ഒരു വസ്തുവിനോട് ഏറ്റവും അധികം സ്നേഹം തോന്നുന്നതാര്‍ക്കാണ്???
സംശയം വേണ്ട. അതിന്റെ സ്രഷ്ടാവിനു തന്നെ!!!
മുകളില്‍ പറഞ്ഞ കഥ ഒരു കഥ മാത്രമാണ്. പക്ഷെ ആ വരികള്‍ക്കിടയില്‍ ഉള്ള കഥകള്‍ ഒരു പക്ഷെ നമുക്കു പലയിടത്തും ദര്‍ശിക്കാന്‍ കഴിഞ്ഞേക്കാം. അത് തന്നെയാണ് ഈ കഥ ഇവിടെ പ്രസ്താവിക്കാന്‍ ഉണ്ടായ സാംഗത്യവും. കൂടാതെ അടുക്കള ഇനി പറയാന്‍ പോകുന്ന പല കാര്യങ്ങളുടെയും ഉത്തരവും ഈ കഥ തന്നെയാണ്. അത് കൊണ്ടു ഈ കഥ മനസിലോര്‍ത്തു തന്നെ ആദ്യം പറഞ്ഞ മറ്റൊരു കഥയിലേക്ക് പോകാം. അതെ അമ്മയെ സൃഷ്ടിച്ച മക്കളുടെ കഥയിലേക്ക്...
നാളെ ആ അമ്മയുടെ 63-ആം പിറന്നാളാണ്. ഓരോ പിറന്നാളിനുമെന്നപോലെ നാളെയും നാടൊട്ടുക്ക് ആഘോഷങ്ങളുണ്ടാകും. മക്കളെല്ലാരും അമ്മയുടെ സ്തുതി ഗീതങ്ങള്‍ പാടും. എങ്കിലും ദു:ഖകരമായ മറ്റൊരു യാദാര്‍ത്ഥ്യം നമ്മള്‍ക്ക് വിസ്മരിക്കാനാവുമോ??? ആഹ്ലാദം നിറയേണ്ട ഈ ദിനം മനസുകളില്‍ ആശങ്കയുടെ ഭീതിയുടെ കാര്മേഘങ്ങളാല്‍ മൂടപ്പെടുന്ന; കുറേ വര്‍ഷങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്ന അനുഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ച!!!
എന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ആരാണ് നമ്മുടെ സമാധാനം കെടുത്തുന്നത്? ഉത്തരങ്ങള്‍ ഒരു പക്ഷെ പെട്ടെന്ന് തന്നെ നാവിലുയര്‍നെക്കാം. കാരണം നാം എല്ലാത്തിനും ഉത്തരങ്ങള്‍ മുന്പേ ചൊല്ലിപഠിച്ചിട്ടുണ്ടല്ലോ. പക്ഷെ നമ്മള്‍ ചിന്തിക്കേണ്ടത് ആരാണ് നമ്മുടെ ശത്രു എന്നല്ല. ആരാണ് നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചതെന്നാണ്!!! അടുക്കളക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. കാരണം, ഒരാളെ സ്നേഹിക്കുന്നതിനു, സ്നേഹിക്കുന്നു എന്നതിനേക്കാള്‍ കൂടുതല്‍ കാരണങ്ങളൊന്നും വേണ്ട; പക്ഷെ വെറുക്കുന്നതിനു കൃത്യമായ കാരണങ്ങള്‍ കൂടിയേ തീരൂ. ആ കാരണങ്ങളാണ് യദാര്‍ത്ഥത്തില്‍ നമ്മുടെ ശത്രുക്കള്‍ എന്ന് വിശ്വസിക്കാനാണ് അടുക്കളക്കിഷ്ടംഒരാളെയും ശത്രുവായി കാണാന്‍ ഒരമ്മക്കുമെന്നപോലെ അടുക്കളക്കുമാവില്ല.
ഇനി കാല്പനികതയുടെ സ്വപ്നങ്ങളില്‍ നിന്നും യാദാര്‍ത്യങ്ങളുടെ ചിന്തകളിലെക്കുനരാം. ഇതിഹാസ കാവ്യങ്ങളെന്നു പുകള്‍ പെറ്റ രാമായണത്തിലോ മഹാഭാരതത്തിലോ വേദങ്ങളിലോ പുരാണങ്ങളിലോ ഒന്നും ഏക ഭരണത്തിന്‍ കീഴിലുള്ള ഭാരതം എന്ന ദേശത്തെക്കുറിച്ച് ചെറു പരാമര്‍ശം പോലുമില്ല. അയോധ്യയും, ഹസ്തിനപുരിയും എല്ലാം ചെറു ചെറു രാജ്യങ്ങള്‍ മാത്രമായിരുന്നു. അതിന് ശേഷം ഇവിടെ ഭരിച്ച മൌര്യന്മാരും മുഗളന്മാരും "ഭാരത്തിലെ" ചക്രവര്‍ത്തിമാരായിരുന്നു എന്ന് നാം പഠിക്കുന്നുണ്ട്. പഠിപ്പിക്കുന്നുണ്ട്. പക്ഷെ "ഭാരതത്തിന്റെ രാജാവ് " " ഭാരതത്തിന്റെ ചക്രവര്‍ത്തി" എന്നൊരു വിശേഷണം നാം ഒരിടത്തും കേട്ടില്ല.
