ആദ്യ ഭാഗം ഇതാ ഇവിടെ.
തുടര്‍ന്ന് വായിക്കുക :-
പോക്രോവ്സ്കൊയില്‍ നിന്നും ബുക്കാറസ്റ്റില്‍ എത്തിയ ശേഷം റഷ്യ എന്നെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാനിഷ്ടപ്പെടാത്ത ഇന്നലെകള്‍ ആയിക്കഴിഞ്ഞിരുന്നു... റഷ്യ മാത്രമല്ല, റഷ്യയിലെ ഓര്‍മ്മകളുടെ ബാക്കിയെന്നോണം തുടര്‍ന്ന് വന്ന ബോറിസുമായുള്ള ജീവിതവും ഒരു ഓര്‍മ്മയായി മാറിയെങ്കിലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.
പപ്പായുടെ പ്രിയ ശിഷ്യനായിരുന്നു ബോറിസ് സോളോവീവ്. അവസാന കാലങ്ങളില്‍ തന്റെ അനുയായികള്‍ക്കിടയില്‍ പപ്പാ തന്റെ പിന്‍ഗാമിയായിപോലും അയാളെ പരിചയപ്പെടുത്താന്‍ തുടങ്ങിയിരുന്നു.പക്ഷെ എനിക്കൊരിക്കലും ബോറിസിനെ അംഗീകരിക്കാനായില്ല. പപ്പാ എന്നെ ഏറെ നിര്‍ബന്ധിച്ചുവെങ്കിലും. പക്ഷെ ഒടുവില്‍ ഇപ്പോള്‍... സ്ത്രീകളോടുള്ള അയാളുടെ അതിരുകടന്ന പെരുമാറ്റം ഏറെ കണ്ട എനിക്ക് ഇവിടെ അയാളുടെ സംരക്ഷണം തേടേണ്ടി വന്നത്... സ്ത്രീയുടെ വിധി പലപ്പോഴും അങ്ങിനെ ആവുന്നതെന്തേ? വിശന്നിരിക്കുന്ന ചെന്നായുടെ മുന്നിലെത്തുന്ന ആട്ടിന്‍ കുട്ടിക്ക് കിട്ടുന്ന സംരക്ഷണമാണ് സ്ത്രീക്ക് പലപ്പോഴും ലഭിക്കാറുള്ളതെന്നു ജീവിതയാത്രയില്‍ പലയിടത്തും തോന്നിയിട്ടുണ്ട്. എങ്കിലും ബോറിസിനോട് അങ്ങേ അറ്റം വെറുപ്പ് തോന്നിയത് വിവാഹം കഴിഞ്ഞു ഏറെ കഴിയും മുന്‍പുതന്നെ അയാളുടെ ഡയറിയിലെ കുറിപ്പ് കണ്ട നിമിഷം മുതലായിരുന്നു.
" ദുഃഖം തോന്നുന്നു. ഞാന്‍ കണ്ട ശരീരങ്ങളില്‍ ഏറ്റവും അനാകര്‍ഷകം എന്റെ ഭാര്യയുടെതാണ്.. നേരം കൊല്ലാനായി മാത്രം ഒരു ലൈംഗിക ബന്ധത്തിന് പോലും താല്പര്യം ജനിപ്പിക്കാത്ത ഒരു ശരീരം."
ഞാനന്ന സ്ത്രീ ഇല്ലാതായി പോകുന്നപോലെ ആണ് ആദ്യം തോന്നിയത്. എന്നിട്ടും ഞാന്‍ ബോറിസിനോട് തര്‍ക്കിച്ചു.
"താല്പര്യം ജനിപ്പിക്കേണ്ടത് എന്റെ ശരീരമല്ല, നിന്റെ മനസ്സാണ്... എന്നെ ഒന്നിനും കൊള്ളാത്തവളാക്കി സങ്കല്പിക്കുന്ന നിങ്ങളുടെ മനസ്സ്... അതാണ് ഈ ലോകത്തെ ഏറ്റവും അനാകര്‍ഷകം."
വസ്തുവിലല്ല, കാണുന്ന കണ്ണിനാണ് സൌന്ദര്യമെന്നു ഒരിക്കല്‍ പറഞ്ഞു തന്നത് പപ്പയാണ്.... നീണ്ട നേരത്തെ തര്‍ക്കത്തെ അയാള്‍ നിശബ്ദത കൊണ്ട് ജയിച്ചു. പക്ഷെ പപ്പായുടെ അനുയായികളായ സ്ത്രീകളുടെ മുന്നില്‍ മാറി മാറി തൊട്ടു കൊണ്ടിരുന്ന അയാളോട് തോല്‍ക്കാന്‍ എനിക്കാവില്ല, മറ്റെവിടെ തോറ്റാലും. അന്നുമുതല്‍ ഞാന്‍ തിരഞ്ഞത് ഒരവസരമാണ്. ഇന്നെന്നെ തേടി വന്ന ഈ അവസരം. അനാകര്‍ഷകമെന്നു സ്വന്തം ഭര്‍ത്താവ് വിശേഷിപ്പിച്ച ഈ ശരീരത്തിന്റെ ജ്വാലയില്‍ തന്നെ എനിക്ക് പുരുഷവര്‍ഗ്ഗത്തെ ദഹിപ്പിക്കണം. അതെ, ഈ മനസിലെ മഞ്ഞിന്റെ തണുപ്പ് ഇനിയാര്‍ക്കുമില്ല.
