35. യേശുകൃസ്തുവും ചെഗുവേരയും മലയാറ്റൂരിലെ കുരിശുകയറ്റവും...

on Friday, April 02, 2010

വീണ്ടും ത്യാഗത്തിന്റെ സ്മരണകളുമായി ഒരു ദുഖവെള്ളിയാഴ്ചയും ഈസ്ടറും. ഇന്നും ആളുകള്‍ ഭാരമേറിയ മരക്കുരിശുകളുമായി മല കയറുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ കണ്ടു. ആ ചിത്രങ്ങള്‍ മനസ്സില്‍ ഉണര്‍ത്തി വിട്ട ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വക്കുകയാണ് അടുക്കള ഇന്ന്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മാനവരാശിയുടെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്തുകൊണ്ടാണ് യേശു ക്രിസ്തു കുരിശേറിയത്‌ എന്ന് ബൈബിളിലെ വാക്കുകള്‍ വ്യാഖ്യാനിക്കാറുണ്ട് പലരും. അങ്ങനെ ആവുമ്പോള്‍ മാത്രമല്ലേ അത് ത്യാഗമാവൂ. പക്ഷെ അന്നത്തെ ഭരണ കൂടം യേശുവിനെ ശിക്ഷിച്ചതിനു കൃത്യമായ കുറ്റപത്രം ഉണ്ടാക്കിയിരുന്നു എന്നും പലരും പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ അത് യാദാര്‍ത്യ ബോധത്തോടെ നോക്കുമ്പോള്‍ ഒരു വ്യക്തിയുടെ പ്രവൃത്തികള്‍ ആ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് വിരുധമായത്തിന്റെ ഒരു ശിക്ഷയായി അതിനെ ലഘൂകരിക്കാനും പലര്‍ക്കും കഴിയും.ഇന്നും രാജ്യ ദ്രോഹം എന്നത് ഒരു രാജ്യത്തെ പരമാവധി ശിക്ഷ ലഭിക്കാനുള്ള കുറ്റം തന്നെയാണ്. പക്ഷെ വിപ്ലവകാരികള്‍ എന്നും ഭരണകൂടത്തിന്റെ നിയമങ്ങളെ എതിര്‍ത്തിട്ടെ ഉള്ളൂ. യേശുവം അത് തന്നെയാണ് ചെയ്തത്.

ചരിത്രം പലപ്പോഴും രസകരമാവുന്നത് ഇത്തരം വിപ്ലവകാരികളുടെ കഥ പറയുമ്പോഴാണ്. അന്ന് അവര്‍ പരാജയപ്പെട്ടിരിക്കാം. പക്ഷെ ചരിത്രം ആരാധനയോടെ നോക്കുന്നത് അന്നത്തെ ജേതാക്കളെ അല്ല, പകരം പൊരുതി വീണ ധീരരേ തന്നെയാണ്. കമ്മ്യൂണിസ്റ്റു വിപ്ലവങ്ങളുടെ കാല്‍പനിക നായകനായി ഇന്ന് ലോകം സ്മരിക്കുന്ന ചെ ഗുവേരയും പിന്നെ പലരും അങ്ങനെ ചരിത്രത്തിന്റെ ആരാധന ഏറ്റു വാങ്ങിയവരാണ്. പക്ഷെ അതിനേക്കാള്‍ രസകരമായ വസ്തുത വ്യവസ്ഥിതിയോട് പൊരുതി വീണ ഇവരുടെ ആരാധകര്‍ അല്ലെങ്കില്‍ അനുയായികള്‍ മറ്റൊരു മറ്റൊരു വ്യവസ്ഥിതിയുടെ വക്താക്കളും സംരക്ഷകരും ആയി അതിനെ വിമര്‍ശിച്ച ധീരരേ നിര്‍ദ്ദയം അടിച്ചമാര്‍ത്തുന്നവരും ആയിത്തീര്‍ന്നു എന്നതാണ്. കൃസ്തു മതം മധ്യ കാലഘട്ടത്തില്‍ പരിഷ്കരണ വാദികളോട് പെരുമാറിയത് റോമാക്കാര്‍ യേശുവിനോട് കാണിച്ചതിലും ക്രൂരമായിട്ടായിരുന്നു എന്നത് നമുക്ക് എങ്ങനെ ഉള്‍ക്കൊള്ളാനാവും? തീര്‍ത്തും പരിഷ്കരണ വാദിയായിരുന്ന യേശുവിന്റെ അനുയായികള്‍ ഏറ്റവും കടുത്ത യാദാസ്ഥിതികര്‍ ആയതു ചരിത്രത്തിലെ ഏറ്റവും വലിയ വൈരുധ്യങ്ങളില്‍ ഒന്നല്ലേ. അത് പോലെ അടിമ ചങ്ങലയില്‍ നിന്നും മോചനം നേടാന്‍ റഷ്യന്‍ ജനത വിപ്ലവം നടത്തി നേടിയ അധികാരത്തിന്റെ പ്രയോകതാക്കള്‍ പഴയതിനേക്കാള്‍ സ്വാതന്ത്ര ചിന്തകളെ അടിച്ചമര്‍ത്തുന്ന സ്റാലിന്‍ യുഗത്തിനും നമ്മള്‍ സാക്ഷിയായത് അധികം അകലെയല്ല..

യേശുവിനു ലഭിച്ചത് സ്വാഭാവികമായ ഒരു ശിക്ഷയായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ പിന്നെ ചാര്‍ത്തി നല്‍കിയ ദൈവപരിവേഷത്തിനും അപുറത്തു ഒരു മനുഷ്യനായി തന്നെ യേശുവിനെ കാണാനാണ് അടുക്കളക്കിഷ്ടം. അതെ ദൈവ പുത്രനായല്ല, മനുഷ്യപുത്രനായി തന്നെ. മാര്‍ക്സിനെ പോലെ ലോകത്തെ തിരിച്ചു വിടാന്‍ ശേഷിയുള്ള ചിന്തകളും ആശയങ്ങളും ഉണ്ടായിരുന്ന ഒരു മനുഷ്യന്‍. യേശു മനുഷ്യനാണെന്നു കരുതാന്‍ അടുക്കളക്ക് പിന്നെയും കാരണങ്ങള്‍ ഉണ്ട്. അദ്ദേഹം ചെയ്ത അത്ഭുത പ്രവൃത്തികളായി പറയുന്ന അപ്പം പങ്കു വച്ചതും, വെള്ളം വീഞാക്കിയതും, രോഗ ശാന്തി നല്കിയതും എല്ലാം തന്നെ ഒരു മനുഷ്യന് ചെയ്യാവുന്നത് തന്നെയാണ്. പക്ഷെ അതിനേക്കാള്‍ യേശുവിന്റെ മറ്റൊരു വാചകമാണ് അടുക്കളയുടെ മനസ്സില്‍ തിരതല്ലുന്നത്‌. തന്റെ വിധി മനസ്സിലാക്കിയ യേശു പ്രാര്‍ഥിച്ചത് ഇങ്ങനെ ആണ്. " പിതാവേ കഴിയുമെങ്കില്‍ ഈ പാന പാത്രം എന്നില്‍ നിന്നും എടുത്തു മാറ്റേണമേ" അടുത്തതായി " എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേരട്ടെ!!!" തികച്ചും ഒരു സാദാരണ മനുഷ്യനെയാണ്‌ ഈ വാക്കുകള്‍ വരച്ചു കാണിക്കുന്നത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ചിത്രം. അതാണ്‌ യേശുവിന്റെ ചിത്രമെന്ന് അടുക്കള വിശ്വസിക്കുന്നു. മറ്റുള്ളതില്‍ പലതും അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് മാത്രം കാലാകാലങ്ങളില്‍ രൂപാന്തരപ്പെട്ട കഥകള്‍ ആവണം.

അവസാന അത്താഴ സമയത്ത് യേശു തന്റെ ഭാവി അറിഞ്ഞപോലെ പെരുമാറി എന്നും ബൈബിളില്‍ ഉണ്ട്. പക്ഷെ ഒന്നോര്‍ത്തു നോക്കൂ, പലരുടെയും മരണത്തിനു മുന്‍പ് അവര്‍ ആ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു ഏന് നമുക്ക് തോന്നാറില്ലേ. അവരുടെ പല വാക്കുകളെയും അവരുടെ മരണശേഷം നമ്മള്‍ അതുമായി ബന്ധിപ്പിച്ചു നോക്കുമ്പോള്‍ അവര്‍ മരണം തിരിച്ചറിഞ്ഞിരുന്നു എന്ന് തോന്നാം. യേശുവിന്റെ അവസാന അത്താഴത്തിലെ ചേഷ്ടകളും പിന്നീട് ശിഷ്യന്മാര്‍ ആ മരണവുമായി ബന്ധിപ്പിച്ചപ്പോള്‍ തോന്നിയ അതിശയോക്തികള്‍ തന്നെയാവണം.

താന്‍ പിടിക്കപ്പെടും എന്നറിഞ്ഞിട്ടും യേശു ഒളിചോടിയില്ല എന്നതും ദൈവിക പരിവേഷത്തോടെ പറയുന്ന മറ്റൊരു കാര്യമാണ്. അതിലും നമുക്ക് ഉദാഹരിക്കാന്‍ പറ്റിയ കഥ ചെ ഗുവേരയുടെ തന്നെയാണ്. ക്യൂബയിലെ വിപ്ലവാനന്തരം അവിടെ സുരക്ഷിതമായി കഴിയാമായിരുന്ന അദ്ദേഹം ബൊളീവിയയിലെ കാടുകളില്‍ എന്തിനാണ് പോയത്? മരണം മുന്നില്‍ തന്നെ ഉണ്ടെന്നറിഞ്ഞിട്ടും അദ്ദേഹം തന്റെ പാതയില്‍ നിന്നും പിന്നിലേക്ക്‌ പോയില്ല. അദ്ദേഹത്തിനും യേശുവിനുണ്ടായിരുന്ന പോലെ ആത്മ വിശ്വാസം ഉണ്ടായിരുന്നു. തന്റെ ശരീരം കൊണ്ട് നേടാന്‍ കഴിയുന്നതിനെക്കാള്‍, തന്റെ മരണം കൊണ്ട് താന്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ക്ക് നേടാനാവുമെന്ന്.