നമ്മുടെ ദേശീയ ഗാനത്തില്‍ പ്രതിപാദിക്കുന്ന ദേശങ്ങലായ പഞ്ചാബിന്റെ പകുതി മുക്കാലും ഇന്നെവിടെയാണ്? സിന്ധ് എവിടെയാണ്? ആ പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചി എവിടെയാണ്??? ദേശീയ ഗാനം ആലപിക്കുന്ന ഓരോ തവണയും നാം അവരെ ഓര്‍ക്കുന്നു. നമ്മളിലോരുവരായി അംഗീകരിക്കുന്നു. എന്നിട്ടും അവരെ ശത്രുക്കളായി കാണാന്‍ വിധിക്കപ്പെടുന്നുവേങ്കില്‍ അടുക്കളക്ക് നിങ്ങളോട് സഹതാപം മാത്രമെ ഉള്ളൂ. കാരണം ആരുടെയൊക്കെയോ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും അധികാരമോഹങ്ങള്‍ക്കും വേണ്ടി വീതം വയ്ക്കപ്പെട്ട അടിമകള്‍ മാത്രമായിപ്പോയല്ലോ നിങ്ങള്‍!!!
ഭൂമിയില്‍ വരക്കാതെ വരയ്ക്കപ്പെടുന്ന, എന്നാല്‍ മനസുകളെ കീറി മുറിക്കുന്ന ചില രേഖകള്ക്കപ്പുറത്തെ ശത്രുക്കളെന്നു പ്രഖ്യാപിക്കപ്പെട്ട സഹോദരരെക്കാള്‍; അഭിപ്രായ ഭിന്നതകളും, വൈരങ്ങളും, പ്രാദേശിക വാദങ്ങളുമെല്ലാം ഒന്നാണെന്ന് പറയപ്പെടുന്ന നമ്മള്‍ക്കിടയിലുന്ടെന്ന വസ്തുത അറിഞ്ഞു കൊണ്ടു മറക്കുകയല്ലേ നാമെല്ലാം. മദ്രാസ് സംസ്ഥാനത്തില്‍ നിന്നും തെലുങ്കരുടെ പ്രത്യേക താത്പര്യം സംരക്ഷിക്കാനായി പ്രത്യേക സംസ്ഥാനം വേണമെന്നു ആവശ്യപ്പെട്ടു ഉപവസിച്ചു മരണമടഞ്ഞ പോറ്റി ശ്രീരാമാലുവില്‍ തുടങ്ങുന്ന പ്രാദേശിക വാദങ്ങള്‍ തെളിയിച്ചത്, നാനാത്വത്തിലെ ഏകത്വത്തിന്റെ ശക്തിയല്ല, മരിച്ചു എകത്വതിലെ നാനത്വത്തിന്റെ ഭിന്നതകളാണ്. ചൈനയുമായുള്ള യുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നവരേയും നമ്മള്‍ കണ്ടു. രാജ്യ രക്ഷയുടെ സന്നിഗ്ദ ഘട്ടങ്ങളില്‍ പോലും ഒറ്റക്കെട്ടവാന്‍ നമുക്കു കഴിയുന്നില്ല എന്നതിന് വേറെ തെളിവെന്തിന്. 63 വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു വര രണ്ടു പേര്‍ വരച്ചത് പോലെ ഒരു പാട് വരകള്‍ കൊണ്ടു മാത്രം ശിതിലീകരിക്കാവുന്ന അവസ്ഥ തന്നെയാണിന്നും ഭാരതമെന്ന രാഷ്ട്രത്തിന്. മറാതികളും ബീഹാറികളും തമ്മില്‍ അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍, ആന്ധ്ര പ്രദേശില്‍ തന്നെ തെലുങ്കാന സംസ്ഥാനം വേണമെന്നു വാദിക്കുന്നവരും മറ്റുള്ളവരും തമ്മിലുള്ള ഭിന്നതകള്‍, കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള വൈരം, ഇതിനെല്ലാം പുറമെ തീവ്രവാദികലെന്നും രാജ്യദ്രോതികലെന്നും നമ്മള്‍ വിളിക്കുന്നവരുടെ വളര്ച്ച; ഇതിനെയെല്ലാം സൌകര്യപൂര്‍വ്വം മറന്നു നാം പിന്നെയും നമ്മുടെ ശത്രുക്കളെയും മിത്രങ്ങളെയും അന്ധമായി തരം തിരിക്കുന്നു.