ബുക്കാറസ്റ്റിലെ പ്രശസ്തമായ ഓപ്പെറ ഹൌസ്... നിറഞ്ഞ സദസ്സിനു മുന്നില്‍... ഓരോ രോമാകൂപത്തെയും കൊളുത്തി വലിക്കുന്ന ഒരായിരം നയനങ്ങള്‍ക്ക് മുന്നില്‍.... റഷ്യന്‍ സാമ്രാജ്യത്തെ കയ്യിലോതുക്കാന്‍ ശ്രമിച്ച റാസ്പുട്ടിന്റെ മകള്‍ തന്റെ മദാലസ നൃത്തം കൊണ്ട് കാണികളുടെ മനസ്സില്‍ കനല്‍ മഴ പെയ്യിക്കാന്‍ പോകുന്നു. പക്ഷെ തന്റെ ചിന്തകളുടെ കനലുകള്‍ ഓരോ മനസ്സിലേക്കും നല്‍കിയ റാസ്പുട്ടിന്റെ ലക്ഷ്യം ആയിരുന്നില്ല മരിയയുടെത്. അപമാനിതയായ ഒരു പെണ്ണിന്റെ മറുപടി....
ഒരു പ്രദര്‍ശനം മാത്രം. മാനേജര്‍ തന്റെ വിലാസം തേടി നൂറുകണക്കിനാളുകള്‍ തിരക്കിയെത്തി എന്ന് അറിയിക്കും മുന്‍പേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അനാകര്‍ഷകമായ ഈ ശരീരത്തിന്റെ ശക്തി. മുന്നിലെ ഒരായിരം നയനങ്ങളില്‍ ഞാനത് വായിചെടുതിരുന്നു. എനിക്കത് മാത്രം മതിയായിരുന്നു, എന്റെ നഷ്ടമായ ആത്മവിശ്വാസം ഇരട്ടിയായി തിരികെ കിട്ടാന്‍... എങ്കിലും ഒരു അജ്ഞാതയായി തന്നെ കഴിയാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ...
പക്ഷെ അതിനെക്കാളേറെ ഞാന്‍ അത്ഭുതപ്പെട്ടത് ബോറിസിന്റെ പെരുമാറ്റത്തില്‍ ഉണ്ടായ മാറ്റം കണ്ടായിരുന്നു. ആദ്യ ദിനങ്ങളില്‍ രാത്രി വൈകി എത്തുന്ന ഞാന്‍ തണുത്ത രാത്രി മുഴുവന്‍ വീടിന്റെ പുറത്തെ സിറ്റ് ഔട്ടില്‍ കഴിയേണ്ടി വന്നിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അയാള്‍ വാതില്‍ അടക്കാതെ കിടന്നുറങ്ങാന്‍ തുടങ്ങി!!!! രണ്ടു ദിവസം കൂടെ കഴിഞ്ഞതോടെ ഉറങ്ങാതെ എന്നെ കാത്തിരിക്കുന്ന അയാളെ കാണാന്‍ കഴിഞ്ഞത് പെട്ടെന്ന് വിശ്വസിക്കാനായില്ല.
അടുത ദിവസം വരാന്‍ സാദാരണയിലും അല്പം വൈകിയിരുന്നു. വാതിലടച്ചു എന്റെ മുറിയുടെ നേരെ തിരിഞ്ഞ എന്നെ ബോറിസ് പേര് ചൊല്ലി വിളിച്ചു. ഏറെ നാളുകള്‍ക്കു ശേഷം.
"മരിയ..."
ഞാന്‍ അവിശ്വസനീയതയോടെ അയാളെ നോക്കി.
"എന്നോട് ക്ഷമിക്കുക, നീ സുന്ദരിയാണ്.. "
അയാളുടെ ദയനീയമായ ശബ്ദം ആദ്യമായി കേള്‍ക്കുകയായിരുന്നു.
"മറ്റാരെക്കാളും നീ സുന്ദരിയാണ്, ഞാന്‍ കണ്ട മറ്റാരെക്കാളും..."
കുറച്ചു നേരം നിശബ്ദനായെങ്കിലും എനിക്ക് തോന്നി അയാള്‍ക്ക് കൂടുതലെന്തോ പറയാനുണ്ടെന്ന്. ഒരു പക്ഷെ നിശബ്ദത കൊണ്ട് എന്നെ എന്നും തോല്പിച്ചയാള്‍ ഒടുവില്‍....
" നിന്റെ പപ്പാ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു, സാറിന്റെ കൊട്ടാരത്തിലെ സ്ത്രീകളെല്ലാം അദ്ദേഹത്തെ കാമിച്ചിരുന്നു എന്ന്. അന്ന് അത് വിഡ്ഢിത്തമായി കരുതിയ ഞാന്‍ പക്ഷെ പിന്നീട് അതെ മൂഡസ്വര്‍ഗത്തില്‍ മയങ്ങാന്‍ തുടങ്ങിയത് എന്നാണെന്നറിയില്ല.... പക്ഷെ ഇപ്പോള്‍ ഞാനറിയുന്നു, മരിയാ, എന്നോട് ആര്‍ക്കും കാമാമായിരുന്നില്ല, അറപ്പയിരുന്നിരിക്കണം, പക്ഷെ ആ അറപ്പിന്റെ മുകളില്‍ അവര്‍ ഇട്ട സ്വന്തം ആവശ്യങ്ങളുടെ തിരശീലയെ ഞാന്‍ കാമാമെന്നു ധരിച്ചു. പക്ഷെ കഴിഞ്ഞ ഒരാഴ്ചയായി ഓപ്പെറ ഹൌസില്‍ ഞാന്‍ കണ്ട കണ്ണുകളില്‍ എല്ലാം കാമാമായിരുന്നു. നിന്റെ ഈ രണ്ടു കണ്ണുകളില്‍ ഒഴികെ..."
അനാകര്‍ഷകമെന്നു എഴുതിയ ഈ ശരീരത്തെ കൊളുത്തി വലിക്കുന്ന നയനങ്ങള്‍ കാണാന്‍ അയാള്‍ എത്തണം എന്നാഗ്രഹിച്ചിരുന്ന എന്റെ മനസ്സ്... കുറച്ചു മുന്‍പ് വരെ ഉണ്ടായിരുന്ന പകയുടെ തീ ഇപ്പോള്‍ എവിടെ?
"ബോറിസ്, നിങ്ങള്‍ അവിടെ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല....."
"ഒരു തോല്‍വി ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.... പക്ഷെ.... വിജയാരവം മുഴക്കുമ്പോഴും, തോല്‍വിയുടെ കാണാക്കയങ്ങളിലേക്ക് പതിക്കുകയാണെന്ന് തിരിച്ചറിയാതെ പോകാതിരിക്കാന്‍ അതുകൊണ്ട് മാത്രമേ കഴിയുമായിരുന്നുള്ളൂ എന്ന് ഇപ്പോള്‍ ഞാനറിയുന്നു... മരിയ..."
വീണ്ടും നിശബ്ദതയുടെ നിമിഷങ്ങള്‍.. മുന്‍പ് എന്റെ വാഗ്വാദങ്ങളെ അയാള്‍ എന്നും ജയിച്ചിരുന്നത് കൊല്ലുന്ന മൌനം കൊണ്ടായിരുന്നു. ഇപ്പോള്‍ പക്ഷെ എന്റെ ഈ നിശബ്ദത ആരെയും തോല്‍പ്പിക്കനായിരുന്നില്ല....
"മരിയാ.... തീരുമാനങ്ങള്‍ എന്നും ജേതാവിന്റെ അവകാശമാണ്.... നിനക്ക് തിരഞ്ഞെടുക്കാം..."
