അടുക്കളക്ക് മറ്റാരേക്കാളും കൂടുതല്‍ മനസിലാവുന്നത് അമ്മമാരുടെ മനസ്സാണ്. അവരുടെ സ്നേഹം, വാത്സല്യം; ഇതൊക്കെയാണ്. ഒരു പക്ഷെ അവരുടെ സ്നേഹവും വാത്സല്യവും കടലോളം അനുഭവിക്കുന്ന നിങ്ങളെക്കാളേറെ....
ആരോ പറഞ്ഞ ഒരു വാചകമാണ്. " ദൈവത്തിനു എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അമ്മമാരെ ദൈവം സൃഷ്ടിച്ചതെന്ന്." കാല്പനികമായ ഭാവനയാണ്. എങ്കിലും അമ്മ എന്ന വാക്കിന്റെ ആഴങ്ങള്‍ എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. അതെ മക്കളെ ദൈവത്തെക്കാള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവള്; തയ്യാരുള്ളവള്‍ ആണ് അമ്മ.
പക്ഷെ മറ്റെവിടെയുമെന്ന പോലെ സ്വാര്‍ഥതആ മനസുകളിലും ഉണ്ടെന്നത് ഒരു യാദാര്‍ത്യമാണ്. എന്റെ മക്കള്‍. എന്റെ മാത്രം മക്കള്‍ എന്ന സ്വാഭാവികമായ സ്വാര്‍ത്ഥത. മറ്റുള്ള ആരെക്കാളും സ്വന്തം ഉദരത്തില്‍ വഹിച്ച മക്കള്‍ പ്രധാനപ്പെട്ടതാവുന്നതും ഈ സ്വാര്‍ഥതയുടെ ഫലമാണ്. പലയിടത്തും അമ്മമാര്‍ തോല്പിക്കപ്പെടുന്നതും ഈ സ്വാര്‍ത്ഥതയുടെ അനന്തരഫലമാണ്. പക്ഷെ, ആ സ്വാര്‍ത്ഥത തന്നെയാണ് ഓരോ മക്കളെയും അമ്മമാരോട് അടുപ്പിച്ചു നിര്‍ത്തുന്നതെന്ന യാദാര്ത്യവും കണ്ണടക്കെണ്ടതല്ല. എങ്കിലും അമ്മ എന്ന വാക്കിനു പ്രസവിക്കുന്നവള്‍ എന്നതിനേക്കാള്‍ അര്‍ത്ഥതലങ്ങള്‍ കൈവരുമ്പോള്‍ , ഈ സ്വാര്‍ഥത അവളെ അന്ധയാക്കുന്നുവെന്നത് പറയാതെയും വയ്യ.
ഇവിടെയാണ് അമൃതാനന്ദമയീ ദേവിയുടെ പ്രസക്തി. ലോകത്തിലെ ജീവജാലങ്ങളെ മുഴുവന്‍ മാതൃ വാല്‍സല്യത്തോടെ നെഞ്ചോട് ചേര്‍ക്കാന്‍ അമ്മക്കല്ലാതെ മറ്റാര്‍ക്ക് കഴിയും. അവരുടെ ദൈവിക പരിവേഷത്തെ തത്വചിന്തകളെ എത്രിക്കുന്നവര്‍ ഉണ്ട്. പക്ഷെ, നിസ്വാര്‍ഥമായ അവരുടെ വാത്സല്യം. അതിനെ ആര്‍ക്കു വിമര്‍ശിക്കാനാവും. "വൈരാഗ്യമേറിയൊരു വൈദികനാട്ടെ, ഏറ്റ വൈരിക്കു മുന്‍പുറിയോടുന്ന ഭീരുവാട്ടെ, ആരാകിലെന്ത്. അമ്മക്ക് എല്ലാരും ഒരുപോലെ."
