32. നിത്യാനന്ദയും ഉണ്ണിത്താനും ടൈഗര്‍ വൂഡ്സും മറ്റു ചിലരും....

on Friday, March 05, 2010

അടുക്കളയെ പലരും കപട സദാചാരത്തിന്റെ വക്താവായി കുറ്റപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും പുരോഗമനം എന്നത് സദാചാരത്തിന്റെ വിപരീതമായി കരുതുന്നവര്‍. അങ്ങനെ കരുതുന്നവരില്‍ നിന്നും അടുക്കള മുഖം മറക്കുന്നില്ല. കാരണം കപടം എന്നതിന്റെ അര്‍ഥം ശരിക്കും അറിയുന്നവരാണല്ലോ അവര്‍. എങ്കിലും ഒന്ന് പറയട്ടെ, അടുക്കള വക്താവാണ്‌, കപട സദാചാരത്തിന്റെ അല്ല, സദാചാരത്തിന്റെ. കാപട്യത്തെ അടുത്തറിഞ്ഞ അവര്‍ക്ക് അതില്‍ നിന്നും അടുക്കളയിലേക്കുള്ള ദൂരം അറിയാനാത്തതിലുള്ള സങ്കടത്തോടെ തന്നെ ഇന്നത്തെ കഥ തുടങ്ങട്ടെ.

-സ്നേഹിക്കുന്നത് കുറ്റമാണോ?
-അല്ല.
-സ്നേഹം പ്രകടിപ്പിക്കുന്നതോ?
-അല്ലെ അല്ല.

അടുത്തിടെ നടന്ന, നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ മനസ്സില്‍ സ്വാഭാവികമായി ഉയര്‍ന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. അതോടൊപ്പം മനസ്സിനോട് യുക്തി ചോദിച്ച ചില ചോദ്യങ്ങളും ഇവിടെ കുറിക്കാതെ വയ്യ.

-സ്നേഹം സന്തോഷം മാത്രമാണോ നല്‍കുന്നത്?
-പലപ്പോഴും.
-അങ്ങനെ എങ്കില്‍ ചിലപ്പോഴെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് വേദന നല്‍കുന്ന സ്നേഹം കുറ്റമാണോ?

തെറ്റല്ല എന്ന് വേണമെങ്കില്‍ പറയാം. സ്നേഹം, പ്രണയം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെട്ടവരുടെ മാത്രം സ്വകാര്യത തന്നെയാണെന്ന് നിങ്ങള്‍ക്കൊപ്പം അടുക്കളയും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ആ സ്വകാര്യത സ്വന്തം കര്‍ത്തവ്യങ്ങളെ കടമകളെ മറക്കാനോ മാറ്റാനോ ഉള്ള ന്യായീകരണം ആവുമ്പോള്‍.... ഇല്ല. അടുക്കളക്ക് അതോടൊപ്പം നില്‍ക്കാനാവില്ല. ഒരിക്കലും.

അടുത്തിടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ രാജ് മോഹന്‍ ഉണ്ണിത്താനെയും സഹപ്രവര്‍ത്തകയായ ഒരു യുവതിയെയും മഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നും പോലീസ് പിടിച്ചു കൊണ്ടുപോയ സംഭവം ഏറ്റവും പ്രകോപിതരാക്കിയത് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെ ആയിരുന്നില്ല എന്നതാണ് രസകരം. കേരളത്തിലെ സാംസ്കാരിക രംഗത്തെ പുരോഗമന വാദികള്‍ എന്ന പട്ടം സ്വയം കയ്യാളുന്നവര്‍ ആയിരുന്നു ആ ചിത്രം കണ്ടു രോഷാകുലര്‍ ആയതു. എഴുത്തുകാരും സാംസ്കാരിക നായകരും സമൂഹത്തിലെ സദാചാര പൊലീസിനെതിരെ ഉറഞ്ഞു തുള്ളി. ഉണ്ണിത്താനും സഹപ്രവര്‍ത്തകക്കും അങ്ങനെ ഒരു മോഹമുണ്ടെങ്കില്‍ അതിനു സഹായിക്കേണ്ടവരായിരുന്നു ഇടതു പക്ഷ പ്രവര്‍ത്തകര്‍ എന്ന ധ്വനിയായിരുന്നു പലരുടെയും വാക്കുകളില്‍ മുഴങ്ങിയത്. ( ശ്രീമാന്‍ സക്കറിയക്ക് പയ്യന്നൂരില്‍ നിന്നും ലഭിച്ച സ്വീകരണത്തോടെ കേരളത്തിലെ ഇടതു പക്ഷം തങ്ങളുടെ അത്ര പുരോഗമിച്ചിട്ടില്ല എന്ന് കുറഞ്ഞത്‌ അദ്ദേഹത്തിനെങ്കിലും ബോധ്യമായിക്കാണും. അല്ലെങ്കിലും ഇവര്‍ വിഭാവനം ചെയ്യുന്ന പുരോഗമനം ബന്ധങ്ങള്‍ക്ക് ശിലായുഗത്തിലെ നിര്‍വ്വചനങ്ങള്‍ നല്‍കുക എന്നതാണല്ലോ ) ഉണ്ണിത്താന്‍ തന്നെ പിടിക്കാന്‍ വന്ന ജനങ്ങളോടും പോലീസിനോടും "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല" എന്ന് പറഞ്ഞതിന് പകരം " ഞങ്ങള്‍ തമ്മില്‍ പലതും ഉണ്ടാകാം, അതിനു നിങ്ങള്‍ക്കെന്താ" എന്ന് ചോദിക്കണമായിരുന്നു എന്ന അര്‍ത്ഥത്തിലാണ് ഇക്കഴിഞ്ഞ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ഒരു സഹോദരി എഴുതിയത്.

ആ സഹോദരിക്കും അങ്ങനെ ചിന്തിക്കുന്ന ചുരുക്കം ചിലര്‍ക്കും കഴിഞ്ഞേക്കാം. പക്ഷെ ഒരു ഭര്‍ത്താവിനു, സഹോദരന്, പിതാവിന് ഒരിക്കലും അങ്ങനെ പറയാനാവില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ അവരല്ലാതാകും. അത് വെളിവാക്കുന്നത് സ്നേഹിക്കുന്നതില്‍ ശരിയോടൊപ്പം തെറ്റും ഉണ്ട് എന്ന് തന്നെയല്ലേ.

സ്വാര്‍ത്ഥരാവുമ്പോള്‍ മാത്രമേ മനുഷ്യനു തന്നെ വളര്‍ത്തിയ സമൂഹത്തെയും കടമകളെയും മറക്കാനാവൂ. പക്ഷെ അവരോര്‍ക്കുന്നില്ല അവരെപ്പോലെ മുന്‍ തലമുറയും ചിന്തിച്ചിരുന്നെങ്കില്‍ ഇങ്ങനെ നടക്കാന്‍ അവര്‍ വളരില്ലായിരുന്നു എന്ന്. ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ് സന്തോഷകരമായ കുടുംബാന്തരീക്ഷം. അങ്ങനെ അല്ലാത്ത സാഹചര്യങ്ങളില്‍ വളരുന്ന മക്കളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പക്ഷെ ഈ പുരോഗമന വാദികള്‍ക്ക് അറിയാന്‍ കഴിഞ്ഞേക്കില്ല. സ്വന്തം സുഖങ്ങള്‍ക്കപ്പുറത്തെ യാതൊന്നും അവര്‍ക്കറിയെണ്ടല്ലോ!!! പക്ഷെ ഒന്നുണ്ട്, ആ മക്കളാണ് പലപ്പോഴും സമൂഹത്തിന്റെ അരക്ഷിതാവസ്തക്ക് കാരണമായിട്ടുള്ളത്. വഴി തെറ്റി പോകുന്ന മനുഷ്യരില്‍ പലര്‍ക്കും കാരണമായി പറയാനുള്ളത് ബാല്യത്തിലും കൌമാരത്തിലും വീട്ടില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയും കുടുംബത്തിലെ അന്തച്ചിദ്രങ്ങളും ഒക്കെയാണ്, അതല്ലെങ്കില്‍ അനുഭവിക്കാന്‍ കഴിയാതെ പോയ സ്നേഹം. അതെല്ലാം വെളിവാക്കുന്നത് പുരോഗതിയിലേക്കുള്ള യാത്രയില്‍ കുടുംബഭദ്രതക്കുള്ള പ്രാധാന്യത്തെ തന്നെയാണ്.
പുരോഗമന വാദികളുടെ ഇരട്ട മുഖം വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഈ ആഴ്ച നടന്നു. സണ്‍ ടി.വി. യിലെ നിജം എന്ന പരിപാടിയില്‍ തമിഴ്നാട്ടിലെ നിത്യാനന്ദ പരമഹംസര്‍ എന്ന സന്യാസിയും ഒരു പ്രശസ്ത നടിയും ഉള്‍പ്പെട്ട കിടപ്പറ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്തത് കഴിഞ്ഞ ദിവസമാണ്. പ്രധാന മാധ്യമങ്ങളില്‍ എല്ലാം അപ്രധാനമല്ലാത്ത രീതിയില്‍ വാര്‍ത്തകളും വന്നു. പുരോഗമന വാദികള്‍ ആരും തന്നെ സ്വാമിയുടെ സ്വകാര്യതയെ ന്യായീകരിച്ചു കണ്ടില്ല. ഉണ്ണിത്താന്‍ ആരോ ആയിക്കൊള്ളട്ടെ പക്ഷെ ഒരു മനുഷ്യന്റെ സ്വകാര്യതയെ കടന്നു കയറാന്‍ മറ്റൊരാള്‍ക്ക് അധികാരമില്ല എന്ന് പറഞ്ഞവര്‍ സ്വാമി ആരോ എന്തോ ആകട്ടെ അയാളുടെ സ്വകാര്യതയില്‍ ടി വി. ചാനലിനെന്തു കാര്യമെന്നും, ചാനല്‍ ചെയ്തത് മഹാപരാധമെന്നും ചിലപ്പോള്‍ പറഞ്ഞേക്കാം. തെറ്റ് ചെയ്യുന്നവരല്ലല്ലോ, അത് കണ്ടെത്താന്‍ നടക്കുന്നവരാണ് തെറ്റുകാര്‍ എന്നാണല്ലോ അവരുടെ മതം. താന്‍ ബ്രമ്ഹചാരിയെന്നു പറഞ്ഞിരുന്ന സ്വാമി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നതില്‍ പക്ഷെ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. അതെ അപ്പോള്‍ അവിടെ സ്വകാര്യത എന്നത് വഞ്ചന ആവുന്നു. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? അതുപോലെ തന്നെയല്ലേ കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും പരസ്പരമുള്ള വാഗ്ദാനം. ആ ബന്ധത്തിനപ്പുറത്ത് സ്വാതന്ത്ര്യം തേടി പുത്തന്‍ സ്വകാര്യതകള്‍ തീര്‍ക്കുന്നവര്‍ അതെ വഞ്ചന തന്നെ അല്ലെ ചെയ്യുന്നത്. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാനും താമസിക്കാനും എല്ലാം സ്വാതന്ത്ര്യം വേണമെന്ന വാദത്തിനും ചില മറുമുഖങ്ങള്‍ ഉണ്ട്. ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്ത ചില സഹോദരിമാരെ പിന്നീടു ഇന്റര്‍നെറ്റിലൂടെയും എം.എം.എസ്സുകളിലൂടെയും ആണ് ലോകം കണ്ടത്. സ്വാതന്ത്ര്യത്തിന്റെ നല്ല നല്ല ഓര്‍മ്മകള്‍ അവരെ ഈ ജീവിതകാലം മുഴുവന്‍ വെട്ടയാടാതെ തരമില്ല. അത് മലയാളി പുരുഷസമൂഹത്തിന്റെ മനോരോഗമെന്ന് വേണമെങ്കില്‍ തള്ളിക്കളയാം. പക്ഷെ അത്തരം മനോരോഗികളുടെ നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യം എത്ര കണ്ടു സുരക്ഷിതമാണെന്ന് നിങ്ങള്‍ ഓര്‍ക്കാത്തതെന്തേ? അതോ ഞങ്ങള്‍ക്ക് സുരക്ഷ വേണ്ട , സ്വാതന്ത്ര്യം മാത്രം മതി എന്ന ചിന്തയിലോ?

ഇത്തരം മനോരോഗങ്ങളില്‍ നിന്നും മോചനം നേടിയെന്നു പറയുന്ന പാശ്ചാത്യ സമൂഹത്തില്‍ നിന്നും അടുത്തിടെ ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാതിരിക്കാന്‍ വയ്യ. ലോക പ്രശസ്ത ഗോള്‍ഫ് കളിക്കാരനായ ടൈഗര്‍ വുഡ്സ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലോകത്തോട്‌ മനസ്സ് തുറന്നത് നമ്മളില്‍ പലരും കണ്ടതാണ്. തന്റെ വഴി വിട്ട ജീവിതത്തിനു, ( ചിലര്‍ ഇപ്പോള്‍ പറയുന്ന പുരോഗമന ജീവിതത്തിനു) ലോകത്തോട്‌ മാപ്പ് പറയുകയായിരുന്നു അദ്ദേഹം. പുരോഗമന വാദികള്‍ സ്വാതന്ത്ര്യത്തിന്റെ മാതൃകയായി പറയുന്ന പാശ്ചാത്യ ലോകം കുടുംബത്തിനും സദാചാരത്തിനും എത്ര കണ്ടു പ്രാടാന്യം നല്‍കുന്നു എന്ന് ടൈഗറിന്റെ ഓരോ വാക്കുകളും വിളിച്ചോതുന്നു. ബന്ധങ്ങളില്‍ പരസ്പര സ്വാതന്ത്ര്യമോ, സ്വകാര്യതയോ അല്ല, മറിച്ചു പരസ്പരം പുലര്‍ത്തേണ്ട പാലിക്കേണ്ട വിശ്വാസമാണ് ഏറ്റവും വലുതെന്നു പറഞ്ഞ ആദ്യത്തെ പാശ്ചാത്യനല്ല ടൈഗര്‍. മാജിക് ജോണ്‍സന്‍, ബില്‍ ക്ലിന്റന്‍, ബോറിസ് ബെക്കെര്‍, ഡേവിഡ് ബെക്കാം തുടങ്ങി എത്രയോ പേര്‍ തങ്ങള്‍ക്കു സംഭവിച്ച തെറ്റുകള്‍ ഏറ്റു പറഞ്ഞു ജീവിതം കരുപ്പിടിപ്പിച്ചവര്‍ ഉണ്ട്... നമ്മുടെ പുരോഗമന വാദികളുടെ കണ്ണുകള്‍ അതൊന്നും കാണാത്തതില്‍ അത്ഭുതമില്ല. കാരണം ഇവര്‍ തേടുന്നത് നൈമിഷിക സുഖങ്ങള്‍ മാത്രമാണല്ലോ.ഇപ്പോള്‍, ഇന്ന്. അത്ര മാത്രം. നല്ലൊരു നാളെ എന്നത് അവരുടെ ചിന്തയുടെ ചക്രവാളങ്ങളില്‍ പോലുമില്ല.

മറിച്ചും ഉദാഹരണങ്ങള്‍ കണ്ടേക്കാം, എങ്കിലും ഓരോ ബന്ധങ്ങളും തകരുന്നത് സ്വാതന്ത്ര്യത്തിന്റെയോ സ്വകാര്യതയുടെയോ പേരില്‍ ആയിരുന്നില്ല. പരസ്പരമുള്ള വിശ്വാസങ്ങളില്‍ മായം കലരുമ്പോഴാണ്. സ്വാര്തരാവുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ആ പരസ്പര വിശ്വാസം തന്നെയാണ്. അടുത്തിടെ കണ്ട ഒരു പരസ്യ വാചകമാണ് ഓര്‍മ്മ വരുന്നത്. വിശ്വാസം; അതല്ലേ എല്ലാം. പക്ഷെ പുരോഗതിയുടെ ഇന്നത്തെ വക്താക്കള്‍ക്കു അത് ഒന്നുമല്ല എന്നത് ഏറെ വേദനാജനകം തന്നെ. ഇവരില്‍ ഏറെ പേരും സ്വയം സ്ത്രീപക്ഷവാദികള്‍ എന്ന് സ്വയം അഭിമാനിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. യദാര്‍ത്ഥത്തില്‍ സ്ത്രീകളെ അരക്ഷിതരാക്കി ചൂഷണം ചെയ്യുക എന്നതാണ് ഇവര്‍ ചെയ്യുന്ന സ്ത്രീപക്ഷപ്രവര്‍ത്തനം. അവരുടെ മനോ വൈകൃതങ്ങള്‍ ആണ് ഉണ്ണിത്താന്‍ സംഭവങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ പിന്തുനയുമായെത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. അവരുടെ അരാജക ജീവിത മോഹങ്ങള്‍ക്ക് തടസ്സമാകുന്നവരെ ആണ് കപട സദാചാര വാദികളായി മുദ്ര കുത്തുന്നത്. പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടി ജീവിക്കുന്നു, ശരിയാണ്, പക്ഷെ അടുത്ത തലമുറക്കായി നിങ്ങള്‍ എന്ത് നല്‍കുന്നു?

