33. "വനിതകള്‍ക്കും" ഒരു ദിനം.

on Monday, March 08, 2010

ആഘോഷിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള നൂറാം വനിതാ ദിനവും കടന്നു പോയി. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. അടുക്കളയില്‍ വാര്‍ത്ത എത്താന്‍ വൈകിയതും ആവാം ട്ടോ. എങ്കിലും പലതുകൊട്നും പ്രത്യേകത ഉള്ളതായിരിക്കുമെന്നു തോന്നിയിരുന്നു ഈ വനിതാ ദിനം.

പാര്‍ലിമെന്റില്‍ സ്ത്രീ സംവരണ ബില്‍ ചര്‍ച്ചക്ക് വച്ചത് വലിയ വാര്‍ത്തയായി. ഒരു പാട് തവണ തള്ളിപ്പോയ ഈ ബില്‍ ഇപ്പോള്‍ പെട്ടെന്ന് പൊന്തിയതിന്റെ പിന്നിലെ സംഭവങ്ങള്‍ അടുക്കലക്കറിയില്ല. എങ്കിലും ഏകപക്ഷീയമായ തീരുമാനത്തിലൂടെ അല്ലാതെ ഈ ബില്‍ പാസ്സാക്കിയാല്‍ അതിനു പ്രായോഗിക തലത്തില്‍ എത്ര കണ്ടു വിജയിക്കാനാവും എന്നത് കണ്ടു തന്നെ കാണേണ്ടി ഇരിക്കുന്നു. ഈ ബില്‍ പാസ്സാകട്ടെ എന്നഗ്രഹിക്കുമ്പോഴും അടുക്കളക്ക് ഈ ബില്ലിനോട് വലിയ താല്പര്യം പോര. സംവരണമല്ല സമത്വം തന്നെയാണ് സ്ത്രീക്ക് വേണ്ടതെന്നു അടുക്കള ഉറച്ചു വിശ്വസിക്കുന്നു. ഈ സംവരണം വഴി വനിതകളെ കേവലം 33 % ഇല്‍ തളച്ചിടുകയും സമത്വം എന്നത് വീണ്ടും സ്വപ്‌നങ്ങള്‍ ആവുകയും ചെയ്യാതിരിക്കട്ടെ. സമത്വത്തിലേക്കുള്ള ഒരു നല്ല പാത തുറക്കാന്‍ ഈ സംവരണത്തിന് കഴിയട്ടെ.

ബില്‍ രാജ്യസഭയില്‍ വച്ചു ബഹളം കൂടി പിരിഞ്ഞു എന്ന നിരാശാവാര്‍ത്ത കേള്‍ക്കുമ്പോഴും മനസ്സില്‍ ചെറിയൊരു സന്തോഷം ഉണ്ടായിരുന്നു. കാതറിന്‍ ബിഗ്ലോ.അതെ, ഈ വനിതാദിനത്തിലെ താരം സംശയ ലെഷമന്യേ അവള്‍ തന്നെയാണ്. സംവരണത്തിന്റെ പിന്‍ബലമൊന്നും കൂടാതെ തന്നെ 1500 കോടി രൂപയുടെ അവതാരത്തിനും 81 വര്‍ഷം നീണ്ട പുരുഷ മേല്ക്കൊയ്മക്കും മീതെ അവള്‍ തന്റെ ഹര്‍ട്ട് ലോക്കറുമായി നിവര്‍ന്നു നിന്നപ്പോള്‍ അത് വനിതകള്‍ക്ക് അഭിമാനത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമായി മാറി. മത്സരത്തില്‍ പിന്തള്ളിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തള്ളിയെറിഞ്ഞ മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ ആണെന്നതും കൌതുക കാഴ്ചയായി.

ഇതൊക്കെയാണെങ്കിലും ഈ വനിതാ ദിനം അറിയാതെ തന്നെയാണ് ലോകത്തുള്ള വനിതകളില്‍ ഭൂരിപക്ഷവും ഇന്നും കഴിയുന്നത്‌. അങ്ങനെ ഒരു അവസ്ഥയില്‍ ഈ ഒരു ദിനത്തിന്റെ പ്രസക്തി എത്രയുണ്ടെന്നറിയില്ല. എങ്കിലും എല്ലാ സഹോദരിമാര്‍ക്കും അടുക്കളയുടെ ആശംസകള്‍.

കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം ഒന്ന് കൂടി ഇവിടെ പോസ്റ്റുന്നു. അവസ്ഥകള്‍ മാറാത്തിടത്തോളം മറ്റൊരു എഴുത്തിനു അടുക്കളക്ക് വയ്യ.

"ഇന്നു ലോക വനിതാ ദിനം.

പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക്‌ സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.

പക്ഷെ; ഞാന്‍ പറയട്ടെ - ഈ ദിനം നിങ്ങലെപോലുള്ളവര്‍ക്ക് ഇങ്ങനെ വില കുറഞ്ഞ കെട്ടുകാഴ്ച്ചകലുമായി കൊട്ടിഘോഷിച്ചു അപഹാസ്യരാവനുള്ളതല്ല. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്‍ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും.


ആന വാ പൊളിക്കുന്നത് കണ്ടു വാ പൊളിക്കാന്‍ പുറപ്പെട്ട അണ്ണാനെപ്പോലെ പൊതുവേദികളില്‍ വെറുതെ നാവടിച്ചു പരിഹാസകഥാപാത്രങ്ങള്‍ ആവുകയാണ് ഇന്നു സ്ത്രീകള്‍. ചിലര്‍ ചൂലുമായി റോഡില്‍ സമരം ചെയ്യാനിരങ്ങിയെന്നതും വേദനയോടെയാണ് എനിക്ക് ശ്രവിക്കാന്‍ കഴിഞ്ഞത്. നമ്മള്‍ ഉപയോഗിക്കുന്നതിനെ അഭിമാന ചിഹ്ന്നമാക്കെണ്ടാതിനു പകരം അപമാനത്തിന്റെയും വിലയില്ലയ്മയുടെയും അടയാളമാക്കി മാറ്റുന്ന ഇവരാണ് നിങ്ങളെ സമൂഹത്തിനു മുന്നില്‍ വിലയില്ലാതവരാക്കുന്നത്. സ്ത്രീയുടെ മഹത്വം സ്ത്രീത്വമാണ്. അതിനായി അവള്ക്ക് പുരുഷനെ അനുകരിക്കെണ്ടാതില്ല. ജയിക്കെണ്ടാതുമില്ല. പക്ഷെ അവള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.

പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ആണ് ഇന്നത്തെ പ്രഖ്യാപിത സ്ത്രീവാദികള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്രം സ്ത്രീകളുടെ മനസിലുല്ലതല്ല. രാത്രി നിര്‍ഭയമായി സന്ച്ചരിക്കാനുള്ള സ്വാതന്ത്യമാനത്രേ ഇവര്ക്ക് വേണ്ടത്. രാത്രി സ്ഥിരമായി സഞ്ചരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട്. അതിന്റെ എത്ര ആവശ്യമുണ്ട്. ചുരുക്കം ചിലരുണ്ട്. ക്ലബുകളിലും പബ്ബുകളിലും കൂത്താടി നടക്കുന്നവര്‍. അവര്ക്കു ഈ സ്വതന്ത്രവും സംരക്ഷണവും ആവശ്യമാണ്‌. അവര്ക്കു മാത്രം. പക്ഷെ അവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. നിങ്ങളെ പോലെയാണ് എല്ലാവരുമെന്ന ചിന്ത ദയവായി ഉപേക്ഷിക്കുക . നിങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ ചുമലില്‍കൂടി ഇറക്കി വക്കാതിരിക്കുക. ഞങ്ങളുടെ മനസാണ് നിങ്ങളുടെ വാക്കുകളെന്നു പറഞ്ഞു ഞങ്ങളെ അപമാനിക്കതിരിക്കുക.

