14. ആരാണ് ഭൂമിയുടെ അവകാശികള്‍...

on Friday, July 10, 2009

വിശ്വ വിഖ്യാതനായ കഥാകാരന്റെ ഒരു ചെറുകഥയെ ഓര്‍ക്കുകയാണ് ഈ ശീര്‍ഷകത്തിലൂടെ. എലികളും പുലികളും പുഴുക്കളും എല്ലാം തന്നെ ഭൂമിയുടെ അവകാശികള്‍ ആണെന്ന് പറയാന്‍ അദ്ദേഹത്തിനല്ലാതെ നമ്മളെ പോലെ ഇടുങ്ങിയ മനസുള്ളവര്‍ക്ക് എങ്ങനെ കഴിയാന്‍!!!

"ലോകമേ തറവാട്,
തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും,
കൂടിത്തന്‍ കുടുംബക്കാര്‍...."
എന്ന് മറ്റൊരു കവി പാടിയതും നെഞ്ചില്‍ ഏറ്റിയവരാണ് നമ്മള്‍. മാര്‍ക്സ് "ഉള്ളവനെന്നും ഇല്ലാതവനെന്നും" മനുഷ്യരെ രണ്ടായി തിരിച്ച പോലെ അവരും ഭൂമിയിലെ സകലതിനെയും രണ്ടായി പകുത്തു. "ജീവനുള്ളവയും ജീവനില്ലാത്തവയും." പിന്നെയും അതിനിടയില്‍ ആരാണ് വലിയവന്‍ എന്ന ചോദ്യം എന്തിനാനെന്നാവും അല്ലെ? അതെ, ഒന്നു ചിന്തിച്ചാല്‍ പിന്നെയും എന്തിനീ വിഭാഗീയ ചിന്തകള്‍.... അതിന് അടുക്കളക്ക് ഒരുത്തരമേ ഉള്ളു. ആ ചിന്തകളാണ് സിദ്ധാന്തങ്ങളും ജീവിതവും രണ്ടാണെന്നത്തിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രം. ഒരു വാക്കു കൊണ്ടു, ഒരു സാദൃശ്യം കൊണ്ടു എല്ലാത്തിനെയും ഒന്നിച്ചു കാണാന്‍ ശ്രമിക്കുന്ന മാനവികതയുടെ പാട്ടുകാരേ.... ആ സാമ്യത്തിനപ്പുറത്തു എല്ലാത്തിനെയും വ്യത്യസ്തമാക്കുന്ന ശതകോടി വാക്കുകള്‍ നിങ്ങള്‍ കാണാതെ പൊവതെന്തേ.....


ഇന്നു അടുക്കള നിങ്ങളുമായി പങ്കു വയ്ക്കുന്ന ചിന്തകള്‍ ആ വ്യത്യാസങ്ങളെ കുറിച്ചാണ്. നാനാത്വത്തിലെ ഏകത്വമല്ല; എകതക്കുള്ളിലെ നാനാത്വങ്ങളുടെ സംഘര്‍ഷങ്ങളാണ് യാഥാര്‍ത്യങ്ങളെന്നു വിശ്വസിക്കാന്‍ മടിക്കുന്ന നിങ്ങളില്‍ എത്ര പേര്‍ അതിന് കാതു കൂര്‍പിച്ചിരിക്കും? വെറുതെ ചോദിച്ചതാണ് ട്ടോ. ഉത്തരം വേണ്ടാത്ത ആ ചോദ്യത്തില്‍ നിന്നും അടുക്കള നിങ്ങളെ ഉത്രം തേടുന്ന മറ്റൊരു ചോദ്യത്തിലേക്ക് ക്ഷണിക്കുകയാണ്!!!!