അതിനുമുന്‍പോ ശേഷമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടിയിട്ടില്ല എന്നതാണ് സത്യം. പിന്നീടുള്ള യാത്രകളില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു വലിയ സത്യവും അതായിരുന്നു. തിരഞ്ഞെടുക്കേണ്ട അവസരങ്ങളില്‍ പോലും സ്ത്രീകള്‍ ആ സ്വാതന്ത്ര്യം മറന്നു പോകുന്നു. സാഹചര്യങ്ങള്‍ നിര്‍ബന്ധിതരാക്കുന്നു എന്നതിനേക്കാള്‍ സാഹചര്യങ്ങളെ നേരിടാന്‍ അസന്നിഗ്ദാതയെ മറികടക്കാന്‍ അവര്‍ പലപ്പോഴും ഭയക്കുന്നു. മിക്കപ്പോഴും മെച്ചപ്പെട്ട വഴികള്‍ മുന്നില്‍ കിടക്കുമ്പോഴും അവര്‍ അതെ പാതയില്‍ ബുദ്ദിമുട്ടി നീങ്ങുന്നു.... എനിക്കും ആ ധൈര്യം ഉണ്ടായില്ല. എന്നാല്‍ ആ ധൈര്യമില്ലായ്മയല്ല അന്നത്തെ തീരുമാനത്തിന്റെ യദാര്‍ത്ത കാരണമെന്ന് ഞാന്‍ മനസ്സിലാക്കിയത് പിന്നീടാണ്. ഏറെ വെറുക്കുന്നവരോട് സ്നേഹം തോന്നുക എന്നത് എളുപ്പമുള്ള കാര്യമാണെന്ന് പപ്പാ പറയാരുള്ളപ്പോള്‍ ഏറ്റവും എതിര്‍ത്തിരുന്നത് ഞാന്‍ ആയിരുന്നു. എന്നാല്‍ ഞാന്‍ അപ്പോള്‍ അറിയുന്നു. വെറുക്കുക എന്നത് അനന്തമായ ഒരു നേര്‍ രേഖയല്ല, മറിച്ച് ഉയരമേറിയ ഒരു പര്‍വതമാണ്... അതിന്റെ ഏറ്റവും ഉച്ചിയിലെതിയാല്‍ പിന്നെ.... അതെ എത്രയധികം വെറുക്കുന്നുവോ, സ്നേഹിക്കാന്‍ അത്രയേറെ സാധ്യതകള്‍ കൂടുന്നു....
സ്നേഹിക്കാന്‍ തുടങ്ങിയില്ലെങ്കിലും ബോറിസിനെ വെറുക്കാതിരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. ആ രാത്രി വീണ്ടും ഞാന്‍ അരക്ഷിതാവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ നിന്നും സുരക്ഷിതത്വത്തിന്റെ കോട്ടക്കുള്ളില്‍ ബന്ദനസ്ഥയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് ഇപ്പോള്‍ അറിയുന്നു. അടുത്ത ദിനം രാവിലെ തന്നെ ബോറിസിനോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്. " ഇനി ബുക്കരസ്റ്റില്‍ നില്‍ക്കേണ്ട. ഇന്ന് തന്നെ ഇവിടെ നിന്ന് പോകണം."
ബോറിസ് മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും എനിക്കുറപ്പുണ്ടായിരുന്നു ഇനിയൊരു രാത്രി ഓപ്പെറ ഹൌസിന്റെ ഈ നാട്ടില്‍ നില്‍ക്കേണ്ടി വരില്ലെന്ന്. കണ്മുന്നില്‍ കാണുന്ന പാതകള്‍ ഒന്നും അല്ല മനസ്സിന്റെ സഞ്ചാരപതമെന്നു അനുഭവിക്കുംബോഴല്ലാതെ വിശ്വസിക്കാന്‍ ആര്‍ക്കുമാവില്ല. അന്നന് രാത്രി തന്നെ ഞങ്ങള്‍ ഫ്രാന്‍സിലേക്ക് തിരിച്ചു. വീണ്ടും ഒരു പലായനം... പക്ഷെ റഷ്യയില്‍ നിന്ന് പോരുംബോഴുള്ളത് പോലെ മനസ്സ് ഇത്തവണ മരുഭൂമി ആയിരുന്നില്ല... അവിടവിടെ ചെറുനാമ്പുകള്‍ മുളയിടാന്‍ തുടങ്ങിയിരിക്കുന്നു...
പാരീസിന്റെ പ്രാന്തപ്രദേശത്ത് ഒരു ഇടുങ്ങിയ കൊച്ചു വീടാണ് ഞങ്ങള്‍ക്ക് കിട്ടിയത്. എങ്കിലും ആ കുടുസ്സുമുറിയില്‍ മറ്റെങ്ങുമില്ലാത്ത സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഞാന്‍ ശ്വസിച്ചു. ബോറിസ് അടുത്തുള്ള ഒരു ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. കൈയിലെ ആഭരണങ്ങളും പണവുമൊക്കെ അവസാനിച്ചു തുടങ്ങിയിരുന്നു അതിനകം. ഏകാന്തമായ പകലുകളില്‍ പലപ്പോഴും റഷ്യ തികട്ടി വന്നെങ്കിലും ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിടാന്‍ അതിനകം തന്നെ ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.
പക്ഷെ ആ ദിനം, 1918 ജൂലായ് മാസം അവസാനം ബോറിസ് വന്നത് കടിഞ്ഞാണിടാന്‍ കഴിയാത്ത വിധത്തില്‍ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍ത്തുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു......
തുടരും...
36. ദുര്‍മന്ത്രവാദിയുടെ മകള്‍ (ii) - തോല്‍ക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന സ്ത്രീകള്‍....
Posted by ANITHA HARISH on Saturday, May 15, 2010
Subscribe to:
Post Comments (Atom)
54 comments:
രണ്ട് ഭാഗങ്ങളും വായിച്ചു ....
