അടുക്കളക്ക് മറ്റാരേക്കാളും കൂടുതല്‍ മനസിലാവുന്നത് അമ്മമാരുടെ മനസ്സാണ്. അവരുടെ സ്നേഹം, വാത്സല്യം; ഇതൊക്കെയാണ്. ഒരു പക്ഷെ അവരുടെ സ്നേഹവും വാത്സല്യവും കടലോളം അനുഭവിക്കുന്ന നിങ്ങളെക്കാളേറെ....

അടുക്കളക്ക് മറ്റാരേക്കാളും കൂടുതല്‍ മനസിലാവുന്നത് അമ്മമാരുടെ മനസ്സാണ്. അവരുടെ സ്നേഹം, വാത്സല്യം; ഇതൊക്കെയാണ്. ഒരു പക്ഷെ അവരുടെ സ്നേഹവും വാത്സല്യവും കടലോളം അനുഭവിക്കുന്ന നിങ്ങളെക്കാളേറെ....

യൌവനം ഒരു അഗ്നികുണ്ടമാണ്. ഏത് പ്രതിബന്ദങ്ങളെയും ചാമ്പലാക്കാന്‍ കഴിവുള്ള മനസിന്റെ അഗ്നികുണ്ഡം. അതിന്റെ തീഷ്ണതയില്‍ കത്തിയാളുകയും സായാഹ്നത്തില്‍ ഒരു കണ്ണുനീര്‍ കണമായി അതിന്റെ തന്നെ ചാരത്തില്‍ അലിഞ്ഞു ചേരുകയും ചെയ്ത് എത്രയോ പേര്‍ നമുക്കിടയിലൂടെ കടന്നു പോയി. ആ അഗ്നിയുടെ ശോഭയില്‍ വെട്ടിത്തിളങ്ങി നിന്നപ്പോള്‍ ലോകത്തിന്റെ കാഴ്ച്ചയെ മുഴുവന്‍ തന്നിലേക്ക് ഒതുക്കി നിര്‍ത്തിയവരുടെ ശവകുടീരങ്ങള്‍ പോലും പക്ഷികളും ചിലന്തികളും ആവാസ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. കൌതുകത്തോടെ ആരാധനയോടെ നോക്കി നിന്നവരുടെ മനസിന്റെ വിദൂര കോണിലെവിടെയോ പൊടി പിടിച്ച ഒരോര്‍മ്മ മാത്രമായി കിടക്കുന്നവരും എത്ര!!!Labels: MOTHER, PROTHIMA BEDI