വിശ്വാസത്തെ അടിസ്ഥാനമാക്കി മനുഷ്യരെ പലതായി തിരിക്കാം. അന്ധവിശ്വാസി, അവിശ്വാസി, വിശ്വാസി പിന്നെ കപട വിശ്വാസി. നിങ്ങള്‍ ഇതില്‍ ആരാകട്ടെ, നിറഞ്ഞ പുഞ്ചിരിയോടെ മാത്രം നിങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നു എന്നത് തന്നെയല്ലേ അവരുടെ ഏറ്റവും വലിയ മഹത്വം. പല മതാചാര്യന്മാരും ജന നേതാക്കളും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും സുരക്ഷ ഭടന്മാരും ഒക്കെയായി ജനങ്ങളില്‍ നിന്നും അകലങ്ങള്‍ തേടുമ്പോള്‍ മക്കളെ മാറോടണച്ചു സാന്ത്വനിപ്പിക്കുന്ന അമ്മയെ ഒരിക്കല്‍ അരികിലെതിയവര്‍ക്ക് എങ്ങനെ മറക്കാനാകും.
മറ്റൊരു പ്രശാത്ത വാചകം പോലെ; സ്വീകരിക്കാം, നിരസിക്കാം, പക്ഷെ ഒരിക്കലും അതിനെ അവഗണിക്കാനാവില്ല. കാരണം ഇന്നിന്റെ ആവശ്യം സ്നേഹമാണ്. നാം മറക്കുന്ന അല്ലെങ്കില്‍ മറ്റു വികാരങ്ങളാല്‍ മറക്കപ്പെടുന്ന ആ ആവശ്യകതയാണ് സ്വയം മാതൃക ആയിക്കൊണ്ട് അമ്മ ഒരൂരുതരെയും ഓര്‍മ്മിപ്പിക്കുന്നത്. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുകയല്ല. എങ്കിലും ആ സ്നേഹം കാണാതെ പോകുന്ന നിങ്ങള്‍ ദൌര്ഭാഗ്യരാണ്. എല്ലായിടത്ത് നിന്നും ഒറ്റപ്പെടുമ്പോള്‍ ചേക്കേറാന്‍ ഒരു അഭയം എന്നത് പലര്‍ക്കും മനസ്സിലാവാത്തത് അങ്ങിനെ ഒരു അവസ്ഥ അവര്‍ക്കു അജ്ഞാതമായത് കൊണ്ടായിരിക്കാം. അമ്മയുടെ മറ്റെല്ലാം നിങ്ങള്‍ മറക്കുക. വിശ്വാസങ്ങള്‍, തത്വചിന്തകള്‍ എല്ലാം. പക്ഷെ അരികിലെതുന്ന ഓരോരുത്തര്‍ക്കും പകരുന്ന സ്നേഹം, സാന്ത്വനം, അതിനെ അരിയുക എന്നതല്ലാതെ വാക്കുകളാല്‍ എങ്ങനെ വരയ്ക്കാനാണ്. ഓരോ മനസ്സും ആ പ്രകാശത്താല്‍ പ്രഭാപൂരിതമാകട്ടെ. സങ്കടക്കറകള്‍ ആനന്ദാശ്രുക്കലാല്‍കഴുകി തുടക്കട്ടെ. ഓരോ മനസ്സും ആ വാല്‍സല്യത്തിന്റെ മാധുര്യം നുകരാന്‍ പ്രാപ്തരാകട്ടെ. 

അദ്ധ്യാത്മികത എന്നത് പരസ്പരം കൊല്ലാനും, പഴി ചാരാനും, ചെളി വാരി എറിയാനും ഉപയോഗിക്കുന്ന ഈ കാലത്തു , ഞങ്ങളുടെ വഴി മാത്രമാണ് ശ്രേഷ്ഠം എന്നും മറ്റെല്ലാം വ്യര്ത്ഥമെന്നും ഓതുന്ന അസഹിഷ്ണുക്കളായ ആചാര്യന്മാരുടെ ഈ ലോകത്ത് സ്നേഹത്തിന്റെ പ്രകാശം മാത്രം ചൊരിയുന്ന അമ്മയുടെ പാദങ്ങളില്‍; ഈ ജന്മദിന വേളയില്‍ അടുക്കളയുടെ ഹൃദയം നിറഞ്ഞ സ്നേഹപ്പൂക്കള്‍ അര്‍പ്പിക്കട്ടെ.