പരിഭാഷ നന്നായിരിക്കുന്നു കേട്ടൊ.
അനിത.. പരിഭാഷ മനോഹരമായിട്ടുണ്ട്,, അടുത്ത ഭാഗങ്ങൾക്കായി കാക്കുന്നു
മാനവികതയുടെ മുഖമുദ്രയാണ്
റഷ്യന്‍ സാഹിത്യം .
ബ്ലോഗിലൂടെ അതു പരിചയ
പ്പെടുത്താനുള്ള ഉദ്യമത്തിന്
അഭിവാദ്യങ്ങള്‍
പ്രിയ ബിലാത്തിപട്ടണം / BILATTHIPATTANAM., മനോരാജ്, ജയിംസ് സണ്ണി പാറ്റൂര്‍ അടുക്കളയിലേക്ക് എത്തിയതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും ഒരുപാടു നന്ദി. പക്ഷെ ഒരു കാര്യം പറയാന്‍ മറന്നു പോയി. ഇതൊരു പരിഭാഷയല്ല ട്ടോ. സംഭവങ്ങളുടെ അതെ പടിയുള്ള അവതരണവും അല്ല. പലയിടത് നിന്നായി ലഭിച്ച ചിതറിയ ചില സംഭവങ്ങള്‍. അവയെ ചേര്‍ത്ത് വച്ച്, പഴുതുകള്‍ അടക്കാനായി കുറച്ചു ഭാവനയും ചേര്‍ത്ത് പറയുന്ന ഒരു കഥ. കഥാപാത്രങ്ങളും സംഭവങ്ങളും ഒക്കെ നടന്നത് തന്നെയാണ്. എങ്കിലും അവക്കിടയിലെ ചരിത്രം പറയാതെ പോയ ചില അവ്യക്തതകള്‍ പൂരിപ്പിക്കാനുള്ള അടുക്കളയുടെ എളിയ ശ്രമം. ഈ കഥ ചരിത്രത്തില്‍ അത്ര മാത്രം പ്രാധാന്യമുള്ളതോന്നുമായിരിക്കില്ല. എങ്കിലും അടുക്കളക്ക് തോന്നിയ ചില പ്രത്യേകതകള്‍... അവ കഥ പറഞ്ഞു തീര്‍ന്ന ശേഷം നിങ്ങളുമായി പങ്കു വക്കാം... എന്ത് കൊണ്ട് ഈ കഥ അടുക്കളയില്‍ പറഞ്ഞു എന്ന്.... കഥയെഴുതാനുള്ള വൈടഗ്ദ്യമോന്നും ഇല്ലാത്തത് കൊണ്ട് രസച്ചരട് മുറിഞ്ഞു പോകുന്ന വിധം വലിച്ചു നീട്ടലോ അസ്വാഭാവികതയോ തോന്നിയാല്‍ ക്ഷമിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ത്തു......
ഒന്നാം ഭാഗം മുന്‍പ് വായിച്ചിരുന്നു.ഈ ഭാഗവും ഇഷ്ടായി.സ്നേഹവും,വെറുപ്പും തമ്മിലുള്ള ആ കുഴമറിച്ചിലുകളൊക്കെ എത്ര സത്യമാണെന്നു തോന്നി.
ചരിത്രം പറയാതെ പോയത് അറിയാനുള്ള കൌതുകം എനിക്കുമുള്ളത് കൊണ്ട് അടുത്ത ഭാഗവും പ്രതീക്ഷിച്ചിരിക്കുന്നു.:)
സത്യത്തിൽ ഇതൊരു പരിഭാഷയായാണു തോന്നിയത് .. അതുകൊണ്ടാണു അങ്ങിനെ കമന്റ് ഇട്ടതും. പക്ഷെ ഒന്നാം ഭാഗത്തെ എനിക്ക് അങ്ങിനെ തോന്നിയിരുന്നില്ല.. അതിന്റെ അവസാനം കഥ തുടരും എന്ന് കണ്ടതും രണ്ടാം ഭാഗം ശരിക്കും ഒരു നോവൽ പോലെ തോന്നിയതും കൊണ്ട് എന്റെ പൊട്ട ബുദ്ധിക്ക് അങ്ങിനെ തോന്നി.. പിന്നെ പരന്ന വായന കുറവായതിലാൽ ഇത്തരം ഒരു പുസ്തകമുണ്ടൊ എന്നും അറിവില്ലായിരുന്നു.. പക്ഷെ എഴുത്ത് ഇഷ്ടമായി.. അപ്പോൾ പരിഭാഷ തെന്നെയെന്ന് തോന്നി.. ഒപ്പം നല്ല വായനാശീലമുള്ള ബിലാത്തി പറയുകയും ചെയ്തപ്പോൾ എന്റെ തോന്നലുകൾ ശരിയാവുമെന്ന് തന്നെ കരുതി.. ഒരു കാര്യം പരിഭാഷയല്ലെങ്കിൽ .. ഇത് കൂടുതൽ മനോഹരം എന്ന് ഞാൻ ഈ വേളയിൽ പറയട്ടെ..