ഒന്നുകൂടി ആഴത്തില്‍ ഇഴ കീറി നോക്കിയാല്‍ ദക്ഷിണേന്ത്യയിലെ ദ്രാവിടരെക്കാള്‍ ഇന്നത്തെ പാക്കിസ്ഥാനും, അവിടത്തെ ജനങ്ങളുമാണ് പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന ഭാരതത്തിന്റെയും, ഭാരതീയരുടെയും പ്രതിനിധികളായി ഉത്തരെന്ത്യകാരോടൊപ്പം നില്‍ക്കേണ്ടത് എന്നും പറയേണ്ടി വരും. ആ ഭൂപ്രദേശങ്ങളും അവിടത്തെ ജനങ്ങളുമാണ് ഏറെ ഒരുമിച്ചു കഴിഞ്ഞതെന്നും കാണാന്‍ അധികമൊന്നും അന്വേഷിച്ചു പോകേണ്ടതില്ല. അങ്ങനെ ഒരുമിച്ചു കഴിഞ്ഞവരെ ശത്രുക്കളായി കാണാന്‍ നമുക്കു കഴിയുമെങ്കില്‍ പിന്നെ ആരെയാണ് ശത്രുക്കളായി കാണാന്‍ കഴിയാത്തത്. അതിന്റെ തെളിവാണല്ലോ ഏറ്റവുമൊടുവില്‍ ബങ്കളൂരുവില്‍ തിരുവള്ളുവര്‍ പ്രതിമ അനാച്താദനം ചെയ്യുന്ന ദിനം ബന്ദായി ആഘോഷിച്ചു കര്‍ണാടകക്കാര്‍ തമിഴരോടുള്ള സഹോദര സ്നേഹം വെളിവാക്കിയത്. പ്രാദേശികമായ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്ക്കുന്ന ദേശഭക്തി എന്ന വാക്കിന്റെ സങ്കുചിതത്വത്തെ തന്നെ അടുക്കള വെറുക്കുന്നു. മറ്റൊരാളെ ശത്രുവായി കാണുന്ന ഏതൊരു ഭക്തിയും ഭക്തിയല്ല, വെറും ക്രൂരത മാത്രമാണ്.
നമുക്കു സ്നേഹം പരത്താനായി കൂട്ട് കൂടാം. പരസ്പരം സഹായിക്കാനായി ചേര്ന്നു നില്‍ക്കാം. അധികാര മോഹികളുടെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രമായി നമ്മളില്‍ വിഭാഗീയത നിറക്കുന്നവരെ നിരാകരിക്കാനായി ഒറ്റക്കെട്ടാകാം.
ദേശീയത, പ്രാദേശീയത തുടങ്ങിയ ഇടുങ്ങിയ ചിന്താഗതികള്‍ മനസിലേക്ക് പ്രക്ഷാളനം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ഈ വികസിച്ച ലോകത്തും തിരിച്ചരിയാനാവുന്നില്ലെന്കില്‍ പിന്നെ നമ്മുടെ എല്ലാ വിദ്യാഭ്യാസവും വ്യര്തമല്ലേ. ശീതീകരിച്ച മുറികളില്‍ പരാജയപ്പെടാന്‍ മാത്രമായി ചര്‍ച്ചകള്‍ നടത്തി സ്വന്തം സഹോദരന്മാരെ മരണമുഖത്തേക്ക് പറഞ്ഞയക്കുന്നവരുടെ ആവശ്യങ്ങള്‍, ഒരു പരിക്കുമില്ലാതെ പ്രസ്താവനാ യുദ്ധങ്ങള്‍ ജയിച്ചു നിങ്ങളെ ആവേശ ഭരിതരാക്കുന്ന അവരുടെ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങള്‍; ഇവയൊന്നും തിരിച്ചരിയാനാവുന്നില്ലെന്കില്‍ പിന്നെ നമ്മുടെ വിവേചന ബുദ്ധി എന്തിനാണ്. ആരുടെയൊക്കെയോ ആവശ്യങ്ങള്‍ക്കായി ഒരു വര വരച്ചു ഒരുമിച്ചു കഴിഞ്ഞിരുന്നവരെ തമ്മില്‍ ഭിന്നിപ്പിച്ചു ആ വരക്കപ്പുരമുള്ള സകലജീവജാലങ്ങളും നമ്മുടെ ശത്രുക്കളാണെന്ന് പറഞ്ഞവരുടെ ലഖ്യങ്ങള്‍ നമ്മള്‍ തിരിച്ചറിയണം. ഇതു പോലെ ഇനി വീണ്ടും ഒരു വര വരച്ചു നമ്മെ വേര്തിര്‍ക്കാന്‍ അവര്ക്കു കഴിയും. കാരണം അത്രമേല്‍ നമ്മള്‍ ഓരോരുത്തരും നമ്മിലെക്കൊതുങ്ങിയവരാണ്. അതിനെ മുതലെടുക്കുന്നവരെ, അതിലൂടെ നമ്മില്‍ വൈരത്തിന്റെ വിത്ത് പാവുന്നവരെ, അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ ഇനിയും നമ്മള്‍ കാണാതിരുന്നു കൂടാ... അവരാണ് നമ്മള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കിയത്... നമ്മളെ തന്നെ നമ്മളുടെ ശത്രുക്കലാക്കിയത്... അതെ യദാര്‍ത്ഥ ശത്രുക്കള്‍ അവരാണ്... അധികാര കേന്ദ്രങ്ങളിലിരുന്നു നമ്മെ പരസ്പരം ശത്രുക്കലാക്കുന്നവര്‍.. പരസ്പരം പോരടിപ്പിച്ചു നമ്മുടെ ചോര കുടിക്കാന്‍ കാത്തിരിക്കുന്നവര്‍... അവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്...അവരില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ മാത്രമെ നമ്മള്‍ സമാധാനതിലെക്കുനരൂ... ജീവിതത്തിന്റെ ആഹ്ലാടങ്ങളിലേക്ക് ഉയരൂ... ആ സാര്‍വദേശീയതയിലേക്കുള്ള മുന്നെറ്റമാവട്ടെ ഇനിയുള്ള നമ്മുടെ ലക്ഷ്യം... അതിരുകളാല്‍ ബന്ധിതമാകാത്ത കീറി മുറിച്ചു വികലമാക്കാത്ത ഒരു വിശ്വ മാതാവിനെ ഈ മക്കള്‍ സൃഷ്ടിക്കുന്ന കാലം നിങ്ങളെപ്പോലെ അടുക്കളയുടെയും സ്വപ്നമാണ്....
30 comments:
amazing vision.... ithu charcha cheyyappedenda vishayamaanu... swaathanthrya dinathile vythyastha chinthakalkkum, thiricharivukalkkum nanni....
അതിമനോഹരമായിരിക്കുന്നു നിങ്ങളുടെ മാനവിക ചിന്തകള്‍. നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയാനുള്ള ചരിത്രബോധം ആര്‍ജ്ജിക്കുകതന്നെയാണ് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ആദ്യ പടി.
എന്നാല്‍ ...അക്ഷരാഭ്യാസവും, പുരോഗതിയും, പണവും, ആധുനിക സുഖ സൌകര്യങ്ങളും തലപുണ്ണാക്കി, അദ്ധ്വാനിക്കാതെ ലഭിച്ച ജനം അടിമത്വത്തിന്റെ ഭൂതത്തിന്റെ തണലില്‍ സുരക്ഷിതബോധത്തോടെ തിമര്‍ത്ത് ഉല്ലസിക്കുകയാണ്.
ശത്രുക്കളെ സൃഷ്ടിക്കുന്നവര്‍ ബോംബുമിട്ഠയിയും,രോഗാണു മഴയും നല്‍കി എന്നാണാവോ നമ്മെ കുടിയൊഴിപ്പിക്കുക !
Well said .
congrats
സ്വാതന്ത്ര്യദിനാശംസകള്‍
well said...
cheers
mukkuvan
" ഒന്നിനെ എതിര്‍ക്കാന്‍ മാത്രമായി ഉണ്ടാക്കപെടുന്ന ഒന്നിനും തന്നെ ഏറെ നില നില്‍ക്കാനാവില്ല എന്നതാണ് യാദാര്‍ത്ഥ്യം. എന്തിനെ എത്ര്‍ക്കാന്‍ ഉണ്ടാക്കപ്പെട്ടുവോ അതിന്റെ നാശം ഉണ്ടാക്കപ്പെട്ടതിന്റെയും നാശമാണ്...."-
ഗഹനമായ ചിന്തകള്‍.....
അടുക്കളെ....അഭിനന്ദനങ്ങള്‍....
“ദേശീയത, പ്രാദേശീയത തുടങ്ങിയ ഇടുങ്ങിയ ചിന്താഗതികള്‍“. ഇതുപോലെ ‘ജാതി-മത സംങ്കുചിതത്വം’ എന്നുകൂടി പറയാമായിരുന്നല്ലോ! അതല്ലേ ഇന്നത്തെ ഫാഷൻ?
ചരിത്രപരവും വസ്തുനിഷ്ടവും ആയ സാഹചര്യങ്ങളെ അവഗണിക്കുന്നു ഇത്തരം മാനവിക ചിന്തകൾ എന്ന ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നിരുന്നാലും ഉദ്ദേശ്യ ശുദ്ധിയിൽ സംശയമില്ല.