എന്നാല്‍ ഗാര്‍ഹിക പീഡനം അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. എന്നില്‍ വീണലിഞ്ഞ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ണുനീര്‍ തുള്ളികളെ മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. അതിനെതിരെ കഴിയുമെന്കില്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തുക. പക്ഷെ അതിന്റെ ആഴിങ്ങളിലേക്ക് ചിന്തിക്കുംപോഴാണ് തിരയുംപോഴാണ് അവിടെയും പലപ്പോഴും പ്രതിസ്ഥാനത്ത് ഏതെങ്കിലും ഒരു സ്ത്രീ ആണെന്ന് കണ്ടെത്താന്‍ കഴിയുക. അതെ, അനുഭവങ്ങള്‍ പലപ്പോഴും നാം കണ്ടില്ലെന്നു നടിച്ചാണ് നാം നമ്മുടെ ശത്രുക്കള്‍ക്ക് പേരു നല്കുന്നത്. നിങ്ങളും സ്വതന്ത്രമായി ഒന്നു ചിന്തിച്ചു നോക്കുക. നിങ്ങള്‍ക്കും പലയിടത്തും പുരുഷന്മാരെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ അതിനെക്കാള്‍ കുടുതല്‍ സഹായവും അവര്‍ നല്‍കിയിട്ടില്ലേ. നിങ്ങള്‍ നടത്തുന്ന ഒരു ജാഥ, സമ്മേളനം, ഇതിന്റെയൊക്കെ പുറകില്‍ നിങ്ങളെ സഹായിച്ചവര്‍ എത്ര പേര്‍. പക്ഷെ നിങ്ങളെ എതിര്‍ത്തവര്‍, തടസപ്പെടുതിയവര്‍, സഹകരിക്കതിരുന്നവര്‍, ആട്ടിയോടിച്ചവര്‍, അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നില്ലേ.... അതെ, നമ്മള്‍ ആദ്യം പോരുതെണ്ടത്, അല്ലെങ്കില്‍ ഇല്ലതാക്കേണ്ടത്, നമ്മള്‍ക്ക് തന്നെ നമ്മളോടുള്ള ശത്രുതയാണ്.

ഇവിടെ ഇന്നു പലരും പറയുന്നതു പോലെ പുരുഷന്റെ അമിതമായ ലൈംഗിക ത്രിഷ്ണയാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം എന്ന് നിങ്ങള്‍ തെറ്റിധരിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ യുദ്ധം ചെയ്യുന്നത് നിഴലിനോടാനെന്നത് തിരിച്ചറിയാനാവാതെ പോയേക്കാം. ഓര്‍ത്തു നോക്കൂ... എല്ലാ ലൈംഗിക പീഡനകേസുകളിലും ഒരു കണ്ണിയായി സ്ത്രീ കാണാറില്ലേ... അതെ ആ കണ്ണിയാണ് നമ്മുടെ ശത്രു. പുരുഷന്റെ അത്തരം ആസക്തിയുടെ എരിതീയിലേക്ക് നിങ്ങളെ നയിക്കുന്ന, അതിലേക്കു എണ്ണയൊഴിച്ച് അതിന് ശക്തി പകരുന്ന ആ ശത്രുവിനോടാണ് നമ്മള്‍ പട വെട്ടേണ്ടത്. പക്ഷെ, ഇന്നു നിങ്ങളെ നയിക്കുന്നവരില്‍ പലരും ആ കണ്ണികളില്‍ പെട്ടവരാണ് എന്നതു നിങ്ങള്‍ തിരിച്ചറിയുന്നില്ല. ലൈംഗിക സ്വാതന്ത്രത്തിനും സ്വവര്‍ഗ ലൈംഗികത പോലെ പുരോഗമനാത്മകമല്ലാത്ത അവകാശങ്ങള്‍ക്കായി തെരുവില്‍ അലരുന്നവര്‍ തന്നെയാണൊ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാം ലോകത്തെ, സമൂഹത്തെ, സുരക്ഷിതത്വതിലെക്കല്ല, മരിച്ചു അരക്ഷിതത്വതിലെക്കാണു തള്ളി വിടുന്നതെന്ന് തിരിച്ചറിയാന്‍ ഇവരുടെ ജല്പനങ്ങളുടെ ചെളിപുരണ്ടു തിമിരമേല്‍ക്കാത്ത സാമാന്യ ബോധം മാത്രം മതി. സ്വാതന്ത്രവും സുരക്ഷിതത്വവും തമ്മിലുള്ള ബന്ധവും വൈരുധ്യവുമെല്ലാം ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുമുണ്ട്‌.