ഈ ചിന്തകള്‍ ഉള്ളത് കൊണ്ട് തന്നെ ഇപ്പോള്‍ കുരിശുമല കയറുന്ന പാവങ്ങളെ കാണുമ്പോള്‍ മനസ്സില്‍ സഹതാപമാണ്. അവരുടെ വിശ്വാസ പ്രകാരം തന്നെ ചിന്തിച്ചാല്‍ അത് ബുദ്ദിശൂന്യമല്ലേ!!! തങ്ങള്‍ക്കു വേണ്ടി കുരിശിലേറിയ യേശുവിന്റെ പ്രവൃത്തിയെ അല്ലെ അവര്‍ അതിലൂടെ ചെറുതാക്കുന്നത്. തന്റെ പ്രവൃത്തി നിഷ്ഫലമായല്ലോ എന്ന് യേശു ചിന്തിക്കുന്നുണ്ടാവും. കാരണം 'ഇവര്‍ കുരിശു ച്ചുമാക്കാതിരിക്കാനല്ലേ താന്‍ കുരിശേറിയത്‌!!!!'

ചെ ഗുവേരയുടെ ആരാധകര്‍ ഇവരെപോലെ അന്ധരാവാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ വെടിയുണ്ട പൂജിക്കുന്ന തോക്കെടുത്ത് നെഞ്ചിലേക്ക് നിറയൊഴിച്ചു ആരാധന പ്രകടിപ്പിക്കുന്ന മനുഷ്യരെ കാണേണ്ടി വന്നേനെ. ഇവരോടെല്ലാം അടുക്കളക് പറയാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങള്‍ അവരെ അനുകരികാതിരിക്കുക. കാരണം നിങ്ങള്‍ക്കൊരിക്കലും അവരാകാന്‍ കഴിയില്ല. തീര്‍ച്ചയായും അനുകരിക്കാനാവാത്തത്ര ഉയരങ്ങളില്‍ ആണ് യേശുവും ചെ ഗുവേരയും ഗാന്ധിജിയും എല്ലാം. വെറും രണ്ടു ദിവസം അവര്‍ അനുഭവിച്ച വേദന ചെറുതായി അനുകരിച്ചു കൊണ്ടല്ല അവരെ ബഹുമാനിക്കേണ്ടത്. അവര്‍ എന്തിനു വേണ്ടിയാണ് തങ്ങളുടെ ജീവന്‍ ധീരമായി ബലി കഴിച്ചത്, ആ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക. കുരുത്തോല വീശി തന്നെ സ്തുതിക്കുന്ന അനുയായികളെ യേശു ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഇത്തരം കൊമാളിതരങ്ങളും ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ( രണ്ടു വര്‍ഷം മുന്‍പ് ദുഖവെള്ളി കഴിഞ്ഞ ശനിയാഴ്ച നഗര പ്രദക്ഷിണത്തില്‍ യേശു ആയി കുരിശിന്മേല്‍ നിന്ന മനുഷ്യന്‍ ദാഹം തീര്‍ക്കാന്‍ സോഡാ കുടിക്കുന്ന കാഴ്ച കാണുകയുണ്ടായി. അനുകരണത്തിന് അങ്ങനെ ഒക്കെയേ സാധിക്കൂ.)

ഇന്നത്തെ ജനത ആരാധിക്കുന്നതിനിടക്ക് മറക്കുന്നതും അതെല്ലാം തന്നെയാണ്. അവര്‍ മുന്നോട്ടു വച്ച ആശയങ്ങള്‍.... ഈ ആഘോഷങ്ങളില്‍ മുങ്ങിപ്പോകുന്നത് അവരുടെ സ്വപ്നങ്ങളാണ്. കാരണം ആഘോഷം എന്നതിനപ്പുറം അവര്‍ അന്നനുഭവിച്ച വേദനയോടു സഹതാപം കാണിക്കുക എന്നതിനപ്പുറം മറ്റെല്ലാം മറക്കപ്പെടുകയാണ്. പ്രതീകാത്മകമായി ചെയ്യുന്നവയാനല്ലോ ആഘോഷങ്ങള്‍. അതുപോലെ നമ്മുടെ ആത്മാര്‍ഥതയും പ്രതീകാത്മകമായി മാറിയിരിക്കുകയാണ്. മറ്റുള്ളവരെ ബോധിപ്പിക്കാന്‍ മാത്രം. ഒരു ദിവസം ദുഖിക്കുക, അടുത്ത ദിവസം സന്തോഷിക്കുക, നേരിട്ടനുഭവിച്ച കാര്യത്തിനല്ല, പകരം ഒരു സങ്കല്പ്പത്തിനായി. അതില്‍ തന്നെ അതിനു എത്ര ആത്മാര്‍ഥത ഉണ്ടാകുമെന്ന് തീര്‍ച്ചയാണല്ലോ.

അടുക്കളയുടെ വായനക്കാര്‍ക്ക് തീര്‍ച്ചയായും വിരുദ്ദ അഭിപ്രായം ഉണ്ടാകും. അറിയിക്കുക. ആരെയും വേദനിപ്പിക്കുക, അലെങ്കില്‍ ആരുടെയെങ്കിലും വിശ്വാസങ്ങളെ ചെറുതായി കാണിക്കുക എന്ന ആഗ്രഹമൊന്നും അടുക്കളക്കില്ല. എങ്കിലും യേശു ചെയ്തത് പോലെ മനസ്സിന് ശരിയെന്നു തോന്നിയത് നിങ്ങളോട് പറയണം എന്ന് തോന്നി. അടിചെല്‍പ്പിക്കാനല്ല പറയാന്‍, ചിന്തിക്കാന്‍...

അടുക്കള ആദ്യം എഴുതിയ കഥകളില്‍ ഒന്ന് ഈ ദിനവുമായി ബന്ധമുള്ളതായിരുന്നു. അത് ഇവിടെ വീണ്ടും കുറിക്കുന്നു.



ശപിക്കപ്പെട്ടവന്റെ അമ്മ.....


ഇവള്‍ മേരി...

കാതുകള്‍ക്ക് പരിചിതരായ വിശുദ്ധ കന്യ മറിയാമോ മഗ്ദലന മറിയാമോ അല്ല. ഇവള്‍ ആരുടെയൊക്കെയോ പ്രേരണയാലോ നിര്‍ബന്ധത്താലോ ബൈബിളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട ഒരു മാതാവ്... നിങ്ങള്‍ വിസ്മരിച്ചു പോയ ഒരു സാധാരണ സ്ത്രീ...മേരി സ്കരിയാത്ത.... അതെ. മുപ്പതു വെള്ളിക്കാശിനു സ്വന്തം ഗുരുനാഥനെ ഒറ്റു കൊടുത്തുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന യൂദാസിന്റെ അമ്മ.

ഒരു മേരിയെ വിശുദ്ധയായി നാം വാഴ്ത്തിയപ്പോള്‍; ഇവള്‍ എല്ലാ ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി ഏതോ ഇരുളില്‍ തന്റെ ശിഷ്ട കാലം തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..... ആരും അറിയാതെ... ആരും ഓര്‍ക്കാതെ...
ലോകം മുഴുവന്‍ ചതിയനെന്നു പറഞ്ഞു ശാപവാക്കുകള്‍ ചൊരിയുമ്പോഴുംഅവള്‍ വിശ്വസിച്ചിരുന്നു; തന്റെ മകന്‍, തന്റെ മടിയില്‍ കിടന്ന്, കണ്മുന്നില്‍ കളിച്ചു വളര്‍ന്ന തന്റെ ഉണ്ണി ഒരിക്കലും വെള്ളി നാണയങ്ങളുടെ കിലുക്കത്തിന്‌ പിന്നാലെ പോകില്ല. ഒരിക്കലും...

" ഇല്ല. എന്റെ ഉണ്ണിയല്ല, അവനാണ്‌ എന്റെ മകനെ ചതിച്ചത്. എല്ലാം അറിയാമായിരുന്നിട്ടും സംരക്ഷിക്കുന്നതിനു പകരം; അവനെ റോമാക്കാരുടെ കെണിയില്‍ അകപ്പെടാന്‍ വിട്ടയച്ച അവന്റെ ഗുരുനാഥന്‍ ........ അദ്ദേഹത്തിന്‍റെ പീഡനങ്ങള്‍ വരക്കാനും കണ്ണീര്‍ വാര്‍ക്കാനും ആളുകളുണ്ടായി... അതിനെക്കാള്‍ പീഡനം സഹിച്ച എന്റെ മകനെ വെറും പണക്കൊതിയനാക്കി... അവന്‍ അവിടെ വേദന കൊണ്ടു പിടഞ്ഞ ഓരോ നിമിഷവും വേദനിച്ചത്‌ ഈ നെഞ്ചുകൂടിയായിരുന്നു... എല്ലാം അറിയാമായിരുന്നിട്ടും അവന്റെ ഗുരുനാഥന്‍ എന്റെ കുട്ടിയെ രക്ഷിച്ചില്ല. അവന്റെ വഴി മുന്നോട്ടു നീങ്ങാന്‍ ഒരു ചതിയനെ ആവശ്യമായിരുന്നു... അതിനായി അവന്‍ എന്റെ കുട്ടിയെ ചതിയനാക്കി... റോമക്കാര്‍ നോവിച്ചതിനെക്കാള്‍ അവന്‍ പിടഞ്ഞത് തന്റെ സഹപാഠികള്‍ ഒറ്റപ്പെടുതിയപ്പോഴാവണം... തന്നെ മൂന്നു വട്ടം തള്ളി പറഞ്ഞ പത്രോസിനെ തന്‍റെ പിന്ഗാമി ആക്കിയ അവന്‍ എന്തിന് എന്റെ കുട്ടിയെ ഇങ്ങനെ കുരുതി കൊടുത്തു... അക്കല്‍ദാമയില്‍ പൊടിഞ്ഞ ചോര ഈ നെന്ജിലെതു കൂടിയായിരുന്നു...ഇപ്പോഴും ഓര്‍ക്കുന്നു.. അവസാനം അവന്‍ കാണാന്‍ വന്നത്... എന്നോടവന്‍ പറഞ്ഞു... 'അവന്റെ കുരിശു മരണം ഒരു മണിക്കൂര്‍ നീണ്ടു നിന്നു... പക്ഷെ എന്റെ ജന്മത്തിന്റെ അവസാന നിമിഷം വരെയും ഞാന്‍ കുരിശില്‍ പിടഞ്ഞുകൊണ്ടിരിക്കും...' അവസാന നിമിഷം കയറില്‍ പിടയുമ്പോഴും അവന്‍ എന്നെ വിളിച്ചു പറഞ്ഞു കാണും... 'അമ്മേ... ഈ ശപിക്കപ്പെട്ടെ മകനെ ബലി നല്‍കിയവരോട് പൊറുക്കണേ...' എന്ന്....കാരണം അവന്‍ എന്നേക്കാള്‍ അവന്റെ ഗുരുനാഥനെ സ്നേഹിച്ചിരുന്നു,,,"