വളരെ നന്നായിരിക്കുന്നു.... പറയാന്‍ മറക്കുന്ന, പറയാന്‍ മടിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ അടുക്കലയിലൂടെ കേട്ടിട്ടുണ്ട്. പതിനൊക്കെ അപ്പുറത്താണ്. ഇന്നത്തെ ദിനം നമ്മളെല്ലാരും എങ്ങനെ ചിന്തിക്കണം എന്ന് കൃത്യമായി അടുക്കള വഴി കാട്ടിയിരിക്കുന്നു. നമ്മള്‍ നടന്നു പോകുന്നത് അപകട പാതയിലൂടെയാനെന്നു തുറന്നു കാട്ടിയ അടുക്കളക്ക് ഒരായിരം നന്ദി. ഈ ധൈര്യവും തന്റേടവും, സാര്തകങ്ങലായ ലക്ഷ്യങ്ങളും എന്നും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്ന അടുക്കളക്ക് ഈ സഹോദരന്റെ ഭാവുകങ്ങള്‍... ഇനിയും ഈ യാത്ര തുടരാന്‍ അടുക്കളക്ക് കഴിയട്ടെ....
നല്ല പോസ്റ്റ്...ചിന്തിപ്പിച്ചു..
പിന്നെ,കഥയും അസ്സലായി..
വളരെ നല്ലൊരു ലേഖനം.നന്ദി.
very good post
congratzz
Valare manoharamaya post.. Yadharthyathodu valare neethipularthunnu..! Orupadishttamayi, rachanayum...!
howwwwwwwwwww........ wonderfulllllllllllllll.........
ഇങ്ങനെ എഴുതണമെന്കില്‍ ആ മനസ് സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും നിരഞ്ഞിട്ടുണ്ടാവനം... സ്വാര്‍ഥതയുടെ നിഴല്‍പോലും മനസ്സില്‍ പതിക്കാത്ത ഒരാള്‍ക്കേ ഈ വാക്കുകള്‍ എഴുതാനാവൂ.... അടുക്കള ഇനിയും ഒരുപാട് മനസുകള്‍ക്ക് വഴി കാട്ടട്ടെ...
ചേച്ചി പറഞ്ഞത് പച്ചയായ സത്യം
നമ്മളെവരും ഓര്‍ത്തു വെക്കേണ്ട സത്യം
അന്ന് നെഹ്രുവും ജിന്നയും ആ സിംഹക്കുട്ടികളെ പോലെ
വാശി പിടിച്ചപ്പോള്‍ അവര്‍ കൂട്ടിയ കനലില്‍ വെന്തു
വെന്നീറായത് മനസ്സില്‍ ജാതി മത ചിന്തകളില്ലാതെ സ്നേഹം മാത്രം സ്വരുക്കൂട്ടിയ ഒരു പാവം മനുഷ്യനായിരുന്നു.
നമ്മുടെ ബാപ്പുജി
എന്നിട്ടും നമ്മള്‍ തന്നെ ആ പാവത്തിന്‍റെ കാലന്മാരായി
ഇപ്പോളും നമ്മുടെ കയ്യില്‍ ആ രക്തത്തിന്റെ ചൂരുണ്ട്
ഒന്നിനെ എതിര്‍ക്കാന്‍ മാത്രമായി ഉണ്ടാക്കപെടുന്ന ഒന്നിനും തന്നെ ഏറെ നില നില്‍ക്കാനാവില്ല എന്നതാണ് യാദാര്‍ത്ഥ്യം. എന്തിനെ എത്ര്‍ക്കാന്‍ ഉണ്ടാക്കപ്പെട്ടുവോ അതിന്റെ നാശം ഉണ്ടാക്കപ്പെട്ടതിന്റെയും നാശമാണ്.
ഭാരതമെന്ന സങ്കല്പത്തിന് ഒരു ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തി കൊണ്ടുള്ള ചൂഷണത്തില്‍ നിന്നും ഒരു മോചനം!!! അതിനപ്പുറത്ത് നാം മലയാളികള്‍ ആണ്. അവര്‍ തമിഴരും, തെലുങ്കരും, ബീഹാറികളും, ഗുജറാത്തികളും, കാശ്മീരികളുമാണ്. പിന്നെ കുറച്ചു പേരെ മാത്രം ഒരു വര വരച്ചു പുറത്തു നിര്ത്തി ശത്രുക്കളെന്നു നമ്മെ പഠിപ്പിച്ചത് എന്തിനാണ്. ആര്‍ക്കു വേണ്ടിയാണ്??? ആരാണ് ഒരു മേശക്കു ചുറ്റുമിരുന്നു നമ്മുടെ ശത്രുതക്കും സൌഹൃദത്തിനും അതിരുകളും, അര്‍ത്ഥങ്ങളും നിശ്ചയിച്ചത്???