ജലത്തിന്റെ ശക്തമായ ഒഴുക്കിനെ അണകെട്ടി നിയന്ത്രിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്‌. ആ ഒഴുക്കിനെക്കാള്‍ ശക്തമാണ് മനുഷ്യന്റെ മനസ്സും. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള പ്രവാഹം തന്നെയാണ്. എന്നാല്‍ ആ ഊര്‍ജ്ജത്തെ നിയന്ത്രിക്കാനായാല്‍ അത് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനു കൂടിയാണ് ഉപകാരപ്രദമാവുന്നത്. എന്നാല്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നത് ആ ഒഴുക്കിനെ നിയന്ത്രിക്കാതെ എല്ലാം തകര്‍ത്തെറിഞ്ഞു സ്വയം നശിക്കാന്‍ അനുവദിക്കണം എന്നാണു. മനുഷ്യനെ കേവലം മൃഗമാക്കണം എന്നാണു അതിലൂടെ ആവശ്യപ്പെടുന്നത്. അതെ യുഗങ്ങള്‍ കൊണ്ട് താണ്ടി വന്ന പുരോഗതിയില്‍ നിന്നുമുള്ള തിരിച്ചു പോക്ക്.


എങ്കിലും പൊതു സമൂഹം ഇത്തരം കപട പുരോഗമന വാദികളുടെ ജല്‍പ്പനങ്ങളെക്കാള്‍ വില നല്‍കുന്നത് സദാചാര മൂല്യങ്ങള്‍ക്ക് തന്നെ ആണെന്നതിന്റെ ഉത്തമ സാക്ഷ്യങ്ങള്‍ ആണ് ഉണ്ണിത്താന്‍ സംഭവവും, പയ്യന്നൂര്‍ സംഭവവും, നിത്യാനന്ദ സംഭവവും. സദാചാര മൂല്യങ്ങല്‍ക്കനുസൃതമായി ജീവിതത്തെ നിയന്ത്രിക്കുന്നത്‌ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണെന്ന് അവര്‍ക്കറിയാം. ഇപ്പറഞ്ഞ പുരോഗമന വാദികളുടെ വാദങ്ങള്‍ അല്ല ശരി എന്നതല്ലേ "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല " എന്ന് പറയാന്‍ ശ്രമിച്ചതിലൂടെ ഉണ്ണിത്താനും പറഞ്ഞത്.

80 comments:

mini//മിനി said...

ഒരു നേതാവ് പറയുന്നത് പൊതുജനം അനുസരിക്കുന്നു. എന്നാൽ അത് പറയുന്നവർക്ക് എന്തും ചെയ്യാം എന്ന അവസ്ഥ പാടില്ല. സ്ത്രീ പുരുഷ ബന്ധത്തിന് ഒരു പവിത്രത നൽകിയ കേരളത്തിൽ നേതാക്കന്മാർ ഇങ്ങനെയായാൽ മറ്റുള്ളവർ എന്ത് ചെയ്യും? പിന്നെ സാമിമാരുടെ കഥകൾ ഒരു തുടർക്കഥ ആയി മാറുകയാണല്ലൊ. ഇത് അടുക്കളയിൽ ചർച്ച് ചെയ്യുന്നത് നന്നായി.

വിചാരം said...

വീണ്ടും വീണ്ടും ജനം മറന്നത് ഇങ്ങനെ പറയുന്നത് തന്നെ ഉണ്ണിത്താനോട് ചെയ്യുന്ന നീതികേടല്ലേ.. ഒരു പെണ്ണിന്റെ പൂര്‍ണ്ണ സമ്മതത്തോടെ അവളുമായി അന്തിയുറങ്ങുന്നത് ഒരു തെറ്റും ഇല്ല എന്ന കാഴ്ച്ചപ്പാടാണ് എനിക്ക് അതേത് സാമി ചെയ്താലും ഉണ്ണിത്താന്‍ ചെയ്താലും.

ANITHA HARISH said...

മിനി, ഇത് തുടര്‍ക്കഥ തന്നെയാണ്, പലതും നമ്മള്‍ അറിയുന്നില്ലെന്ന് മാത്രം. പക്ഷെ, അതിനെ പിന്താങ്ങുന്നവരെ തുറന്നു കാണിക്കുക എന്നതാണ് അടുക്കള ഉദ്ദേശിച്ചത്. വിചാരം, ഉണ്ണിത്താനെ കുറിച്ചു മറന്നു തുടങ്ങിയതു വീണ്ടും പറയുന്നതിനേക്കാള്‍ നീതി കേടാണ് അയാള്‍ ഒന്നും സംഭവിച്ചില്ലെന്നു പറഞ്ഞാലും സംഭവിച്ചു എന്ന് പരയനമായിരുന്നെന്നും, അതില്‍ എന്താണ് തെറ്റെന്നും ചോദിക്കനമായിരുന്നെന്നും ഉപദേശിക്കുന്നത് എന്ന് അടുക്കള ചിന്തിക്കുന്നു. പിന്നെ പൂര്‍ണ്ണ സംമാതമുന്ടെങ്കിലും അന്തിയുറങ്ങുന്നത് ശരിയാണെന്ന് അടുക്കളക്ക് പറയാനാവില്ല. അത് മറ്റു പലരെയും വേദനിപ്പിക്കുമ്പോള്‍. വിശ്വാസങ്ങളെ ഹനിക്കുമ്പോള്‍... ജീവിതങ്ങള്‍ തകര്‍ക്കുമ്പോള്‍... ഉണ്ണിത്താനും സ്വാമിയും ഈ കിടപ്പ് കൊണ്ട് എന്ത് നേടി?

അപ്പൊകലിപ്തോ said...

"വിചാരം" വീട്ടില്‍ വരുമ്പോല്‍ ഭാര്യ അന്യനുമായി പരസ്പരം ഉഭയകഷി സമ്മതത്തോടെ കിടപ്പറ പങ്കിട്ടു കിടക്കുന്നത്‌ കാണുന്നതില്‍ എത്രമാത്രം കൌതുകകരമായ ആനന്ദം കാണുന്നു എന്നു കൂടിപ്പറഞ്ഞാല്‍ നന്നായിരുന്നു.

മനുഷ്യന്‍ മൃഗമാവുന്നതില്‍ തെറ്റില്ല. പക്ഷേ മൃഗത്തേക്കാല്‍ താണുപോയാലോ .. ?????

അപ്പൊകലിപ്തോ said...

പുരോഗതി എന്ന് പറയുന്നതു കുത്തഴിഞ്ഞ ഉഭയകക്ഷി സമ്മത ലൈംഗികതയും ഏയ്ഡ്സ്‌ രോഗത്തിണ്റ്റെ പരാഗണവുമാണു എന്ന് കരുതുന്ന മൂഡലോകത്തില്‍ ജീവിക്കുക എന്നത്‌ തന്നെ ഒരു ശിക്ഷയാണു.

ഇന്ന് സദാചാരം ഒരു പഴങ്കഥയാണു. അന്യന്‍ മാത്രം അനുഷ്ടിക്കേണ്ട മനുസ്മൃതി ...

ജഗദീശ്.എസ്സ് said...

മാ‍ഡം,
ഉണ്ണിത്താന്‍ സംഭവം എന്തുകൊണ്ട് ഇത്രശക്തമായി എന്ന് ചോദിച്ചാല്‍ അതിന് കാരണം കപടസദാചാരം, etc... ഒന്നുമല്ല. ആ സംഭവം നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഉണ്ണിത്താന്‍ നടത്തിയ മഞ്ഞ പ്രസംഗങ്ങളും അവയുടെ ചാനല്‍ സംപ്രേക്ഷണങ്ങളുമായിരുന്നു. ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുകളിലുള്ള ആളുകളെക്കുറിച്ച് നടത്തിയ അസഭ്യ വര്‍ഷങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. കേരളത്തിലെ ഒരു സ്ത്രീ ജന്‍മത്തിനും മാഡത്തിനും സകറിയക്കും ഒന്നും സ്ത്രീത്വം അവമാനിക്കപ്പെടുന്നതായി തോന്നിയില്ല. പക്ഷേ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തര്‍ക്ക് അങ്ങനെ അത് വിട്ടുകളയാനാവില്ലല്ലോ. അവര്‍ തക്കം കിട്ടിയപ്പോള്‍ പ്രവര്‍ത്തിച്ചു. ഉണ്ണിത്താന്റെ തന്നെ പാര്‍ട്ടിയുടെ സിദ്ധാന്തമനുസരിച്ച് ഒരു വന്‍ മരം വീഴുമ്പോള്‍ അതിന് താഴെയുള്ള ചെറു മരങ്ങളും പുല്ലുകളും നശിക്കുമല്ലോ. അതുകൊണ്ട് മാഡവും സകറിയയും ക്ഷമിക്കുക.

അതേ അവസ്ഥയാണ് ഈ സ്വാമിയുടെ കാര്യത്തിലും. ആദ്ധ്യാതികതയും മറ്റ് വമ്പന്‍ ആശയങ്ങളും മുഖംമൂടിയിട്ട് അവതരിപ്പിച്ച് ആളുകളെ കൈയിലെടുത്ത് ജീവിതവൃത്തി നടത്തുന്ന ധാരാളം ജന്മങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെ അതിര്‍ക്കുന്ന യുക്തിവാദികളുമുണ്ട്. ഈ ആദ്ധ്യാമിക കള്ളന്‍മാര്‍ യുക്തിവാദികളെ ആണ് അരാജക വാദികളും ദുഷ്ടന്‍മാരുമായി വരുത്തിത്തീര്‍ത്ത് പ്രചരണം നടത്തുന്ന്. എന്നാല്‍ എപ്പോഴെങ്കിലും ഒരു ആദ്ധ്യാത്മിക വാദിയെ മുഖംമൂടി അഴിച്ച് കാണുമ്പോള്‍ അവരുടെ കള്ളത്തരങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ചയായും യുക്തിവാദികള്‍ പ്രതികരിക്കും.

ഇതിനെയെല്ലാം സാമാന്യവത്കരിക്കുന്നത് പ്രശ്നങ്ങള്‍ കാണാതെ പോകുന്നതിന് കാരണമാകും. ഇതില്‍ സ്ത്രീ പക്ഷവുമില്ല. ലൈംഗികത മാത്രമല്ല സ്ത്രീപ്രശ്നങ്ങളിലുള്ളത്. അതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതില്‍ നിന്ന് സ്ത്രീകളെ തടയാനാണ് അധികാരികള്‍ ലൈംഗികതയെ ഉപയോഗിക്കുന്നത്.

സകറിയക്ക് തെറ്റ് തിരുത്താനവസരമുണ്ട്. ആള്‍ദൈവങ്ങള്‍ ലൈംഗികതയില്‍ അടിസ്ഥാനമാണെന്ന് പ്രബന്ധം എഴുതിക്കോളൂ. (ഞാനും യുക്തിവാദിയാ!)

anoopkothanalloor said...

ഇന്നത്തെ ശരിക്കും പരാമർശിക്കപ്പേടേണ്ട ഒരു വിഷയം.

mini//മിനി said...

സമ്മതമുണ്ടെങ്കിൽ എന്തും ചെയ്യാം എന്ന് വന്നാൽ മനുഷ്യർ എങ്ങനെ ജീവിക്കും? ഭാര്യയെ തല്ലുമ്പോൾ ചോദിക്കാൻ വന്ന അയൽ‌വാസിയെ “ഇതെന്റെ ഭാര്യയാണ്. നീയാരാടാ ചോദിക്കാൻ?” എന്ന് പറയുന്ന അവസ്ഥയാണ്.
ഉണ്ണിത്താൻ സംഭവം നർമ്മം കലർത്തി എഴുതിയ പോസ്റ്റ് ഇവിടെ വായിക്കാം. ഒരു ഉണ്ണികൃഷ്ണന്റെ കഥ.
http://mini-mininarmam.blogspot.com/2010/01/cid-m-m-ed.html

വിചാരം said...
This comment has been removed by a blog administrator.
തറവാടി said...

നല്ല പോസ്റ്റ്.

>>ബന്ധങ്ങളും തകരുന്നത് സ്വാതന്ത്ര്യത്തിന്റെയോ സ്വകാര്യതയുടെയോ പേരില്‍ ആയിരുന്നില്ല. പരസ്പരമുള്ള വിശ്വാസങ്ങളില്‍ മായം കലരുമ്പോഴാണ്<<

കൂട്ടലുകള്‍ വേണമെങ്കിലും , ഇതാണ് പോസ്റ്റിനെ ഹൈലൈറ്റ്!

ഒരോട്ടി:

ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ ആദ്യം നോക്കിയത് ഇതാരെങ്കിലും ഷെയര്‍ ചെയ്തിട്ടുണ്ടോ എന്നാണ്, കണ്ടില്ല; ഹ ഹ ആര് ഷെയര്‍ ചെയ്യാനാ ഇതുപോലുള്ള 'അധോഗമന' പോസ്റ്റുകള്‍ ;)

Unknown said...

"വിചാരം" ത്തിന്റെ മനസ്സിളിരുപ്പാനു ഇവിടത്തെ പുരുഷന്മാരായ പല സ്ത്രീ പക്ഷ വാദികള്‍ക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവരുടെ ലക്‌ഷ്യം സ്ത്രീകളുടെ ഉന്നമനം ഒന്നുമല്ല, സ്ത്രീകളുടെ സുരക്ഷയുമല്ല. അത് വ്യക്തമാക്കാനുള്ള അടുക്കളയുടെ ശ്രമത്തിനു പൂര്‍ണ്ണ പിന്തുണ. ഉണ്നിതാന്മാരെക്കാള്‍, സ്വാമിമാരെക്കാള്‍ അപകടം നേരത്തെ പറഞ്ഞ പുരോഗമന വാദികളാണ്.

ANITHA HARISH said...

അഭിപ്രായങ്ങള്‍ വ്യക്തിപരമായ ആക്രമണം ആകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. "വിചാരം" ഇട്ട ഒരു കമന്റ്‌ ഡിലീറ്റ് ചെയ്യേണ്ടി വന്നത് അത് കൊണ്ടാണ്. കഴിവതും മാന്യമായ സഭ്യമായ ഭാഷയില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. അത് പ്രോത്സാഹനങ്ങള്‍ ആയാലും വിമര്‍ശനങ്ങള്‍ ആയാലും. പിന്നെ മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ടെന്നു തോന്നുന്നു. ഉണ്ണിത്താനെയോ സ്വാമിയെയോ അല്ല ചര്‍ച്ചാ വിഷയമാക്കാന്‍ ആഗ്രഹിച്ചത്. അവര്‍ക്ക് പോലും വേണ്ടാത്ത പിന്തുണയുമായി വന്ന സാംസ്കാരിക കേരളത്തിലെ "പുരോഗമന" ചിന്തക്കാരെയാണ്. അവരുടെ ലക്ഷ്യങ്ങളെ ആണ്. ശര്‍മിഷ്ട പറഞ്ഞത് പോലെ അവരില്‍ മിക്കവരും കുറുക്കന്മാരെ പോലെ തന്നെ ആണെന്നാണ് അടുക്കളക്ക് തോന്നിയിട്ടുള്ളത്. ചത്താലും കണ്ണ്- സ്ത്രീകള്‍ സ്വതന്ത്രര്‍ ആവണമെന്ന് പറയുന്നത് സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയല്ല, ഇവരുടെ ആവശ്യങ്ങള്‍ക്കായാണ്. അങ്ങനെ ഉള്ളവരെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വിചാരത്തോട് ഒരു വാക്ക് കൂടി, താങ്കള്‍ പറയുന്നത് പോലെ തന്നെയാണ് താങ്കളുടെ സ്വഭാവമെങ്കില്‍ അതിനോട് ഒരിക്കലും യോജിക്കാന്‍ അടുക്കളക്കാവുന്നില്ല. താങ്കള്‍ വിവാഹിതനെങ്കില്‍ ഭാര്യയോടു ചോദിച്ചു നോക്കൂ. അവര്‍ക്കും അടുക്കളയുടെതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമായിരിക്കില്ല ഉള്ളത്.

