാണെന്നും. പക്ഷെ കുടുംബമാണു സമൂഹത്തെ വളർത്തുന്നതു. നിന നിർത്തുന്നതു. അതില്ലെങ്കിൽ പിന്നെ മനുഷ്യനും മ്രുഗവും തമ്മിൽ എന്തു വ്യത്യാസം. നിങ്ങൾക്കു അരങ്ങിൽ നിൽക്കുന്നവരെ കാണാനുള്ള കാഴ്ചയെ ഉള്ളു. പക്ഷെ ആ അരങ്ങിനു വേണ്ടി അവരെ സജ്ജരാക്കിയ അടുക്കളയിലുള്ളവരെ നിങ്ങൽ മറക്കുന്നു. അവഗണീക്കുന്നു.
ഇവരൊന്നും തന്നെ നമ്മുടെ മാതൃകയല്ല. ആവരുത്. പ്രതികാരത്തിനായി, സ്വന്തം നാശത്തിലൂടെ സമൂഹത്തെ തകര്‍ത്തെരിയുന്നവരും എന്റെ സങ്കല്‍പ്പത്തില്‍ ഉള്ളവരല്ല.
ഇവരൊന്നും തന്നെ നമ്മുടെ മാതൃകയല്ല. ആവരുത്. പ്രതികാരത്തിനായി, സ്വന്തം നാശത്തിലൂടെ സമൂഹത്തെ തകര്‍ത്തെരിയുന്നവരും എന്റെ സങ്കല്‍പ്പത്തില്‍ ഉള്ളവരല്ല.
dalam.......srikkuttananu
‘സ്വയം പൊട്ടിത്തെറിച്ച് ലോകത്തെ ഭസ്മം ആക്കേന്ടവള്‍ അല്ല സ്ത്രീ. ക്ഷമയോടെ ലോകം കെട്ടി പടുക്കെന്ടവള്‍ ആണ്. ഒരു വിലക്കായി ലോകത്തെ നയിക്കെണ്ടാവള്‍ ആണ്.‘
പൊട്ടിത്തെറിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ആണായാലും പെണ്ണായാലും പൊട്ടിത്തെറിക്കുക തന്നെ വേണം.
അന്ധമായ അനുകരണവും, ആരാധനയും, വാശിയും കൊണ്ടു നടക്കുന്നവര്‍; സ്നേഹത്തിനു മുന്നില്‍ തിമിരം ബാധിക്കുന്നവര്‍; പ്രണയത്തിനു മുന്നില്‍ ചോദ്യങ്ങള്‍ മറക്കുന്നവര്‍; ഭീഷണിക്ക് മുന്നില്‍ ശബ്ദം നഷ്ടപ്പെടുന്നവര്‍.
ഇവരൊന്നും തന്നെ നമ്മുടെ മാതൃകയല്ല
വളരെ ശരി .വ്യക്തമായ അഭിപ്രായം
ആശംസകള്‍
തീർച്ചയായും ക്ഷമയും സഹനവും സ്നേഹവും ആണ് പൊട്ടിത്തെറിയേക്കാൾ ലോകം ആവശ്യുപ്പെടുന്നത്
Kazhchappadukal kollam... Pakshe...!!! Nannayirikkunnu. Ashamsakal...!!!
അനിത, നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍. റിബലുകള്‍ക്ക് സാധിക്കുന്നതിലും കൂടുതല്‍ സ്ഥായിയായ മാറ്റങ്ങള്‍ സാധാരണക്കാര്‍ക്ക് വരുത്താന്‍ കഴിഞ്ഞേക്കും
anithacheechi,mathruthathinte suvarna nambukal nashtapeduna ee avasarathil sthreeku inkane oru vishadeekaranam enkane sweekaryamakum
Post a Comment