യദാര്‍ത്ഥ ശത്രുക്കള്‍ അവരാണ്... അധികാര കേന്ദ്രങ്ങളിലിരുന്നു നമ്മെ പരസ്പരം ശത്രുക്കലാക്കുന്നവര്‍.. പരസ്പരം പോരടിപ്പിച്ചു നമ്മുടെ ചോര കുടിക്കാന്‍ കാത്തിരിക്കുന്നവര്‍... അവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്...അവരില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ മാത്രമെ നമ്മള്‍ സമാധാനതിലെക്കുനരൂ... ജീവിതത്തിന്റെ ആഹ്ലാടങ്ങളിലേക്ക് ഉയരൂ...
നമുക്കു സ്നേഹം പരത്താനായി കൂട്ട് കൂടാം. പരസ്പരം സഹായിക്കാനായി ചേര്ന്നു നില്‍ക്കാം. അധികാര മോഹികളുടെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രമായി നമ്മളില്‍ വിഭാഗീയത നിറക്കുന്നവരെ നിരാകരിക്കാനായി ഒറ്റക്കെട്ടാകാം.
Great Great Great.... Hats off you....
അടുക്കളയുടെ വാക്കുകള്‍ക്കു ഒരുപാട് മൂര്‍ച്ചയും കൃത്യതയും വന്നിരിക്കുന്നു. ഇത് പോലെ യാടര്ത്യങ്ങള്‍ ചിന്തയിലുനരാന്‍ ഒരു അടുക്കലയെന്കിലും ഉണ്ടായല്ലോ എന്നാശ്വസിക്കാം... അതി മനോഹരമെന്നും, അതി ശക്തമെന്നും ഒക്കെ പറഞ്ഞാല്‍ പോലും അതിനു വിശേഷനമാവില്ല... അത്രക്കിഷ്ടപ്പെട്ടു... ചിന്തിപ്പിച്ചു.... പിന്നെ ഒരു കാര്യം പറയട്ടെ... കുറ്റമാണെന്ന് തോന്നരുത്.... ഇത് വരെയുള്ള പോസ്റ്റുകളുടെ ശീര്‍ഷകങ്ങള്‍ ആ ചിന്തകള്‍ക്കൊപ്പം മനോഹരമായിരുന്നു... വ്യത്യസ്തമായിരുന്നു... പക്ഷെ ഈ ശീര്‍ഷകം എന്തോ എനിക്കത്ര ഇഷ്ടപ്പെട്ടില്ല... നല്ലതല്ല എന്നല്ല.. ഇഷ്ടപ്പെട്ടവര്‍ ഒരു പാടുണ്ടാവാം... എന്നാലും... എന്റെ മനസ്സില്‍ തോന്നിയ ഒരു ശീര്‍ഷകം ഞാനിവിടെ കുറിക്കട്ടെ... "ആരാണ് നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചത്..." വെറുതെ എഴുതിയതാണ് ... അടുക്കളയുടെ നിലവാരതിലെതില്ല ഒരിക്കലും ഞാനെന്നരിയാം... എങ്കിലും ഈ പോസ്റ്റിനു എനിക്ക് തോന്നിയത് ഇതാണ്... ക്ഷമിക്കുക അധികപ്രസംഗം ആയിപ്പോയെങ്കില്‍....
good article. congrats.
:-)
enthezhuthanamennariyilla.... manasilulla vikaaram ezhuthi phalippikkan vaidagdyavum pora... enkilum onnu parayatte... njaan vaayichittullathil vache enne ettavum chinthippicha lekhanamaanithu... oru paadu nanni.
Vishnupuranathilanu 'Bharathan' ennathne kkurichu parayunnathu.
Bharathathekkurichulla vivaranamellam abadhajadilam, sorry parayathe vayya.
chap/sloka 2.3.1.
uttaram yat samudrasya himaadresh caiva dakshiNam;
varshham tad bhaaratam naama bhaaratee yatra santatih.