അതെ ഈ അമ്മക്ക് ചൊരിയാന്‍ ശാപവാക്കുകളില്ല... കാരണം അവരുടെ മകന്‍ ഏറ്റവും സ്നേഹിച്ചവര്‍ തന്നെയായിരുന്നല്ലോ അവന് ദുരന്തമോരുക്കിയതും...അവന്റെ കുടി സ്വപ്നങ്ങള്‍ക്ക് വേണ്ടിയായിരുന്നല്ലോ അവന്‍ ബലി നല്‍കപ്പെട്ടതും...വിശുദ്ധയായ മേരി എനിക്ക് പറയാനുള്ളത് നിന്നോടാണ്... ഒര്‍ക്കുക. നിന്റെ മകന്‍ പ്രശസ്തന്‍ ആയിട്ടുണ്ടാകം... പക്ഷെ അതിന് മീതെ ആരും കാണാതെ ഒഴുകുന്ന ഈ കണ്ണീരാണ് അതിനെ കഴുകി തുടക്കുന്നത്... നിനക്കു നിന്റെ മകനോടുള്ള വാല്‍സല്യത്തിനേക്കാള്‍ ഒട്ടും കുറവായിരുന്നില്ല യുദാസിനോട് അവന്റെ അമ്മയ്ക്കും...

ഇവളുടെ വാക്കുകള്‍ ഒരിക്കലും നിങ്ങളുടെ കാതില്‍ പതിച്ചിട്ടുണ്ടാവില്ല. കാരണം അവളുടെ മകന്റെ സ്വപ്നമായിരുന്നു യേശുവിനെ, യേശുവിന്റെ ദര്‍ശനങ്ങളെ ലോകം അംഗീകരിക്കുന്ന ദിനം. അതിന് മുകളില്‍ ഒരു കറുത്ത പാടു പോലും ഉണ്ടാകാന്‍ തന്‍റെ മകന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു ആ അമ്മക്കറിയാം. തെറ്റ് തിരുത്തി വഴി കാണിക്കേണ്ട ഗുരുനാഥന്‍ എല്ലാം അറിഞ്ഞു കൊണ്ടു മകനെ നരകത്തിലേക്ക് നയിച്ചതിനു ഈ അമ്മ ശപിച്ചാല്‍ ദൈവപുത്രനല്ല ദൈവത്തിനു പോലും പിടിച്ചു നില്‍ക്കാനാവില്ല..പക്ഷെ ഇവളത് ചെയ്യില്ല... കാരണം മറ്റാരെക്കാളും നന്നായി ഇവള്‍ക്കറിയാം; മകനെ അംഗീകരിക്കുന്നത് കാണാനുള്ള ഒരമ്മയുടെ ആഗ്രഹവും...

മേരി.... നിന്നെ ഞാന്‍ എങ്ങനെ സന്ത്വനിപ്പിക്കും... എങ്കിലും ഒന്നു പറയാം... മക്കളില്‍ വിശ്വാസമര്‍പ്പിക്കുന്ന അമ്മമാരുടെ തലമുറക്കുള്ള എന്റെ സന്ദേശ വാഹകയാണ് നീ... എന്റെ മക്കളെ.... അവഗണനയുടെ പടുകുഴിയിലേക്ക് വലിച്ചേറിഞ്ഞുവെങ്കിലും എപ്പോഴെങ്കിലും ഒര്‍ക്കുക... നിര്‍ഭാഗ്യയായ ഈ അമ്മയെ... ചതിക്കപ്പെട്ട അവളുടെ മകനെ.... അവരുടെ പേരില്‍ ആഘോഷങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും എപ്പോഴെങ്കിലും മനസ്സില്‍ തട്ടി രണ്ടു തുള്ളി കണ്ണീര്‍... അവര്‍ക്കായി .... അത്രയെങ്കിലും....

41 comments:

മുക്കുവന്‍ said...

അവര്‍ എന്തിനു വേണ്ടിയാണ് തങ്ങളുടെ ജീവന്‍ ധീരമായി ബലി കഴിച്ചത്, ആ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക... thats well said adukkala.

Anonymous said...

Good observations-my detailed comment coming soon!

ചേച്ചിപ്പെണ്ണ്‍ said...

കാഴ്ചപ്പാടുകള്‍ .. ഭിന്നതകള്‍ ... അതല്ലേ വ്യക്തികളെ വേര്‍തിരിക്കുന്നത്......
അനിതയുടെ മറ്റു പോസ്റ്റുകള്‍ പോലെ ഇതും വ്യത്യസ്ത ത പുലര്‍ത്തി ...
പക്ഷെ സംശയങ്ങള്‍ ..ചോദിച്ചോട്ടെ ?
അനിതയുടെ ഈശ്വര സങ്കല്പം എന്താണ് .. ?
ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ ?
ക്രിസ്ത്യന്‍ ആണ് എങ്കില്‍ പള്ളീല്‍ പോവരുണ്ടോ ?
ഹിന്ദു ആണ് എങ്കില്‍ ഇതു ദൈവത്തെ ആണ് ഏറ്റവും കൂടുതല്‍ ആരാധന /വിശ്വാസം ...?
പൂജ .. ഉപവാസം , നോയംബ് ... ഇവയെ പറ്റി ഉള്ള കാഴ്ചപ്പാട് ..
ദൈവത്തോട് എന്താണ് ആവശ്യപെടുക ?

Baiju Elikkattoor said...

:)

Vayady said...

അനിത,
ഞാന്‍ വായാടി! ഞെട്ടണ്ട. ശരിക്കും അങ്ങിനെയാണന്നാണ്‌ എല്ലാവരും പറയാറ്:)
ആദ്യമായിട്ടാണ്‌ ഈ "അടുക്കള"യിലേയ്ക്ക്. പരിചയപ്പെട്ടതില്‍ സന്തോഷം.

ഇനി പോസ്റ്റിനെക്കുറിച്ചാവാം:
"വെറും രണ്ടു ദിവസം അവര്‍ അനുഭവിച്ച വേദന ചെറുതായി അനുകരിച്ചു കൊണ്ടല്ല അവരെ ബഹുമാനിക്കേണ്ടത്. അവര്‍ എന്തിനു വേണ്ടിയാണ് തങ്ങളുടെ ജീവന്‍ ധീരമായി ബലി കഴിച്ചത്, ആ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക"
അതു തന്നെയാണ്‌ വേണ്ടത്. പറഞ്ഞത് വളരെ ശരിയാണ്‌. അന്ധമായി ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതു കൊണ്ട് എന്ത് പ്രയോജനം? ആ ആചാരങ്ങള്‍ക്കു പിന്നിലുള്ള സന്ദേശം ഉള്‍ക്കൊള്ളാനും, അവ ജീവിതത്തില്‍ പകര്‍ത്താനുമാണ്‌ നമ്മള്‍ ഓരോരുത്തരും ശ്രമിക്കേണ്ടത്. തീര്‍ച്ചയായും നല്ല പോസ്റ്റ്.

Ashly said...

"...രണ്ടു ദിവസം അവര്‍ അനുഭവിച്ച വേദന ചെറുതായി അനുകരിച്ചു കൊണ്ടല്ല അവരെ ബഹുമാനിക്കേണ്ടത്. അവര്‍ എന്തിനു വേണ്ടിയാണ് തങ്ങളുടെ ജീവന്‍ ധീരമായി ബലി കഴിച്ചത്, ആ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക". That is the point!

Nasiyansan said...

പോസ്റ്റിനു നിലവാരമില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ ..യേശുവിനെക്കുറിച്ച് ബ്ലോഗ്‌ എഴുതുന്നതിനു മുന്‍പ് ബൈബിളിലെ സുവിശേഷങ്ങളില്‍ യേശുവിനെക്കുറിച്ച് എന്ത് പറഞ്ഞിരിക്കുന്നു എന്നൊന്ന് വായിചു നോക്കാനുള്ള ക്ഷമ കാണിക്കുക ...കുറഞ്ഞ പക്ഷം എഴുതുന്ന വിഷയവുമായി ബന്ടപ്പെട്ടുള്ള സംബവമെങ്കിലും ..ഇത് യേശുവിനെക്കുറിച്ച് പോസ്റ്റ്‌ ഇടുന്ന എല്ലാവര്ക്കും ബാധകമാണ് ...

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മാനവരാശിയുടെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്തുകൊണ്ടാണ് യേശു ക്രിസ്തു കുരിശേറിയത്‌ എന്ന് ബൈബിളിലെ വാക്കുകള്‍ വ്യാഖ്യാനിക്കാറുണ്ട് പലരും. അങ്ങനെ ആവുമ്പോള്‍ മാത്രമല്ലേ അത് ത്യാഗമാവൂ. പക്ഷെ അന്നത്തെ ഭരണ കൂടം യേശുവിനെ ശിക്ഷിച്ചതിനു കൃത്യമായ കുറ്റപത്രം ഉണ്ടാക്കിയിരുന്നു എന്നും പലരും പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ അത് യാദാര്‍ത്യ ബോധത്തോടെ നോക്കുമ്പോള്‍ ഒരു വ്യക്തിയുടെ പ്രവൃത്തികള്‍ ആ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് വിരുധമായത്തിന്റെ ഒരു ശിക്ഷയായി അതിനെ ലഘൂകരിക്കാനും പലര്‍ക്കും കഴിയും.ഇന്നും രാജ്യ ദ്രോഹം എന്നത് ഒരു രാജ്യത്തെ പരമാവധി ശിക്ഷ ലഭിക്കാനുള്ള കുറ്റം തന്നെയാണ്. പക്ഷെ വിപ്ലവകാരികള്‍ എന്നും ഭരണകൂടത്തിന്റെ നിയമങ്ങളെ എതിര്‍ത്തിട്ടെ ഉള്ളൂ. യേശുവം അത് തന്നെയാണ് ചെയ്തത്.