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ആധുനിക ശാസ്ത്ര പ്രകാരം അടിസ്ഥാനപരമായി മനുഷ്യനും ഒരു മൃഗമാണെന്ന് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു കാലില്‍ നടക്കുന്ന, ശ്വസിക്കുന്ന, മരിക്കുന്ന ഒരു മൃഗം. എങ്കിലും ഡി എന്‍ എയും ക്രോമാസോമുകളും കോശങ്ങളും എല്ലാം ഇഴ കീറി പരിശോദന നടത്തി വിശകലന കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ ശാസ്ത്രം പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. "മനുഷ്യന്‍ എന്നത് ഇന്നുള്ള മറ്റെല്ലാ ജീവികളെക്കാളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായ ജനുസ്സാണ്." ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ മറ്റേതൊരു ജീവിയെക്കാളും ബൌദ്ദികമായും ജൈവികമായും ഔന്നിത്യങ്ങളില്‍ എത്തി നില്‍‌ക്കുന്ന ജീവന്റെ രൂപം.

ശാസ്ത്രം അടുക്കളക്ക് അത്രയേറെ അവഗാഹമുള്ള വിഷയം അല്ലാത്തതിനാല്‍ അതിനെ കുറിച്ചു അധികം വാചാലയാവാതെ ആദ്യം ചോദിച്ച ചോദ്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുകയാണ്.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്???

നേരത്തെ പറഞ്ഞ എകതക്കുള്ളിലെ നാനാത്വം ഇതിന്റെ ഉത്തരത്തിലും പ്രതിഫലിക്കുമേന്നുറപ്പാണ്. എങ്കിലും കുറഞ്ഞ പക്ഷം ഒരു കാര്യത്തിലെങ്കിലും എല്ലാവര്‍ക്കും അഭിപ്രായ ഐക്യം ഉണ്ടായിരിക്കും. രണ്ടും ഒന്നല്ല. അവക്കിടയില്‍ വ്യത്യാസങ്ങള്‍ ഉണ്ട് എണ്ണ കാര്യത്തില്‍ !!! ഒരു പക്ഷെ ആ വ്യത്യാസം തന്നെയാകാം ഇന്നു ഈ ചോദ്യം കേള്‍ക്കാനും ഉത്തരം ഓര്‍ക്കാനും നിങ്ങളെ സജ്ജരാക്കിയത്.

യുഗങ്ങള്‍ നീണ്ട പരിണാമ പ്രക്രിയ ജീനുകള്‍ക്ക് മാത്രമല്ല ജീവിത രീതിക്ക് കൂടി സംഭവിച്ചാണ് മനുഷ്യന്‍ ഇന്നത്തെ മനുഷ്യനായത്. ആ ജീവിത രീതി തന്നെയല്ലേ "മനുഷ്യരിലെ മനുഷ്യരെ" വേര്‍തിരിച്ചു നിര്‍ത്തുന്നതും.

അതെ സമൂഹ ജീവി എന്ന നിലയില്‍ മനുഷ്യന്‍ നേടിയ പക്വതയാണ് ഇന്നു നാം അനുഭവിക്കുന്നതിനെല്ലാം അടിസ്ഥാനം. പക്ഷെ ആ പക്വതയില്‍ നിന്നു തിരികെ മൃഗങ്ങളുടെ ലോകത്തേക്ക് തിരിയുകയാണോ എന്ന് സംശയിക്കാവുന്ന ചില സംഭവങ്ങള്‍ അടുത്തിടെ അരങ്ങേറിയത് മനസ്സില്‍ സൃഷ്‌ടിച്ച അലോസരം കൂടിയാണ് അടുക്കള ഇന്നു നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