അഭ്പ്രായങ്ങള്‍ അറിയിച്ച Manoj, chithrakaran:ചിത്രകാരന്‍ , കാപ്പിലാന്‍ , അരുണ്‍ കായംകുളം , മുക്കുവന്‍ , ചാണക്യന്‍ , സത്യാന്വേഷി , biju benjamin , smitha adharsh , സതീശ് മാക്കോത്ത് sathees makkoth , ഫസല്‍ / fazal , Sureshkumar Punjhayil , കോന്നിക്കാരന്‍ , ഹൃദയരാഗം , Daya , ഉപാസന Upasana , sreenanda , എല്ലാവര്ക്കും നന്ദി. പിന്നെ sunil kumar പറഞ്ഞതു ശരിയാണ് .... സുനില്‍ പറഞ്ഞ ശീര്‍ഷകം തന്നെയാണ് കൂടുതല്‍ ഉചിതം... നിര്‍ദേശത്തിനു വളരെ നന്ദി.. ഇനി ശീര്‍ഷകങ്ങള്‍ തീര്‍ക്കുമ്പോള്‍ സുനിലിന്റെ അഭിപ്രായം തീര്ച്ചയായും ഓര്‍ക്കാം... പിന്നെ കൂട്ടത്തില്‍ വ്യത്യസ്തമായ ഒരു അഭിപ്രായം അറിയിച്ച ചന്തു വിനും നന്ദി. എങ്കിലും ചന്ദുവിന്റെ വാക്കുകള്‍ക്കു ചിലത് പറയണമെന്ന് തോന്നുന്നു. ഭാരതം എന്ന്‍ വാക്കല്ല അടുക്കള ഉദ്ദേശിച്ചത്. ഇന്നു കാണുന്ന രീതിയിലുള്ള ഭാരതം എന്ന്‍ രാജ്യത്തിന്റെ പരാമര്‍ശങ്ങള്‍ ആണ്. അതില്‍ എവിടെയെങ്കിലും പാകിസ്താന്‍ എന്ന പ്രദേശത്തെ ജനങ്ങള്‍ ശത്രുക്കളാണ് എന്ന് പറയുന്നുണ്ടോ... ചന്ദു പറഞ്ഞ പുരാണത്തില്‍. അറിയില്ല, അടുക്കളക്ക് പുരാണങ്ങളിലും വേദങ്ങളിലും വലിയ അവഗാഹമില്ലതതോണ്ട് ചോദിച്ചതാ. പിന്നെ ഈ ബ്ലോഗ് അടുക്കള എഴുതിയത് ഭാരതമെന്ന ഇടുങ്ങിയ ചിന്തകല്‍ക്കപ്പുരതെക്ക് നമ്മുടെ സാഹോദര്യം വളരണം എന്ന ഉദ്ദേശത്തോടെയാണ്. അതിന് തുരങ്കം വച്ചു നമ്മെ വിഭജിക്കാന്‍ നടക്കുന്നവരെ തുറന്നു കാണിക്കാനും. എന്ത് കൊണ്ടു ഭാരതത്തിന്റെ അഖണ്ടാതയെ മാത്രം നാം ഓര്‍ക്കുന്നു. ഈ ലോകം തന്നെ ഒന്നായി നിന്നാല്‍ എത്ര സമ്പത്തു നമുക്കു പ്രതിരോധത്തിന് ചിലവാക്കുന്നതില്‍ നിന്നും മറ്റു നന്മാകല്ക് ഉപയോഗിക്കാം. വസുധൈവ കുടുംബകം എന്ന സങ്കല്‍പം ഈ പുരാണങ്ങള്‍ തന്നെയല്ലേ സമ്മാനിച്ചത്. അതില്‍ ഇങ്ങനെ വേര്‍പെട്ടു കഴിയാനല്ലല്ലോ, ഒരു കിളിക്കൊടെന്ന പോലെ ലോകം കഴിയണം എന്നല്ലേ പറയുന്നതു. പിന്നെ പുരാണങ്ങളെ ധിക്കരിക്കുകയാനെന്നു തോന്നരുത്, പുരാണങ്ങളില്‍ ഭാരതമാല്ലാതെ വേറെ ആരെക്കുരിചെന്കിലും പറഞ്ഞിട്ടുണ്ടോ. അക്കാലത്തു ലോകത്ത് മറ്റു ഭാഗങ്ങളിലുള്ള ജനങ്ങളെയും സംസ്കാരങ്ങളെയും പറ്റി, എന്തിന് മറ്റു കരകളെയും ദ്വീപുകളേയും പറ്റി. ഭാരതവും ലങ്കയും പിന്നെ ദേവലോകവും, നരകവും. ഈ ഒരു സങ്കല്പത്തിന് ഇന്നത്തെ ശാസ്ത്രവുമായി യുക്തി ചിന്തകളുമായി എങ്ങനെ സംവദിക്കാനാവും. അത് കൊണ്ടു ചന്ദു ക്ഷമിക്കുക. പുഷ്പക വിമാനം ഉണ്ടായിരുന്നു എന്ന് പുരാണത്തില്‍ പറയുന്നു. ആ വിമാനം തന്നെയാണ് ഇന്നു ഇന്ധനം നിറച്ചു പറക്കുന്ന വിമാനമെന്ന് വ്യാഖ്യാനിക്കുന്ന ചില പണ്ഡിതര്‍ നമുക്കിടയിലുണ്ട്. ഭാരതം എന്ന ഒരു വാക്കുണ്ടായെന്നു പറഞ്ഞു അത് ഇന്നു മന്‍മോഹന്‍ സിംഗ് ഭരിക്കുന്ന ഭാരതമെന്നു പറഞ്ഞാല്‍ എത്ര പേര്ക്ക് ഉള്‍ക്കൊള്ളാനാവും. അഭിപ്രായം അറിയചത്തിനു നന്ദി. അടുക്കള എന്താണ് ഉദ്ദേശിച്ചതെന്ന് ചന്ദുവിന് മനസിലായിക്കാനുമെന്നു കരുതട്ടെ. തുടര്‍ന്നും വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക.