"പീലാത്തോസ് പുരോഹിതപ്രമുഖന്‍മാരെയും നേതാക്കന്‍മാരെയും ജനത്തെയും ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞു: ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങള്‍ ഇവനെ എന്റെ മുമ്പില്‍കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പില്‍വച്ചുതന്നെ ഇവനെ ഞാന്‍ വിസ്തരിച്ചു. നിങ്ങള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ ഒന്നുപോലും ഇവനില്‍ ഞാന്‍ കണ്ടില്ല. ഹേറോദേസും കണ്ടില്ല. അവന്‍ ഇവനെ എന്റെ അടുത്തേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഇവന്‍ ചെയ്തിട്ടില്ല. അതിനാല്‍ ഞാന്‍ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. അപ്പോള്‍, അവര്‍ ഏകസ്വരത്തില്‍ ആക്രോശിച്ചു: ഇവനെ കൊണ്ടുപോവുക. ബറാബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക. പട്ടണത്തില്‍ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്. യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കല്‍കൂടി അവരോടു സംസാരിച്ചു. അവരാകട്ടെ, ക്രൂശിക്കുക, അവനെക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പീലാത്തോസ് മൂന്നാം പ്രാവശ്യവും അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മ പ്രവര്‍ത്തിച്ചു? വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഞാന്‍ അവനില്‍ കണ്ടില്ല. അതുകൊണ്ട് ഞാന്‍ അവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. അവനെ ക്രൂശിക്കണമെന്ന് അവര്‍ നിര്‍ബന്ധപൂര്‍വം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവസാനം അവരുടെ നിര്‍ബന്ധംതന്നെ വിജയിച്ചു. അവര്‍ ആവശ്യപ്പെട്ടത് അനുവദിച്ചുകൊടുക്കുവാന്‍ പീലാത്തോസ് തീരുമാനിച്ചു. അവര്‍ ആവശ്യപ്പെട്ട മനുഷ്യനെ വ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നവനെ വ അവന്‍ വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു."(ലൂക്കാ 23:13-24)

Sudheer S said...

ഹ ഹ ഹ...വന്നല്ലോ വനമാല... ഈ അന്ധരും കുരുടരുമായ കുഞ്ഞാടുകള്‍ എവിടെ എന്ന് കരുതി ഇരിക്കുകയായിരുന്നു. എന്റെ Nasiyansan ചേട്ടോ... യേശുവിനെ കുറിച്ച് അങ്ങേരുടെ ശിഷ്യന്മാര്‍ എഴുതിയത് തൊണ്ട തൊടാതെ വിഴുങ്ങുന്ന താങ്കളെപ്പോലുള്ളവര്‍ ഇത് പറഞ്ഞില്ലെന്കിലെ അതിശയമുള്ളൂ... സത്യം എന്താണെന്ന് കണ്ടു പിടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മനസ്സിന്റെ തിമിരം ഒന്ന് മാറ്റി ചിന്തിക്കൂ... ബൈബിളിലെ വങ്കതരങ്ങളിലൂടെ അല്ല യേശുവിനെ തേടേണ്ടത്. അത് ആരാധന മൂത്ത ശിഷ്യന്മാരുടെ കിനാവുകള്‍... ബൈബിളിലെ വാക്യങ്ങള്‍ എടുത്തു എഴുതുമ്പോള്‍ സൂക്ഷികുക. നിങ്ങള്‍ക്കുള്ള കോടാലിയും ആ ബൈബിളില്‍ തന്നെ ഉണ്ട്!!!! ഈ വാക്യം വായിച്ചു അപ്പാടെ വിശ്വസിക്കുന്ന കുഞ്ഞാടുകള്‍ ക്ഷമിക്കുക. നിങ്ങള്‍ക്കൊന്നും അറിയില്ല. കാരണം നിങ്ങള്‍ വെറും കുഞ്ഞാടുകള്‍ ആണ്. സത്യം യാദാര്‍ത്ഥ്യം എന്നിവയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ശേഷിയില്ലാത്ത കുഞ്ഞാടുകള്‍. ഭൂമിയെ ചുറ്റുന്ന സൂര്യനെ നോക്കി സായൂജ്യമടഞ്ഞു കൊള്‍ക. അല്ലെന്നു പറയുന്നവര്‍ ദൈവത്തിന്റെ ശത്രുക്കള്‍. അവരെ വിശ്വസിക്കരുത്. ഇത്തരം ഒരു അഭിപ്രായം തുറന്നെഴുതിയ അടുക്കളക്ക് അഭിനന്ദനങ്ങള്‍. പിന്നെ ഈ പോസ്റ്റില്‍ യേശുവിനെ ഇകഴ്ത്തിയിടുണ്ട് എന്നൊന്നും എനിക്ക് തോന്നിയില്ല. യേശുവിന്റെ പ്രവൃത്തികളെ യാടര്ത്യ ബോധത്തോടെ നോക്കിയിട്ടേ ഉള്ളൂ... പിന്നെ നമ്മുടെ ചെട്ടനെപ്പോലുല്ലവര്‍ക്കിട്ടു ചില കൊട്ടുകള്‍. അത് അത്യാവശ്യമായിരുന്നു. well done adukkala.ഒരു വാക്ക് കൂടി ബൈബിളിലെ സുവിശേഷങ്ങളാണ് ഏറ്റവും വലിയ സത്യമെന്ന് വിശ്വസിക്കുന്നവര്‍ ഇക്കാലത്തും ഉണ്ടെന്നത് അതിശയം തന്നെ. തങ്ങള്‍ക്കു തെറ്റ് പറ്റി എന്ന് പാപ്പമാര്‍ ഓരോ ദിവസവും ഏറ്റു പറഞ്ഞു കുമ്പസാരിക്കുന്നത് ഇവരൊന്നും കാണുന്നില്ലേ.

Unknown said...

അവരുടെ ജീവിതദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക.

പ്രദീപ്‌ said...

അടുക്കള ചേച്ചി ... ഒത്തിരി വലിയ കാര്യങ്ങളാണ് എഴുതിയത് . ശരിക്കും ചിന്തനീയം . ഞാന്‍ കൂടുതല്‍ എഴുതിയാല്‍ ഒരു പക്ഷെ അത് മത നിഷേധമാവും . അതിനു എനിക്ക് താല്പര്യമില്ല . ആരാധന ദോഷം കൊണ്ട് അന്ധരായ മനുഷ്യരാണ് ഇന്ന് സമൂഹത്തില്‍ . അത് മതങ്ങളുടെ മാത്രം പ്രശ്നമാണ് . ദൈവം അതില്‍ നിന്ന് വ്യത്യസ്തനാണ് .
ഇനി കമന്റിലേക്ക് പോകാം . പലരും പലതും പറഞ്ഞു പക്ഷെ സുധീര്‍ എസ് എന്ന വ്യക്തി അല്പം കൂടി കടന്നാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് .
അദ്ദേഹം നസിയന്‍സ് നെ കളിയാക്കുന്ന ഭാഷയാണ്‌ ഉപയോഗിച്ചത് . nasiyans അയാളുടെ വ്യക്തി പരമായ അഭിപ്രായം പറയട്ടെ . അതില്‍ താങ്കള്‍ എന്തിനാണ് അസ്വസ്തനാകുന്നത് .
യേശുവിനെ കുറിച്ച് അങ്ങേരുടെ ശിഷ്യന്മാര്‍ എഴുതിയത് തൊണ്ട തൊടാതെ വിഴുങ്ങുന്ന താങ്കളെപ്പോലുള്ളവര്‍ ഇത് .
യേശു ആരുമാകട്ടെ . പക്ഷെ അദ്ദേഹത്തെ " അങ്ങേരെന്നു " സംബോധന ചെയ്യുവാന്‍ താങ്കള്‍ ആരാണ് ?

ഈ വിശ്വം മുഴുവന്‍ ഒരു നിമിഷം കൊണ്ട് സൃഷ്ടിച്ച ബ്രമാവാണോ ?

താങ്കള്‍ പറഞ്ഞു ...

ആ ബൈബിളില്‍ തന്നെ ഉണ്ട്!!!! ഈ വാക്യം വായിച്ചു അപ്പാടെ വിശ്വസിക്കുന്ന കുഞ്ഞാടുകള്‍ ക്ഷമിക്കുക. നിങ്ങള്‍ക്കൊന്നും അറിയില്ല. കാരണം നിങ്ങള്‍ വെറും കുഞ്ഞാടുകള്‍ ആണ്. സത്യം യാദാര്‍ത്ഥ്യം എന്നിവയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ശേഷിയില്ലാത്ത കുഞ്ഞാടുകള്‍.

സുഹൃത്തെ എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഈ രാഷ്ട്രത്തിലെ ഭരണ ഘടന നല്‍കുന്നുണ്ട് . ആ കുഞ്ഞാടുകള്‍ എന്തെങ്കിലും വിശ്വസിക്കട്ടെ . അതില്‍ നിങ്ങള്ക്ക് വ്യക്തി പരമായി നഷ്ടമൊന്നുമില്ല . സാമൂഹ്യപരമായും നഷ്ടമില്ല .
മനുഷ്യര്‍ അന്ധ വിശ്വാസത്തിലേക്ക് പോകുന്നു എന്ന അതി തീവ്രമായ ദുഖത്തില്‍ നിന്നാണ് താങ്കള്‍ ആ അഭിപ്രായം എഴുതിയത് എന്ന് ന്യായീകരിക്കാന്‍ നിങ്ങള്ക്ക് കഴിയുമോ ?
ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് .
ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ക്ഷമിക്കുക . വായിച്ചപ്പോള്‍ ഒരു അസഹിഷ്ണുതയുള്ള ഒരു വ്യക്തിയുടെ കമന്റ്‌ ആയി തോന്നി . ക്ഷമിക്കുക .

അടുക്കള ചേച്ചി , നമ്മുടെ നാട്ടില്‍ നടക്കുന്ന വിശ്വാസ പ്രഹസനങ്ങളോട് എനിക്ക് എതിര്‍പ്പാണ് . ചേച്ചിയുടെ കാഴ്ചപ്പാടിനോട് യോചിക്കുന്നു .
ആശംസകള്‍

Nasiyansan said...