സഹോദരിമാരെ, നിങ്ങള്ക്ക് ചിലപ്പോള്‍ തോന്നിയേക്കാം, ഞാന്‍ അന്ധമായി പുരുഷ പക്ഷത്തു നിന്നു സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകള്‍ പറയുകയാണെന്ന്. കാരണം, എന്താണ് സ്ത്രീ പക്ഷമെന്ന് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞ കൂട്ടരാണല്ലോ. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിനു സുര്യനെ കാണണം എന്ന് തോന്നിയാല്‍ പിന്നെ മരമില്ല, വേരുമില്ല. അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞതു, സ്ത്രീക്ക് സ്ത്രീ ആവാന്‍ പുരുഷന്‍ ചെയ്യുന്നതെല്ലാം ചെയ്യണമെന്നു നിങ്ങളെ പടിപ്പിച്ചതാരന്. അവനെ നയിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലാതെ നശിപ്പിക്കനല്ല. സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ സ്ത്രീകളെ ഓര്‍ക്കുന്നതോടൊപ്പം അവരെക്കാള്‍ ഫലപ്രദമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത യേശു ക്രിസ്തു, രാജാ റാം മോഹന്‍ റായ്, പെരിയോര്‍ തുടങ്ങിയ പുരുഷന്മാരെ നിങ്ങള്ക്ക് മറക്കാന്‍ എങ്ങനെ കഴിയും.

ഈ വനിതാ ദിനതിലെന്കിലും തങ്ങളുടെ യദാര്‍ത്ഥ ആവശ്യങ്ങള്‍ എന്താണെന്നും, സമൂഹത്തോട് നമുക്കുള്ള കടപ്പാട് എന്താണെന്നും മനസിലാക്കാനുള്ള തിരിച്ചറിവ് നമുക്കോരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ സഹോദരിമാര്‍ക്കും എന്റെ വനിതാ ദിനാശംസകള്‍..... "

9 comments:

സ്വപ്നാടകന്‍ said...

364 ദിനവും അവരെ കുപ്പക്കുഴിയില്‍ തള്ളിയിട്ടു,അവസാനം ഒരു ദിനം അവരുടെ പേരിലും ഇരിക്കട്ടെന്നോ..?
ഇങ്ങനെ ദിനാചരണങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോവുന്നതിലാണ് പ്രതിഷേധിക്കേണ്ടത്...ആ ലേഖനം മുന്‍പ് വായിച്ചത് തന്നെ..റീ പോസ്റ്റിയതും ഉചിതമായി..

" മത്സരത്തില്‍ പിന്തള്ളിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തള്ളിയെറിഞ്ഞ മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ ആണെന്നതും കൌതുക കാഴ്ചയായി."

ഇത്രയ്ക്ക് വൈകാരികമായി ഈ സംഭവത്തിനെ കാതറിന്‍ ബിഗ്ലോ പോലും കണ്ടുകാണാന്‍ വഴിയില്ല.
മാത്രമല്ല,സിനിമയുടെ കാര്യത്തില്‍ പ്രശസ്തരും പ്രഗല്‍ഭരുമായ ഒട്ടനവധി സംവിധായികകള്‍ ലോകത്തുണ്ട്,മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുവരെ.അമേരിക്കയുടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് മാത്രമാണ് ഓസ്കാര്‍ എന്നതും മറന്നുകൂടാ.

raj said...