വിചാരം said...

അടുക്കള പക്ഷപാതിത്വം കാണിക്കരുത് എന്നു പറയാന്‍ ഞാന്‍ ഒരുക്കമല്ല, കമന്റുകള്‍ ഡിലീറ്റാന്‍ ബ്ലോഗര്‍ക്ക് അവകാശമുണ്ട് എന്തുകൊണ്ട് അങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റുന്നു എന്നൂടെ ചിന്തിക്കുക .. അപ്പോക്ലിപ്തയൂടേ കമന്റ് ഒന്ന് വായിച്ചാക്കുക, പൊതുവായ കാര്യം പറയുമ്പോള്‍ അതില്‍ കുടുംബങ്ങളെ കൂട്ടുന്നതാരാ ഞാനോ അതോ ?

വിചാരം said...

പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് താമസിക്കാന്‍ നമ്മുടെ നീ‍തിന്യായ വ്യവസ്ഥിതി നമ്മെ അനുവധിച്ചിട്ടുണ്ട്, പുരോഗമന ചിന്താഗതിയും വ്യക്തി സ്വാതന്ത്രവും, ആവിഷ്ക്കാര സ്വാതന്ത്രവും നല്കുന്ന നമ്മുടെ ഭരണ/നീതിന്യായ വവസ്ഥിതിയുടെ തുറന്ന മനസ്സാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍, മതത്തിന്റേയും ചീഞ്ഞളിഞ്ഞ സദാചാരത്തിന്റേയും മറപറ്റി പുരോഗമന ചിന്താഗതികളെ 1500 ഉം 2000 വും വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് ചവിട്ടി താഴ്ത്താനുള്ള ശ്രമം എക്കാലത്തെ പോലെ ഇന്നും അഭംഗുരം തുടരുന്നു, വഴിയിലൂടെ പോകുന്ന ഒരു സ്ത്രീയെ കടന്ന് പിടിച്ച് അവള്‍ക്കിഷ്ടമല്ലാതെ ചെയ്യുന്നതിനെ ആരും അനുകൂലിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, വിവാഹം കഴിച്ചു എന്നു കരുതി ഒരു സ്ത്രീയെ തന്നെ പുരുഷനും, ഒരു പുരുഷനെ തന്നെ സ്ത്രീയും സഹിക്കണമെന്നില്ല പരസ്പര ധാരണയോടെ അവര്‍ക്ക് പിരിയാമല്ലോ, അവര്‍ക്കിഷ്ടമുള്ളവരുടെ ജിവിയ്ക്കുകയോ ജീവിക്കാതിരിക്കുകയോ ചെയ്യാം അതിന് ഇന്ത്യന്‍ ഭരണ ഘടന പൂര്‍ണ്ണ സ്വാതന്ത്രം നല്‍കുന്നുണ്ട്, ആ സ്വാതന്ത്രം ഉപയോഗിയ്ക്കുന്നതില്‍ എന്താ തെറ്റ് പിന്നെ എന്റെ അഭിപ്രായവും എന്റെ ഭാര്യയുടെ അഭിപ്രായവും ഒരേ പോലെയാവണം എന്ന് ചിന്തിക്കുന്നത് തന്നെ ഒരു തരം ഫാസിസമാണ്, അവള്‍ അവളുടെ മനസ്സും ചിന്തയും അതിലെനിക്ക് വ്യക്തിപരമായി ഇടപെടാനാവില്ല, ഏതൊരു ബന്ധവും പരസ്പരം മനസ്സിലാക്കലാണല്ലോ മനസ്സിലാവാത്ത ബന്ധങ്ങള്‍ സഹിച്ച് മരണം വരെ കൊണ്ടു പോകണമെന്നൊക്കെ പറയുന്നത് സങ്കുചിതമായ മതങ്ങള്‍ക്കേ പറയാനാവൂ .

ANITHA HARISH said...

വിചാരം പറയുന്നത് ശരിയാണ്. പരസ്പരം സഹിച്ചു നില്‍ക്കാന്‍ ഇഷ്ടമിലാത്തവര്‍ക്ക് പിരിയാം. പിന്നെ അവര്‍ ഭാര്യയും ഭര്‍ത്താവും അല്ല. പക്ഷെ മനുഷ്യര്‍ ഇങ്ങനെ സ്വാര്തര്‍ ആവരുതെന്നാഉ അടുക്കള ഉദ്ദേശിച്ചത്. അങ്ങനെ പിരിയുന്നത് കൊണ്ട് നിങ്ങളുടെ വാശി വിജയിച്ചേക്കാം. പക്ഷെ നിങ്ങളുടെ മക്കളെ അതെത്ര മുറിവേല്‍പ്പിക്കും എന്നോര്തുകൂടെ ഒരു നിമിഷമെങ്കിലും. അങ്ങനെ അരക്ഷിതമായ ബാല്യവും കൌമാരവും ആണ് ഇന്ന് തീവ്രവാദത്തിനും മറ്റു സാമൂഹ്യ വിരുട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഇടയാവുന്നത്. അതിനു കാരണമാവരുത്‌ നമ്മുടെ സ്വാര്തത. നിങ്ങള്‍ പറയുന്നു നിങ്ങളുടേത് വിശാലമായ ചിന്തകളും അടുക്കലയുടെത് ഇടുങ്ങിയ ചിന്തയുമെന്നു. ഒന്ന് സ്വയം ചിന്തിക്കുക. ആരുടെതാണ് ഇടുങ്ങിയതെന്നു. നിങ്ങള്‍ കേവലം നിങ്ങളുടെ ഇഷ്ടം, കാര്യം മാത്രം ചിന്തിക്കുന്നു. മറ്റൊന്നും നിങ്ങള്‍ക്കറിയേണ്ട. നാളത്തെ തലമുറ എങ്ങനെ വേണമെങ്കിലും ആകട്ടെ. പ്രിയ സുഹൃത്തേ ഇതിനെ എങ്ങനെ വിശാലമായ ചിന്ത എന്ന് നിങ്ങള്ക്ക് വിളിക്കാന്‍ ആവുന്നു. കഷ്ടം തന്നെ. ഇതാണോ പുരോഗമനം. അല്ല. ഇത് ശിലായുഗതിലെക്കുള്ള തിരിച്ചു പോക്കാണ്. മൃഗങ്ങളുടെ സ്വഭാവത്തിലെക്കുള്ള തരിച്ചു പോക്ക്. സ്വന്തം കാര്യം മാത്രം ചിന്തിക്കാതെ ചുറ്റുപാടും കൂടെ ഒന്ന് കണ്ണോടിക്കുക. കടമ്മനിട്ടയുടെ ഒരു കവിത ഇവിടെ കുറിക്കുന്നു.
"നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്"
അതോര്‍ത്താല്‍ പിന്നെ ഇങ്ങനെ പറയാനാവുമോ?

ANITHA HARISH said...

സങ്കുചിത മതങ്ങള്‍ എന്ന വിചാരം പറഞ്ഞു. സങ്കുചിതം എന്നത് എന്താണ്? സ്വന്തം ഇഷ്ടത്തിനു വേണ്ടി മറ്റെല്ലാം മറക്കുന്നതാണോ? നിങ്ങളുടെ ഓരോ വാക്കിലുമുണ്ട് ആ സങ്കുചിതത്വം. സ്വാര്തത തന്നെയാണ് ഏറ്റവും വലിയ സങ്കുചിതത്വം. അതാണ്‌ സ്വന്തം കടമകളെ മറന്നു സ്വാതന്ത്രത്തിന്റെ പേര് പറഞ്ഞു നൈമിഷിക സുഖങ്ങള്‍ക്ക് പിന്നാലെ പോകാന്‍ നിങ്ങളെ പോലെ ഉള്ളവരെ പ്രേരിപ്പിക്കുന്നത്. അതിനെ ആണ് നിങ്ങള്‍ പുരോഗമനം എന്ന് പരഖ്‌യുന്നതെങ്കില്‍ അടുക്കളക്ക് പുരോഗാമി ആകേണ്ട. നല്ല ഒരു നാളെ സൃഷ്ടിക്കുകയാണ് അടുക്കളയുടെ സ്വപ്നം. അല്ലാതെ ഇന്നത്തെ സുഖത്തിനു വേണ്ടി നാളെയെ നശിപ്പിക്കുക അല്ല. നിങ്ങള്‍ പറയുന്ന ഈ സ്വാതന്ത്ര്യം ആരോഗ്യം ഉള്ള സമയം വരെ മാത്രമേ വേണ്ടൂ. അത് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്ക്ക് തണല്‍ ഇപ്പറഞ്ഞ സങ്കുചിത അധോഗമന ചിന്തകള്‍ മാത്രമേ നല്‍കൂ. അന്ന് വിചാരം തരിച്ചു ചിന്തിക്കുമെന്ന് അടുക്കളക്ക് ഉറപുണ്ട്. വിചാരത്തിന്റെ മാത്രമല്ല, ആരോഗ്യമില്ലാതായിക്കഴിഞ്ഞാല്‍ ഈ പറഞ്ഞ പുരോഗമന വാടികല്‍ക്കെല്ലാം അഭയം എവിടെയാണെന്ന് ഒന്ന് ചിന്തിക്കുക. നല്ല നാളേക്ക് വേണ്ടി ചില വിട്ടു വീഴ്ചകള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ അന്ന് തിരിഞ്ഞു നോക്കാന്‍ ഒരാളും ഉണ്ടാവില്ല. സ്വാതന്ത്ര്യം എന്ന് പറയാന്‍ പോലും ശക്തി ഉണ്ടാവില്ല.

Areekkodan | അരീക്കോടന്‍ said...

സദാചാരം ഇന്ന് ഒരു ആചാര വാക്ക് മാത്രം!!!

പാവപ്പെട്ടവൻ said...

ജലത്തിന്റെ ശക്തമായ ഒഴുക്കിനെ അണകെട്ടി നിയന്ത്രിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്‌. ആ ഒഴുക്കിനെക്കാള്‍ ശക്തമാണ് മനുഷ്യന്റെ മനസ്സും. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള പ്രവാഹം തന്നെയാണ്. എന്നാല്‍ ആ ഊര്‍ജ്ജത്തെ നിയന്ത്രിക്കാനായാല്‍ അത് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനു കൂടിയാണ് ഉപകാരപ്രദമാവുന്നത്. എന്നാല്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നത് ആ ഒഴുക്കിനെ നിയന്ത്രിക്കാതെ എല്ലാം തകര്‍ത്തെറിഞ്ഞു സ്വയം നശിക്കാന്‍ അനുവദിക്കണം എന്നാണു.
ഇതൊരു നല്ല ഉദാഹരണമാണ് .സാമുഹ്യക നന്‍മ ആഗ്രഹിക്കുന്ന ഒരു മനസിന്റെ സുഗന്ധ ലേപനം ഇവിടെ വായിക്കാന്‍, ഗ്രഹിക്കാന്‍ കഴിയും . സക്കറിയ പറഞ്ഞ തെമ്മാടിത്തരം കേരള ജനതയ്ക്ക് പൊറുക്കാന്‍ കഴിയില്ല ,ഏ. കെ .ജി , സഖാവ് കൃഷ്ണപിള്ള ,ഇ . എം. എസ് ,നായനാര്‍ ഇവരുടെ ജീവിതങ്ങള്‍ പകല്‍ വെളിച്ചം പോലെ വ്യക്തമല്ലേ .ഉണ്ണിത്താന്റെ സ്വഭാവം സക്കറിയായിക്ക് ഉള്ളതുകൊണ്ട് പുള്ളി അനുഭാവ പൂര്‍വ്വം സംസാരിച്ചു . എങ്കിലും ഇവിടെ "വിചാരം" പറഞ്ഞ ചില കാര്യങ്ങള്‍ തെള്ളികളയാന്‍ കഴിയില്ല . ഭാര്യഭര്‍ത്തബന്ധത്തില്‍ ത്രിപ്തമായ സന്നര്‍ഭങ്ങള്‍ കഴിയാതെ വരുമ്പോള്‍ ചില തീരുമാനങ്ങള്‍ എടുക്കും അതും സാമൂഹ്യസാഹചര്യമാണ് വ്യക്തികള്‍ ചേരുന്നതാണ് സമൂഹമെങ്കില്‍ വ്യക്തിയുടെ മാനസിക സുഖവും പ്രധാനമല്ലേ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കാലിക പ്രസക്തം....അഭിനന്ദനീയം!!
എന്റെ വക ഒരു കയ്യോപ്പുകൂടി ഇതാ...
http://www.shaisma.co.cc/2009/12/blog-post_22.html

ജഗദീശ്.എസ്സ് said...

സ്ത്രീ സ്വാതന്ത്ര്യത്തെ ലൈംഗികതക്കും, പടിഞ്ഞാറന്‍ കുട്ടിയുടുപ്പുകളും, പുകവലിയും, മദ്യപാനവും, പുരുഷന്റേതുപോലെ ജീവിക്കലും എന്ന ധാരണ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമയും, ചാനലുകളും മറ്റ് മാധ്യമങ്ങളും അതാണ് ചെയ്യുന്നത്. നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ അസന്തുഷ്ടരായാവരെ ആ വ്യവസ്ഥ മാറ്റാതെ തന്നെ സന്തുഷ്ടരാക്കാനുള്ള വഴിയാണത്. എന്ത് കാര്യത്തിലായാലും പരസ്പരം മനസിലാക്കുകയും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാത്തതുമായ ബന്ധം നിലനില്‍ക്കില്ല. (അതിന് പ്രേരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. ഉദാ:http://mljagadees.wordpress.com/2010/02/11/car-ad/) അത് കുടുംബമായാലും അല്ലെങ്കിലും.

എന്നാല്‍ അത്തരം പ്രശ്നങ്ങളല്ല സ്ത്രീയുടെ പ്രശ്നം. ലോകത്തെ മൊത്തം അധികാരവും സമ്പത്തും കൈയ്യാളുന്നത് പുരുഷനാണ്. സ്ത്രീകള്‍ക്ക് അതില്‍ തുശ്ചമായ പങ്കേ ഉള്ളു. എന്നാല്‍ ആ അധികാരം നിലനിര്‍ത്താനും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള യുദ്ധങ്ങളുടേയും പരിസരമലിനീകരണത്തിന്റേയും കൊടിയ ദുരിതവും വേദനയും സഹിക്കുന്നത് അധികാരവും സമ്പത്തും ഇല്ലാത്ത് സ്ത്രീകളും കുട്ടികളുമാണ്. ഇതാണ് അടിസ്ഥാന പ്രശ്നം. ആ പ്രശ്നത്തിലേക്ക് മനുഷ്യന്റെ ശ്രദ്ധ പതിയാതിരിക്കാനാണ് ചെറിയ പ്രശ്നങ്ങളെ പര്‍വ്വതീകരിക്കുന്നത്.

Anonymous said...

മാഡം, പഴയ കാലത്തെ തലമുറ കഷ്ട്ടപെട്ടു ഉണ്ടാക്കിയ ഈ അഭിപ്രായ
സ്വാതന്ത്ര്യവും പുരോഗമന ചിന്താഗതിയും വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടരുതെന്നു ഒരു അപേക്ഷ.
കമന്റ്‌ ഡിലീറ്റ് ചെയാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്‌ പക്ഷെ രണ്ടു പേരും തെറ്റ് ചെയ്തെങ്കില്‍ ഒരാളെ
മാത്രം ശിക്ഷിക്കുന്നത് ഫാസിസമല്ലെ. ഇത് ഇടുങ്ങിയ ചിന്തയല്ലേ.

ഒരു പുരോഗമനവാദി.

ANITHA HARISH said...