മനുഷ്യനെ മൃഗങ്ങളില്‍ നിന്നും ഉയര്‍ത്തുന്നതില്‍ പ്രധാന ഘടകമാണ് ബന്ധങ്ങള്‍. പരസ്പര ധാരണയോടെയുള്ള സുദീര്‍ഘമായ ബന്ധങ്ങള്‍. ഒരു പക്ഷെ പുറത്തു നിന്നു നോക്കിയാല്‍ അതില്‍ ഒരു ആസ്വാദ്യതയും കണ്ടെത്താനാവില്ല. ഒരു യുക്തിയും അതിനുണ്ടായെന്നും വരില്ല. പക്ഷെ മുന്നോട്ടുള്ള യാത്രയില്‍ ഏറെ സഞ്ചരിക്കാനുള്ള ഊര്‍ജ്ജം നിറഞ്ഞ തുടക്കം മനുഷ്യന് ലഭ്യമായത് അത്തരം ബന്ധങ്ങളുടെ തണലില്‍ നിന്നായിരുന്നു. അതെ, എല്ലാ ബന്ധങ്ങളുടെയും തണല്‍ മരമായ കുടുംബത്തില്‍ നിന്നു. നിങ്ങളില്‍ ചിലര്‍ അതും ഒരു സ്ഥാപനം മാത്രമാണെന്നും സ്ഥാപനങ്ങളുടെ തകര്‍ച്ചയാണ് മാനവികതയുടെ ഉയര്ച്ചയെന്നും ഘോഷിക്കുന്നത് ഇരുളില്‍ എരിയുന്ന നെഞ്ചുമായി അടുക്കളയും ശ്രവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യമാണ് മനുഷ്യനെ പൂര്‍ണനാക്കുന്നതെന്നും ഇപ്പോള്‍ നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.

"പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം" എന്ന് കവി പാടിയത് ശരിയാണെന്ന് തന്നെയാണ് അടുക്കളക്കും പറയാനുള്ളത്. പക്ഷെ ഒരാളുടെ സ്വാതന്ത്ര്യം എന്നത് മറ്റെല്ലാവരുടെയും സ്വാതന്ത്ര്യത്തെ തടയിടുന്നതാവുമ്പോള്‍.... അത് അരാജകത്വത്തിലേക്ക് നയിക്കുന്ന ദുസ്വാതന്ത്ര്യമാവുമ്പോള്‍.... അതാണോ; അത് തന്നെയാണോ നമ്മെ ഇക്കാണുന്ന പുരോഗതിയിലേക്ക് എത്തിച്ച ഘടകം.

ബന്ധങ്ങളുടെ ഒരു മുഖം ത്യാഗമാണ്. നേടുന്നതിനെക്കാള്‍ സംതൃപ്തി നല്‍കലിന് ഉണ്ടെന്നു അനുഭവിച്ചറിയുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ മൃഗത്തില്‍ നിന്നും വ്യത്യസ്തനാവുന്നത്. ബന്ധങ്ങള്‍ ഇല്ലാതാവുമ്പോള്‍ അത് മഞ്ഞു പകരം എല്ലായിടത്തും സ്വാര്‍ഥത നിറയും. ആ ബന്ധങ്ങളെ ബന്ധനങ്ങള്‍ മാത്രം ആയി കണ്ടു അതിനെ വെല്ലു വിളിക്കുന്നതിനെ മാത്രമാണോ പരിഷ്കൃത ചിന്തയെന്നു നിങ്ങള്‍ വിളിക്കുന്നത്???

സമൂഹമെന്ന അടിത്തറ പാടെ മറന്നു, സമൂഹത്തോടുള്ള ബാധ്യതകള്‍ സ്വാര്‍ത്ഥതയില്‍ മറന്നു സ്വന്തം മാനസിക വിഭ്രാന്തികള്‍ക്ക് വൈകല്യങ്ങള്‍ക്ക് നിയമ സാധുത തേടുന്ന മനോരോഗികളും കണ്ണടച്ച്, അല്ലെങ്കില്‍ ഒരു കണ്ണ് മാത്രം തുറന്നു അതിന് അനുമതി നല്കുന്ന നീതി പീടങ്ങളും നമ്മുടെ മാത്രുകയാവുമ്പോള്‍........ മാര്‍ക്സ് പറഞ്ഞതു "ഉള്ളവനും ഇല്ലാത്തവനും" തമ്മിലുള്ള അന്തരം ഇല്ലാതാവുമ്പോള്‍; അതാണ്‌ സ്വര്‍ഗമെന്നാണ്. അത് പോലെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്ന ദിനത്തിനായാണോ നമ്മള്‍ കാത്തിരിക്കുന്നത്???