വെറുക്കുക എന്നത് അനന്തമായ ഒരു നേര്‍ രേഖയല്ല, മറിച്ച് ഉയരമേറിയ ഒരു പര്‍വതമാണ്... അതിന്റെ ഏറ്റവും ഉച്ചിയിലെതിയാല്‍ പിന്നെ.... അതെ എത്രയധികം വെറുക്കുന്നുവോ, സ്നേഹിക്കാന്‍ അത്രയേറെ സാധ്യതകള്‍ കൂടുന്നു....
കുറച്ചു കൂടി ആഴത്തില്‍ ചിന്തിക്കുമ്പോള്‍ വളരെ ശരിയെന്നു തോന്നിപ്പോയി......... കഥ ശരിക്കും നടന്നതാണോ? അതോ ഭാവനയോ? നന്നായിരിക്കുന്നു........
വിശന്നിരിക്കുന്ന ചെന്നായുടെ മുന്നിലെത്തുന്ന ആട്ടിന്‍ കുട്ടിക്ക് കിട്ടുന്ന സംരക്ഷണമാണ് സ്ത്രീക്ക് പലപ്പോഴും ലഭിക്കാറുള്ളതെന്നു ജീവിതയാത്രയില്‍ പലയിടത്തും തോന്നിയിട്ടുണ്ട്.
Sthreekalil ninnu polum itharam samrkshanam sthreekalkku labhikkunnu ennu kelkkumbol nammude avastha ethra bhayanakamanu.... kathayum katha parachilum pathivupole manoharamaayittundu.
അടുക്കള കഥ പറയുമ്പോള്‍ ......
കൊള്ളാം.... വളരെ നന്നായിട്ടുണ്ട്......
പക്ഷെ എന്താണ് ഇങ്ങനെ ഒരു Heading?
.
luv 'n prayers...,
Aneesh Krishna
CMO : 99 46 10 39 10
രണ്ട് ഭാഗങ്ങളും വായിച്ചു നന്നായിട്ടുണ്ട് ചരിത്രത്തിനൽപ്പം കൂടി നിറം കൊടുത്തുകൊണ്ടുള്ള ഈ ശ്രമം പ്രശംസനീയം .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ചരിത്ര പ്രത്യേകിച്ച് റഷ്യയുടേതാകുമ്പോള്‍ വീണ്ടും ചികഞ്ഞുപോകുമ്പോള്‍, അതിന് സമയം കണ്ടെത്തുമ്പോള്‍ അതു മൊഴിമാറ്റമല്ലെങ്കിലും സുഖമുണ്ട്....ഇനിയുമെഴുതുകു നന്ദി...
ഗ്രേറ്റ്!! ബാകി കാത്തിരിയ്ക്കുന്നു.
അടുത്ത ഭാഗങ്ങൾക്കായി കാക്കുന്നു....
അനിത,
ബ്യൂട്ടിഫുള്‍.
എനിക്കും ഇതു പരിഭാഷയാണോ എന്താണ് എന്നുള്ള ഒരു ചിന്താക്കുഴപ്പം ഉണ്ടായിരുന്നു. എങ്കിലും ചില ഭാഗങ്ങള്‍ ഏതോ ബുക്കിലെ ഭാഗങ്ങളുടെ പരിഭാഷയല്ലേ. കൊട്ടേഷനില്‍ കൊടുത്തിരിക്കുന്നവ. അത് ഏതുബുക്കില്‍ നെന്നെടുത്തു എന്നു ചേര്‍ക്കുന്നത് നല്ലതല്ലേ.
അങ്ങനെ ഞാന്‍ കണ്ടില്ല.
എന്തായലും അനിതയുടെ ഭാഷ വളരെ ആക്ര്ഷണീയം തന്നെ സംശയമില്ല.