പ്രിയ ജഗദീഷ്, അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇവിടെ നടക്കുന്ന ചില കപടതകള്‍ തുറന്നു കാട്ടണം എന്നെ ഉദ്ദേശിച്ചുള്ളൂ. പാവപ്പെട്ടവന്റെ അഭിപ്രായം നന്നായി. അടുക്കള വേറെ ഒരു രീതിയില്‍ ആണ് അതിനെ കണ്ടത്. പാവപ്പെട്ടവന് മനസ്സിലായി കാണുമല്ലോ. അരീക്കോടന്‍, സദാചാരം ആചാര വാക്ക് മാത്രമാണോ ആവേണ്ടത്? പിന്നെ സ്വാതന്ത്രവും പുരോഗമന ചിന്തയും സ്വായത്തമാക്കിയ ഒരു പുരോഗമന വാദി അനോണി ആയി വന്നത് കണ്ടപ്പോള്‍ തമാശ തോന്നി. കുറ്റം ചെയ്തോ തെറ്റ് ചെയ്തോ എന്ന് സ്വയം ചിന്തിക്കുക. ആരും കുറ്റം ചെയ്തില്ല. അടുക്കളയുടെ പേജില്‍ ഉള്‍ക്കൊള്ളിക്കാനാവാത്ത ഒരു പരാമര്‍ശം ഡിലീറ്റ് ചെയ്തു. അത്ര മാത്രം. പുരോഗാമി അതിനു ഇത്ര മാത്രം ഉഷ്നിക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല. പിന്നെ അതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയമെന്നും ഓര്‍ക്കുക. സ്വാതന്ത്ര്യം നേടിയെടുത്ത പുരോഗമന വാദികളായ അനോണികള്‍ ക്ഷമിക്കുക. തല്‍ക്കാലം അനോണിമസ് കമന്റ്‌ നിര്‍ത്തുകയാണ്.

Anonymous said...

അനോണി,
എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട് എന്ന് അറിയുക. സ്വന്തം പുസ്തകത്തില്‍ എന്ത് എങ്ങനെ കാണണമെന്ന് ആ എഴുത്ത് കാരന് സ്വാതന്ത്ര്യം ഉണ്ട്. കമന്റെഴുതാന്‍ അവസരം നല്‍കി എന്നുകരതി എന്തും അവിടെ വിളമ്പുന്നത് ഉടമസ്ഥന്റെ സ്വാതന്ത്യത്തെ ഹനിക്കലാണ്.

chithrakaran:ചിത്രകാരന്‍ said...

ഛയ് ലജ്ജാവഹം !
ഇതിലെന്തു സ്ത്രീ പ്രശ്നം !!!

യോഗനിദ്രയില്‍ നീന്തിത്തുടിച്ച് ടി.വി.കണ്ടുകൊണ്ടിരുന്ന ശ്രീ.ശ്രീ.ശ്രീ.നിത്യാനന്ദ സ്വാമി മഹരാജ് തിരുവടികളെ ആ സിനിമാനടി കയറിപ്പിടിച്ച് നിഷ്ക്കരുണം അദ്ദേഹത്തിന്റെ ബ്രഹ്മചര്യത്തിന്റെ
ഉടുമുണ്ടുരിയുന്ന ക്രൂരകൃത്യമാണ് നക്കീരന്‍ ടി.വിയില്‍
കാണിച്ചിരിക്കുന്നത്. മാനം മര്യാദക്ക് യോഗ പഠിപ്പിച്ച് ബ്രഹ്മചാരിവേഷധാരിയായി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ജീവിക്കുന്ന ആ മുനിവര്യാരെ ലൈംഗീകചിന്തയോടെ ആവേശിച്ച് ആ ബ്രഹ്മചര്യചൈതന്യം ഊതിക്കെടുത്താന്‍ ശ്രമിച്ച കുലടകളെ(അര്‍ത്ഥമറിയില്ല,ക്ഷമിക്കുക!)മഹത്തായ സനാതന ഹൈന്ദവ ധര്‍മ്മത്തെ കളങ്കപ്പെടുത്തിയതിന്റെ പേരില്‍ ചിത്രകാരന്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളാല്‍ വിമര്‍ശിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു,... അപലപിക്കുന്നു !!!

സത്യത്തില്‍ ശ്രീ.ശ്രീ.നിത്യാനന്ദസാമി സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള പീഢനത്തിന്റെ ഒരു ഇരയാണെന്ന് പറയാവുന്നതാണ്.
നമ്മുടെ മഹത്തായ പുരാണേതിഹാസങ്ങളില്‍
മഹര്‍ഷിമാരുടെ തപസ്സുമുടക്കാന്‍ പണ്ടും വാടകകൊലയാളികളെപ്പോലെ ഡാന്‍സും പാട്ടുമായി രംഭയും,ഉര്‍വശിയും,തിലോത്തമയും,മറ്റനേകം സീരിയല്‍,സിനിമ നടിമാരും ഇങ്ങനെ പുരുഷദ്രോഹം നടത്തിയിട്ടുണ്ട്. സ്ത്രീ എപ്പോഴും തിന്മയുടെ ഉപകരണമായിരുന്നു എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത് :)

പിന്നെ ഉണ്ണിത്താന്‍ പ്രശ്നം !
അയാളുടെ ഭാര്യക്കും കൂടെ സഞ്ചരിക്കുന്ന മാന്യസ്ത്രീരത്നത്തിനും പ്രശ്നമില്ലെങ്കില്‍ അടുക്കളക്ക്
എന്താണു പ്രശ്നം ???
അല്ല,എന്താണു പ്രശ്നം :)

....................

ചിത്രകാരന്റെ കാഴ്ച്ചപ്പാടില്‍ ഇതൊന്നും സ്ത്രീ പീഢന പ്രശ്നങ്ങളല്ല. കാരണം,ഇത്തരം പുരുഷന്മാര്‍ തങ്ങളുമായി ബന്ധപ്പെടുന്ന സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടവരും വിശ്വസ്ഥരുമായിരിക്കും.(നല്ലനടപ്പുകാര്‍ക്ക് കാറും വീടും വരെ കൊടുത്തെന്നിരിക്കും!)

ധാര്‍മ്മികപ്രശ്നങ്ങള്‍ കരണമൊന്നുമല്ല ഇവര്‍ അപമാനിക്കപ്പെടുന്നത്.
തികച്ചും ധനപരമായതും,സ്വത്ത്,അധികാരം എന്നിവയോട് ബന്ധപ്പെട്ട മത്സരത്തിന്റെ ഭാഗമായുള്ള വെട്ടും കുത്തും നടക്കുംബോള്‍ തുണീകീറി നഗ്നതവെളിവായി പൊതുജനമധ്യേ അപഹാസ്യരാകുന്ന കളിപിഴക്കുന്ന ഉടമകളാണിവര്‍.
എല്ലാ മനുഷ്യ ദൈവങ്ങളും,സാമിമാരും,കള്ള രാഷ്ട്രീയക്കാരും,പത്രമാധ്യമങ്ങളും സമൂഹത്തിലെ അടിമകളുടെ(ഭക്തരുടെ)ഉടമസ്തതക്കുവേണ്ടി
മത്സരത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഉടമ വര്‍ഗ്ഗമാണ്. അപൂര്‍വ്വം സംഭവിക്കുന്ന അവരുടെ വീഴ്ച്ചകളെ ചൂണ്ടിക്കാട്ടി മാത്രം സ്ത്രീ പ്രശ്നം ഉന്നയിക്കുന്നത് ഉപരിപ്ലവതയാണ്.

സമൂഹത്തിലെയും കുടുംബബന്ധങ്ങളിലേയും സത്യസന്ധത,വിശ്വസ്തത,അദ്ധ്വാനത്തോടുള്ള ആദരവ്,വ്യക്തിബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള സാംസ്ക്കാരിക യുദ്ധങ്ങള്‍ക്കുപകരം സ്ത്രീ-പുരുഷ ദ്വദ്ധയുദ്ധത്തിലേര്‍പ്പെടുന്ന പ്രവണതതന്നെ ഉടമകള്‍ സംഘടിപ്പിക്കുന്ന നാടകമാണ്.
അതിന്റെ പ്രചാരകര്‍ പലപ്പോഴും സ്ത്രീ പ്രസിദ്ധീകരണങ്ങളും സ്ത്രീ സംരക്ഷകരുമാണെന്നതാണ് സഹതാപകരം.

jayanEvoor said...

നല്ല കുറിപ്പ്.

ഇതുപോലൊന്ന് എഴുതാൻ ഞാനും പ്ലാൻ ചെയ്തു വരികയായിരുന്നു.

ഇനി പിന്നെയാവാം...

ചിലർ വാദിക്കുന്നതു കണ്ടാൽ ഇപ്പൊഴുള്ള സദാചാര പ്രശ്നങ്ങൾ ഒക്കെ മലയാളിയുടെ മാത്രം പ്രസ്നമാണെന്നു തോന്നിപ്പോകും.

മലയാളി ഇടുങ്ങിയ മനസ്സുള്ളവനാണ്, കപട സദാചാരിയാണ് എന്നൊക്കെയാണു വാദം...

ഈ എസ്.എം.എസ് / എം.എം.എസ്. സ്കാൻഡലുകൾ പോലും ലോകത്തു വേറെയെവിടെയെങ്കിലും ഉണ്ടോ എന്ന് ഒരു സാഹിത്യകാരൻ ചൊദിച്ചിരിക്കുന്നു...1 നമുക്കു സഹതപിക്കാം!


ടൈഗർ വുഡ്സും, ബോറിസ് ബെക്കറും, ക്ലിൻ ടനും ഒക്കെ സമൂഹ മധ്യത്തിൽ വിമർശനവിഷേയരായത് -അതും വ്യക്തിസ്വാതന്ത്ര്യവും, ലൈംഗിക സ്വാതന്ത്ര്യവും ഏറ്റവും കൂറ്റുതൽ ഉള്ള വെസ്റ്റേൺ രാജ്യങ്ങളിൽ പൊലും- ഇവരാരും കാണുന്നില്ല.

അവർക്കാർക്കും കപട സദാചാരമില്ല! ഉള്ളതു മലയാളിക്കു മാത്രം!

എന്തൊരു കാപട്യം!

Sreekumar B said...

ലൈംഗികത ഒരു വ്യക്തിയുടെ ജന്മാവകാശം ആണ്. അതിനുള്ള അവസരങ്ങള്‍ നിഷേധിക്കാന്‍ ആര്ക്കും അവകാശമില്ല. അതില്‍ ഏര്‍പ്പെടുന്നവരെ ചൂഷണം ചെയ്യുകയും ബ്ലാക്ക്മൈല്‍ ചെയ്യുകയും ആണ് തെറ്റും കുറ്റവും ആക്കേണ്ടത്. ചെയ്യുന്നതിനെ അല്ല. പെണ്‍കുട്ടികളെ വളച്ച് സെക്സ് ചെയ്തിട്ട് വീഡിയോ ദര്ശ്യങ്ങള്‍ ഇന്റെര്‍നെറ്റിലും മോബിളിലും ഇടുന്നവരെ ആണ് കുറ്റവാളികള്‍ ആയി കണക്കാക്കേണ്ടത്. ഒരു ബന്ധം പരസ്യം ആയാല്‍ തന്നെ പിന്നെ സമൂഹത്തില്‍ ജീവിക്കുവാന്‍ പറ്റാത്ത തരത്തില്‍ സമൂഹത്തിനെ കൊണ്ട് നടക്കുന്നവരും മനുഷ്യാവകാശത്തില്‍ കയ്യേറ്റം ചെയ്യുന്നവര്‍ ആണ്. ഒരു 'അവിഹിത' സന്തതി ഉണ്ടായാല്‍ പോലും സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ എന്ന് പെണ്ണിന് കഴിയുമോ അന്ന് മാത്രമേ ഇവിടെ മനുഷ്യാവകാശം ഉണ്ടായി എന്ന് പറയാന്‍ പറ്റുള്ളൂ. അന്ന് മാത്രമേ നമ്മുടെ സമൂഹം കാടത്തം വെടിഞ്ഞു സാംസ്കാരികമായി ഉയര്‍ന്ന ഒന്നാണ് എന്ന് പറയാന്‍ കഴിയൂ. വ്യക്തികള്‍ക്ക് സ്വതന്ത്രമായി സെക്സ് ചെയ്യാന്‍ സാധ്യമാവണം. ചൂഷണം കൂടാതെ സെക്സ് വില്‍ക്കാനും കഴിയണം. പച്ചവെള്ളം പോലും വില്‍ക്കുന്ന ഈ നാട്ടില്‍ സെക്സ് വില്‍പ്പന തടഞ്ഞിട്ടു എന്ത് കിട്ടാന്‍? കുറേ പേരെ മാനസികരോഗികള്‍ ആക്കാനെ കഴിയൂ. അങ്ങിനെ ഉള്ള കാര്യങ്ങള്‍ അനിവാര്യം ആയി വരുമ്പോള്‍ കുട്ടികള്‍ ഉണ്ടാകാതെ ആക്കാന്‍ ഉള്ള സഹായവും, രോഗം വരാതെ സൂക്ഷിക്കാനുള്ള സഹായവും ആണ് സമൂഹം ചെയ്യേണ്ടത്. അല്ലാതെ അവരെ വേട്ട നായ്ക്കളെ പോലെ ആക്രമിച്ചു പൊതു ജന മധ്യത്തില്‍ അവമാനിച്ചു, ആത്മഹത്യാ അല്ലാതെ ഒരു വഴിയും ഇല്ലാ എന്നാ നിലയിലേക്ക് എത്തിക്കുകയല്ല ചെയ്യേണ്ടത്. അങ്ങിനെ ചെയ്‌താല്‍ പ്രാകൃത സമൂഹം എന്നാണു വിളിക്കേണ്ടത്. സെക്സ് ചെയ്തു എന്നത് വലിയ ഒരു തെറ്റാവുന്നത് സമൂഹത്തില്‍ അത് കഴിഞ്ഞു ജീവിക്കുവാന്‍ കഴിയാതെ വരുമ്പോളാണ്. പെണ്ണിനെ വഞ്ചിച്ചു ഇന്റെര്‍നെറ്റിലും മറ്റും ഇടുന്നാവരെകാല്‍ സമൂഹം അധപതിച്ചതാകയാലാണ് അങ്ങിനെ സംഭവിച്ച പെണ്ണുങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്.

Anonymous said...

ഉണ്ണിത്താന്‍ പ്രശ്നവും നിത്യാനന്ദയുടെ പ്രശ്നവും രണ്ടായി മാത്രമേ കാണാന്‍ കഴിയൂ. സമൂഹത്തിലെ സദാചാര മര്യാദകള്‍ പാലിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. രാഷ്ട്രീയ നേതാക്കന്‍ മാര്‍ക്കും സാംസ്കാരീക നേതാക്കന്‍ മാര്‍ക്കും ആത്മീയചാര്യന്മാര്‍ക്കും കൂടുതല്‍ ബാധ്യത ഉണ്ട്. പ്രശ്നം രണ്ടായി മാത്രമേ കാണാന്‍ കഴിയൂ എന്ന് പറയാന്‍ കാരണം സന്യാസവും ബ്രഹ്മചര്യവും അനുഷ്ടിക്കുന്നു എന്നാണു നിത്യാനന്ദ തന്റെ അനുയായികളെ വിസ്വസിപ്പിച്ചിരുന്നത്. അദ്ധേഹത്തിന്റെ ക്ലാസ്സുകള്‍ മനസ്സിനെ, വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം എന്നത് പോലുള്ള അധ്യാത്മീക പ്രഭാഷണങ്ങള്‍ ആയിരുന്നു. തന്റെ അനുയായികളോട് കൊടിയ വിശ്വാസ വഞ്ചനയും തെറ്റും ആണ് നിത്യാനന്ദ കാട്ടിയത്.തന്റെ കാമത്തെ പോലും അടക്കി വയ്ക്കാന്‍ കഴിയാതെ വ്യഭിചാരം നടത്തുന്ന സ്വാമികള്‍.അതെ സമയം അദേഹം ഒരു വിവാഹം ചെയ്തു അത് അനുയായികളോട് പരസ്യപെടുത്തി തന്റെ ആത്മീയ യാത്ര തുടര്‍ന്നാല്‍ നമുക്ക് അദ്ധേഹത്തെ അന്ഗീകരിക്കമായിരുന്നു.

ഉണ്ണിത്താന്റെ പ്രശ്നത്തില്‍ സമൂഹത്തോടുള്ള വഞ്ചന ഇല്ല. അദ്ദേഹം ഒരിക്കലും സദാചാരത്തെ കുറിച്ച് പ്രസംഗിച്ചു നടന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല.അദ്ധേഹത്തിന്റെ വഞ്ചന സ്വന്തം ഭാര്യയോടും ആ സ്ത്രീയുടെ ഭര്‍ത്താവിനോടും ആയിരുന്നു. പക്ഷെ സമൂഹം പൊതുവില്‍ അന്ഗീകരിക്കെണ്ടുന്ന സദാചാര്യ മൂല്യങ്ങളെ അദേഹം കാറ്റില്‍ പരത്തി.പ്രത്യേകിച്ച് ഒരു നേതാവ് എന്നാ നിലയില്‍ സമൂഹത്തോടുള്ള ബാദ്യത.

