കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലാണ് "അറിയില്ലേ എന്നെ.."എന്ന് അടുക്കളയില്‍ ആദ്യമായി എഴുതിയത്.
അന്ന് അധികമാരും എന്നെ അറിയുകയും ഇല്ലായിരുന്നു. അടുക്കളയുടെ ചുവരുകള്‍ക്കുള്ളിലെ ഏകാന്തതയെ ഒരു പാട് പ്രണയിച്ചു കഴിഞ്ഞിരുന്ന ഒരുപാട് വീട്ടമ്മമാരില്‍ ഒരുവളായിരുന്നു അന്ന് ഞാന്‍. രണ്ടു പെണ്‍കുട്ടികളുടെ അമ്മ, ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു വീട്ടമ്മ, അന്നും ഇന്നും ഇതിനപ്പുറം പോകാന്‍ മനസിന് തോന്നിയിട്ടില്ല. ആ ഏകാന്തതകള്‍ എന്നിലുണര്‍ത്തിയ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവക്കാന്‍ തോന്നിയിടത്തു നിന്നാണ് ഈ അടുക്കളയുടെ പിറവി. എന്റെ ചിന്തകള്‍ എന്നതില്‍ ഉപരിയായി എന്നെപ്പോലെ ചിന്തിക്കുന്ന എന്നെ അറിയുന്ന കുറെ സഹോദരിമാരുടെ കൂടി ചിന്തകളാണ് ഇതിലൂടെ നിങ്ങളുമായി പങ്കു വച്ചത്. അനുകൂലിച്ഛവരും പ്രതികൂലിച്ഛവരും നിരവധി. എങ്കിലും എന്നെ കേള്‍ക്കാന്‍ നിങ്ങള്‍ കാണിച്ച ആ സഹിഷ്ണുത എന്നെ ഇനിയുള്ള ജീവിതത്തില്‍ ഒരു പാട് പ്രചോദിപ്പിക്കും.
എന്നെ സഹായിച്ചവര്‍, അഭിപ്രായങ്ങള്‍ അറിയിച്ചവര്‍, പ്രോത്സാഹനം നല്‍കിയവര്‍ .... ഇവരൊക്കെയാണ് അടുക്കളയെ നിലനിര്‍ത്തിയത്. പിന്നെ എനിക്ക് പ്രോത്സാഹനവും നിര്‍ദേശങ്ങളും തന്ന എന്റെ ഭര്‍ത്താവ്, എഴുത്തിനിടക്ക് ശ്രദ്ദിക്കാന്‍ കഴിയാതെ പോകുമ്പോഴും സ്നേഹത്തോടെ എന്റെ കൂടെ നിന്ന എന്റെ മക്കള്‍, അടുക്കളയുടെ ശക്തി അവര്‍ കൂടിയാണ്. അവരോടുള്ള അകമഴിഞ്ഞ നന്ദി പറയട്ടെ. തുടങ്ങുമ്പോള്‍ നാലോ അഞ്ചോ ലേഖനങ്ങള്‍ മാത്രമേ ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇന്ന് ഒന്നാം പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ സ്നേഹ സഹകരണ പ്രോല്‍സാഹനങ്ങലാല്‍ എന്റെ സ്വപ്നങ്ങള്‍ക്കും അപ്പുറത്താണ് ഇന്ന് അടുക്കള. തിരക്കേറിയ ജീവിതത്തിനിടയിലും അടുക്കളയെ കാത്തിരിക്കുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. തുടര്‍ന്നും ആ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കട്ടെ. കൂട്ടത്തില്‍ അടുക്കളയുടെ ലേഖനങ്ങള്‍ പ്രസിദ്ദീകരിച്ച മാതൃഭൂമിക്കും, പുഴ മാസികക്കും ഉള്ള നന്ദി അറിയിക്കട്ടെ.
അടുക്കളയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്ന കുറച്ചു സഹോദരങ്ങള്‍ ലോകത്തിന്റെ കോണുകളില്‍ ഉണ്ടെനുള്ള പ്രതീക്ഷ മനസ്സില്‍ സന്തോഷം പകരുന്നുണ്ട്. ഇനിയും മുന്നോട്ടുള്ള വഴികളില്‍ നിറഞ്ഞ സ്നേഹവും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് നിറുത്തട്ടെ.
Labels: ADUKKALA, ANNIVERSARY
Subscribe to:
Post Comments (Atom)
33 comments:
പിറന്നാള്‍ ആശംസകള്‍ !
പ്രോല്‍സാഹങ്ങളും വിമര്‍ശനങ്ങളും തന്നെയാണ് അടുക്കളയെ മുന്നോട്ടു നടത്തിയത്. ഇനിയും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അടുക്കളയെ അറിയിക്കണം. ആഘോഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഒന്നാം പിറന്നാള്‍ അടുക്കളക്ക് ഏറെ വലുതാണ്. തുടര്‍ന്നും പ്രോല്സാഹങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്
സ്വന്തം അടുക്കള.
Thanks Joe.
'അടുക്കളയിലൂടെ' അരങ്ങിലേക്കുവന്ന അനിതക്ക് എല്ലാവിധ ആശംസകളും നേരുന്നു.എഴുതി എഴുതി മുന്നേറുക.
ചേച്ചി ഇപ്പോള്‍ ഒത്തിരി എഴുതുന്നുണ്ട്..നല്ല എഴുത്തുകള്‍ ഇനിയും തുടരാന്‍ കഴിയട്ടെ..!! പിറന്നാള്‍ ആശംസകള്‍ !
www.tomskonumadam.blogspot.com
ലോങ്ങ് ലിവ് അടുക്കള..!!