സസ്നേഹം
മാവേലികേരളം http://indiablooming.com/
പ്രിയ MKeralam അഭിപ്രായം അറിയിച്ചതിനു നന്ദി. അതിലെ ഒരു ഭാഗവും പരിഭാഷയല്ല ട്ടോ. സംഭവങ്ങള്‍ പലതും നടന്നത് അങ്ങിനെയാണോ എന്നും എനിക്കറിയില്ല. രാസ്പുട്ടിന്റെ മകള്‍ മരിയ, ഭര്‍ത്താവ് ബോറിസ്, മക്കള്‍ എന്നിങ്ങനെ ചില വിവരങ്ങള്‍ മാത്രം. പിന്നെ അവരുടെ രാഷ്ടങ്ങള്‍ തോരുമുള്ള പലായനത്തിന്റെ വിവരങ്ങള്‍ വിക്കി പീടിയയില്‍ നിന്നും തേടി പിടിച്ചു. ഭാക്കിയെല്ലാം അങ്ങനെ സങ്കല്‍പ്പിച്ചു. അതിലെ സംഭാഷണങ്ങള്‍ എന്റെ ചിന്തയില്‍ തോന്നിയതിനനുസരിച്ചു എഴുതിയെന്നെ ഉള്ളൂ. മറ്റെവിടെയെങ്കിലും അങ്ങിനെയുള്ള സംഭാഷണങ്ങള്‍ ഉണ്ടോ എന്നെനിക്കറിയില്ല ട്ടോ. അടുക്കളയിലേക്കു ഇനിയും വരണം. അഭിപ്രായങ്ങള്‍ അറിയിക്കണം.
Vaayichu.aashamsakal
അപമാനിതയായ ഒരു പെണ്ണിന്റെ മറുപടി....
ഇത് പരിഭാഷയോ കടമെടുത്തതോ എന്തോ ആയിക്കൊട്ടോ അത് അന്വേഷിക്കാനും ഞാന്‍ നിക്കുന്നില്ല എന്തായാലും വളരെ നല്ല എഴുത്ത് നല്ല വായന സുഖം നല്‍കുന്നുണ്ട് ..അഭിനന്ദനങ്ങള്‍
അനിത ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ മരിയയുടെ കഥ പറയുമ്പോള്‍... ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു കഥാപാത്രത്തിന് കൂടി ശാപമോക്ഷം ലഭിക്കുകയാണ്... അവളുടെ വ്യഥകള്‍.. യാതനകള്‍... ഇന്നും നമ്മുടെ ഇടയില്‍ ജീവിച്ചു മരിക്കുന്ന എല്ലാ മരിയമാര്‍ക്കും വേണ്ടി... അനിതയോട് നന്ദി പറയുന്നു....
സ്നേഹത്തോടെ...
സ്ത്രീകള്‍:സാഹചര്യങ്ങള്‍ നിര്‍ബന്ധിതമാക്കുന്നു എന്നതിനേക്കാള്‍
സാഹചര്യങ്ങളെ നേരിടാന്‍ അവര്‍ ഭയക്കുന്നു..വാചകങ്ങള്‍
ഒറിജിനല്‍ ആണോ interpretation ആണോ എന്ന് അറിയില്ലെങ്കിലും
ശക്തമായ അവതരണം.അഭിനന്ദനങ്ങള്‍ ..
nannayirikkunnu..........aashamsakal nerunnu........
nannayirikkunnu..........aashamsakal nerunnu........
നന്നായിരിക്കുന്നു കഥ...
നന്നായി പറയുകയും ചെയ്തു...
ആശംസകൾ....
ഇതിന്റെ ബാക്കി പിന്നെ വന്നില്ലല്ലൊ..?
puthiya post poratte...kaathirikkunnu.
അടുക്കള കഥ പറയുമ്പോള്‍ ......
കൊള്ളാം.... വളരെ നന്നായിട്ടുണ്ട്......
valare nannayirikunnu ...
വായനാശീലം വളരെ കുറവായതിനാലാണ് ചോദിക്കുന്നത്, ഇതൊരു പരിഭാഷയാണോ, പകര്‍ത്തെഴുത്താണോ, സൃഷ്ട്ടിയാണോ?
കമന്റ്സ് ഇപ്പോഴാണ് വായിച്ചത്. സംഭവം എന്താണെന്ന് പിടിക്കിട്ടി. ഗംഭീരമായ ഒരു ഉദ്യമം.... എല്ലാ ഭാവുകങ്ങളും!!!!!
വായിച്ചു ... നന്നായി പരിഭാഷ ചെയ്തിരിക്കുന്നു ...
അടുക്കള കഥ പറയുമ്പോള്‍ ......
വളരെ നന്നായിട്ടുണ്ട്......:-)
nannayirikkunnu
ozhukkulla paribhasha
തുടക്കം നന്നായി........ വായനതുടരുന്നതെയുള്ളൂ ( വിസ്തരിച്ച് വായിക്കണം) രണ്ടാഭാഗവും വായിച്ചിട്ട്..കമന്റ്....
'adukkala' kollaam ketto.......
വായിച്ചു. നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ :)
Oru Party athu pala vidhathilulla pala asayangalulla oru padu perude koottaymayanu... so defenitly so many issues will come..