ചിലര്‍ പാചാത്യ സംസ്കാരത്തെ പറ്റിയും മറ്റും പറയുന്നത് കേട്ട്.ലൈംഗീക സ്വാതന്ത്ര്യം എന്നാല്‍ അഴിഞാടാനുള്ള ലൈസെന്‍സ് അല്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ ഇന്ടിപെണ്ടാന്റ്റ് ആണ്. അവിടെ dating മുതലായ കാര്യങ്ങളില്‍ ചൂഷണം നടക്കുന്നില്ല.എന്നാല്‍ ഇന്ത്യയിലോ .പുരോഗമനം പറഞ്ഞു ഗേള്‍ ഫ്രണ്ട് ബോയ്‌ ഫ്രണ്ട് സംസ്കാരവുമായി നടക്കുന്നവര്‍ വിവാഹം പോലുള്ള വാഗ്ധാനങ്ങളില്‍ കൂടിയാണ് നീങ്ങുന്നത്‌ .സ്വാഭാവികമായും ലൈമ്ന്ഗീക ചൂഷണവും അതോടു ബന്ടപെട്ട പ്രശ്നങ്ങളും ഇന്ത്യയില്‍ കൂടുതല്‍ ആണ്.മറ്റൊരു കാര്യം പാചാത്യര്‍ നമ്മുടെ കുടുംബ ബന്ടങ്ങളെ ഫോളോ ചെയ്യുന്നു എന്നതാണ്.

വിചാരം said...

@ അടുക്കള
പരസ്പരം ഇഷ്ടമല്ലാത്ത ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ജീവിതം ഹോമിയ്ക്കപ്പെടുന്നത് കുട്ടികളാണ് , തൊട്ടതിനും തടഞ്ഞതിനും ഭാര്യ ഭര്‍ത്താവിനോട് ദേഷ്യമുണ്ടെങ്കില്‍ ആ കേട് തീര്‍ക്കുക പാവം കുട്ടികളായിരിക്കും നേരെ തിരിച്ച് ഭാര്യയോടുള്ള ദേഷ്യം ഭര്‍ത്താവും കുട്ടികളോട് തീര്‍ക്കും . എന്തിനാ ചുമ്മാ രണ്ടു ഇഷ്ടക്കേടുകള്‍ക്കിടയില്‍ കിടന്ന് ഉരുകാന്‍ കുട്ടികളെ അനുവദിക്കണം ?, ഈ തീവ്രവാദി,ഭീകരവാദിയായവരുടെ കുടുംബ പശ്ചാത്തലം നോക്കുകയാണെങ്കില്‍ 90% വും നല്ല സ്നേഹത്തോടെ കഴിയുന്ന രക്ഷിതാക്കളുടെ മക്കള്‍ തന്നെയാണ് ഈ തീവ്രവാദികളായിട്ടുള്ളത്, അതൊക്കെ അവരുടെ വളരുന്ന സാഹചര്യത്തിനനുസരിച്ചുള്ള ഉത്പന്നങ്ങളാണ് തീവ്രവാദം, ഭീകരവാദം എന്നൊക്കെ ദാരിദ്രം തീവരവാദത്തിനും മറ്റു വിധ്വംസക പ്രവര്‍ത്തനത്തിനും കാരണമായിട്ടുണ്ട് അല്ലാതെ അടുക്കള പറയുന്നത് പോലെ രക്ഷിതാക്കളുടെ അകല്‍ച്ച മക്കളെ തീവ്രവാദിയാക്കുമെന്നതിനോട് യോജിപ്പില്ല. പിന്നെ സ്വാര്‍ത്ഥത , അത് ജീവിതത്തിന്റെ ആത്യന്തികമായൊരു സത്യമാണ് എല്ലാവരും ജീവിയ്ക്കുന്നത് അവനവന് വേണ്ടിയാണ് അപ്പോള്‍ സ്വാര്‍ത്ഥത എന്നത് ഇല്ലാതെ ആര്‍ക്കും ജീവിക്കാനാവില്ല, കുട്ടികള്‍ ഉണ്ടന്ന് കരുതി എല്ലാ സഹിക്കണമെന്ന വാദത്തോട് യോജിപ്പില്ല പക്ഷെ കുട്ടികളെ പൊന്നുപോലെ നോക്കിയാല്‍ പോരെ ? അതിനോടൊപ്പം സ്വന്തം സന്തോഷവും നില നിര്‍ത്തണം , അമൂല്യമായ ജീവിതമാണ് നമ്മുള്ളത് അത് ആസ്വദിച്ച് ജീവിയ്ക്കാനുള്ളതും

Unknown said...

അടുക്കളയുടെ ലേഖനവും കമന്റുകളും വായിച്ചു. ഇതിനെക്കുറിച്ച്‌ ഒരു അഭിപ്രായം പറഞ്ഞു ഫലിപ്പിക്കാനുള്ള സാമര്‍ത്യമൊന്നും എനിക്കില്ല. എങ്കിലും മനസ്സില്‍ ചില കാര്യങ്ങള്‍ കുറിക്കട്ടെ. അരക്ഷിതാവസ്ഥയില്‍ വളരുന്ന കുട്ടികള്‍ തന്നെയാണ് സമൂഹത്തിനു വിപത്താവുന്നത്. അരക്ഷിതാവസ്ഥ എന്നത് മാറ്റാന്‍ വിചാരം പറഞ്ഞതുപോലെ പിരിഞ്ഞു താമസിക്കുന്നത് കൊണ്ട് കഴിഞ്ഞേക്കില്ല.അത് അവരിലെ അരക്ഷിത ബോധം കൂട്ടുകയെ ഉള്ളൂ. പോന്നു പോലെ നോക്കുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്. പണം കൊടുത്ത് കളിപ്പാട്ടങ്ങളും മറ്റും വാങ്ങുകയെന്നോ? നിങ്ങള്ക്ക് തെറ്റി. അച്ഛന്‍ അമ്മ, ഈ അറ്റച്ച്മെന്റുകള്‍ തന്നെയാണ് ഓരോ കുട്ടിക്കും സുരക്ഷിത ബോധം തരുന്നത്. ശ്രീ ലൈംഗികത അവകാശമാണെന്ന് പറഞ്ഞു കണ്ടു. പരസ്പരം സ്നേഹിക്കുന്നവര്‍ തമ്മിലുള്ള ലൈംഗികതയില്‍ മറ്റാരും ഇടപെടരുതെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു തോന്നുന്നു. പക്ഷെ അവതരിപ്പിച്ചത് വളരെ അര്തശൂന്യമായിപ്പോയി.

"അങ്ങിനെ ഉള്ള കാര്യങ്ങള്‍ അനിവാര്യം ആയി വരുമ്പോള്‍ കുട്ടികള്‍ ഉണ്ടാകാതെ ആക്കാന്‍ ഉള്ള സഹായവും, രോഗം വരാതെ സൂക്ഷിക്കാനുള്ള സഹായവും ആണ് സമൂഹം ചെയ്യേണ്ടത്. അല്ലാതെ അവരെ വേട്ട നായ്ക്കളെ പോലെ ആക്രമിച്ചു പൊതു ജന മധ്യത്തില്‍ അവമാനിച്ചു, ആത്മഹത്യാ അല്ലാതെ ഒരു വഴിയും ഇല്ലാ എന്നാ നിലയിലേക്ക് എത്തിക്കുകയല്ല ചെയ്യേണ്ടത്. "

അത് വളരെ മോശമായിപ്പോയി. സമൂഹത്തിന്റെ ജോലി ഒരു പിമ്ബിന്റെതാകണം എന്നാണോ പറഞ്ഞു വരുന്നത്. പ്രിയ സുഹൃത്തേ താങ്കളുടെ വാക്കുകള്‍ താങ്കളുടെ വില കളയാനെ ഉപകരിക്കൂ..

ഇത്തരമൊരു ലേഖനം എഴുതാന്‍ കാണിച്ച ആര്ജവത്തിനു അടുക്കളക്ക് അഭിനന്ദനങ്ങള്‍.

la estrella said...

അടുക്കളയിലെ ലേഖനവും ചര്‍ച്ചയും കണ്ടു ഞാനാകെ കണ്ഫ്യൂഷനില്‍ ആണ്. ആരോടൊപ്പം നില്‍ക്കണം. അടുക്കളയോടൊപ്പം നിന്നാല്‍ എന്റെ കൂട്ടുകാര്‍ എന്നെ പിന്തിരിപ്പന്‍ എന്ന് വിളിക്കും. നില്‍ക്കാതിരുന്നാല്‍ മനസ്സിന്റെ ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാനാവില്ല. വയ്യ ഒരു കപട പുരോഗമന വാദി ആവാന്‍ എനിക്ക് വയ്യ. അന്ധവിശ്വാസങ്ങലാകുന്ന അനാചാരങ്ങളെ സദാചാരങ്ങലെന്നു വിളിക്കാനും ആവുന്നില്ല. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന, കൂടെയുള്ളവനെ വേദനിപ്പിക്കാത്ത ചിന്തകല്‍ക്കെല്ലാം കൂടെ ഞാനുണ്ട് എന്ന് മാത്രം പറയട്ടെ.
"സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"

അപ്പോള്‍ മറ്റുള്ളവരെ നോവിക്കുന്ന സ്വാതന്ത്ര്യത്തെയും സ്നേഹിക്കാന്‍ എനിക്കാവില്ല. സ്വാര്‍ത്തനെങ്കിലും അവരുടെ അത്ര സ്വാര്‍ത്തനാവാന്‍ എനിക്ക് വയ്യ.

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
Manoj മനോജ് said...

കമന്റ് ഇട്ടപ്പോള്‍ എറര്‍ കാണിക്കുന്നു. അതിനാല്‍ എന്റെ അഭിപ്രായം പോസ്റ്റാക്കിയിട്ടിട്ടുണ്ട്. http://vyathakal.blogspot.com/2010/03/blog-post_06.html

Unknown said...
This comment has been removed by the author.
രാജേഷ് കെ ആർ said...

മുഴുവന്‍ വായിച്ചില്ല......സഹതപിച്ചുകൊണ്ട് പാതിവഴിയില്‍ നിര്‍ത്തി.......

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Anonymous said...

ഹ ഹ ഹ... അരുണ്‍ കലക്കി.ബാലിശമായ പോസ്റ്റ്‌.

Chithra Manoj said...

അരുണിന്റെയും രാജേഷിന്റെയും ഷാജിയുടെയും അഭിപ്രായങ്ങള്‍ കണ്ടു. മുകളില്‍ അപ്പോകാളിപ്സോ എഴുതിയതും കണ്ടു. സത്യത്തില്‍ അരുനിനോടും രാജെഷിനോടും ഷാജിയോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ. നിങ്ങളുടെ കാഴ്ച എത്ര ശുഷ്കമാനെന്നു നിങ്ങളുടെ അഭിപ്രായം വായിച്ചാല്‍ തന്നെ അറിയാം. നിങ്ങള്ക്ക് കുടുംബം എന്നത് എന്താണെന്നും സമൂഹത്തിലെ മാന്യത എന്താണെന്നും ഉള്ള അറിവിലെ പാമാരത്വവും കാണാന്‍ മറെവിടെയും പോകേണ്ട. കഷ്ടം. നിങ്ങളുടെ വീട്ടുകാരെ ഓര്‍ത്താണ് അതിലേറെ സങ്കടം. പാവങ്ങള്‍. നിങ്ങളെക്കാള്‍ വിപ്ലം പാടി നടന്ന ചുള്ളിക്കാടും മറ്റും ഇപ്പോള്‍ എന്ത് ചെയ്യുന്നു? സാരമില്ല, പിള്ളാരല്ലേ, പക്വതയില്ലാത്തതിന്റെ കുഴപ്പമാ... കുറച്ചു കാലം ചെല്ലുമ്പോള്‍ താനേ മനസ്സിലായിക്കൊള്ളും. ഇത്തരക്കാരുടെ മുഖം തുറന്നെഴുതിയ അടുക്കളക്ക് ആശംസകളോടെ.... ഇനിയും എഴുതുക. സ്വന്തം കാപട്യം വെളിവാവുമ്പോള്‍ ഇവരെപ്പോലുള്ളവര്‍ വിറളി പൂണ്ടു ഇനിയും വരും. ഭയക്കരുത്. ഇതൊക്കെ വെറും ഈയാം പാറ്റകള്‍ മാത്രം. ഒരു വിലക്കിനെ ഒന്നുലക്കാന്‍ കഴിഞ്ഞേക്കും ചിലപ്പോള്‍. പക്ഷെ അതിന്റെ തീയില്‍ ചിറകു കരിഞ്ഞു വീഴുക തന്നെ ചെയ്യും ഇവര്‍. ആ ദീപനാളം എന്നെന്നും തെളിയിക്കാന്‍ അടുക്കളക്ക് കഴിയട്ടെ.

Sudheer S said...

ഞാന്‍ ഒരു സ്ത്രീ പക്ഷവാദി അല്ല. പക്ഷെ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ്. അത് കൊണ്ട് തന്നെ സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങള്‍ മാത്രം ആയി കാണുന്നതിനെ എന്നും എതിര്‍ക്കാറുണ്ട്. ഇവിടെ ചിത്ര സൂചിപ്പിച്ച പോലെ അരുണിനും രാജേഷിനും കൂട്ടര്‍ക്കും ആ രോഗമാണെന്ന് അവരുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. ശ്രീ മുകളില്‍ പറഞ്ഞത് പോലെ ലൈഗിക ദാഹം മൂത്ത് മനോരോഗികള്‍ ആയവരുടെ കൂട്ടത്തിലാണ് ഇവരെന്ന് തോന്നുന്നു. ഇവരെ ഓര്‍ത്ത്‌ സഹതപിക്കാം. ടൈഗര്‍ വൂട്സ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ചികിത്സ ചെയ്യുന്നതും നല്ലതാണ്. അല്ലെങ്കില്‍ നാളെ ഇവരുടെ വീട്ടുകാര്‍ക്ക് ഇവരെ ഓര്‍ത്ത്‌ ലജ്ജിക്കേണ്ടി വരും. പിന്നെ അരുണും രാജേഷും കണ്ടു പഠിച്ച സാഹചര്യങ്ങള്‍ അവര്‍ തുറന്നെഴുതി. പക്ഷെ മക്കളെ, നിങ്ങളെപ്പോലെ ആണ് എല്ലാവരും എന്ന് അങ്ങ് ധരിക്കാമോ? നിങ്ങളെപ്പോലുള്ള ഇവിടത്തെ പുരോഗമന വാദികളാണ് സ്ത്രീകളെ ഇങ്ങനെ ഒരു ഉപകരണം മാത്രമായി കാണുന്നത്. ഒരു കുടുംബത്തില്‍ അവള്‍ക്കു ഇതിനേക്കാള്‍ പലതും ചെയ്യാനുണ്ട്. അതിന്റെ വിലയും ബഹുമാനവും നിങ്ങളുടെ വാലായി നടക്കുന്ന കുറച്ചു പരിഷ്കാരികള്‍ കളഞ്ഞെടുക്കുകയാണ്. പുരോഗതി എന്നാല്‍ സ്വതന്ത്ര ലൈംഗികത എന്ന് നിങ്ങള്‍ പറയുമ്പോള്‍ സത്യത്തില്‍ നിങ്ങള്‍ സ്ത്രീകളെ ചെറുതാക്കുകയാണ്. ആ അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. മനോരോഗികള്‍ എന്ത് മനസ്സിലാക്കാന്‍. മുകളിലെ ഒരു കമന്റില്‍ കണ്ട പോലെ എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടക്കുന്ന അവസ്തയിലെത്തുമ്പോള്‍ ഇവരുടെ രോഗം മാറുമെന്നു പ്രതീക്ഷിക്കാം.

Manoj മനോജ് said...

"നിങ്ങള്ക്ക് കുടുംബം എന്നത് എന്താണെന്നും സമൂഹത്തിലെ മാന്യത എന്താണെന്നും ഉള്ള അറിവിലെ പാമാരത്വവും കാണാന്‍ മറെവിടെയും പോകേണ്ട."

ഈ ഒരു ലക്ഷ്മണ രേഖയില്‍ എത്ര നാള്‍? ശരിക്കും ഇത് സ്ത്രീക്കളെ കുരുക്കിയിടുവാനല്ലേ? ഈ ഒരു രേഖ തന്നെയല്ലേ പുരുഷനും ആവശ്യ്യം. സമൂഹത്തിലെ കുടുംബ മാന്യത ഭയന്ന് തന്നെ മുതലെടുത്തവരെ കുറിച്ച് മിണ്ടാതിരിക്കുക. എങ്കിലല്ലേ തങ്ങള്‍ക്ക് ഇനിയും പുതിയ ഇരകള്‍ ലഭിക്കുകയുള്ളൂ...