ഒരു കാതറിൻ ബിഗലോ ഓസ്കാർ അവാർഡ് നേടിയതു കൊണ്ടൊ, അല്ലെങ്കിൽ ഒരു അനിതാ രമേശ് സ്ത്രീ വിമോചനത്തിനു വേണ്ടി അടുക്കളയിൽ നിന്ന് ബ്ലോഗ് എഴുതിയതുകൊണ്ടോ, അല്ലെങ്കിൽ പാർലമെന്റിൽ സ്ത്രീകൾക്ക് 33% സംവരണം കിട്ടിയതു കൊണ്ടോ , വർഷത്തിൽ ഒരു ദിവ്സം വനിതാ ദിനം ആചരിച്ഛതു കൊണ്ടോ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥക്ക് ഒരു വ്യതാസവും ഉണ്ടാവുമോ എന്നു തോന്നുന്നില്ല. സ്ത്രീകളുടെ ശത്രു സ്ത്രീ തന്നെയാണു.നാലു തല ചേരും , പക്ഷെ നാലു മുല ചേരില്ല എന്ന പഴമൊഴി തന്നെ ഓർക്കുക. ഇന്നു തന്നെ വനിതാ ബില്ലിനെ അനുകൂലിച്ഛുകൊണ്ട് സ്ത്രീ ശാക്തീകരണത്തിനു വേണ്ടി ഒരു പക്ഷം സ്ത്രീകൾ ജാഥ നയിച്ചപ്പോൾ ,റോഡിന്റെ മറുവശത്ത്, കുടുംബം പുലർത്താനായി രാത്രിയുടെ ഇടനാളങ്ങളിൽ ശരീരം വിറ്റു ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ അവരുടെ അവസ്ഥ ഈ ലോകത്തോട് വിളിച്ഛോതുന്നുണ്ടായിരുന്നു..
പിന്നെ പുരുഷന്മാരുടെ അമിതമായ ലൈംഗിക തൃഷ്ണ.. ആരു പറഞ്ഞു പുരുഷനാണ് അമിതമായ ലൈംഗിക തൃഷ്ണയെന്ന്? ലൈംഗിക തൃഷ്ണയ്യുടെ കാര്യത്തിൽ സ്ത്രീകളാണു മുൻപന്തിയിലെന്നു വാത്സ്യായന മുനി പോലും പറഞ്ഞിട്ടുള്ളതു മനപ്പൂർവ്വം മറച്ഛ് വെക്കല്ലെ... ലംഗിക ബന്ധം സ്ത്രീകൾ പുരുഷന്മാർക്ക് അനുവദിച്ഛ് കൊടുത്തിട്ടുള്ള ഏതോ സൌജന്യമാണെന്ന് തോന്നിപ്പോകും ഇതു കേട്ടാൽ .. താങ്കളുടെ കഴിഞ്ഞ പോസ്റ്റിന്റെ കമന്റിൽ ഞാൻ പറഞ്ഞിട്ടുള്ളതു പോലെ ലൈംഗിക ബന്ധം പാവനമാണ്..സ്ത്രീയും പുരുഷനും ഒരുപോലെ ഒരേ മനസ്സോടെ ഒരേ വേവ് ലെങ്തിൽ ആസ്വദിക്കേണ്ട പരിപാവനമായ ഒരു വികാരം..അതിൽ നിന്നു ലഭിക്കുന്ന സുഖവും സംതൃപ്തിയും അനുഭവിച്ഛു കൊണ്ട്തന്നെ, അതുപോലും സ്ത്രീ പുരുഷനു കൊടുക്കുന്ന എന്തൊ സൌജന്യമാണെന്നു വരുത്തിത്തീർക്കാനുള്ള ചില സ്ത്രീകളുടെ വിഫലമായ ശ്രമം.. ഇനി കുട്ടിയെ പ്രസവിക്കുന്നതും അതിനെ മുലയൂട്ടുന്നതും ഒക്കെയും പുരുഷന്റെ കൂടി ജോലിയാണു, അതിനു കൂടി ഒരു വ്യവസ്ഥ ഉണ്ടാകണം എന്നു മുറവിളീ കൂട്ടാനും ഇവർ മടിക്കില്ല.. ആദ്യം സ്ത്രീ സ്ത്രീയാവാൻ ശ്രമിക്കട്ട്, എന്നിട്ടാവട്ട് പുരുഷനോടൊപ്പം എത്തുന്നത്..എല്ലാ ഭാവുകങ്ങളും..

ANITHA HARISH said...

രാജ് പറഞ്ഞതിനോട് യോജിക്കുന്നു. ഈ ബഹളം കൊണ്ട് സ്ത്രീകളുടെ സ്ഥിതിക്ക് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് അടുക്കളക്കും അറിയാം. എന്നാലും ചിലതെല്ലാം കാണുമ്പോള്‍ പറയാതെ വയ്യ. പിന്നെ രാജ് പറഞ്ഞ സംഗതികള്‍ അടുക്കള മുന്‍പ് എഴുതിയിട്ടുള്ളതാണ്. ഈ പോസ്റ്റ്‌ ഒന്ന് നോക്കുക.
http://anitha-adukkala.blogspot.com/2009/04/blog-post_05.html

Manoraj said...