ഒരു പാരഗ്രഫ് മാത്രമേടുതാണ് ഞാന്‍ കമന്റ്‌ ഇട്ടതു ..അതില്‍ തന്നെ ബ്ലോഗ്ഗര്‍ പറഞ്ഞ കാര്യങ്ങള്‍ ഇതാണ് ..."അന്നത്തെ ഭരണ കൂടം യേശുവിനെ ശിക്ഷിച്ചതിനു കൃത്യമായ കുറ്റപത്രം ഉണ്ടാക്കിയിരുന്നു"....യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന പ്രസ്തുത ഭാഗം ബ്ലോഗര്‍ക്ക് എവിടെ നിന്നാണ് കിട്ടിയത് ??...സംശയം വേണ്ട ബൈബിളില്‍ നിന്ന് തന്നെ!!..... ..ഇത് മാത്രമല്ല, ചരിത്രത്തില്‍ നിങ്ങള്‍ യേശുവിനെക്കുറിച്ച് കേട്ട കാര്യങ്ങളെല്ലാം ബൈബിളില്‍ നിന്നും കിട്ടിയതാണ് ...യേശുവിനെ കുറിച്ച് അങ്ങേരുടെ ശിഷ്യന്മാര്‍ എഴുതിയവ.......ബൈബിളില്‍ നിന്നും യേശുവിനെ അവതരിപ്പിക്കുന്നതാണ് യേശുവിനോടു ചെയ്യുന്ന നീതി അല്ലാതെ വായനക്കാരുടെ ഇഷ്ടത്തിനു പോസ്റ്റ്‌ ഇടുന്നതല്ല..സുധീര്‍ എത്ര കളിയാക്കിയാലും ഇതാണ് സത്യം ...

യേശുവിന്റെ മാനുഷിക ഭാവത്തിനു പ്രാധാന്യം നല്‍കുകയും ദൈവിക ഭാഗം മറച്ചുവയ്ക്കുകയും ചെയ്യുന്ന പ്രവണത ചരിത്രത്തിലുടനീലമുണ്ട് ...ഇവര്‍ യേശു ചെയ്ത അത്ഭുതങ്ങളും രോഗശാന്തികളും സൗകര്യപൂവ്വം മറക്കുന്നു !...യേശുവിന്റെ മനുഷ്യത്വത്തിന്‌ ഊന്നല്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ യേശുവിന്റെ ദൈവത്ത്വം വിസ്മ്രതമായി. ദൈവത്വത്തെ ഉറപ്പിച്ചുപറഞ്ഞപ്പോഴാകട്ടെ മനുഷ്യത്വത്തിന്റെ ഒളിമങ്ങിപ്പോയി. വിവിധ അബദ്ധസിദ്ധാന്തങ്ങള്‍ അഥവാ പാഷണ്ഡതകള്‍ ഉടലെടുക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. യേശുവിന്റെ മനുഷ്യത്വത്തെ തള്ളിപ്പറയുന്ന ഡൊസേറ്റിസിസം, അപ്പോളിനാരിയന്‍, ഏകസ്വഭാവവാദം (Monophysistism) ദൈവത്വത്തെ നിഷേധിക്കുന്ന ആര്യനിസം, ദത്തുപുത്രവാദം (Adoptianism) ദൈവ-മനുഷ്യ ഐക്യം തള്ളിപ്പറയുന്ന നെസ്തോറിയനിസം എന്നിവ പ്രധാന പാഷണ്ഡതകള്‍ക്കുദാഹരണമാണ്‌...

ക്രിസ്തുവിനെക്കുറിച്ചു പഠിച്ചതിനു ശേഷം വിശകലന വിധേയമാക്കുക ... അല്ലാത്തപക്ഷം വികല വീക്ഷണങ്ങള്‍ അപഹാസ്യത ജനിപ്പിക്കും.

Sudheer S said...

ദാ കിടക്കുന്നു. പ്രദീപ്‌ ആ സുഹൃത്തിനെ കളിയാക്കിയാതോന്നുമല്ല, അദ്ദേഹത്തോട് എനിക്ക് സഹതാപമേ ഉള്ളൂ. പാവം ചിന്തകള്‍ക്ക് വിലങ്ങിടെണ്ടി വന്ന, ശാസ്ത്രം തെറ്റാണെന്ന് തെളിയിച്ച പലതും ഇപ്പോഴും ശരിയെന്നു വിശ്വസിക്കേണ്ടി വരുന്ന അദ്ദേഹത്തോട് പിന്നെന്തു തോന്നാന്‍. പിന്നെ യേശുവിനെ അങ്ങേരെന്നു സംബോധന ചെയ്തത്. അങ്ങേര്‍ എന്നത് മോശമായി പ്രട്ടെപിനു തോന്നിയെങ്കില്‍ എനിക്കൊന്നും പറയാനില്ല. അയളെന്നോആട്ടോ വിളിക്കുന്നതാണ് കൂടുതല്‍ നല്ലതെങ്കില്‍ അങ്ങനെ തിരുത്താം. പിന്നെ ഒരു കഥയിലെ നായകനായെ ഞാന്‍ അങ്ങേരെ കാണുന്നുള്ളൂ. അഭിനയിച്ച കഥാപാത്രങ്ങളുടെ മേന്മ കണ്ടു നടിമാര്‍ക് അമ്പലം പണിത നാടല്ലെ ഇത്. യേശു ആരുമാകട്ടെ, എന്നാണ് പ്രദീപ് പറയുന്നത്, പിന്നെ അങ്ങേരെന്നു വിളിക്കുന്നത്‌ എങ്ങനെ ആണ് തെറ്റായത്? പിന്നെ ആ നസിയന്സന്‍ പറയുന്നത് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. എന്താ പ്രദീപേ എനിക്കുമില്ലേ സ്വാതന്ത്ര്യം. പിന്നെ അദ്ദേഹതെപോലെ ഉള്ളവര്‍ പോഴതരങ്ങള്‍ വിശ്വസിച്ചു നടക്കുന്നു, ഞങ്ങളെ പോലുള്ളവര്‍ യാടാര്ത്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. അത്രയേ ഉള്ളൂ.

Sudheer S said...

നസിയന്‍സെ ബൈബിളില്‍ നിന്നും യേശുവിനെ അവതരിപ്പിക്കുന്നതാണ് താങ്കളുടെ നീതി അല്ലെ, ഒന്ന് പറയട്ടെ, ബൈബിള്‍ പ്രകാരം ഭൂമിക്കു എത്ര പഴക്കം ഉണ്ട്, മനുഷ്യ വര്‍ഗത്തിന് എത്ര പഴക്കമുണ്ട്. ഇനിയും പറയണോ ബൈബിളിന്റെ ആധികാരികതെയെ പറ്റി. അതില്‍ ചിന്തകള്‍ക്ക് തിമിരം ബാധിച്ച ചില മനോരോഗികള്‍ നിറച്ചു വിട്ട ഭാവനാ വിലാസങ്ങള്‍ അല്ലാതെ മറ്റൊന്നുമില്ല. അതില്‍ പ്രകാരമല്ലേ സഭ ഭൂമി സൂര്യനെ ചുറ്റുകയാനെന്നു പറഞ്ഞ ഗലീലിയോയെ എതിര്‍ത്തതും ഒടുവില്‍ ഇപ്പോള്‍ നാണം കേട്ട് തിരുത്തിയതും.ഭൂമി എങ്ങനെ ഉണ്ടായി എന്നതിന്റെ ആധികാരികമായ വിവരണം ഉള്ളതാണല്ലോ ആ ബൈബിളില്‍!!!! സ്ത്രീ എങ്ങനെ ഉണ്ടായി എന്നതിനും വളരെ വ്യക്തമായ ഉത്തരം ഉണ്ട്.!!!! ഹ ഹ ഹ.... എന്റെ നസിയന്‍സെ ബൈബിളിന്റെ ആധികാരികതയെ പറ്റി കൂടുതല്‍ പറയിക്കല്ലേ. ആ കെട്ട് കഥകളെ അടിസ്ഥാനമാക്കി നിങ്ങള്‍ കൂപമണ്ടൂകങ്ങള്‍ നടന്നോളൂ... പിന്നെ താങ്കള്‍ കുറെ ഇസങ്ങളും വാദങ്ങളും ഒക്കെ പറഞ്ഞു. ബൈബിളിന്റെ ആധികാരികത മുകളില്‍ പറഞ്ഞ കണക്കായിരിക്കുമ്പോള്‍ പിന്നെ അതിലെന്തു പ്രസക്തി? തകര്‍ന്ന താരക്ക് മുകളില്‍ ചിന്തയുടെ കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കാന്‍ താങ്കളെപോലെ ഉള്ളവര്‍ ഇനിയും നടന്നോളൂ... പക്ഷെ എല്ലാവരും തങ്ങളെ പോലെ ആ ബൈബിള്‍ പോഴതരങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നവരല്ല. പിന്നെ യേശുവിനെയും ഇപ്പോഴത്തെ ചില അനുയായികളെയും പറ്റി എനിക്ക് തോന്നിയത് ഞാനെഴുതാം. യേശു ഒരു മസോക്കിസ്റ്റ് ആയിരുന്നു. സ്വയം പീഡനം അനുഭവിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നവന്‍. അത് ഒരു മനോരോഗമാണ്. ഒഴിവാക്കാന്‍ കഴിയുന്ന പീഡനങ്ങളെ സ്വയം ചുമലിലേറ്റി അതില്‍ സംതൃപ്തി തേടുന്ന അവസ്ഥയെ പറ്റി ഫ്രോയ്ഡ് വിശദമായി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ഓം പുസ്ടെയി എന്നാ സംഗടനയും ആ തരത്തിലുള്ള മനോരോഗികലാണ്. പിന്നെ സ്വന്തം പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത യേശു ലോകത്തെ മുഴുവന്‍ രക്ഷിക്കുമെന്ന് വിശ്വസിക്കുന്നവര്‍ വിശ്വസിച്ചോളൂ... പിന്നെ ബൈബിളി പറയുന്ന ഒരു വാചകം, ദൈവം ദുഷ്ടനെ വളര്‍ത്തുമത്രേ? എന്തായാലും ബൈബിള്‍ കഥ പ്രകാരം തന്നെ സ്വന്തം സൃഷ്ടികളായ ആദത്തെയും ഹവ്വയെയും സാത്താന്റെ പ്രലോഭനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കഴിവില്ലാത്ത ആ ദൈവം നിങ്ങളോട് ചെയ്യുക അത് തന്നെയാണ്. സ്വന്തം കഴിവില്ലായ്മ മറച്ചു പിടിക്കാന്‍ സാതാനാണ് അത് ചെയ്തതെന്ന് പറയുക. സ്വന്തം സൃഷ്ടിയെ സംരക്ഷിക്കാന്‍ കഴിവില്ലാതവനാനല്ലോ ദൈവം. പിന്നെ സ്വന്തം ജനതയെ സംരക്ഷിക്കാതെ ദുഷ്ടരെ വളര്‍ത്തുന്ന ദൈവം. ബൈബിളിനെ പറ്റി ഇനിയുമുണ്ട് പറയാന്‍. പാവം നസിയന്‍സ് പിന്നെ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരും. പിന്നെ യേശുവിനെ പറ്റി അറിഞ്ഞിട്ടു എഴുതുക എന്ന് അദ്ദേഹം എഴുതിയിരിക്കുന്നത് കണ്ടു. അതൊരു കെട്ട് കഥയാണെന്ന് പറഞ്ഞാല്‍ അല്ലെന്നു തെളിയിക്കാന്‍ മറ്റു കെട്ട് കഥകള്‍ അല്ലാതെ മറ്റെന്താണ് ഉള്ളത്? മേരിക്ക് അന്ന് ജനങ്ങളോട് പറയാന്‍ ഈ നുണക്കു പകരം മറ്റെന്തെങ്കിലും നുണയായിരുന്നു എങ്കില്‍ യേശു ദൈവത്തിന്റെ പുത്രന്‍ എന്നതിന് പകരം ഒരു ജാര സന്തതി ആയി മാറിയേനെ. പാവം ജോസഫ്‌. വല്ലവന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടി വന്ന അയാളോട് സഹതാപം മാത്രം. ഇന്ന് ഒരു സ്ത്രീ തന്റെ വയട്ടിലുള്ളത് ദിവ്യ ഗര്ഭാമാനെന്നു പറഞ്ഞാല്‍...