Sudheer S said...

ഓ ടോ : മോനെ രാജേഷേ നീ മുഴുവന്‍ വായിച്ചില്ല സഹതപിച്ചു കൊണ്ട് നിറുത്തി എന്ന് എഴുതിയത് കണ്ടു. അത് സ്വാഭാവികമാണ്. നിന്റെയൊക്കെ മാനസികാവസ്തക്ക് ഇത്തരം ലേഖനങ്ങളൊന്നും പറ്റില്ല. വല്ല കൊച്ചു പുസ്തകങ്ങളും പോയി വായിച്ചു ദാഹം തീര്‍ക്കു. അല്ലെങ്കില്‍ വലിയ ബുജി ലെവലില്‍ നളിനി ജമീലയുടെതു പോലുള്ള ആത്മകഥകള്‍ വായിക്കു. അതാവുമ്പോള്‍ മോന് ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീര്‍ക്കാന്‍ തോന്നിക്കൊള്ളും. നിങ്ങള്‍ പുരോഗമന വാദികള്‍ക്ക് അതൊക്കെ അല്ലെ പഥ്യം. കിട്ടാത്ത മുന്തിരി പുളിക്കും എന്നാ പോലെ തങ്ങളുടെ ഇങ്ങിതത്തിനു കിട്ടാനാവാതെ വരുമ്പോള്‍ സ്ത്രീകളെ പിന്തിരിപ്പന്‍ ചിന്തക്കാരാക്കുക. നിങ്ങള്ക്ക് നല്ലത് കൊച്ചു പുസ്തകങ്ങള്‍ തന്നെ. ഇവിടെ വെറുതെ സമയം കളയേണ്ട മക്കളെ.

Manoj മനോജ് said...

"നിങ്ങളെപ്പോലുള്ള ഇവിടത്തെ പുരോഗമന വാദികളാണ് സ്ത്രീകളെ ഇങ്ങനെ ഒരു ഉപകരണം മാത്രമായി കാണുന്നത്."

ഗാന്ധിയുടെ ബ്രഹ്മചര്യ പരീക്ഷണം കേട്ട് കാണുമായിരിക്കും. സ്വന്തം ബ്രഹ്മചര്യത്തെ വിജയിപ്പിക്കുവാന്‍ മാനസികമായി തകര്‍ത്ത സ്ത്രീകളെ കുറിച്ച് ഗാന്ധി ചിന്തിച്ചില്ല. ഗാന്ധി പുരോഗമനവാദിയായിരുന്നുവോ?

“ഒരു കുടുംബത്തില്‍ അവള്‍ക്കു ഇതിനേക്കാള്‍ പലതും ചെയ്യാനുണ്ട്. അതിന്റെ വിലയും ബഹുമാനവും നിങ്ങളുടെ വാലായി നടക്കുന്ന കുറച്ചു പരിഷ്കാരികള്‍ കളഞ്ഞെടുക്കുകയാണ്.“

സ്ത്രീയെന്നാല്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയണം എന്ന ആ പഴഞ്ചന്‍ ചിന്താഗതി.... ലൈംഗിക സ്വാതന്ത്ര്യമെന്നാല്‍ തനിക്ക് കൂടി തോന്നുമ്പോള്‍ മാത്രം തന്റെ പങ്കാളിയുമായി പങ്കിടക്കണം എന്നതല്ലേ? അത് നിഷേധിക്കുവാന്‍ ഇത്ര വ്യഗ്രത എന്തിന്?

ആരായാലും തന്റെ അനുവാദത്തോടെയല്ലാതെ തന്നെ തൊട്ടാല്‍ പ്രതികരിക്കുവാനുള്ള ശക്തി ചോര്‍ത്തി കളഞ്ഞെങ്കില്‍ മാത്രമാണല്ലോ ലൈംഗിക മനോരോഗികള്‍ക്ക് വിലസുവാന്‍ കഴിയൂ....

സ്ത്രീ സ്വാതന്ത്യമെന്നാല്‍ ലൈംഗിക സ്വാതന്ത്ര്യം മാത്രമല്ല എന്ന് തിരിച്ചറിയുക. അത് സാമ്പത്തികത്തിന്റെയും അഭിപ്രായത്തിന്റെയും വികാരത്തിന്റെയും സ്വാതന്ത്ര്യമാണ്. അതിനായി വാദിക്കുന്നവരെ “ഫെമിനിസ്റ്റ്” എന്ന് വിളിക്കുകയും ആ വാക്കിന്റെ വിശാലമായ അര്‍ത്ഥത്തെ വികൃതമാക്കുകയും ചെയ്യുന്നവര്‍ ഇന്നും ഉള്ളത് കൊണ്ട് തന്നെയാണ് ലോകം 100 ആമത്തെ സ്ത്രീദിനം ആഘോഷിക്കുന്ന ഇന്നും ഇന്ത്യയില്‍/കേരളത്തില്‍ ഈ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകുന്നതും സ്ത്രീകള്‍ ഇന്നും പഴയ പടി നില്‍ക്കുന്നത്.

Sudheer S said...

@മനോജ്‌, സ്ത്രീകളെ ഇരകള്‍ ആക്കുന്നത് പുരോഗമന വാദികളാണ്. വെറും ലൈഗിക ഉപകരണമാക്കുന്നു. പുരോഗമന വാദികളുടെ നേര്‍ ചിത്രങ്ങള്‍ ശ്രീ നന്ദു വിന്റെ "ഇടം തേടി" എന്നാ പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അവളുടെ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലോടെ. നിങ്ങള്‍ നളിനി ജമീലയും സിസ്റ്റര്‍ ജസ്മിയെയും ഒക്കെ വലുതാക്കും. പക്ഷെ നിങ്ങളില്‍ ഒരാളായിരുന്ന സ്വതന്ത്ര ലോകത്ത് വിഹാരിച്ച്ച അവളുടെ ഓര്‍മ്മക്കുരിപ്പുകളെ മാര്‍ച്ചു പിടിക്കുകയാനുണ്ടായത്. കാരണം ഈ പുരോഗമന വാദികളുടെ യദാര്‍ത്ത മുഖം അതിലുണ്ട് എന്നത് കൊണ്ട് തന്നെ. സമയം കിട്ടുമ്പോള്‍ ഒന്ന് വായിച്ചു നോക്കുക. പുരോഗമന വാദികളായ മൈത്രെയനും ഭാര്യ ജയശ്രീയും ഒക്കെ അതില്‍ കതാപാത്രങ്ങലാണ്. വലിയ വിശാല്‍ മനസ്കനായ മൈത്രേയന്‍ തന്റെ ഭാര്യ മറ്റൊരാളുമായി പ്രനയത്തിലാനെന്നരിഞ്ഞപ്പോള്‍ അസഹിഷ്ണുവായത് അതില്‍ വ്യക്തമാക്കുന്നുണ്ട്. എന്തായാലും അതിനേക്കാള്‍ വലിയ സ്വാതന്ത്ര്യ ബന്ധമൊന്നും നിങ്ങള്‍ക്കുണ്ടാവില്ലല്ലോ. ഓരോ പുരോഗമന വാദികളെയും എടുത്തു നോക്കിയാല്‍ ഇത് തന്നെയാണ് കഥ. നോക്കുന്നത് തുറന്ന കണ്ണോടെ ആവണം എന്ന് മാത്രം.ഇപ്പോള്‍ ഇരു ചക്ര വാഹനക്കാര്‍ക്ക് ഹെല്‍മേറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്തിനാണ് അത്. നമ്മുടെ സ്വതന്ത്രമായ ചലനങ്ങളെ അത് തടസ്സപ്പ്ടുത്തുന്നില്ലേ. എന്നിട്ടും നാം അത് വക്കുന്നു. നിര്‍ബന്ധം ഇല്ലാത്ത കാലാത്തും ചിലര്‍ അത് ഉപയോഗിച്ചിരുന്നു. എന്തിനാണ്? സുരക്ഷ. അതാണ്‌ കാര്യം. സ്വാതന്ത്ര്യവും സുരക്ഷയും ഒരു പോലെ കൊണ്ട് പോകാനാവില്ല. കുറച്ചൊക്കെ നിയന്ത്രണം ഉണ്ടെങ്കിലെ സുരക്ഷ ഉണ്ടാവൂ. അതില്‍ ഇതു വെനെമെന്നു ത്തിര്ഞ്ഞെടുക്കേണ്ടത് നമ്മളാണ്.

Sudheer S said...

ന്പുരോഗമന വാത്യകളുടെ സ്വാതന്ത്ര്യവും മനോജ്‌ പറഞ്ഞ സ്ത്രീ സ്വാതന്ത്രവുമെല്ലാം ആദര്‍ശങ്ങളില്‍ മാത്രമാണ്. അതിന്റെ വക്താക്കള്‍ അത് എങ്ങനെ ആണ് പ്രാവര്‍ത്തികമാക്കുന്നത് എന്നത് നോക്കിയിട്ടുണ്ടോ. സ്ത്രീ സ്വാതന്ത്ര്യം ലൈഗിക സ്വാതന്ത്ര്യം മാത്രമല്ല. പക്ഷെ പുരോഗമന വാദികള്‍ക്ക് പ്രവൃത്തിയില്‍ സ്വാതന്ത്ര്യത്തിനു ആ ഒരു അര്‍ത്ഥമേ ഉള്ളൂ. വാക്കില്‍ ഒരു നൂറു അര്‍ത്ഥങ്ങള്‍ പറയുമെങ്കിലും. ഒന്നും വേണ്ട ഒരു പുരോഗമാനക്കാരനോട് മറ്റൊരു പുരോഗമാനക്കാരനെ പറ്റി ചോദിച്ചാല്‍ മതി. അവന്‍ പറഞ്ഞു തരും ബാക്കി. മനോജ്‌ വാക്കുകളിലെ അര്‍ത്ഥം കണ്ടു കൊണ്ട് പറയല്ലേ. പ്രവൃത്തിയില്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് നോക്കൂ. എന്നിട്ട് പ്രതികരിക്കൂ. ഇല്ല്ലെങ്കില്‍ താങ്കളും അവരുടെ ഒരു ഇര മാത്രം ആയിപ്പോകും.

Sudheer S said...

പുരോഗമന വാദികളുടെ കൂട്ടത്തിലെ പലരുടെയും സ്വഭാവം എന്താണെന്ന് വ്യക്തമായി അറിയാവുന്ന ഒരാളെന്ന നിലയില്‍ ആണ് ഞാന്‍ ഇതെഴുതുന്നത്. അവരെ അടുത്തരിയും വരെ എനിക്കും പുരോഗമന ആശയങ്ങള്‍ തന്നെ ആയിരുന്നു. പക്ഷെ അത് കണ്ടപ്പോള്‍... ഇതിനാണോ ഇവര്‍ കാത്തിരിക്കുന്നത് എന്ന് കണ്ടപ്പോള്‍....

വിചാരം said...
This comment has been removed by the author.
വിചാരം said...
This comment has been removed by a blog administrator.
Unknown said...
This comment has been removed by the author.
അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
വിചാരം said...
This comment has been removed by a blog administrator.
അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
ANITHA HARISH said...

അപ്പൊ കാലിപ്സോ, വിചാരം നിങ്ങളോട് അങ്ങേ അറ്റം ബഹുമാനത്തോടെ തന്നെ പറയട്ടെ. ദയവായി വ്യക്തിപരമായ ചീത്ത വിളികള്‍ ഇതോടെ ഒഴിവാക്കുക. എല്ലാം ഡിലീറ്റ് ചെയ്യുന്നതില്‍ വിഷമം തോന്നരുത്. ആരോഗ്യകരമായ ഒരു ചര്‍ച്ചയെ വഴിതെറ്റിക്കാന്‍ മാത്രമേ ഇത്തരം പോര്‍വിളി കൊണ്ട് കഴിയൂ. ക്ഷമിക്കുക. ഈ വിഷയത്തെ കുറിച്ചു സംസാരിക്കുക.

ANITHA HARISH said...

വിചാരം വീട്ടുകാരെ പറയുമ്പോള്‍ ഇത്ര പ്രകൊപിതനാവുന്നത് തന്നെ താങ്കള്‍ എത്ര കണ്ടു സദാചാര വാദി ആണെന്നതിന്റെ ഉദാഹരണം അല്ലെ. താങ്കളുടെ വീട്ടുകാരെ പാറ്റി മോശമായി പറയുന്നത് താങ്കള്‍ക്ക് സഹിക്കാനാവുന്നില്ലെങ്കില്‍ താങ്കളെ പാറ്റി മറ്റുള്ളവര്‍ മോശമായി പറയുന്നത് വീട്ടുകാര്‍ക്കും സഹിക്കാനാവുമോ? ഇല്ല തന്നെ. വാക്ക് കൊണ്ട് പുരോഗമനം ഒക്കെ പറയാം. പക്ഷെ നമ്മള്‍ ഒന്നും യന്ത്രങ്ങളല്ല, വികാരങ്ങളും വിചാരങ്ങളും ഉള്ള മനുഷ്യര്‍ തന്നെയാണ്. അത് ആദ്യം മനസ്സിലാക്കുക. അപ്പോള്‍ ഈ പറയുന്ന അമിത സ്വാതന്ത്ര്യ ദാഹമോക്കെ എന്തിനു എന്ന് തോന്നും. മനസ്സിനെ സംത്രിപ്തമാക്കാന്‍ സ്വതന്ത്രര്‍ ആവണം എന്നൊന്നും ഇല്ല. ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ എത്ര നാം നേടുന്നുണ്ട്. അതിലേറെയും നേടാനാവാതെ പോകുന്നില്ലേ. എന്നിട്ടും നാം ജീവിക്കുന്നില്ലെ. വിചാരം സ്വയം ഒന്ന് മനസ്സിരുത്തി ചിന്തിച്ചു നോക്കുക. അപ്പോള്‍ മനസ്സിലാവും ത വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള അന്തരം. ഇപ്പറഞ്ഞതൊക്കെ വിചാരം അണിഞ്ഞിരിക്കുന്ന ഒരു മുഖം മൂടിയാണ്. യദാര്‍ത്ഥ മുഖം പുറത്തു വന്നത് വീട്ടുകാരെ പറഞ്ഞപ്പോഴാണ്. അല്ലെ. എല്ലാ പുരോഗമന വാദികളുടേയും കാര്യം ഇങ്ങനെ തന്നെ ആണ്. സമൂഹത്തിനു മുന്നില്‍ അവര്‍ ഒരു മുഖം മൂടി അണിഞ്ഞു നില്‍ക്കും. അങ്ങനെ ആണെന്ന് സ്വയം അഭിമാനിക്കുകയും ചെയ്യും. പക്ഷെ യാദാര്‍ത്ഥ്യം അവര്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കും. അതല്ലേ കാപട്യം. പക്ഷെ അപ്പൊ കളിപ്സോയുടെ വാക്കുകള്‍ വളരെ മോശമായിപോയി.

ANITHA HARISH said...

@ അരുണ്‍ : "അങ്ങനെത്തെ സ്വാതന്ത്ര്യങ്ങളൊന്നും സ്ത്രീകള്‍ക്ക് വേണ്ട. പിന്നെ കാര്യം പറയാമല്ലോ - ഇങ്ങനെയുള്ള വിഷയങ്ങളൊക്കെ ബ്ലോഗ്ഗ് എഴുതുന്നകാര്യം ആണുങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാ നല്ലത് - നിങ്ങടെ പേരിലൊരു ചീത്തപ്പേര് ഉണ്ടാവരുതല്ലോ".