ബന്ധങ്ങളുടെ ആവശ്യകതയെയും അതിന്റെ നിലനില്‍പ്പിന്റെ പ്രാധാന്യത്തെയും കുറിച്ചു അടുത്ത തവണ നമുക്കു ഉറക്കെ ചിന്തിക്കാം... കൂടെ നിങ്ങളില്‍ കുറച്ചു പേരെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ ഇന്നേക്ക് വിട.


27 comments:

Anonymous said...

thudaruka... innalakele marakkunna thalamurakal naashathinte padukuzhiyilekkanu sancharikkunnathu... naal bhaasha, ezhuthu.... abhinandanangal....

Sharanya said...

പ്രണയവും സ്നേഹവും വിദ്വേഷവും എല്ലാം നൈമിഷികമായിരിക്കെ ബന്ധങ്ങളുടെ പസക്തിയെ പറ്റി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ചേച്ചിയുടെ പോസ്റ്റുകള്‍ ഒന്നിനൊന്നു വ്യത്യസ്തം. ഹൃദ്യം. ചേച്ചിയുടെ പുസ്തകങ്ങള്‍ വല്ലതും ഇറങ്ങിയിട്ടുണ്ടോ? ഇനിയും വ്യത്യസ്തമായ ബ്ലോഗുകള്‍ എഴുതണേ...

Manoj, Kayamkulam said...

സ്വവര്‍ഗ അനുരാഗത്തെ കുറിച്ച് പരാമര്‍ശിച്ച പോലെ തോന്നി. അതിനെക്കുറിച്ച് എന്തെ എഴുതാതിരുന്നത്. അടുക്കളയുടെ ഭാഷയില്‍ അതിനെക്കുറിച്ച്‌ കേള്‍ക്കാന്‍ കൌതുകമുണ്ട്. കാത്തിരിക്കുന്നു....

ithal..... said...

മനുഷ്യനെ മൃഗങ്ങളില്‍ നിന്നും ഉയര്‍ത്തുന്നതില്‍ പ്രധാന ഘടകമാണ് ബന്ധങ്ങള്‍. പരസ്പര ധാരണയോടെയുള്ള സുദീര്‍ഘമായ ബന്ധങ്ങള്‍. ഒരു പക്ഷെ പുറത്തു നിന്നു നോക്കിയാല്‍ അതില്‍ ഒരു ആസ്വാദ്യതയും കണ്ടെത്താനാവില്ല. ഒരു യുക്തിയും അതിനുണ്ടായെന്നും വരില്ല. പക്ഷെ മുന്നോട്ടുള്ള യാത്രയില്‍ ഏറെ സഞ്ചരിക്കാനുള്ള ഊര്‍ജ്ജം നിറഞ്ഞ തുടക്കം മനുഷ്യന് ലഭ്യമായത് അത്തരം ബന്ധങ്ങളുടെ തണലില്‍ നിന്നായിരുന്നു. അതെ, എല്ലാ ബന്ധങ്ങളുടെയും തണല്‍ മരമായ കുടുംബത്തില്‍ നിന്നു.

really true..... great vision...

SiRaJ, Chavakkad said...

അടുക്കളയുടെ വാദങ്ങളോട് പൂര്‍ണമായി യോജിക്കാനാവുന്നില്ല. എങ്കിലും ഒന്ന് പറയാതിരിക്കാന്‍ വയ്യ... അവതരണം അതി ഗംഭീരം.. എഴുത്തില്‍ നല്ലൊരു ഭാവിയുണ്ട്... Keep it up.

MaZha... said...

അടുക്കളയില്‍ ഏറെ വൈകി എത്തിയ അതിതിയാണ് ഞാന്‍. തിരഞ്ഞെടുത്ത വിഷയങ്ങള്‍ വളരെ വളരെ നന്നായിട്ടുണ്ട്. കാലത്തിന്റെ അനിവാര്യമായ ചില ഇടപെടലുകളും പരിചയപ്പെടുതലുകളും. ഏവ ബ്രൌണ്‍, സാന്ദ്ര രെഗിന, പിന്നെ മേരി ഇസ്കരിയാത്ത... മനസ്സില്‍ ഏറെ നാള്‍ ഇവര്‍ തങ്ങി നില്‍ക്കും. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്തിലെ ശൈലി വേറിട്ടത് തന്നെയാണ്. മാര്‍ക്സിനെ എന്തെ ബാക്കി വച്ച്... (പിണറായിയുടെ സഖാക്കള്‍ ഭീഷണിപ്പെടുത്തിയോ?) ഇനിയും ഒരു പാട് കഥകള്‍ അടുക്കളയുടെ നാവില്‍ നിന്നും കേള്‍ക്കാന്‍ കൊതിയുണ്ട്. അഭിനന്ദങ്ങള്‍......