Athu partikku akathu ninnum solve cheyyam allenkil Prathishedham ariyikkam. But you took a wrong decision. Athu kondu CPM inu onnum sambhavikkan pokunnilla. thangale avaganichu ennu paranju engane... 2 thavana seat thannu.. oru thavana kanakkakkanda Lok sabha seat athilum thangalkku vijayikkan kazhinjilla. pinne Thangalkku mathramall samarathil apakadam pattiyathu. Ayirakkanakkinu saghakkal jeevan koduthu undakkiyathanu ee prasthanam. swantham thalparyam samrashikkan vilakuranja ithu polulla theerumanangal thikachum nanam ketta onnayi poyi. Pandu party undakkan thallukondum Chora sardichum kodiya peedanangal sahicha oru Achachanteyum , achantem- Makananu njan70 kollam partikku vendi pravarthichittum oru Panjayathu electionu polum malasarichittilla. ente appooppan.
Njan Thankale alochishu Abhimanam kondittundu athil njan ippol Sarikkum Lajjikkunnu.
Really Pity on Mrs:SINDU JOY.
Appol Seatnu vendiyayirunnu Grenade Chavitti Pottichathu alle....Kashtam...
വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ് ചെയ്യൂ.. http://i.sasneham.net/profiles/blog/list
കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
http://i.sasneham.net/main/invitation/new
First time here .. following you ..Do visit my blog when time permits and hope you will follow me too !!
http://worldofsaranya.blogspot.com/
http://foodandtaste.blogspot.com/
കൊള്ളാം ..:)
Great. അഭിവാദ്യങ്ങള്‍
valarea nallathu...........
vyethyathmaaya aakhyaanam....
രണ്ട് ഭാഗവും വായിച്ചു. പ്രത്യേക വായനാനുഭവം സമ്മാനിച്ചതിനു നന്ദി
OT
എന്താ അടുക്കള തുറക്കാറില്ലേ ഇപ്പോള്‍
പരിഭാഷ നന്നാവുന്നുണ്ട്..
മനോഹരമായിട്ടുണ്ട്.
nannayittund..........Goood!!!
പരിഭാഷ മനോഹരമായിട്ടുണ്ട്
വായിച്ചപ്പോള്‍ കരുതിയതു, നല്ല ഒരു കഥയുടെ സുന്ദരമായ പരിഭാഷ എന്നു തന്നെയാണു. അങ്ങിനെ അല്ല എന്നറിയുമ്പോള്‍ വളരെ കൂടുതല്‍ ബഹുമാനം തോന്നുന്നു. ഏറെ ശക്തവും അതിലേറെ സുന്ദരവും ആയ ഭാഷ. കമന്റെഴുതി പരിചയം കുറവാണു, പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍ ഒരുപടിഷ്റ്റപ്പെട്ടു... കൂടുതല്‍ പ്രതീക്ഷിക്കുന്നു...
ഷിനോജ്
ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്........ ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.......?
Athu kollaam.. തീരുമാനങ്ങള്‍ എന്നും ജേതാവിന്റെ അവകാശമാണ്.... ""
good translation..
http://automateinfo.com
അപ്രതീക്ഷിതമായിട്ടാണ് ഈ സൈറ്റ് കണ്ണില്‍ പെട്ടത്.....അടുക്കളയിലേക്കു ഒരെത്തി നോട്ടം എന്ന് വേണമെങ്കില്‍ പറയാം.....അദ്ഭുതങ്ങളുടെ കലവറ പോലെ ഒരു കഥ യും കിട്ടി.....ഒത്തിരി ഇഷ്ടായി...ഒരു പരിഭാഷപോലെ തന്നെയാണ് രണ്ടാം ഭാഗം വായിച്ചപ്പോള്‍ തോന്നിയതും...നല്ല ഒരു നോവല്‍ന്റെ പ്രതീതിയും...ഇനീയും വരാം ഈ അടുക്കളയിലേക്കു......
അപ്രതീക്ഷിതമായിട്ടാണ് ഈ സൈറ്റ് കണ്ണില്‍ പെട്ടത്.....അടുക്കളയിലേക്കു ഒരെത്തി നോട്ടം എന്ന് വേണമെങ്കില്‍ പറയാം.....അദ്ഭുതങ്ങളുടെ കലവറ പോലെ ഒരു കഥ യും കിട്ടി.....ഒത്തിരി ഇഷ്ടായി...ഒരു പരിഭാഷപോലെ തന്നെയാണ് രണ്ടാം ഭാഗം വായിച്ചപ്പോള്‍ തോന്നിയതും...നല്ല ഒരു നോവല്‍ന്റെ പ്രതീതിയും...ഇനീയും വരാം ഈ അടുക്കളയിലേക്കു......
വളരെ മനോഹരം ആശംസകള്‍ സ്നേഹത്തോടെ പ്രവാഹിനി
വേറിട്ട വായനാ അനുഭവം. ഇനിയും പ്രതീക്ഷിക്കുന്നു.
https://skpkadhakal.blogspot.com/
Post a Comment