Sudheer S said...

എന്റെ നസിയന്‍സെ, ബൈബിളിനെ ആധാരമാകി സംവാദം നടന്നാല്‍ നിങ്ങളൊക്കെ ഉത്തരമില്ലാതെ ഇരിക്കേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ കൊണ്ട് നടക്കുന്ന പാവനമായ വിഗ്രഹങ്ങള്‍ പോലും ഉടയും. വേണ്ട മോനെ, നീ മണ്ടത്തരങ്ങള്‍ വിശ്വസിച്ചു മിണ്ടാതെ നടന്നോ.

Unknown said...

രണ്ടു വര്‍ഷം മുന്‍പ് ദുഖവെള്ളി കഴിഞ്ഞ ശനിയാഴ്ച നഗര പ്രദക്ഷിണത്തില്‍ യേശു ആയി കുരിശിന്മേല്‍ നിന്ന മനുഷ്യന്‍ ദാഹം തീര്‍ക്കാന്‍ സോഡാ കുടിക്കുന്ന കാഴ്ച കാണുകയുണ്ടായി. അനുകരണത്തിന് അങ്ങനെ ഒക്കെയേ സാധിക്കൂ

Adukkala Very well done. I also saw such moments some times. Really good article.

shaji said...

പ്രീയ സുധീറെ

യേശുവിനെയോ ബൈബിളിനെയോ വിമർശിച്ചാൽ വലിയ ബുദ്ധിമാനാകും എന്നു താങ്കൾ വിചാരിക്കുന്നു എങ്ങിൽ അത്യൂ വെറും മിധ്യാധാരണയാണു. ബൈബിളിനെ അധാരമാക്കി എത്രയോ സംവാദങ്ങൽ നടന്നു കഴിഞ്ഞു. അതൊന്നും കാണതെ കണ്ണടച്ചു ഇരുട്ടക്കരുത്‌. ദൈവം ദുഷ്ടനെ വളർത്തും എന്ന് ബൈബിളിൽ ഇല്ല. ദയവായി ബൈബിൾ ഒരു പ്രവശ്യം എങ്ങിലും കണ്ണു തുറന്നു വായിച്ചു നൊക്കിയിട്ട്‌ അഭിപ്രായം പറയുക

കാട്ടിപ്പരുത്തി said...

നിര്‍‌ദ്ദോഷകമായ പോസ്റ്റുകളെ കീറിമുറിക്കുന്ന കമെന്റുകള്‍ കാണുമ്പോള്‍ സങ്കടം തോന്നുന്നു.

ആവശ്യമില്ലാത്തിടത്തു നടത്തുന്ന സം‌വാദങ്ങള്‍ അല്‍‌പത്തമല്ലെ?

Salim PM said...

യേശുവിന്‍റെ ദൈവപുത്രത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ബ്ലോഗ് വയിക്കുക. http://mishiha.blogspot.com/

Nasiyansan said...

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായ വി. അഗസ്റ്റിന്റെ വാക്കുകള്‍ ഇതാണ് : ``വിശ്വസിക്കുക എന്നത്‌ സമ്മതത്തോടുകൂടി ചിന്തിക്കുകയല്ലാതെ മറ്റൊന്നുമല്ല. വിശ്വാസികള്‍ ചിന്തകന്മാര്‍ കൂടിയാണ്‌. വിശ്വസിക്കുമ്പോള്‍ അവര്‍ ചിന്തിക്കുന്നു. ചിന്തിക്കുമ്പോള്‍ അവര്‍ വിശ്വസിക്കുന്നു. വിശ്വാസം ചിന്തിക്കുന്നില്ലെങ്കില്‍ അതൊന്നുമല്ല.''..ബനഡിക്‌ട്‌ മാര്‍പാപ്പ ദൈവശാസ്‌ത്രത്തെക്കുറിച്ച്‌ പറയുന്നത്‌ ``വിശ്വാസത്തിലൂടെ ബോധ്യപ്പെടുന്ന ക്രൈസ്‌തവ വെളിപാടിന്റെ രഹസ്യങ്ങളെക്കുറിച്ച്‌ സാധ്യമായിടത്തോളം യുക്തിപരമായ ഒരു ഗ്രാഹ്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ്‌ ദൈവശാസ്‌ത്രം'' എന്നാണ്‌.

നൂറ്റാണ്ടുകളുടെ പരിണാമപ്രക്രിയയില്‍ വിശ്വാസവിഷയമായി യേശുവും ചരിത്രപുരുഷനായ യേശുവും തമ്മിലുള്ള ദ്വന്ദ്വാത്മകത വലിയൊരു പരിധിവരെ നിര്‍ണായകസ്വാധീനം ചെലുത്തിയിരുന്നു എന്നു പറയാം. ഈ രണ്ടു സമീപനങ്ങളും യേശുവാകുന്ന ഒരേ ബിന്ദുവിലാണു സന്ധിക്കുന്നതെങ്കിലും ഊന്നല്‍ കൊടുക്കുന്ന കാര്യത്തില്‍ വ്യത്യസ്‌തത പുലര്‍ത്തുന്നു. വിശ്വാസവിഷയമായ യേശു എന്നും ജനകോടികളുടെ ആരാധനാപാത്രമായിരുന്നിട്ടുണ്ട്‌. ഇന്നും അങ്ങനെതന്നെ. ദിവ്യമായ ആ വ്യക്തിത്വത്തില്‍ മനുഷ്യസഹജമായ ഏതെങ്കിലും പരിമിതികളോ ദൗര്‍ബല്യങ്ങളോ ഉണ്ടാകാമെന്ന്‌ അംഗീകരിക്കാന്‍ കഴിയാത്ത, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അന്ധമായ ആരാധനാ മനോഭാവമാണ്‌ കഴിഞ്ഞ കാലഘട്ടത്തിന്റെ സവിശേഷത. ഇന്ന്‌ യേശുവിനെ പച്ച മനുഷ്യനായും മാനുഷിക പരിമിതികള്‍ ഉള്ളവനായും പ്രാന്തവല്‍കൃത യഹൂദനായുമൊക്കെ വീക്ഷിക്കുന്ന ബൈബിള്‍ അധിഷ്‌ഠിത പഠനങ്ങള്‍ വെളിച്ചം കണ്ടുകൊണ്ടിരിക്കുന്നു.

അതിന്റെയൊക്കെ ചില വികൃതവും ബീഭത്സവും പൈശാചികവുമായ രൂപങ്ങളാണ്‌ ഗ്രീക്ക്‌ സാഹിത്യകാരനായ കസന്ത്‌സക്കീസ്സിന്റെ `അന്ത്യപ്രലോഭന'ത്തിലും ആംഗലേയനോവലിസ്റ്റായ ഡാന്‍ ബ്രൗണിന്റെ `ഡാവിഞ്ചിക്കോഡിലും' മലയാളത്തില്‍ സക്കറിയായുടെ യേശുകഥകളിലും ദര്‍ശിക്കാനാവുക. വിവാഹിതനായി മഗ്‌ദലനാമറിയത്തോടും മക്കളോടുമൊപ്പം കുടുംബജീവിതം നയിക്കുന്നതായി സ്വപ്‌നം കാണുന്ന ക്രൂശിതനായ യേശുവിനെയാണ്‌ കസന്ത്‌സക്കീസ്‌ അവതരിപ്പിക്കുന്നതെങ്കില്‍ ഡാന്‍ ബ്രൗണ്‍ ഒരു പടികൂടി കടന്ന്‌ യേശുവിനെ സ്വപ്‌നലോകത്തുനിന്നും കുരിശില്‍നിന്നും മോചിപ്പിച്ചു ജീവിതത്തിന്റെ പരുപരുത്ത മേഖലകളിലേക്കു തള്ളിവിടുന്നു. മഗ്‌ദലനമറിയവുമായിട്ടുള്ള അവിടുത്തെ ദാമ്പത്യജീവിതത്തിന്റെ സജീവസാക്ഷ്യമാണ്‌ ഡാന്‍ബ്രൗണ്‍ പടിഞ്ഞാറന്‍ യൂറോപ്പിലെങ്ങോ കണ്ടെത്തിയെന്നു പറയപ്പെടുന്ന കഥാപാത്രമായ പെണ്‍കുട്ടി. സക്കറിയായുടെ പച്ചമനുഷ്യനായ യേശു മഗ്‌ദലനമേരിയുമൊത്ത്‌ ലൈംഗികകേളികളില്‍ മുഴുകുന്നു. (കണ്ണാടിക്കാണ്മോളവും)...