സുന്ദരന്‍!#@!!! said...

good work. you have a nice flow of writing...

HarrY PotteR said...

really nice to read.... praadhanyamula vishayam vyathyasthmaaaya thalathil ninnu paranjirikkunnu; ottum praadhaanyam choraathe thanne.ennaalum pazhaya postukale nokkumbol oru varalcha thonnunnu ee postil.... shraddikkumallo....

Life Is BeaUtifuLLL said...

ആശയങ്ങള്‍ നേരിട്ടു പറയുന്നതിനേക്കാള്‍ നല്ലത് മുന്‍ പോസ്റ്റുകളിലെ പോലെ കഥകളിലൂടെ ഉദാഹരണങള്‍ കാണിച്ചു പറയുന്നതാണെന്ന് തോന്നുന്നു. നന്നായിട്ടുണ്ട്.

nidheesh said...

ഒരു വാക്കു കൊണ്ടു, ഒരു സാദൃശ്യം കൊണ്ടു എല്ലാത്തിനെയും ഒന്നിച്ചു കാണാന്‍ ശ്രമിക്കുന്ന മാനവികതയുടെ പാട്ടുകാരേ.... ആ സാമ്യത്തിനപ്പുറത്തു എല്ലാത്തിനെയും വ്യത്യസ്തമാക്കുന്ന ശതകോടി വാക്കുകള്‍ നിങ്ങള്‍ കാണാതെ പൊവതെന്തേ.....

നാനാത്വത്തിലെ ഏകത്വമല്ല; എകതക്കുള്ളിലെ നാനാത്വങ്ങളുടെ സംഘര്‍ഷങ്ങളാണ് യാഥാര്‍ത്യങ്ങളെന്നു

vaayichu.... valareyadhikam ishtappettu....

VEERU said...

അവതരണം ഗംഭീരം !!!

rajivmohanan said...

very very very good. really like your style. thanks for the post.

Unknown said...

ഒരു തുറന്നു കാട്ടൽ പ്രതീക്ഷിച്ചാണു വായിച്ചതു ,നിരാശനായി .ധൈര്യമായി തുറന്നെഴുതൂ .
ഓടോ.ഈ റ്റെമ്പ്ലെറ്റ് കാണാൻ ഭംഗി ഉണ്ടെങ്കിലും വായിക്കൻ ഞങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടു .

Sureshkumar Punjhayil said...

Manoharamayirikkunnu, ashayavum avatharanavum.. Bhavunkangal...!

Rajoottan said...

ORU SUHRUTHU EZHUTHIYATHU POLE ORU THURANNU PARACHIL PRATHEEKSHICHIRUNNU... SAARAMILLA.... INIYULLA POSTUKALIL ATHINULLA DHAIRYAM UNDAAKATTE... ANITHA ENTHU CHEYYUNNU.... EZHUTHUMAAYI NALLA BANDHAMULLA POLE THONNUNNU... THIKACHUM VYATHYASTHAMAAYA EE SHAILYUM KAAZHCHAPPADUKALUM ENNUM KALAYAATHE SOOKSHIKKUKA.... AASHAMASAKAL...

Anonymous said...

swaathanthraym vendennano adukkala parayunnathu..... vichithram thanne... sthreekal adukkalayil thanne thalachidappedanam ennano ee blogu parayunnathu????

ഏറനാടന്‍ said...

ഇന്‍ഡിബ്ലോഗര്‍ വഴി ഇവിടെയെത്തി.
നല്ല ശൈലി, വിഷയവും നന്നു.

Anonymous said...