പുരോഗമന വാദിയായ അരുണ്‍ തന്നെ ഇതും പറയണം. സദാചാരമെന്നത് സ്വാതന്ത്ര്യത്തെ ഹനിക്കലാനെന്നു തെട്ടിദ്ദരിക്കുന്ന നിങ്ങളോട് അടുക്കളക്ക് സഹതാപമേ ഉള്ളൂ. സദാചാരം എന്നത് സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ അല്ല. കുറച്ചു പേരുടെ അമിത സ്വാതന്ത്ര്യത്തിനു പകരം എല്ലാവര്‍ക്കും സ്വാതന്ത്ര്യം എന്ന ആശയമാണ്. അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിയ ചടങ്ങുകളെ അല്ല അടുക്കള ഇവിടെ സദാചാരം എന്നത് കൊണ്ട് ഉദ്ദേശിച്ചത്. സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഒരു പോലെ പ്രദാനം ചെയ്യുന്ന ജീവിത രീതിയാണ്. സുരക്ഷിതത്വത്തിനായി ചിലപ്പോള്‍ സ്വാതന്ത്ര്യത്തില്‍ വിട്ടു വീഴ്ചകള്‍ വേണ്ടി വരുന്നത് സ്വാഭാവികം അല്ലെ. പക്ഷെ നിങ്ങള്‍ പറയുന്ന സ്വാതന്ത്ര്യം നാശത്തിലെക്കെ നയിക്കൂ.. വാഹനങ്ങള്‍ക്ക് നമ്മള്‍ എന്തിനാണ് ബ്രെയ്ക്ക് വച്ചിരിക്കുന്നത്. സുരക്ഷയ്ക്ക്. പൂര്‍ണ്ണമായ വേഗത്തില്‍ പോകാന്‍ ആണെങ്കില്‍ എന്തിനാ ബ്രെയ്ക്ക്. അത് സ്വാതന്ത്ര്യത്തെ ഹനിക്കലല്ലേ. പക്ഷെ അതില്ലെങ്കില്‍ എന്താണ് അപകടം എന്ന് അടുക്കള പറഞ്ഞു തരെണ്ടാതുണ്ടോ. അത് പോലെ സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ബ്രെയ്ക്ക് ആണ് സദാചാരം. അതില്ലാത്ത വണ്ടികളായി നിങ്ങള്‍ പായുമ്പോള്‍ നശിക്കുന്നത് നിങ്ങള്‍ മാത്രമല്ല, നിങ്ങള്ക്ക് മുന്നിലുള്ള ജീവിതങ്ങള്‍ കൂടിയാണ്.

ബഷീർ said...

പോസ്റ്റ് വായിച്ചു. കമന്റുകളും വായിച്ചു. പോസ്റ്റിനോട് പൂർണ്ണമായും യോജിക്കുന്നു. തികച്ചും പക്വമായ രീതിയിൽ ആശയം വ്യക്തമാക്കിയിരിക്കുന്നു. കുടുംബവും കുടുംബജീവിതവും ജീവിതവും അർത്ഥമാക്കുന്നതെന്താണെന്ന് അറിവില്ലാത്തവർ അല്ലെങ്കിൽ തെറ്റായി മനസ്സിലാക്കിയവർ എന്തിനെയും പുരോഗമന(?)ത്തിന്റെ പേരു പറഞ്ഞ ലളിതവത്കരിക്കാൻ ശ്രമിക്കുന്നത് ദു:ഖകരം തന്നെ.

ബഷീർ said...

>>>വാഹനങ്ങള്‍ക്ക് നമ്മള്‍ എന്തിനാണ് ബ്രെയ്ക്ക് വച്ചിരിക്കുന്നത്. സുരക്ഷയ്ക്ക്. പൂര്‍ണ്ണമായ വേഗത്തില്‍ പോകാന്‍ ആണെങ്കില്‍ എന്തിനാ ബ്രെയ്ക്ക്. അത് സ്വാതന്ത്ര്യത്തെ ഹനിക്കലല്ലേ. പക്ഷെ അതില്ലെങ്കില്‍ എന്താണ് അപകടം എന്ന് അടുക്കള പറഞ്ഞു തരെണ്ടാതുണ്ടോ. അത് പോലെ സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ബ്രെയ്ക്ക് ആണ് സദാചാരം. അതില്ലാത്ത വണ്ടികളായി നിങ്ങള്‍ പായുമ്പോള്‍ നശിക്കുന്നത് നിങ്ങള്‍ മാത്രമല്ല, നിങ്ങള്ക്ക് മുന്നിലുള്ള ജീവിതങ്ങള്‍ കൂടിയാണ്.
<<


ഒരു കൈയ്യൊപ്പ്

Unknown said...
This comment has been removed by a blog administrator.
Unknown said...
This comment has been removed by a blog administrator.
poor-me/പാവം-ഞാന്‍ said...

അടുക്കളജി,
ആക്സിലേറ്ററ് ഉള്ളപ്പോള്‍ തന്നെ ബെല്ലും ബ്രേക്കും നല്ല കാര്യം തന്നെ..പലതും നേടാന്‍ പലതും നഷ്ടപ്പെടുത്തേണ്ടിയും വരുന്നു..നേതാക്കള്‍ക്കും പ്രശസ്തറ്ക്കും തങളുടെ സ്വകാര്യ ജീവിതം പരസ്സ്യമാക്കാന്‍ പറ്റില്ല..എനിക്കു ശങ്കരാടി ഭവിച്ചാല്‍ സി എച്ച് ഫ്ലൈ ഓവറിനടിയില്‍ ബാധ ഒഴിപ്പിക്കാം..പക്ഷേ മുനീറിനോ/ബഷീരിനോ/ശങ്കരനോ/വിനുവിനോ/യു ഏ ഖാദറിനോ ഇങനെ പരസ്സ്യമായി മൂത്ര സഞ്ചി ഖാലി ആക്കാന്‍ പറ്റുമോ?
പിന്നെ ശ്രീരാമനായി ജീവിച്ചത് കോണ്ട് നഷ്ടമൊന്നും വരാനില്ല എന്നാണ് എന്റെ ഒരു “ഇത്” ...വിയോജിക്കുന്ന കാര്യത്തില്‍ യോജിക്കാനുള്ളവറ്ക്ക് ആകാമേ!
അടുത്ത പോസ്റ്റിനായി കാത്തു കൊണ്ട്...

mini//മിനി said...

ഇവിടെ തേങ്ങയടിക്കാൻ തുടങ്ങുമ്പോൾതന്നെ ഇത് വലിയ ചർച്ചയാവും എന്ന് തോന്നിയിരുന്നു. ഇപ്പോൾ കമന്റുകൾ വായിക്കാൻ നല്ല രസമുണ്ട്. എന്റെ അടുത്ത നാട്ടിൽ ഒരു വി ഐ പി പുരുഷന് ‘അവനറിയാതെ’ അടുത്ത വീട്ടിൽ ഒരു കുഞ്ഞ് ജനിച്ചു. DNA പരിശോധനയിൽ അവന്റെ കുഞ്ഞ് തന്നെ. അപ്പോൾ ആ കുഞ്ഞിന്റെ അമ്മയെ ഭീഷണിപ്പെടുത്താൻ നാട്ടിലെ എല്ലാ ആൺപിറന്നവരും ഒന്നിച്ച് അണിനിരന്ന ചരിത്രം ഉണ്ട്. അടുക്കള പോരാട്ടം തുടരട്ടെ, ആശംസകൾ,

Unknown said...
This comment has been removed by a blog administrator.
ANITHA HARISH said...

അരുണ്‍, ആദ്യം തന്നെ ഒരു ഉറച്ച നിലപാടുണ്ടാക്ക്. അല്ലാതെ ചുമ്മാ വല്ലവനും പറയുന്നത് കെട്ടു കുരങ്ങന്‍ കളിക്കാതെ. താങ്കളുടെ സ്വഭാവം ആയിരിക്കും പുറത്തു നിന്ന് ആളെ വിളിച്ചു കൂട്ടല്‍. അത് ഇവിടെ വേണ്ട. മനസ്സിലായിക്കാണുമല്ലോ. അധോഗമന വാദി അങ്ങനെ നിന്നാല്‍ മതി. അടുക്കളക്ക് നട്ടെല്ലില്ലാത്ത താങ്കളുടെ പോലുള്ളവരുടെ സഹായം ആവശ്യമില്ല. ശരിയെന്നു തോന്നിയത് പറയാനുള്ള ധൈര്യം നിങ്ങള്‍ക്കില്ലാത്തത് പോലെ ആണ് എല്ലാവരും എന്ന് ധരിക്കരുത്.

Unknown said...

സമാനമായ വിഷയത്തില്‍ ഒരു പോസ്റ്റില്‍ നടന്ന ചര്‍ച്ചയിലേയ്ക്ക് ഒരു ലിങ്ക് തന്നതിനെയാണോ അടുക്കള കുരങ്ങന്‍ കളി എന്ന് പറയുന്നത് ? അതോ ഈ വിഷയത്തില്‍ സമാനപോസ്റ്റുകളുടെ ലിങ്ക് കൊടുത്തതിനോ ? എന്റെ രണ്ട് കമന്റുകള്‍ താങ്കള്‍ ഡിലീറ്റിയത് ഉപകാരം. ബാക്കിയുള്ളത് ഞാനും ഡിലീറ്റാം . താങ്കളുടെ അഭിപ്രായത്തിനു കീഴെ കയ്യൊപ്പ് ചാര്‍ത്താന്‍ എനിക്ക് താല്പര്യമില്ല

ANITHA HARISH said...

അരുണ്‍ പ്രൊഫൈലില്‍ എഴുതിയ പണികള്‍ തന്നെയാണ് അരുണിന് നല്ലത് " വായന, വായ്നോട്ടം. അരുണിന്റെ കയ്യൊപ്പ് വേണ്ടേ വേണ്ട.

ഷൈജൻ കാക്കര said...

വ്യക്തിസ്വാതന്ത്ര്യം എന്നാൽ സദാചാരമില്ലായ്‌മയായി വ്യഖ്യാനിക്കേണ്ട. അധാർമികതയുടെ കൂത്തരങ്ങുമല്ല, പക്ഷെ ധാർമികത മറ്റുള്ളവർ അടിച്ചേൽപ്പികേണ്ടതുമല്ല എന്ന്‌ വിശ്വാസിക്കുന്നു.

ഒരു പുരുഷനും സ്ത്രിയും (ഭർത്താവോ, ഭാര്യയോ, കാമുകിയോ, കാമുകനോ ആരുമാവട്ടെ) സ്വന്തം ഇഷ്ടപ്രകാരം, പാർക്കിലൊ, കുർബാനയ്‌ക്കൊ, മഞ്ചേരിയ്‌ക്കോ, ഊട്ടിയിലൊ എവിടെയെങ്ങിലും പോകട്ടെ, അത്‌ സമൂഹതിന്റെ മൊത്തത്തിലുള്ള സദാചാര അളവുകളിൽപെടുന്നില്ല എന്ന ഒറ്റ കാരണത്താൽ അവരെ തടഞ്ഞ്‌ നിറുത്തി “മാനഭംഗപ്പെടുത്താൻ” സദാചാരകമ്മിറ്റിയ്‌ക്ക്‌ അധികാരമില്ല.

സത്യവാന്റെ അഭിപ്രായത്തോടും യോജിക്കുന്നു.

സ്പീഡ്‌ കൂടി എന്ന്‌ യാത്രക്കാർ തീരുമാനിക്കുകയും യാത്രക്കാർ ബ്രെയ്‌ക്ക്‌ ചവിട്ടുകയും ചെയ്‌താൽ!!!!

Sudheer S said...

അനിതയുടെ ഉപമ നന്നായി. ഇതിനേക്കാള്‍ ലളിതവും അര്‍ത്ഥഗര്‍ഭവുമായി സദാചാര മൂല്യങ്ങളുടെ പ്രാധാന്യത്തെ ആര്‍ക്കും പറയാന്‍ കഴിയില്ല. കാക്കരയുടെ അഭിപ്രായം കണ്ടു. പക്ഷെ അവസാനം പറഞ്ഞ വാക്കിനോട് യോജിക്കാന്‍ വയ്യ. ഡ്രൈവര്‍മാര്‍ ലക്ഷ്യ ബോധമില്ലാതെ പായുമ്പോള്‍ യാത്രക്കാര്‍ ഇടപെടേണ്ടി വരും. കാരണം യാത്രയില്‍ അവര്‍ വെറും കാഴ്ചക്കാര്‍ മാത്രമല്ലല്ലോ.

raj said...

താങ്കളുടെ പോസ്റ്റ് വായിച്ഛപ്പോൾ സദാചാരത്തിന്റെ വിവക്ഷ യഥാർഥത്തിൽ എന്താണെന്നുള്ള ചോദ്യമാണു മൻസ്സിലേക്ക് ഓടി വരുന്നത്. ഒരു പുരുഷനോ സ്ത്രീയോ ഒരേ ഒരു പങ്കാളിയെ മാത്രം മോഹിക്കുകയും കാമിക്കുകയും മൈഥൂനം ചെയ്യുന്നത് മാത്രമാണോ സദാചാരം? അല്ലേ അല്ല..ജീവിതത്തിന്റെ എല്ലാ പ്രവൃത്തിയിലും എന്നും എല്ലാവരും പാലിക്കേണ്ട ഒരു ധർമ്മമല്ലെ അത്? അതു സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയ ബന്ധം മുതൽ രാഷ്ട്രങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ബന്ധം വെരെ.. സദാചാരം ഒരിക്കലും അടിച്ഛേൽ‌പ്പിക്കാവുന്നവയല്ല.. അതു സ്വയം പാലിക്കേണ്ട ഒരു ധർമ്മമാണ്..ശത്രുവിനോട് യുദ്ധം ചെയ്യുമ്പോൾ പോലും ആ സദാചാര ധർമ്മം കൈവിടാൻ പാടില്ലെന്നാണു വെയ്പ്പ്..സ്വയം തോൽ വി സമ്മതിച്ഛ് തൂവെള്ള പതാകയും പേറി വരുന്ന ശത്രു പക്ഷത്തുള്ള സൈനികനെ വെടി വെയ്ക്കാൻ പാടില്ലെന്നാണു വെയ്പ്പ്.. അതും സദാചാരത്തിന്റെ വകുപ്പിൽ പെടും എന്ന് എനിക്ക് തോന്നുന്നു..
പിന്നെ സ്ത്രീ പുരുഷ ബന്ധത്തിലെ സദാചാരം.. ഒരു രാജ്മോഹൻ ഉണ്ണിത്താനെയോ അല്ലെങ്കിൽ ഒരു നിത്യാനന്ദനെയോ അതുമല്ലങ്കിൽ ഒരു ടൈഗർ വുഡീനെയോ ചൂണ്ടിക്കാണിക്കാം, പക്ഷെ പിടിക്കപ്പെടാൻ കഴിയാത്ത എത്രയൊ ആനന്ദമാരും മോഹനനന്മാരും ഈ ലോകത്തുണ്ട്.. പിന്നെ ഒരു സ്ത്രീയും പുരുഷനും രാത്രിയിൽ ഒരു മുറിയിൽ ഉണ്ടായാൽ ഉടനെ തന്നെ അവിടെ അവിഹിതം എന്തോ സംഭവിച്ഛു എന്നൊന്നും തീരുമാനിക്കാൻ പറ്റുകയില്ലാ.. സ്ത്രീ പുരുഷ ബന്ധവും ബന്ധപ്പെടലും പാവനമാണു,.. അതിനു അതിന്റേതായ ബ്രഹ്മ മൂഹൂർത്തമുണ്ട്.(കടപ്പാട്.. എന്റെ പ്രിയപ്പെട്ട സ്നേഹിതക്ക്). അതിന്റേതായ താള ലയങ്ങളുണ്ട്, അതിന്റേതായ ചുവടുവെയ്പ്പുണ്ട്.അതിന്റേതായ സ്വകാര്യതയുണ്ട്...അങ്ങനെ യൊക്കെ അനുഭവിച്ഛാലെ അതിന്റെ മാധുര്യം നുകരാൻ പറ്റു.. അതൊന്നുമില്ലാതെയുള്ള ബന്ധപ്പെടൽ വെറും വ്യായാമം മാത്രം..ഒരു സ്ത്രീയും പുരുഷനും കൂടി ഒരു മുറിയിലേക്ക് കയറിപ്പോകുന്നു.. അവിഹിത ബന്ധം നടക്കാൻ പോകുന്നു എന്നു വിളിച്ഛു കൂവുകയും, അവരെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യ്തിട്ട് വിജിഗീഷുവിനെപ്പോലെ ഗ്വൊ ഗ്വോ വിളി മുഴക്കുന്നവരെക്കാണുമ്പോൾ, കന്നിമാസത്തിൽ തെരുവിൽ ബന്ധപ്പെടുന്ന ആൺ പെൺ നായയെ കല്ലെടുത്തെറിയുന്ന പെറുക്കിപ്പിള്ളാരെയാണു ഓർമ്മ വരിക..ഒരുമിചു യാത്ര ചെയ്താൽ അല്ലെങ്കിൽ അടുത്തിട പഴകിയാൽ അതെല്ലാം അവിഹിതമായിക്കാണുന്നവരുടെ ചിലരെ പോളിഗ്രാഫ് ടെസ്റ്റിനോ, ഹിപ്നോട്ടിസത്തിനോ വിധേയമാക്കിയാൽ മനസ്സിലാവും സ്വന്തം ഭാര്യയുമായി ബന്ധപ്പെടുമ്പോൾ ആരെയാണു സങ്കൽ‌പ്പിക്കുന്നതെന്ന്, ഐശ്വര്യ റായിയെയോ അതോ ആൻചലിന ജോളിയെയോ...
പിന്നെ മഹാനായ സക്കറിയ.. എന്താ പറയുക അയാളെപ്പറ്റി.. മറ്റു മതക്കാരോടുള്ള അയാളുടെ അസഹിഷ്ണുത എനിക്ക് നേരിട്ട് അറിയാവുന്നതാണ്.. അങ്ങനെയുള്ളവരുടെ വാക്കുകളെ ആരാണു മുഖവിലക്കെടുക്കുക..അവരൊന്നും ഒരു പൊതു സമൂഹത്തിന്റെ വക്താക്കളേയല്ല..
ദാമ്പത്യ ബന്ധം എപ്പോഴും പരസ്പര വിശ്വാസത്തിൽ കെട്ടിപ്പടുക്കുന്നതാണ്. വിശാസം ഉണ്ടാകണമെങ്കിൽ മൻസ്സിൽ പങ്കാളിയോട് പ്രണയം വേണം, നിബന്ധനകളില്ലാത്ത , അതിർ വരമ്പുകളില്ലാത്ത പ്രണയം.
എപ്പോഴെങ്കിലും ഒരിക്കൽ ആ വിശ്വാസം നഷ്ട്ടപ്പെട്ടാൽ ഒരു ഏറ്റു പറച്ഛിലിനും അത് വീണ്ടെടുക്കാൻ പറ്റില്ല.. പിന്നെ അനിതേ “വിശ്വാസം; അതല്ലെ എല്ലാം“
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

Manoj മനോജ് said...