അനിത,

സ്ത്രീകൾക്ക് വേണ്ടത് സംവരണമല്ല.. ഒരു പരിധിവരെ സ്ത്രീകളിൽ നിന്നും തന്നെ നേരിടേണ്ടി വരുന്ന പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണം ആണെന്ന് തോന്നുന്നു. എത്ര സംവരണം കിട്ടിയാളും അമ്മായിഅമ്മയും നാത്തൂനും, മകളും, മരുമകളും എല്ലാം സ്ത്രീ തന്നെയല്ലേ.. പിന്നെ, എവിടെയാണെങ്കിലും സ്ത്രീക്ക് എന്നും തടസ്സം മറ്റൊരു സ്ത്രിയാണെന്ന് തോന്നുന്നു. ഒരു ബസ്സിൽ കൈകുഞ്ഞുമായി ഒരു സ്ത്രീ കയറിയാൽ മറ്റുള്ള സ്ത്രീകൾ അവളെ രൂക്ഷമായി നോക്കി ഒന്ന് ആടി ഉലഞ്ഞിരിക്കുമ്പോളേക്കും ഏതെങ്കിലും പുരുഷൻ ആയിരിക്കും സിറ്റ് കൊടുത്തിട്ടുണ്ടാവുക.. അയ്യോ? ഞാൻ പുരുഷനിസ്റ്റ് അല്ല.. റിയലിസ്റ്റ് ആണ് കേട്ടൊ..

mazhamekhangal said...

innum na sthree swathanthryam arhathi....

Unknown said...

anitha,
33% stree samvaranamkondu sthreekalude prashnangalku oru parihaaravum undaakaan pokunilla.ithu paasayaal thanne itharam samvaranangal nirakaan maathram pothu kaaryangalil idapedunavar ethra perundu.thaazhe thattil ninnum pravarthichu varatte..athinu paartikalil ninnu thanne maattam undakanam..pinne itharam samvaranam america(ellathineyum udhaharanamaayi kaanikkunna) polulla naadukalil onum undenu ketitilla.

raj said...

പിന്നീട് പോസ്റ്റുകൾ ഒന്നും കണ്ടില്ലല്ലൊ, എഴുതി ക്ഷീണിച്ഛുപോയോ? അതോ ചൂടും ചൂരും ഉള്ള വിഷയങ്ങളുടെ ദൌർലഭ്യമാണോ? എന്തായാലും......

സ്വപ്നാടകന്‍ said...

സ്വപ്നാടകന്‍ has left a new comment on the post "33. "വനിതകള്‍ക്കും" ഒരു ദിനം.":

364 ദിനവും അവരെ കുപ്പക്കുഴിയില്‍ തള്ളിയിട്ടു,അവസാനം ഒരു ദിനം അവരുടെ പേരിലും ഇരിക്കട്ടെന്നോ..?
ഇങ്ങനെ ദിനാചരണങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോവുന്നതിലാണ് പ്രതിഷേധിക്കേണ്ടത്...ആ ലേഖനം മുന്‍പ് വായിച്ചത് തന്നെ..റീ പോസ്റ്റിയതും ഉചിതമായി..

" മത്സരത്തില്‍ പിന്തള്ളിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തള്ളിയെറിഞ്ഞ മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ ആണെന്നതും കൌതുക കാഴ്ചയായി."

ഇത്രയ്ക്ക് വൈകാരികമായി ഈ സംഭവത്തിനെ കാതറിന്‍ ബിഗ്ലോ പോലും കണ്ടുകാണാന്‍ വഴിയില്ല.
മാത്രമല്ല,സിനിമയുടെ കാര്യത്തില്‍ പ്രശസ്തരും പ്രഗല്‍ഭരുമായ ഒട്ടനവധി സംവിധായികകള്‍ ലോകത്തുണ്ട്,മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുവരെ.അമേരിക്കയുടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് മാത്രമാണ് ഓസ്കാര്‍ എന്നതും മറന്നുകൂടാ.

Posted by സ്വപ്നാടകന്‍ to ! ADUKKALA / അടുക്കള കഥ പറയുമ്പോള്‍ ! at 9 March 2010 1:27 AM


ഇവിടെ ഇങ്ങനെയൊരു കമന്റ് ചെയ്തിരുന്നു.അതെങ്ങിനെ അപ്രത്യക്ഷമായി??ഇവിടെ മാത്രമല്ല,പരസ്യങ്ങളും വിവാദങ്ങള്‍ക്കും ചെയ്തതും കാണുന്നില്ല..അതെങ്ങിനെ?

ചേലക്കരക്കാരന്‍ said...

പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക്‌ സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.
സതൃം....
ഇഷ്ടപെട്ടു