മസോക്കിസ്റ്റ് ,ജാര സന്തതി, ദിവ്യ ഗര്‍ഭം തുടങ്ങിയ സുധീറിന്റെ വാക്കുകള്‍ ഇതിന്റെ മറ്റു പതിപ്പുകളാണ് ....

ഇവിടെ എടുത്തുപറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമിതാണ്‌. ആരാധനാപാത്രമായ യേശുവിനെ തേടിയവര്‍ അവിടുത്തെ സമ്പൂര്‍ണ മാനവികത കാണാതെ പോയി. ചരിത്രപുരുഷനായ യേശുവിനെ അന്വേഷിച്ച പലര്‍ക്കുമാകട്ടെ അവിടുത്തെ ദിവ്യത അന്യമായി താനും...

സിധീര്‍, ബൈബിള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അഗ്രഹിക്കുന്നെങ്കില്‍ ഒരു തവണയെങ്കിലും ബൈബിള്‍ വായിച്ചിട്ട് വരിക ...ഒന്നുമറിയാത്ത ഒരാളോട് സംസാരിക്കുന്നതില്‍ കാര്യമില്ല ..അത് രണ്ടു പേരുടെയും സമയം കളയുകയെ ഒള്ളു.....യുക്തിവാദമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ എനിക്ക് കാര്യമായ അറിവുമില്ല ...

കടല്‍മയൂരം said...

അടുക്കളയില്‍ നിന്ന് പുറത്തു വന്നത് പാഴ്വാക്കുകള്‍ അല്ല. സത്യങ്ങള്‍ മാത്രം. തനിക്കുവേണ്ടി കുരിശേന്തുന്ന തന്റെ പിന്‍തലമുറക്കാരോട് യേശുവിനു സഹതാപം തോന്നുന്നുണ്ടാകാം. പലര്‍ക്കും അത് ആത്മ സമര്‍പ്പണം ആവാം. കുറ്റപ്പെടുത്തിയതല്ല.
എങ്കിലും ചിലരെ ഭക്തി നയിക്കുന്നത് അന്ധകാരത്തിലേക്കാണ് . അവര്‍ എന്നും കുരിശു ചുമന്നു കൊണ്ടേയിരിക്കും. ആശംസകള്‍

Sudheer S said...

എന്റെ നസിയന്‍സെ താങ്കള്‍ പറഞ്ഞത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു. "
വിശ്വസിക്കുക എന്നത്‌ സമ്മതത്തോടുകൂടി ചിന്തിക്കുകയല്ലാതെ മറ്റൊന്നുമല്ല. വിശ്വാസികള്‍ ചിന്തകന്മാര്‍ കൂടിയാണ്‌. വിശ്വസിക്കുമ്പോള്‍ അവര്‍ ചിന്തിക്കുന്നു. ചിന്തിക്കുമ്പോള്‍ അവര്‍ വിശ്വസിക്കുന്നു"
കൊള്ളാം. താങ്കളെ പറഞ്ഞിട്ട് കാര്യമില്ല. മറ്റൊരാള്‍ പറയുന്നത് ഒരു ചോദ്യം പോലുമില്ലാതെ വിഴുങ്ങുന്നതാണ് താങ്കളുടെ ചിന്ത എന്നതിന് വേറെ ഉദാഹരണം വേണോ. ഞാന്‍ സ്വതന്ത്രനാണ്. എന്റെ കൈകളില്‍ ചങ്ങലയുണ്ട്. കാലുകള്‍ ബന്ധിതമാണ്. കണ്ണുകള്‍ മൂടപ്പെട്ടിരിക്കുന്നു. നാവുകള്‍ പിഴുതു മാറ്റിയിരിക്കുന്നു. എങ്കിലും ഞാന്‍ സ്വതന്ത്രനാണ്. കാരണം എനിക്ക് നിലത്തു കൂടെ ഇഴയാം.!!!! പിന്നെ താങ്കള്‍ക്കരിയുന്നത്‌ പഠിച്ചു വന്നിട്ട് സംവാദം എന്നത് കൊള്ളാം. മറ്റുള്ളവരുടെ ചിന്തകളെ അംഗീകരിക്കാന്‍ താങ്കള്‍ക്കുള്ള വിശാല മനസ്കത അതില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. പിന്നെ യുക്തി. അതിനെ കുറിച്ച് താങ്കള്‍ക്കു ഒന്നും അറിയേണ്ട. കാരണം അറിഞ്ഞാല്‍ ഇപ്പോള്‍ താങ്കള്‍ പറയുന്ന പലതും മാറ്റി പറയേണ്ടി വരും. അത് കൊണ്ട് നസിയന്‍സെ എനിക്ക് താങ്കള്‍ ഇഴഞ്ഞു കൊള്‍ക. കണ്ണ് പൊട്ടന്റെ മുന്നില്‍ എത്ര ഭംഗിയുള്ള പെയിന്റിംഗ് വച്ചാലും എന്ത് കാര്യം.

Unknown said...

"ചരിത്രം പലപ്പോഴും രസകരമാവുന്നത് ഇത്തരം വിപ്ലവകാരികളുടെ കഥ പറയുമ്പോഴാണ്. അന്ന് അവര്‍ പരാജയപ്പെട്ടിരിക്കാം. പക്ഷെ ചരിത്രം ആരാധനയോടെ നോക്കുന്നത് അന്നത്തെ ജേതാക്കളെ അല്ല, പകരം പൊരുതി വീണ ധീരരേ തന്നെയാണ്."
പോസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടമായത് യൂദാസിന്റെ അമ്മയെ അവതരിപ്പിച്ച രീതിയാണ്. വളരെ ഹൃദയസ്പര്‍ശി ആയി തോന്നി. അഭിനന്ദനങ്ങള്‍.

പ്രദീപ്‌ said...

സുധീര്‍ , ഞാന്‍ ഒരിക്കലും അന്ധ വിശ്വാസത്തെ ന്യായീകരിച്ചിട്ടില്ല ...
മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തരുത് എന്ന് അഭ്യര്ത്തിക്കുക മാത്രമാണ് ചെയ്തത് . നിങ്ങള്‍ തന്ന മറുപടിയിലും മാന്യത പുലര്‍ത്തിയില്ല . അതിനാല്‍ ഒരു തര്‍ക്കത്തിലേക്കു പോകാന്‍ എനിക്ക് താല്പര്യമില്ല . എല്ലാ മത ജാതി രാഷ്ട്രീയ അന്ധതെയെയും ഞാന്‍ എതിര്‍ക്കുന്നു ...... പക്ഷെ ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ തയാറല്ല .കാരണം ഞാന്‍ പൂര്‍ണനായ ഒരു വ്യക്തി ആല്ലാത്തത് കൊണ്ട് .
കാട്ടിപ്പരുത്തിയെ ബഹുമാനിക്കുന്നു . ഞാന്‍ അടക്കമുള്ളവര്‍ ഇട്ട വില കുറഞ്ഞ കമന്റുകള്‍ ഈ പോസ്റ്റിന്റെ നിലവാരം കുറച്ചു കളഞ്ഞിട്ടുണ്ട് . ക്ഷമ ചോദിക്കുന്നു .......

NITHYAN said...

നമ്മള്‍ മൊത്തത്തില്‍ കാഴ്ചക്കാര്‍മാത്രമായി ചുരുങ്ങുമ്പോഴാണ് അന്ധമായ അനുകരണം സംഭവിക്കുക. നിരീക്ഷണമില്ലാത്ത കാഴ്ച. കേരളത്തില്‍ കൃഷ്ണപിള്ളയെക്കാളും എ.കെ.ജിയെക്കാളും വലിയ സ്ഥാനമാണ് ചെഗുവേരയ്ക്ക്. ചെഗുവേര ആരാണെന്നോ എന്താണെന്നോ അറിയില്ല. ആകെയുള്ള അറിവ് വിപ്ലവപ്രവര്‍ത്തനത്തില്‍ രക്തസാക്ഷിയായ ഒരാളെന്ന കാര്യവും. അതുകൊണ്ട് ചാകാനും കൊല്ലാനുമുള്ള ഒരു പ്രചോദനമാക്കി തലമൂത്ത വിപ്ലവകാരികള്‍ ഗുവേരയെ മാറ്റി. ചിന്നപ്പൈതങ്ങള്‍ ഗുവേറയെ റോഡുമുഴുവന്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ശേഷക്രിയകള്‍ കണ്ടാല്‍ തോന്നുക കിടന്നുറങ്ങുന്ന പാവം കൂലിപ്പണിക്കാരനെ വലിച്ചിട്ട് കുത്തിമലര്‍ത്തലായിരുന്നു ലാറ്റിനമേരിക്കയില്‍ ചെഗുവേര ചെയ്തതെന്നും.

ഒരു യാത്രികന്‍ said...

അടുക്കള വളരെ കാലിക പ്രാധാന്യം ഉള്ള ഒരു വിഷയമാണ് പോസ്റ്റ്‌ ചെയ്തത്. ഓരോ പ്രവാചകനും, ഓരോ വിപ്ലവകാരിയും അതാത് കാലഘട്ടത്തില്‍ അവര്‍ക്ക്
ശരിയെന്നുതോന്നിയത് മനുഷ്യനന്മക് ഉതകും വിധം ചെയ്തുതീര്‍ത്തു. പിന്നീട് കാലടികള്‍ പിന്തുടരുന്നവര്‍ എന്ന് പറഞ്ഞെത്തിയവര്‍ അവരുടെ സൌകര്യാര്‍ത്തം
ആ മഹാന്മാരുടെ വാക്കുകളെയും ചെയ്തികളെയും വളച്ചൊടിച്ച് പണ്ടാരമടക്കി.....ഇനിയും അതുതുടരും...മനുഷ്യനന്മയിലുപരി അധികാരത്തിന്റെയും സുഖലോലുപതയുറെയും വീഞ്ഞ് ചഷകങ്ങളിലാണ് എല്ലാവര്ക്കും കണ്ണ്.....സസ്നേഹം

സ്വപ്നാടകന്‍ said...

