അറിയില്ലേ എന്നെ....

on Thursday, January 22, 2009

എന്നെ അറിയാത്തവരായി ആരും ഉണ്ടാകില്ല എന്ന് പറയാനുള്ള സാഹസമൊന്നും ഞാന്‍ കാണിക്കുന്നില്ല. പക്ഷെ അങ്ങിനെ ആരെങ്കിലും ഉണ്ടായാലും അവര്‍ പോലും അറിയാതെ തന്നെ ഞാന്‍ അവരുടെ ജീവിതത്തിന്റെ അനിവാര്യതയായിട്ടുണ്ട്. കൊമ്പന്‍ മീശയും കുടവയറുമായി നടന്ന പുരുഷ കേസരികള്‍ക്ക് പോലും ; പുറത്തു കാണിക്കാറില്ലെങ്കിലും എന്നോടുള്ള ഇഷ്ടം ഞാന്‍ ഈ ഇരുളടഞ്ഞ മൂലയിലിരുന്നു അറിഞ്ഞിട്ടുണ്ട്. ഇനിയുമെന്നെ മനസിലായില്ലേ......

സഹോദരന്മാരെ, നിങ്ങള്‍ക്ക് ഒരു പക്ഷെ എന്നെ മറക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ നിങ്ങളുടെ അമ്മയോട്, സഹോദരിമാരോട്, കമുകിമാരോട്, ഭാര്യമാരോട്, മുത്തശ്ശിമാരോട് ഒക്കെ ഒന്നു ചോദിച്ചു നോക്കൂ... അവര്‍ക്ക് ഞാനില്ലാത്ത ജീവിതമില്ല. ജീവിതത്തിന്റെ തിരക്കിനിടയില്‍ നിങ്ങള്‍ ചെവിയോര്‍ക്കാന്‍ നില്‍ക്കാതെ പായുമ്പോള്‍ അവരുടെ പരിഭവങ്ങളും പരാതികളും എന്നും നിസ്സഹായയായ എന്റെ കാതുകള്‍ക്ക് മാത്രം സ്വന്തം. അവരുടെ കണ്ണീരിന്റെ നനവും നോവും എന്റെ അത്ര അറിഞ്ഞവര്‍ ആരുണ്ട്‌??? ഇനിയും എന്നെ മനസിലായില്ലേ...


അതെ, വീടിന്റെ വടക്കെ കോണിലുള്ള ആ കരി പിടിച്ച മുറി തന്നെ... അടുക്കള !!!

7 comments:

സുപ്രിയ said...

നല്ല പോസ്റ്റ്.

പുതിയ കാലത്തിന്റെ അടുക്കളയില്‍ കരിയും വിറകടുപ്പുമില്ല. പക്ഷേ സ്ത്രീയുടെ ഉത്തരവാദിത്തങ്ങള്‍ ഇപ്പോഴും അടുക്കളയെ കേന്ദ്രീകരിച്ചുതന്നെ നില്‍ക്കുന്നു.

Unknown said...

Kollam nannayittundu.But oru karyam ithil paranjittilla.Kaikeyiyude selfish mindne kurichu ithil parayunnilla.Sthree aanu veednteyum Samoohathindeyum uyarchakku thaschakkum Pinnil.Adukala ennu paranjal ithil chithreekarichirikkunnathu kandu sankadthindeyum parbhavathindeyum sthalamnennu.Yatharathathil sariyalla.Oru veedu panyunna samayathu athinde aadyamayi place kandethunnathu kannimoolayanu.Athanu adukkala.Puthiya പുതിയ കാലത്തിന്റെ അടുക്കളയില്‍ കരിയും വിറകടുപ്പുമില്ല. പക്ഷേ സ്ത്രീയുടെ ഉത്തരവാദിത്തങ്ങള്‍ ഇപ്പോഴും അടുക്കളയെ കേന്ദ്രീകരിച്ചുതന്നെ നില്‍ക്കുന്നു ingane oru suhruthu eshithiyirikkunnathu kandu.Sthree ennu parnjal Ee Oru blogilum kananayathu Ennu avar avarde jeevithathil thriptharala ennanu.Ennu paraibhavanagal.Amma ennu paranjathu Sathyavum achan ennu paranjathu viswasavum aanennanu njan Viswasikkunnathu.Athukondu Ini mel Sthreeye kurichu Paribhavangal parayathe Sreeramane kurichu aalochichu nokkuka.Oru janathayude aavasyamayirunnu Sreeraman seethaye upekshikkunnathu.Athil Seetha devi orikkalum dukhichittilla.Avideyanu sthree Enthanennu katti tharunnathu.Oormila 14 kollam Lakshmane Sreeramante koode Vanavasathinu ayakkunna annathe aa sthrreye polulla character innu eathenkilum sthrreeyude kayyil ninnum expect cheyyan pattilla.Enthayalum nannayittundu...Iniyum ithupoleyulla nalla prameyangal njan pratheekshikkunnu.....

ദളം said...

" മനസ് നിര്‍ഭയമായ്, ശിരസ്സ്‌ ഉയര്‍ന്ന്, ഇടുങ്ങിയ ചിന്തകളാല്‍ മനസിനെ ഛിന്നഭിന്നമാക്കാതെ; തനിക്കൊപ്പം തന്റെ സമൂഹത്തെയും അറിവിന്റെ, സ്വാതന്ത്ര്യത്തിന്റെ, സമത്വത്തിന്റെ ആ സ്വര്‍ഗത്തിലേക്ക്" നയിക്കാന്‍ കഴിയുന്നവള്‍- അവളാകട്ടെ, ഇന്നിന്റെ -നാളെയുടെ സ്ത്രീ.......adukkalakku athinu kazhiyatte

Sureshkumar Punjhayil said...

Naam thudangunnidam thanne...!

Manoharam, Ashamsakal...!!!

Anonymous said...

പണ്ട് മരുമകളുടെ കണ്ണീരു കൊണ്ട് തുടയ്ക്കപ്പെട്ട അടുക്കളകള്‍ ഇന്ന് വേലക്കാരിയുടെ കണ്ണീരു കൊണ്ട് തുടക്കപ്പെടുന്നു എന്നേ ഉള്ളു..അല്ലേ..?

Midhin Mohan said...

അടുക്കള അന്നമുണ്ടാക്കുന്ന മുറിയല്ലേ.... സ്നേഹിക്കാതിരിക്കാന്‍ തരമില്ലല്ലോ.... നന്നായിട്ടുണ്ട് ചേച്ചി........

ചന്തു നായർ said...

നന്നായി.............. ആശംസകൾ