ഇവളുടെ പേരില്‍ പ്രപഞ്ചത്തില്‍ ഇവള്‍ മാത്രം.
അതെ-
ഇവള്‍ക്ക് ശേഷം ഒരു മാതാപിതാക്കളും തങ്ങളുടെ മകള്‍ക്ക് പേരു തിരയുമ്പോള്‍ ഇവളുടെ നാമം ഓര്‍ത്തില്ല. ഓര്‍ത്തവര്‍ ഏറവും വെറുപ്പോടെ , അറപ്പോടെ നിഷ്കരുണം ആ നാമം അവഗണിച്ചു . കെകേയത്തിലെ രാജാവായിരുന്ന അശ്വപതി തന്റെ പുത്രിയെ കൈകേയി എന്ന് വിളിച്ചപ്പോള്‍ ഓര്‍ത്തിരിക്കില്ല താന്‍ ചൊല്ലി വിളിക്കുന്നത് ലോകം മുഴുവന്‍ അസൂയയുടെയും ക്രൂരതയുടെയും പ്രതിരൂപമായി കാണാന്‍ പോകുന്ന ഒരു പേരാണെന്ന്.
നിങ്ങള്‍ക്കും ആ പേരു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലുണരുന്ന വികാരം ആ വെറുപ്പ് തന്നെയല്ലേ...??? ആയിരിക്കും... അങ്ങനെ അല്ലാതാവാന്‍ അവളുടെ വാക്കുകള്‍, കണ്ണുനീര്‍ തുള്ളികള്‍ എന്റെ മനസിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ നിങ്ങളുടെ കാതുകളുടെ ബാഹ്യ പുടങ്ങളില്‍ പോലും തട്ടിക്കാണില്ലല്ലോ....!!!!!
അവളുടെ മിഴിനീര്‍ ആദ്യമായ് എന്റെ മടിത്തട്ടിനെ നനച്ചത് അന്നാണ്. അവളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞ ദിനം. അവള്‍ തന്റെ ഭര്‍ത്താവിനെ അത്രയേറെ പൂജിച്ചിരുന്നു. പരിചരിച്ചിരുന്നു. യുദ്ധക്കളത്തില്‍ തുണയായ് ചെന്നു, ഒടുവില്‍ എതിരാളിയുടെ ശരങ്ങള്‍ മുറിവേല്പിച്ചപ്പോള്‍ സധൈര്യം പതിയെ സംരക്ഷിച്ചു പരിചരിച്ച മറ്റേതു സ്ത്രീയുണ്ട് നിങ്ങള്‍ക്ക് കാണിച്ചു തരാന്‍...... ഒരു പതിവ്രതയും ഭര്‍തൃപൂജയില്‍ അവള്‍ക്കു മുന്നിലല്ല. എന്നിട്ടും നിങ്ങള്‍ അവള്‍ക്കു ഭര്‍ത്താവിനെ കൊന്നവള്‍ എന്ന പട്ടം നല്കിയത് ആര്‍ക്കു വേണ്ടിയായിരുന്നു....??? ആരെ പുഷ്പവൃഷ്ടി നടത്താനായിരുന്നു ഇവള്‍ക്ക് മേല്‍ കല്ല് മഴ ചൊരിഞ്ഞത്...???
ശ്രീരാമന്‍ തന്നെ പറയുന്നുണ്ട്; തന്നെ സ്വന്തം മാതാവിനേക്കാള്‍ പരിപാലിച്ചത് കൈകേയി ആയിരുന്നെന്ന്. ഒടുവില്‍ തന്റെ വരങ്ങള്‍ എല്ലാം ആര്‍ക്കു വേണ്ടി നല്‍കിയോ; ആ സ്വന്തം മകന്‍ ഭരതന്‍ പോലും അവളെ ഇനി "അമ്മേ..." എന്ന് വിളിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഉരുകി ഇല്ലാതായത് മകനെ ഏറവും അധികം സ്നേഹിച്ച ഒരു മാതൃ ഹൃദയമാണ്... എന്നിട്ടും നിങ്ങള്‍ ആ വാത്സല്യത്തെ അസൂയയുടെ ചലിക്കുന്ന രൂപമായി മനസുകളില്‍ പ്രതിഷ്ടിച്ചു. ഭര്‍ത്താവിനും പുത്രനും വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റിവച്ച അവള്‍ ഒടുവില്‍ എല്ലാവരാലും ഒറ്റപെട്ട് ആരും അറിയാതെ കൊട്ടാരത്തിന്റെ ഏതോ കോണില്‍ തന്റെ ജീവിതം ഒതുക്കി..
ഇല്ല. പേടിക്കേണ്ട... അവള്‍ നിങ്ങളെ പറ്റി ഒരു പരിഭവവും പറയില്ല. കാരണം മനസിലെ ചെറിയ മോഹങ്ങള്‍ക്ക് വേണ്ടി തന്റെ വരങ്ങള്‍ ഉപയോഗിച്ചപ്പോള്‍ മോഹങ്ങള്‍ക്കൊപ്പം യാദാര്‍ത്യങ്ങളും തകരുന്നത് നോക്കി നില്‍ക്കേണ്ടി വന്ന അവള്‍ക്കു ഇനി ഒരു വാക്കു പോലും ഉതിര്‍ക്കാനാവില്ല... എങ്കിലും നിങ്ങള്‍ പതിവ്രതകളെ പറ്റി പറയുമ്പോള്‍, ഭര്‍ത്താവിനെ സംരക്ഷിച്ച ഭാര്യമാരെ കുറിച്ചു പ്രസംഗിക്കുമ്പോള്‍ , പുത്രവാത്സല്യത്തെ പറ്റി ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഏറ്റവും ഉദാത്തമായ രൂപത്തെ വിസ്മരിച്ചു കൊണ്ടു, തെറ്റിധരിച്ചുകൊണ്ടാണ് വാചാലരാവുന്നത് എന്നെങ്കിലും മനസിലോര്‍ക്കുക.....

©2008. All rights Reserved MOTHER