എന്റെ അറിവില്‍ മനുഷ്യന്‍ മിക്ക ഭൂഖണ്ഡങ്ങളിലും വളരെ ചെറിയ കാലത്തിനു മുന്‍പ് (ചരിത്രം മൊത്തം നോക്കുമ്പോള്‍) ആണ് കാലുകുത്തിയത്. വിശാല അര്‍ത്ഥത്തിലുള്ള ഭാരതസങ്കല്പം . ബര്‍മ്മ മുതല്‍ ഇറാന്‍ വരെ കിടക്കുന്ന ഭൂമിയെക്കുറിച്ച് പറഞ്ഞിട്ടുള്ളതായിട്ടാണ് അറിവ്. ‘ഭാരതം’ എന്ന് പറഞ്ഞിട്ടില്ല എന്നതുകണ്ടിട്ടാണ് അത് തിരുത്താന്‍ ശ്രമിച്ചത് (ഞാനും ഒരു അജ്ഞാനിതന്നെ). സാര്‍വ്വദേശീയത എന്ന സങ്കല്പം അന്നും ഉണ്ടായിരുന്നല്ലോ. (അന്ന് ലോകാ.. എന്നതുകൊണ്ടുദ്ദേശിച്ചത് നേരത്തേ പറഞ്ഞ ഭാരതവര്ഷത്തെ ആയിരിക്കണം)
ആശയത്തെയും സങ്കല്‍പ്പത്തെക്കാളുമൊക്കെ ചിലത് ഇല്ലേ. അങ്ങനെ ഒരു ലോകത്ത് നിയമങ്ങള്‍ ഉണ്ടാകുമോ, നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ. ഒന്ന് മറ്റൊന്നിനെ ഹനിക്കാതെ എങ്ങിനെ നിലനില്‍ക്കും?(ഭൂമി ഇന്നേവരെ അങ്ങനെ നിലനിന്നിട്ടുണ്ടോ) അങ്ങനെ ഒരുലോകം ഏതുരീതിയില്‍ സ്രുഷിടിക്കപ്പെടും?
ഇതൊക്കെ എന്റെ ചിന്തയാണ് കേട്ടോ.
ലേഖനത്തിന്റെ അന്ത:സത്തയല്ല മുകളില്‍ വിമറ്ശനമായി എഴുതിയത്. ‘ഭാരതത്തെ’ പ്രതി അതിനെ ബന്ധപ്പെടുത്തിയതിനെയാണ്.
"തിരുവള്ളുവര്‍ പ്രതിമ അനാച്താദനം ചെയ്യുന്ന ദിനം ബന്ദായി ആഘോഷിച്ചു കര്‍ണാടകക്കാര്‍ തമിഴരോടുള്ള സഹോദര സ്നേഹം വെളിവാക്കിയത്. "
എനിക്കും ദുഖമുണ്ടാക്കിയ സംഭവമാണത്. കര്‍ണ്ണാടകയിലെ ചില ബ്ലോഗ്ഗര്‍മാര്‍ വിമര്‍ശിച്ചെഴുതിയതും കണ്ടു.എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ആ കൂടിച്ചേരലിനെ എതിര്‍ത്തത് കഷ്ടമായിപ്പോയി.
“Bharathathekkurichulla vivaranamellam abadhajadilam“
ഇതിഹാസ കാവ്യങ്ങളെന്നു പുകള്‍ പെറ്റ -രാമായണത്തിലോ മഹാഭാരതത്തിലോ വേദങ്ങളിലോ പുരാണങ്ങളിലോ ഒന്നും ഏക ഭരണത്തിന്‍ കീഴിലുള്ള ഭാരതം-
ഈ കാര്യത്തിലാണ് അത് എഴുതിയത്. വിഷുണുപുരാണത്തിന്റെ കാര്യം പറഞ്ഞതും. ഇപ്പോള്‍ വ്യക്തമാക്കിയതിന് നന്ദി.
mun videsha kaarya manthri jaswanth singh jinnaye kurichu puthiya pusthakam prasideekarichirikkunnu. athil ithile chila aashayangal parayunnuvennu thonni... enkilum vishwa saaodaryam enna sankalpam valare nallathaanu... abhinandanangal....
ആശംസകളോടെ,
well said. nice presentation, and bitter truths.
congrats.
good thoughts.
Post a Comment