മാതാ അമൃതാനന്ദമയീ സ്തുതി എഴുതിയ ആള്‍ പീഡാനുഭവ ഓര്‍മ പുതുക്കലിനെതിരെ എഴുതുന്നു..ഹ ഹ

sm sadique said...

പോസ്റ്റും കമന്റും വായിച്ചപ്പോള്‍ എഴുതാനുള്ളവര്‍ എഴുതി തീര്‍ക്കും എന്നചിന്ത മനസ്സിലേക്ക് കുടിയേറിയപ്പോള്‍ തോന്നിയചിന്ത ഇവിടെ കുറിക്കട്ടെ . ആദിമപാപം മൂലം ആദം സന്തതികള്‍ മുഴുവന്‍ പാപികളായി തീര്‍ന്നു എന്നാണു ബൈബിള്‍ വാദം .മനുഷ്യന്റെ സാമാന്യ ബുദ്ടിക്കും ,യുക്തിക്കും ഇത് അംഗീകരിക്കാന്‍ കഴിയുമോ ? കഴിയും എന്ന് വിശ്വാസികള്‍ പറയും .മറ്റു പലതും വിശ്വസിക്കാത്തവര്‍ പറയും .എന്നാല്‍ ബൈബിള്‍ എന്താ പറയുന്നതെന്ന് നോക്കാം .(ആവര്‍ത്തനപുസ്തകം 24 :16 )" മക്കള്‍ക്ക് പകരം അപ്പന്മാരും അപ്പന്മാര്‍ക്ക് പകരം മക്കളും മരണ ശിക്ഷ അനുഭവിക്കരുത് .താന്താന്റെ പാപത്തിനു താന്താന്‍ മരണശിക്ഷ അനുഭവിക്കണം " ഇതില്‍ നിന്നും എന്ത് മനസ്സിലാക്കണം ? അതുകൊണ്ട് പരസ്പരം പറയുക പഠിക്കാം നമുക്ക് (സ്നേഹത്തിന്റെ മാര്‍ഗത്തില്‍ )

ചേച്ചിപ്പെണ്ണ്‍ said...

Anitha ... ithink u 've to response ..

U

ശാന്ത കാവുമ്പായി said...

ചിന്തിപ്പിക്കുന്ന പോസ്റ്റ്‌.അനിതാ നന്ദി.

VIJU ALEX said...
This comment has been removed by the author.
VIJU ALEX said...

Yes Adukkala Lady has her own view point(അന്ധ൯ ആനയേക്കണ്ടതുപോലെ) that will not affect the Glory of Jesus Christ any way.

She doesn't know the messianic prophesies ,The prophesies about Jesus in the old testament.

It is not her fault but mere ignorance.


"യേശുവിനു ലഭിച്ചത് സ്വാഭാവികമായ ഒരു ശിക്ഷയായിരുന്നു."
യേശു മനുഷ്യനാണെന്നു കരുതാന്‍ അടുക്കളക്ക് പിന്നെയും കാരണങ്ങള്‍ ഉണ്ട്. അദ്ദേഹം ചെയ്ത അത്ഭുത പ്രവൃത്തികളായി പറയുന്ന അപ്പം പങ്കു വച്ചതും, വെള്ളം വീഞാക്കിയതും, രോഗ ശാന്തി നല്കിയതും എല്ലാം തന്നെ ഒരു മനുഷ്യന് ചെയ്യാവുന്നത് തന്നെയാണ്.

She agrees with the miracle work of Jesus.Is it possible for man to do this miracle like heal the cripple,the blind the leper and raising people from death?

ഹരിതം said...

കൊള്ളാം

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം.

Nila said...

Anitha..Valare nalla ezhuthu...Sadharana sthreekal ezhuthunnathil ninnum valare uyarnna nilavaravum vyathyasthathayum ullathu....

Ghost.......... said...

valarey nalla post adukkala. prathyekichu jesus inna viplavakariey thricharinjathinu. adheham thanikku sari ennathu manavaraasiyude nanmakkayi cheythu, innu nammal athil avar 2 divasam polum anubhavicha karyangal varsham thorum immitate cheyyunnu. aa pravarthikaliley menmayo , sadudhesamo aarkkum thalayil kayarunnilla. Bible, khuran, geeta ethu vaayichaalum , pathichaalum , nanmaye patti chinthikkuka, nanma cheyyuka, oru pusthakathinte chattakkudinu veliyilekku chinthikkuka , ithu aarum cheyyunnilla. " when are we gonna look beyond all these sacred books and text and understand that compassionate love is the greatest form of religion and god is love "

ajith said...

അലഞ്ഞലഞ്ഞ് ഇവിടെയെത്തിയപ്പോള്‍ ഇതാ ഇവിടെ പഴയ അതേ തര്‍ക്കം. ക്കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ ആദ്യമുണ്ടായത്? യേശുവിന്റെ കാലം മുതല്‍ ഉള്ള തര്‍ക്കമാണ് അടുക്കള വീണ്ടും വലിച്ചു പുറത്തിട്ടിരിക്കുന്നത്. ആദ്യമായി എന്റെയുള്ളില്‍ തോന്നുന്ന ഒരു അഭിപ്രായം പറയാം. രണ്ടു കൂട്ടര്‍ക്കും ജയിക്കാന്‍/തോല്‍ക്കാന്‍ കഴിയുന്ന ചില ചര്‍ച്ചകളില്‍ ഒന്നാണിത്. നിങ്ങള്‍ ചോദിക്കാം അതെങ്ങിനെ സാദ്ധ്യമാകും? ഈ കമന്റുകളെല്ലാം വായിച്ചിട്ടു നിങ്ങള്‍ തന്നെ പറയു ആരാണിവിടെ ജയിക്കുന്നത്. യേശു പറഞ്ഞു “ ഹ്രുദയം നിറഞ്ഞു കവിയുന്നത് വായില്‍ നിന്നു വാക്കുകളായി പുറത്തു വരുന്നു” സുധീര്‍ അയാളുടെ ഹ്രുദയം നിറഞ്ഞിരിക്കുന്നത് എഴുതി. സാധാരണ ഒരാള്‍ വീട്ടില്‍ എങ്ങിനെയായിരിക്കുമോ അത് തന്നെയാണ് പുറത്തും എന്നാണ് ശാസ്ത്രമതം. പക്വതയില്ലാത്ത ഒരാള്‍ എന്നേ വിചാരിക്കേണ്ടു. ഒരിക്കല്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് കത്തിക്കൊണ്ടിരുന്ന സമയത്ത് ഇങ്ങിനെ ഒരു ചോദ്യവും ഉത്തരവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ക്രിസ്തു ശിഷ്യര്‍ ഇതു കണ്ടു മിണ്ടാതിരിക്കുന്നത് ശരിയാണോ? അവന്റെ കൈ വെട്ടേണ്ടെ? ഉത്തരം ഇതായിരുന്നു. പകരം ചോദിക്കാന്‍ പ്പോകുന്നവരുടെ ദൈവത്തിനു തന്നെത്തന്നെ ഡിഫന്റ് ചെയ്യാന്‍ കഴിയില്ല. ദൈവത്തിന് അത് കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ ചോദ്യം ചെയ്യാന്‍ പോവുകയുമില്ല. ഞാന്‍ വിശ്വസിക്കുന്നത് യേശു മനുഷ്യനായി ഭൂമിയില്‍ വന്ന ദൈവപുത്രനാണെന്നാണ്. പക്ഷെ ഈ വിശ്വാസം എന്റെ മക്കള്‍ക്ക് കൊടുക്കുക സാദ്ധ്യമല്ല. എനിക്കീ വിശ്വാസം വന്നത് പാരമ്പര്യം കൊണ്ടുമല്ല.

അംബരീഷ് തേവള്ളി said...

യേശുകൃസ്തുവും ചെഗുവേരയും മലയാറ്റൂരിലെ കുരിശുകയറ്റവും- ചെനെതുനത് ദൈവം എന്നാ സങ്കല്പത്തിന്റെ സംശയത്തിലാണ്, ഏറ്റവും കന്ട്രോവേര്ഷ്യല്‍ അയ വിഷയം. അത് ഞാന്‍ ഇവടെ ഒഴുവകുന്നു ....
യേശുവിന്‍ ഒരു സാധാരണ മനുഷനുമയുള്ള വികാരവിചാരങ്ങലനെന്നു പറയുന്ന അടുക്കള - യേശുവിനേയും ചെഗുവരെയും ചെയ്തത് ഒന്നാണെന്ന് പറയുന്നത് എന്താര്തത്തിലാണ്. "ചെ" പറയുനതുപോലെ "അടിച്ചമര്തലതിനും അക്രമത്തിനും എതിരെ പോരടുനവര്‍ എല്ലാം കമ്മുനിസ്ടുകളാണ്" അങ്ങനെ എങ്കില്‍ യേശു ഒരു കംമുനിസ്ട്ടാണോ ...

subi said...

പോസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടമായത് യൂദാസിന്റെ അമ്മയെ അവതരിപ്പിച്ച രീതിയാണ്. വളരെ ഹൃദയസ്പര്‍ശി ആയി തോന്നി. അഭിനന്ദനങ്ങള്‍....

Doteeta said...

b

Rohini Nair said...

hoii .. adukkalakaaree.. , enikkishtapettu .. lesam asooyem thonnununduta ! njan rohini , ennatilu puthiyata ..

Anonymous said...

യേശു ക്രിസ്തു പീഡയനുഭവിച്ചത് ഒരു ദിവസം കുറച്ചു മണിക്കൂറുകള്‍ മാത്രമാണ്. വര്‍ഷങ്ങളായി പീഡകള്‍/ വ്യഥകള്‍ അനുഭവിച്ചു മരിക്കാതെ മരിച്ചു ജീവിക്കുന്ന എത്രയോ ലക്ഷങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. 'പാഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന സിനിമ കണ്ടിട്ട് എനിക്ക് ശര്‍ദ്ധിക്കാന്‍ വന്നു, സത്യം. ഭീബത്സമായ കുറെ രംഗങ്ങള്‍ കുത്തിനിറച്ച ഒരു വൃത്തികെട്ട സിനിമ! ക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ മറക്കാന്‍ വേണ്ടി നാം എത്ര കഷ്ടപ്പെടുന്നു!! കാരണം അവയനുസരിച്ചു ജീവിക്കാന്‍ നമുക്കാവില്ല തന്നെ. താല്‍പര്യവും ഇല്ല.