ആദ്യം മുതലേ അടുക്കളയുടെ ഒരു സ്ഥിരം വായനക്കാരനായിരുന്നു.
ഇതിനു മുൻപത്തെ പോസ്റ്റുകളിൽ സ്വീകരിച്ചിരുന്ന
ആ ശൈലിയാണ് കുറേക്കൂടി ആകർഷകം. കേട്ടു മറന്ന പല കഥകളേയും തകിടം മറിക്കുന്ന രചനാ വൈഭവം.
വ്യത്യസ്ഥമായ ഒരു ബ്ലോഗ്. വായനക്കാർ തീരെ കുറവാണല്ലോ...

ആശം‌സകൾ
മെഹബൂബ്

rkumar said...

mehaboob paranjathaanu shari.... apoorvamaaya aashaily maataaruthu... eee blogum ishtapettu... enkilum entho vallathe miss cheyyunnu... athu mattonnumalla... ithinu munpathe aa shaily thanne... shradhikkumallo... aashamsakal....

വയനാടന്‍ said...

തലക്കെട്ടുഗ്രൻ എന്നാൽ പിന്നീടതിനോടു നീതി പുലർത്താനായോ എന്നതൊരു ചോദ്യം.
എങ്കിലും കൈകാര്യം ചെയ്ത വിഷയം ഗൻഭീരം.

Faizal Kondotty said...

അവതരണം നന്നായിട്ടുണ്ട് ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

"നേടുന്നതിനെക്കാള്‍ സംതൃപ്തി നല്‍കലിന് ഉണ്ടെന്നു അനുഭവിച്ചറിയുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ മൃഗത്തില്‍ നിന്നും വ്യത്യസ്തനാവുന്നത്."


ബന്ധങ്ങളില്‍ രണ്ടു രീതിയിലും ഇതു ബാധകമാണന്നുള്ളതാണ്സത്യം..

നല്ല വിവരണം

smitha adharsh said...

വ്യത്യസ്തമായ ഈ അവതരണം മികച്ചത്..
അസ്സലായിരിക്കുന്നു ട്ടോ.
എങ്ങനെയോ,ഞാന്‍ വീണ്ടും,വീണ്ടും ഇതിലെ പോസ്റ്റുകള്‍ വായിക്കാന്‍ വിട്ടു പോകുന്നു..
ഒരുപാടിഷ്ടപ്പെട്ടു.
അനിത ചേച്ചീ,എല്ലാം കൂടി വാരിക്കൂട്ടി ഒരു പുസ്തകമാക്കൂ ട്ടോ..
ആശംസകള്‍..

ഹന്‍ല്ലലത്ത് Hanllalath said...

ബന്ധങ്ങളുടെ ഒരു മുഖം ത്യാഗമാണ്. നേടുന്നതിനെക്കാള്‍ സംതൃപ്തി നല്‍കലിന് ഉണ്ടെന്നു അനുഭവിച്ചറിയുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ മൃഗത്തില്‍ നിന്നും വ്യത്യസ്തനാവുന്നത്. ബന്ധങ്ങള്‍ ഇല്ലാതാവുമ്പോള്‍ അത് മഞ്ഞു പകരം എല്ലായിടത്തും സ്വാര്‍ഥത നിറയും. ആ ബന്ധങ്ങളെ ബന്ധനങ്ങള്‍ മാത്രം ആയി കണ്ടു അതിനെ വെല്ലു വിളിക്കുന്നതിനെ മാത്രമാണോ പരിഷ്കൃത ചിന്തയെന്നു നിങ്ങള്‍ വിളിക്കുന്നത്??ഈ വരികള്‍ ശക്തമാണ്...ചിന്തനീയവും...
ചിന്തയുടെ തെളിനീര് സത്യ സന്ധമായ അക്ഷരങ്ങളായി മാറട്ടെ ..ഇനിയും...
ആശംസകള്‍..

Areekkodan | അരീക്കോടന്‍ said...

):

സൂത്രന്‍..!! said...

നന്നായിരിക്കുന്നു

അരുണ്‍ കായംകുളം said...

കൊള്ളാം, നല്ലതാ:)