..പിറന്നാള്‍ ആശംസകള്‍..തുടര്‍ന്നും എഴുതുക..
Aaashamsakal.......
വളരെ താമസിച്ച് അടുക്കളയില്‍ എത്തിപ്പെട്ട ഒരാളാണു ഞാന്‍.അടുക്കളയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍
പിറന്നാള്‍ ആശംസകള്‍. അടുക്കളയില്‍ നിന്നു് ഇനിയും ഒരുപാട് നല്ല നല്ല വിഭവങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,
ആശംസകള്‍
ഇനിയും വര്‍ഷങ്ങള്‍ തുടരാന്‍ ആവട്ടെ ഈ ബൂലോകത്ത്
ആശംസകൾ!
തുടങ്ങുമ്പോള്‍ നാലോ അഞ്ചോ ലേഖനങ്ങള്‍ മാത്രമേ ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ.
ii vaakke oupachaarikamaayi thOnni.
mun_lEkhanm ozhichchu nirththiyaal ellaa postum nanaayi thOnni (recent post il kurache mistakes thOnni)
iniyum viLangngi nilkka
:-)
sunil || Upasana
ആശംസകള്‍
നല്ല നല്ല വിഭവങ്ങളുമായി ഈ അടുക്കള എന്നെന്നും നിലനില്‍ക്കട്ടെ...
adukkalayilninnuvanna അനിതക്ക് എല്ലാവിധ ആശംസകളും നേരുന്നു
എല്ലാ ആശംസകളും നേരുന്നു.. അടുക്കളയില്ലാതെ ജീവിക്കാൻ പ്രയാസമല്ലേ..:)
ആശംസകൾ ട്ടോ...
ഒന്നാം പിറന്നാൾ ആശംസകൾ....
ആശംസകൾ
ബൂലോകത്തിലെ ചൈതന്യമായി ഈ അടുക്കള എന്നും ശോഭിക്കട്ടെ.. ഒരിക്കലും വറ്റാത്ത വായന എന്ന അക്ഷയപാത്രം ഉള്ളിടത്തോളം ഒരു ദുർവ്വാസ്സാവിനെയും ഭയപ്പെടാതെ അടുക്കള തുറന്ന് വക്കാം.. ഇതിൽ നിന്നും കിട്ടുന്ന ഒരു ചെറിയ ചീരയിലയെങ്കിലും കാത്ത് ഒത്തിരി പേരുണ്ടെന്ന ചിന്ത താങ്കളെ വീണ്ടും അരങ്ങത്തേക്ക് നയിക്കും എന്നറിയാം.. ഈ യാത്രയിൽ പിറന്നാളുകളുടെ എണ്ണത്തേക്കാൾ ജീവിക്കുന്നിടത്തോളം കൃയാൽമകമായി ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.. ഒപ്പം അടുക്കളക്കും അനിതക്കും ശുഭകരമായ ഭാവി ആശംസിക്കുന്നു...
ആശംസകള്‍ !
many many HAPPY RETURNS OF THE DAY...
IPPO AA VAZHI KAANARILLALLO ..
many many happy returns of the day
ആശംസകള്‍ !
എന്റെയും ഒരു വർഷം കഴിഞ്ഞു പിറന്നാൾ ആഘോഷിക്കാൻ മറന്നു പോയി .പിറന്നാൾ ആശംസകൾ
adukkalayilninnum vibhava samurudhamaya sadhya iniyum pratheeshikkatte.....kaippum madhuravum niranja sadhyaaa
എന്റെ താമസം ചെറുവണ്ണൂരിനടുത്താണ്, കൃത്യമായിപ്പറഞ്ഞാല്‍ അരീക്കാട്. ജോലി തേജസിലാണ്. കമന്റ് കണ്ടു.വലിയ സന്തോഷമായി. അടുക്കളയില്‍ ഞാന്‍ ആദ്യമായാണ്. ഇനിയും വരാം.
HAPPY ANIVERSARY
SARITHA
ചേച്ചീ ഞാന്‍ അടുകളയില്‍ കയറി കൂടാന്‍ വൈകി പോയി.ക്ഷമിക്കണം.ഇനി വഴി അറിഞ്ഞല്ലോ ഇടക്കൊക്കെ വരാം.നിങ്ങള്‍ ന്ജന്ഗലുഎ ഗ്രാമ സൈറ്റിലും വരണം,വരുമല്ലോ അല്ലെ അഡ്രെസ്സ് ഞാന്‍ തരാം.
www.perinthattiri.com
പിറന്നാള്‍ ആശംസകള്‍ !
late hapy b day
Ellavida pirannal aashamsakalum!!!
ഓൺലൈനിൽ എവിടെയൊക്കെയോ അലഞ്ഞ്,പരതി നടന്നപ്പോൾ കണ്ണിലുടക്കിയ നല്ല വരികൾ... അടുക്കളയുടെ നാലു ചുവരുകളിൽ നിന്ന് ഒരു വീട്ടമ്മ, എഴുത്തിന്റെ ലോകത്തേക്ക് കടന്നപ്പോൾ, അതു മറ്റുള്ളവരുടെ മൻസ്സിലും ചില ചിന്തകൾ നിറക്കുന്നു.. അമാന്തിച്ചായാലും പോസ്റ്റുകൾ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.. ഒപ്പം എല്ലാ ഭാവുകങ്ങളും പ്രാർഥനയും..
ആശംസകള്‍!
Post a Comment