@Sudheer എല്ലാ മേഖലയിലും പ്രശ്നക്കാര്‍ ഇല്ലേ? മറ്റുള്ളവര്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനേക്കാള്‍ ഒരു ആശയം സമൂഹത്തിന് എങ്ങിനെ ഉപകാരമാകും അല്ലെങ്കില്‍ ഉപദ്രവമാകുമെന്ന് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവ് നമ്മള്‍ക്കില്ലേ!! ഇന്ന് കേരളത്തില്‍/ഇന്ത്യയില്‍ നാം കാണുന്ന അല്ലെങ്കില്‍ പ്രചരിപ്പിക്കുന്ന സ്ത്രീ സ്വാതന്ത്ര്യമെന്നത് രണ്ടാം ഫെമനിസ്റ്റ് തരംഗത്തിന്റെ അവസാനത്തില്‍ പൊങ്ങി വന്ന ലൈംഗിക സ്വാതന്ത്ര്യത്തെ പറ്റി മാത്രമുള്ളതാണ്. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യമെന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അത് മാത്രമല്ലല്ലോ!

എന്തിനും ബ്രേക്കും ഹെല്‍മറ്റും ആവശ്യം തന്നെയാണ്. പക്ഷേ അത് വിപരീത ഫലം ഉണ്ടാക്കുവാനാണെങ്കില്‍?

അടുക്കളയിലേയ്ക്ക് മടങ്ങി പോകണമെന്ന ധ്വനി ഇവിടെ പല കമന്റിലും കാണാം. സ്ത്രീ എന്നാല്‍ വീടിനുള്ളില്‍ മാത്രം ഒതുങ്ങണമെന്നത് ഇനിയും അംഗീകരിച്ച് കൊടുക്കണമെന്നാണോ?

ഇന്ന് കുട്ടികള്‍ ചതിയില്‍പ്പെടുന്നത് അവരെ അത് മനസ്സിലാക്കിക്കുവാനുള്ള നമ്മുടെ സമൂഹത്തിന്റെ കഴിവില്ലായ്മയാണ്. അത് മറച്ച് പിടിച്ചിരുന്നാല്‍ അവര്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് പോവുകയേയുള്ളൂ.

Nisha/ നിഷ said...

സ്നേഹിക്കുന്നത്‌ ഒരു തെറ്റല്ല...
സ്നേഹം പ്രകടിപ്പിക്കുന്നതും തെറ്റല്ല...

സ്വകാര്യതകളില്‍ സൂക്ഷിക്കേണ്ടതെന്തായാലും.. അത്‌ പരസ്യമാക്കുന്നത്‌ സ്നേഹം പങ്കു വെക്കുന്നവരോട്‌ കാണിക്കുന്ന വിശ്വാസ വഞ്ചന....

വിശ്വസിക്കുന്നതും തെറ്റല്ല.. വിശ്വസിപ്പിക്കുന്നതും തെറ്റല്ല.. ആ വിശ്വാസം തെറ്റിക്കുമ്പോഴാണതു തെറ്റാവുന്നത്‌...
തെറ്റാണെന്നറിഞ്ഞീട്ടും ചെയ്യുന്ന തെറ്റുകളെ... എങ്ങനെ ന്യായീകരിക്കാനാകും...
സ്വാമി നിത്യാനന്ദയുടെ കാര്യത്തിലും അതാണൂ സംഭവിച്ചത്‌..
തെറ്റാണെന്നറിഞ്ഞീട്ടും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതിന്റെ തെറ്റ്‌...

പിന്നെ ഉണ്ണിത്താന്‍ .. അദ്ദേഹത്തിന്റെ ഭാര്യക്കോ മക്കള്‍ക്കോ കുഴപ്പില്ലെങ്കില്‍??? എന്ന ചോദ്യം..
തെറ്റ്‌ ആരു ചെയ്താലും തെറ്റു തന്നെ.. പൊതു പ്രവര്‍ത്തനമാവുമ്പോള്‍ പൊതു ജനന്‍ങ്ങാളെ ബോധ്യപ്പെടുത്തേണ്ട ചുമതല അദ്ദേഹത്തിനുണ്ട്‌..

സ്വന്തം ഭര്‍ത്താവിനെ അന്യസ്ത്രീയുടെ വീട്ടില്‍ നിന്നും ഓടിച്ചീട്ട്‌ പിടിക്കാന്‍ സാധിക്കാത്തതായപ്പോള്‍.. പിറ്റേന്ന്‌ 'ചേച്ചീ ഇന്നലെ .... ചേട്ടന്‍ വീട്ടിലുണ്ടാര്‍ന്നൊ ' എന്നു ചോദിച്ചു വന്ന നാട്ടുകാരോട്‌... 'ഇന്നലെ ചേട്ടന്‍ നേരത്തെ വീട്ടിലെത്തി..കിടന്നുറങ്ങി'.. എന്നു പറഞ്ഞ ചേച്ചിയെ എനിക്കറിയാം.. അതു പറയുമ്പോഴും... അ സ്ത്രീയുടെ മനസ്‌ കഴച്ചൊടിയുന്നതെത്ര ഭര്‍ത്താക്കന്‍മാര്‍ക്കു തിരിച്ചറിയാനാകും..
അതാണ്‌ ഇന്നും ചില കുടുംബങ്ങള്‍ ശിഥിലമാകാതെ സൂക്ഷിക്കുന്നതിലെ സത്യാവസ്ഥ...

.... പിന്നെ വിശ്വാസം.. അതു തന്നെയാണെല്ലാം.. ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ല എന്നു പറഞ്ഞ്‌... എനിക്കെന്നെയേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ എന്നു പറഞ്ഞ്‌ നടക്കുന്നവര്‍ ഒന്നോര്‍ക്കണം.. നാം ജീവിക്കുന്നത്‌ ഈ സമൂഹത്തിലണെന്ന്.... നമ്മെ സ്നേഹിക്കുന്ന മനുഷ്യരേയും ബോധ്യപ്പെടുത്തേണ്ട ചുമതല അവര്‍ക്കുണ്ടെന്ന്‌...
പിന്നെ പൊതു സമ്മതനായ ഒരാളാകുമ്പോള്‍ പ്രത്യേകിച്ചും...

ഇതില്‍ പുരുഷന്‍മാരെ മാത്രം പറയേണ്ടാ...
സ്ത്രീകളുണ്ട്‌.. 'എന്റെ ഭര്‍ത്തവിനു കുഴപ്പമില്ല ഞാനെങ്ങനെ നടന്നാലും .. പിന്നെ നിങ്ങള്‍ക്കെന്താ..വേറെ പണിയൊന്നുമില്ലെ? നാട്ടുകാര്‍ക്കെന്താ...'..
പൊതുസമൂഹത്തില്‍ ജീവിക്കുമ്പോള്‍ ചില കീഴ്‌വഴക്കങ്ങാള്‍.. അതെപ്പോഴും നല്ലതാണ്‌.. കള്ളന്‍ കയറിയ വീട്ടില്‍ നിന്നും ഒരാള്‍ ഓറ്റിയകലുന്നതു കണ്ടലും.. കള്ളനല്ലെങ്കിലും അദ്ദേഹത്തെ കള്ളനെന്നു വിളിക്കുന്നവനാണ്‌ സമൂഹം...

ലോകത്തില്‍ തെറ്റു ചെയ്യാത്തവരായി ആരുണ്ട്‌... തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ???

സ്വന്തം ഭര്‍ത്താവൊ മകനോ വഴി തെറ്റു ചെയ്യുമ്പോള്‍ , ചോദ്യം ചെയ്യണ്ടത്‌ ആവശ്യമാണ്‌.. അല്ല അവകാശവുമാണ്‌..

പിന്നെ ഒരു പൊതു പ്രവര്‍ത്തകനോ സമൂഹ സമ്മതനായ ആളുകള്‍ വഴി തെറ്റുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹാതെ വിശ്വസിക്കുന്ന ഓരൊ ആളുകളുടേയും അവകാശമാണ്‌ അതറിയുക എന്നതും ചോദ്യം ചെയ്യുക എന്നതും.
കാരണം സമൂഹം അവരിലര്‍പ്പിച്ച വിശ്വാസത്തെയാണ്‌ അവര്‍ ചവിട്ടിയരക്കുന്നത്‌...

പിന്നെ ഇത്രയും എനിക്കു തോന്നി...

സ്വപ്നാടകന്‍ said...

കൊള്ളാം...നന്നായി...

പട്ടേപ്പാടം റാംജി said...

നല്ലൊരു ചര്‍ച്ചക്ക്‌ വഴി വെച്ചതിന് അടുക്കള അഭിനന്ദനം അര്‍ഹിക്കുന്നു.

ഷൈജൻ കാക്കര said...

ബസ്സിന്‌ സ്പീഡ് കൂടിയെന്ന്‌ പത്ത്‌ പേരും സ്പീഡ് കുറവ്‌ എന്ന്‌ ബാക്കി 40 യാത്രക്കാരും!!!

10 പേർ ചാടിക്കയറി ബ്രെക്ക്‌ ചവിട്ടുന്ന പോലെ ബാക്കി നാല്പത്‌ പേർ അക്സിലേറ്ററ്‌ അമർത്താൻ തുനിയില്ല...

ഇങ്ങനേയും ചിന്തിക്കാമല്ലൊ...

Sudheer S said...

കക്കര പറഞ്ഞത് ശരിയാണ്. പക്ഷെ കാക്കരക്ക് കാഴ്ച നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നു. സമൂഹത്തിലെ ഭൂരിപക്ഷവും സദാചാര മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കുന്നവര്‍ ആണ്. അപ്പോള്‍ പിന്നെ ഈ ന്യൂനപക്ഷം വരുന്ന പുരോഗമന വാദികളുടെ കാര്യം എങ്ങനെ അംഗീകരിക്കപ്പെടും. കാക്കര തന്നെ ഒന്ന് ചിന്തിക്കുക. അടുക്കള പറഞ്ഞത് ഭൂരിപക്ഷവും അന്ഗീകരിക്കുന്നതാണ്. ബ്ലോഗിലെ കുറച്ചു പേരുടെ ചിന്തകളാണ് ഭൂരിപക്ഷം എന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാനെന്നെ പറയാനേ പറ്റൂ...

ഷൈജൻ കാക്കര said...

സുധീർ,

സദാചാരമൂല്യങ്ങൾക്ക്‌ വിലകല്പ്പിക്കേണ്ട എന്ന്‌ ആരാണ്‌ പറഞ്ഞത്‌? നമ്മളെല്ലാവരും വില കൽപ്പിക്കുന്നുണ്ട്‌, ഏറ്റകുറച്ചിലുകൾ ഉണ്ടെങ്ങിൽ കൂടി!! പുരോഗമനവാദികൾ ധർമികതക്ക്‌ വില കല്പ്പിക്കുന്നില്ല എന്ന്‌ ആരാണ്‌ പറഞ്ഞത്‌.

ഒരു സ്ത്രീയും പുരുഷനും ഒരു റൂമിൽ കയറി വാതിലടച്ചാൽ ആ വാതിൽ ചവിട്ടി തുറക്കാൻ ബാക്കിയുള്ള 99% ശതമാനം പേർക്കും അവകാശമില്ല എന്ന്‌ ഞാൻ പരഞ്ഞാൽ ധാർമികത വേണ്ട എന്ന്‌ അർത്ഥമാക്കേണ്ട.

തെറ്റും ശരിയും ഭുരിപക്ഷത്തിന്റെ അളവ്‌കോലിലല്ല നിർണ്ണയിക്കുന്നത്‌, അതിനാൽ തന്നെ ഭുരിപക്ഷ നിയമം ഇവിടെ ബാധകവുമല്ല. ധാർമികത എന്നത്‌ തികച്ചും ആപേക്ഷികവുമാണ്‌, അത്‌ ലൈംഗീകതയിൽ മാത്രമായി ചുരുക്കികെട്ടുകയും വേണ്ടാ.


നന്ദി

രാജേഷ് കെ ആർ said...
This comment has been removed by a blog administrator.
Sudheer S said...
This comment has been removed by a blog administrator.
Unknown said...

സദാചാരവും അതിന്‍റെ ആചാരങ്ങളുമെല്ലാം എല്ലാവരും കൂടെ കൊണ്ടാടുക. എന്‍റെ കമന്‍റ് അതിനെ കുറിച്ചല്ല. ലേഖനത്തില്‍ പരാമര്‍ശിച്ച സഖറിയ എന്ന മഹാനെ കുറിച്ചാണ്. DYFI സഖാക്കളെ ഞാന്‍ മനസാ നമിച്ചു പോയ്‌, അയാള്‍ക്ക്‌ അവര്‍ നല്‍കിയ യാത്രയയപ്പിനെ കുറിച്ചു അറിഞ്ഞപ്പോള്‍.
സാംസ്കാരിക കേരളത്തിന്‍റെ കുപ്പയില്‍ സഖറിയ എന്ന മാലിന്ന്യം ഇപ്പോഴും സംസ്കരിക്കപ്പെടാതെ അവശേഷിക്കുന്നുണ്ടെന്നു ആ അടിയിലൂടെ കേരളം ഓര്‍ത്തു.

Vp Ahmed said...

വളരെ നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍

Philip Verghese 'Ariel' said...

ഇവിടെ ഇതാദ്യം
പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധി നല്ലത് തന്നെ,
"ജലത്തിന്റെ ശക്തമായ ഒഴുക്കിനെ അണകെട്ടി നിയന്ത്രിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്‌. ആ ഒഴുക്കിനെക്കാള്‍ ശക്തമാണ് മനുഷ്യന്റെ മനസ്സും. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള പ്രവാഹം തന്നെയാണ്. എന്നാല്‍ ആ ഊര്‍ജ്ജത്തെ നിയന്ത്രിക്കാനായാല്‍ അത് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനു കൂടിയാണ് ഉപകാരപ്രദമാവുന്നത്."
ഈ ആശയം വളരെ ഗാമ്ഭീര്യമുള്ളത് തന്നെ,
സമൂഹത്തിലെ നന്മ തിന്മകളെ കണ്ടറിഞ്ഞു വീണ്ടും വരിക പുതിയ പുതിയ ആലോച്ചനകലുമായി
ബ്ലോഗില്‍ ചേരുന്നു.
നന്ദി നമസ്കാരം, വീണ്ടും കാണാം
എഴുതുക അറിയിക്കുക.
ആശംസകള്‍
ഫിലിപ്പ് ഏരിയല്‍

സജി said...

ഇത്തരം വമ്പന്‍ ആശയമുള്ളവര്‍ കുറവാണെങ്കിലും ഉള്ളതു ആശ്വാസകരം!